മണിവര്‍ണ്ണന്‍ അന്തരിച്ചു

June 16th, 2013

ചെന്നൈ: നടനും തമിഴ് സിനിമാ സംവിധായകനുമായ മണിവര്‍ണ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വച്ച് ആയിരുന്നു അന്ത്യം.തമിഴ്, തെലുങ്ക്, ഹിന്ദി,മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി നാനൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മണീ വര്‍ണ്ണന്‍ അമ്പത് സിനിമകളും സംവിധാനം ചെയ്യുകയും ഏതാനും ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലും ഹാസ്യ നടനായും സ്വഭാവനടനായും മണിവര്‍ണ്ണന്‍ സിനിമയില്‍ നിറഞ്ഞു നിന്നു. മുതല്‍‌വന്‍, ഉള്ളത്തെ അള്ളിത്താ, പാര്‍ത്താലേ പരവശം, എങ്കള്‍ അണ്ണ, എനക്ക്20 ഉനക്ക് 18, വസീഗര, പ്രിയമാന തോഴി, ശിവാജി, വേലായുധം, ആയുധം സെയ്‌വോം, പഞ്ചതന്ത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ട്. കമല ഹാസന്‍, രജനികാന്ത്, വിക്രം, വിജയ് തുടങ്ങിയവര്‍ക്കൊപ്പം മണിവര്‍ണ്ണന്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ ഫാന്റം പൈലിയില്‍ അണ്ണാച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിലും ശ്രദ്ധനേടിയിരുന്നു.

ഭാരതി രാജയുടെ അസിസ്റ്റന്റായാണ് സിനിമ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. അമൈതിപ്പട എന്ന ചിത്രം സംവിധാനം ചെയ്ത്കൊണ്ട് സ്വതന്ത്രനായി. ഗവണ്മെന്റ് മാപ്പിളൈ ചിന്നത്തമ്പി പെരിയ തമ്പി, തോഴര്‍ പാണ്ഡ്യന്‍, വീരപതക്കം തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 1954 -ല്‍ കോയമ്പത്തൂരിലെ സുലൂറില്‍ ആണ് മണിവര്‍ണ്ണന്‍ ജനിച്ചത്. സെങ്കമലമാണ്‍` ഭാര്യ. ജ്യോതി, രഘു എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കമ്മത്തിലൂടെ ധനുഷ് മലയാളത്തിലേക്ക്

November 7th, 2012

dhanush-epathram

തമിഴ് സൂപ്പര്‍ താരവും സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ മരുമകനുമായ ധനുഷ് മലയാളത്തിലേക്ക്. മമ്മൂട്ടി ദിലീപ് എന്നിവര്‍ അഭിനയിക്കുന്ന കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. സിബി കെ. തോമസ് – ഉദയ് ടീം തിരക്കഥയൊരുക്കി തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ധനുഷ് ആയിട്ടാണ് എത്തുന്നത്. നല്ല വേഷം ലഭിക്കുകയാണെങ്കില്‍ പ്രതിഫലം നോക്കാതെ മലയാളത്തില്‍ അഭിനയിക്കുവാന്‍ തയ്യാറാ‍ണെന്ന് ധനുഷ് അടുത്തയിടെ വ്യക്തമാക്കിയിരുന്നു.

ആടുകളം എന്ന ചിത്രത്തിലെ അഭിനയ മികവിന് ദേശീയ പുരസ്കാരം നേടിയിട്ടുള്ള ധനുഷ് തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നു വരുന്നത്. തമിഴ് ചിത്രങ്ങളോട് എക്കാലത്തും താല്പര്യം പ്രകടിപ്പിക്കുന്ന മലയാളികള്‍ക്കിടയില്‍ ധനുഷിന്  ധാരാളം ആരാധകര്‍ ഉണ്ട്. വൈ ദിസ് കൊലവെരി എന്ന ഗാനം കേരളത്തിലും ഹിറ്റായിരുന്നു.

ദിലീപും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച രാക്ഷസ രാജാവ്, ട്വന്റി ട്വന്റി തുടങ്ങിയ മുന്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. മമ്മൂട്ടിക്കും, ദിലീപിനും ഒപ്പം ധനുഷ് കൂടെ വരുന്നതോടെ ചിത്രത്തിന്റെ വാണിജ്യ മൂല്യം വന്‍ തോതില്‍ വര്‍ദ്ധിക്കും. ഇവരെ കൂടാതെ റീമ കല്ലിങ്ങല്‍, കാര്‍ത്തിക, ബാബുരാജ്, ഷാജോണ്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയ ഒരു താരനിര തന്നെയുണ്ട് ഈ ചിത്രത്തില്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ നായരാണ് ക്യാമറാമാന്‍ .  സന്തോഷ് വര്‍മ്മയെഴുതിയ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

രജനീകാന്തിന്റെ വെബ്സൈറ്റിന് ഇന്റര്‍നെറ്റ് വേണ്ട

January 22nd, 2012

all-about-rajni-epathram

അവിശ്വസനീയമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രസിദ്ധനായ രജനീകാന്തിന്റെ വെബ്സൈറ്റും അവിശ്വസനീയം തന്നെ. ഇന്റര്‍നെറ്റ്‌ വേണ്ട ഈ വെബ്സൈറ്റ്‌ പ്രവര്‍ത്തിക്കാന്‍ എന്നതാണ് ഇതിന്റെ പ്രത്യേകത. http://www.allaboutrajni.com എന്ന വെബ്സൈറ്റ്‌ നിങ്ങളുടെ ബ്രൌസറില്‍ സന്ദര്‍ശിച്ചാല്‍ സൈറ്റില്‍ ആദ്യം വരുന്ന സന്ദേശം ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വേര്‍പ്പെടുത്തുക എന്നതാണ്. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഓഫ് ചെയ്യുകയോ, വയര്‍ വേര്‍പെടുത്തുകയോ, വയര്‍ലെസ്സ് കണക്ഷന്‍ ഓഫ് ആക്കുകയോ ചെയ്‌താല്‍ മാത്രമേ വെബ്സൈറ്റിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. രജനീകാന്തിനെ കുറിച്ചുള്ള വിവരങ്ങള്‍ മുതല്‍ രജനീകാന്ത്‌ തമാശകള്‍ വരെ വെബ്സൈറ്റില്‍ ലഭ്യമാണ്.

rajnikant-website-offline-message-epathram

ഇടയ്ക്കെങ്ങാനും നിങ്ങള്‍ ഇന്റര്‍നെറ്റ്‌ ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ സൈറ്റ്‌ പ്രവര്‍ത്തനരഹിതമാകും. അയ്യോ! ഇത് തീരെ അപ്രതീക്ഷിതമായിരുന്നു! തുടര്‍ന്നും ബ്രൌസ് ചെയ്യാന്‍ ഇന്റര്‍നെറ്റ്‌ ബന്ധം വേര്‍പെടുത്തുക എന്ന രസകരമായ സന്ദേശം സ്ക്രീനില്‍ നിറയും. ഇനി ഇന്റര്‍നെറ്റ്‌ ബന്ധം വേര്‍പെടുത്തിയാല്‍ മാത്രമേ വീണ്ടും സൈറ്റിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. ഇന്റര്‍നെറ്റ്‌ ശക്തി കൊണ്ടല്ല രജനീ ശക്തി കൊണ്ടാണ് വെബ്സൈറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന അറിയിപ്പ്‌ ഇടയ്ക്കിടയ്ക്ക് വെബ്സൈറ്റ്‌ നിങ്ങള്‍ക്ക്‌ നല്‍കുന്നുമുണ്ട്. ഇന്റര്‍നെറ്റ്‌ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വെബ്സൈറ്റ്‌ ആണിത് എന്ന് ഇതിന്റെ നിര്‍മ്മാതാക്കളായ വെബ് ചട്ടിണീസ് അവകാശപ്പെടുന്നു. രജനീകാന്ത്‌ സിനിമയില്‍ കാണിക്കുന്ന അത്ഭുതകരമായ കാര്യങ്ങളെ പോലെ തന്നെ അത്ഭുതകരമാണ് ഇന്റര്‍നെറ്റ്‌ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ വെബ്സൈറ്റും എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രജനീകാന്ത്‌ സുഖം പ്രാപിക്കുന്നു : ധനുഷ്‌

June 2nd, 2011

enthiran-rajani-aishwarya-epathram
ചെന്നൈ : രജനീകാന്ത്‌ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിച്ചു വരികയാണ് എന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നും മരുമകനും നടനുമായ ധനുഷ്‌ അറിയിച്ചു. അദ്ദേഹത്തിന്റെ വൃക്ക മാറ്റി വെക്കേണ്ടി വന്നില്ല. രോഗത്തിന്റെ മൂല കാരണം ഡോക്ടര്‍മാര്‍ കണ്ടു പിടിക്കുകയും ഇതിനുള്ള ചികില്‍സ നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. പത്തു ദിവസത്തിനകം രജനീകാന്ത്‌ തിരിച്ചെത്തും എന്ന് സൂചിപ്പിച്ച ധനുഷ്‌ “റാണ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കും എന്നും അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ചരിത്രമാവാന്‍ യന്തിരന്‍ എത്തി

October 1st, 2010

rajani-aishwarya-rai-in-enthiran-epathram

സിനിമാ ലോകത്ത്‌ ചരിത്രം സൃഷ്ടിക്കാന്‍ ‘യന്തിരന്‍’ തിയ്യേറ്ററു കളില്‍ എത്തി. സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്‌ – ഐശ്വര്യ റായ്‌  ടീമിന്‍റെ ചിത്രം എന്ന നിലയിലും ഹിറ്റ്‌ മേക്കര്‍ ഷങ്കര്‍ ഒരുക്കുന്ന സിനിമ എന്ന നിലയിലും ഈ ചിത്രത്തെ ആകാംക്ഷ യോടെയാണ് സിനിമാ ലോകം കാത്തിരി ക്കുന്നത്. 165 കോടി ചെലവില്‍, ഇന്നുവരെ ലഭ്യമായ ഏറ്റവും പുതിയ സിനിമാ സങ്കേതങ്ങള്‍  എല്ലാം ഉള്‍പ്പെടുത്തി യാണ് യന്തിരന്‍ തയ്യാറാക്കിയത്. തമിഴ്‌ നാട്ടില്‍ 500 കേന്ദ്രങ്ങളിലും  കേരളത്തില്‍ 128 കേന്ദ്രങ്ങളിലും  യന്തിരന്‍ പ്രദര്‍ശന ത്തിനെത്തുന്നു.  കൊച്ചിന്‍ ഹനീഫ്‌, കലാഭവന്‍ മണി എന്നിവര്‍ മലയാള ത്തിന്‍റെ സാന്നിദ്ധ്യ മായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ബോളിവുഡ് താരമായ ഡാനി ഡെന്‍‌സൊംഗപ്പ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നു.  ‘റോബോട്ട്’ എന്ന പേരില്‍ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഡബ്ബ് ചെയ്തു റിലീസ്‌ ചെയ്യുന്നു. തെലുങ്ക് പതിപ്പിന് മാത്രം നല്കിയത് 27 കോടി രൂപ. ഓസ്കാര്‍ ജേതാക്കളായ റസൂല്‍ പൂക്കുട്ടിയും  സംഗീത സംവിധായകന്‍  എ. ആര്‍. റഹ് മാനും യന്തിരന്‍റെ അണിയറ പ്രവര്‍ത്തകര്‍ ആണെന്നത് ഈ ചിത്രത്തിന്‍റെ മാറ്റു കൂട്ടുന്നു.
 

aishwarya- rajani-in enthiran-epathram

ഹോളിവുഡ് സിനിമകളെക്കാള്‍ മികച്ചു നില്‍ക്കുന്ന  വിഷ്വല്‍ ഇഫക്ടസ് ആണ് ഈ ചിത്രത്തിനായി ഒരുക്കി യിരിക്കുന്നത്.  ഹോളിവുഡിലെ ജോര്‍ജ് ലൂക്കാസിന്‍റെ  ഇന്‍ഡസ്ട്രിയല്‍ ലൈറ്റ് ആന്‍ഡ് മാജിക് സാങ്കേതികത്വമാണ്  ക്ലൈമാക്‌സ് ഷോട്ടുകള്‍ തയ്യാറാക്കിയത്‌. മാട്രിക്‌സ് ഫെയിം യുവന്‍വൊപിംഗ് ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്‌ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

enthiran-rajani-aishwarya-epathram

മൂന്നു ഭാഷകളിലായി രണ്ടായിരത്തോളം കോപ്പികള്‍  ലോകമെമ്പാടും ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനു എത്തിച്ചു കൊണ്ടാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുന്നത്.

- pma

വായിക്കുക: , ,

1 അഭിപ്രായം »

2 of 3123

« Previous Page« Previous « സീത വിവാഹിതയായി
Next »Next Page » മലയാളത്തില്‍ നിന്നും അനന്യ യും ബോളിവുഡിലേക്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine