ലോഹിത ദാസ്‌ അനുസ്മരണ ഹ്രസ്വ സിനിമാ മല്‍സരം

July 28th, 2010

lohithadas-epathramഅബുദാബി : അകാലത്തില്‍ പിരിഞ്ഞു പോയ  പ്രമുഖ ചലച്ചിത്ര കാരന്‍ ലോഹിത ദാസിന്‍റെ  അനുസ്മ രണാര്‍ത്ഥം അബുദാബി മലയാളി സമാജം കലാ വിഭാഗം സംഘടിപ്പി ക്കുന്ന  ഹ്രസ്വ സിനിമാ മല്‍സരം ജൂലായ്‌ 31 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. 

നാല് പതിറ്റാണ്ടായി യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്ത്‌ പ്രമുഖ സ്ഥാനം വഹിക്കുന്ന അബുദാബി മലയാളി സമാജം  ആദ്യമായി ട്ടാണ് ഇങ്ങിനെ ഒരു സിനിമാ മല്‍സരം ഒരുക്കുന്നത്. തിരക്കഥാ കൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മികച്ച രചനകള്‍ മാത്രം നല്‍കിയ ലോഹിത ദാസ്‌ എന്നാ പ്രതിഭ യുടെ പേരില്‍ അവതരി പ്പിക്കുന്ന ഹ്രസ്വ സിനിമാ മത്സര ത്തിലേക്ക് യു. എ. ഇ. യുടെ  വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച പ്രതികരണ മാണ് ലഭിച്ചത്‌ എന്ന്‍ സംഘാടകര്‍ പറഞ്ഞു.

samajam-banner-epathram

ഇരുപത്തി അഞ്ചോളം സൃഷ്ടികള്‍ ലഭിച്ചതില്‍ നിന്നും 15 ചിത്രങ്ങള്‍ മത്സര ത്തിലേക്ക് തിരഞ്ഞെടുത്തു എന്നും ആ ചിത്രങ്ങള്‍ ആയിരിക്കും ജൂലായ്‌ 31 ന് പ്രദര്‍ശിപ്പിച്ച് വിധി നിര്‍ണ്ണ യിക്കുക എന്നും സമാജത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സമാജം ഭാരവാഹി കള്‍ അറിയിച്ചു. 
 

adms-short-film-press-meet-epathram

സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കുറ്റമറ്റ രീതിയില്‍ വിധി നിര്‍ണ്ണ യിക്കുന്ന തിനായി നാട്ടില്‍ നിന്നും എത്തിയ പ്രമുഖ നാടക പ്രവര്‍ത്ത കരായ അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവരും യു. എ. ഇ. യിലെ പ്രഗല്‍ഭ രായ രണ്ടു ചലച്ചിത്ര പ്രവര്‍ത്തകരും വിധി കര്‍ത്താക്കള്‍ ആയിരിക്കും. ആദ്യം പ്രഖ്യാപിച്ചിരുന്ന എട്ട് അവാര്‍ഡു കള്‍ കൂടാതെ നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗ ങ്ങളില്‍  രണ്ടാം സ്ഥാന ക്കാര്‍ക്ക് കൂടി  പുരസ്കാര ങ്ങള്‍ നല്‍കും.  അന്തരിച്ച പ്രശസ്ത നടന്‍ മുരളി യുടെ സ്മരണാര്‍ത്ഥം, അദ്ദേഹ ത്തിന്‍റെ നാമധേയത്തില്‍ മികച്ച നടനുള്ള പുരസ്കാരം  സമര്‍പ്പിക്കും എന്നും കലാ വിഭാഗം സിക്രട്ടറി  ബിജു കിഴക്കനേല പറഞ്ഞു.

adms-amalraj-lakshmi-epathram

അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍

പ്രസിഡന്‍റ് മനോജ്‌ പുഷ്കര്‍, ജനറല്‍ സിക്രട്ടറി യേശു ശീലന്‍,  കലാവിഭാഗം സിക്രട്ടറി മാരായ ബിജു കിഴക്കനേല,  നിസ്സാര്‍, ട്രഷറര്‍ ജയപ്രകാശ്‌, അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
 
വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ പ്രശസ്ത കൃതിയായ ‘പ്രേമലേഖനം’ നാടക രൂപത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞതിനു ശേഷ മായിരുന്നു അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ കഥാപാത്ര ങ്ങളുടെ വേഷ വിധാനത്തില്‍ വാര്‍ത്താ സമ്മേളന ത്തിന് എത്തിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോണ്‍ അബ്രഹാം അനുസ്മരണം

May 29th, 2010

john-abrahamചങ്ങരംകുളം : കാണി വാര്‍ഷിക പരിപാടികളുടെ ഭാഗമായി ജോണ്‍ അബ്രഹാം അനുസ്മരണം സംഘടിപ്പിക്കുന്നു. മെയ്‌ 30ന് കാലത്ത് 10 മണിക്ക് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം 3 മണിക്ക് ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കെ. പി. രാമനുണ്ണി കാണി വാര്ഷിക പ്പതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. തുടര്‍ന്ന് സൂഫി പറഞ്ഞ കഥ എന്ന സിനിമയെ കുറിച്ചുള്ള : സംവാദം നടക്കും. അവതരണം: കെ. എ. മോഹന്‍ ദാസ്, പങ്കെടുക്കുന്നവര്‍ : കെ. പി. രാമനുണ്ണി, പ്രകാശ് ബാരെ, തമ്പി ആന്റണി, റഫീക് അഹമ്മദ്‌, കുമാര്‍ എടപ്പാള്‍ എന്നിവര്‍.

എം. സി. രാജ നാരായണന്‍ ജോണ്‍ അബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തും. കെ. വി. ഷാജി (സൂര്യാ ടി. വി.) ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് കാണി തിരക്കഥാ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിക്കും. എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോനിഷ വിട പറഞ്ഞിട്ട്‌ പതിനേഴ്‌ വര്‍ഷം

December 5th, 2009

monishaഅഭ്രപാളിയില്‍ എക്കാലത്തും ഓര്‍മ്മിക്ക പ്പെടുന്ന ഒരു പിടി നല്ല ചിത്രങ്ങള്‍ നല്‍കിയ മോനിഷ വിട പറഞ്ഞിട്ട്‌ ഇന്ന് പതിനേഴ്‌ വര്‍ഷം തികയുന്നു. നിമിഷ നേരം കൊണ്ട്‌ മാറി മറിയുന്ന ഭാവങ്ങള്‍ ഒളിപ്പിച്ച വിടര്‍ന്ന കണ്ണുകളുമായി മഞ്ഞള്‍ പ്രസാദവും ചൂടി മലയാളിയുടെ മനസ്സിലേക്ക്‌ കടന്നു വന്ന നടിയായിരുന്നു ഉര്‍വ്വശി മോനിഷ.
 
1986-ല്‍ എം. ടി. ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ മോനിഷ അസാമാന്യ കഴിവുകള്‍ ഉള്ള നടിയാണെന്ന് തെളിയിച്ചു. അതിലെ വിനീത്‌ – മോനിഷ ജോഡി വളരെ അധികം ശ്രദ്ധ പിടിച്ചു പറ്റി. മാത്രമല്ല ആദ്യ ചിത്രത്തിലൂടെ തന്നെ പതിനഞ്ചാം വയസ്സില്‍, മികച്ച നടിക്കുള്ള ദേശീയ പുരസ്കരം നേടിയത്‌ ആ പ്രതിഭയുടെ കഴിവു വ്യക്തമാക്കുന്നു. ഇത്രയും ചെറു പ്രായത്തില്‍ ഒരു നടി ഉര്‍വ്വശി പട്ടം കരസ്ഥ മാക്കുന്നത്‌ ആദ്യമായി ട്ടായിരുന്നു. തുടര്‍ന്ന് ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍.
 

monisha-vineeth

നഖക്ഷതങ്ങളില്‍ മോനിഷയും വിനീതും

 
അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, നല്ല ഒരു നര്‍ത്തകി എന്ന നിലയിലും മോനിഷ പ്രസിദ്ധ യായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമായി അനവധി വേദികള്‍ അവര്‍ തന്റെ നടന വൈഭവം കൊണ്ട്‌ കീഴടക്കി. ലോഹിത ദാസ് ‌- സിബി മലയില്‍ കൂട്ടുകെട്ടിന്റെ ചിത്രമായ കമല ദളത്തിലെ നര്‍ത്തകിയുടെ വേഷം അഭ്രപാളികളിലും തന്റെ നടന മികവിനെ പ്രകടിപ്പിക്കുവാന്‍ അവസരമായി. കമലദള ത്തെ കൂടാതെ പെരുന്തച്ച നിലും, കുടുംബ സമേത ത്തിലും, ചമ്പക്കുളം തച്ചനിലു മെല്ലാം മോനിഷ ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
 

monisha-unni

 
1992 – ല്‍ ചെപ്പടി വിദ്യ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത്‌ ഒരു യാത്രക്കിടെ ഉണ്ടായ കാറപകടത്തില്‍ 1992 ഡിസംബര്‍ 5 നാണ് ഈ നടി മരണ മടഞ്ഞത്‌. ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട്‌ മികച്ച കഥാപാ ത്രങ്ങളെ അവിസ്മരണീ യമാക്കി കടന്നു പോയ മോനിഷ, മലയാളി പ്രേക്ഷക മനസ്സിലെ ഒരു നൊമ്പരമായി ഇന്നും നില നില്‍ക്കുന്നു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയന്‍ കടന്നു പോയിട്ട് 29 വര്‍ഷം

November 16th, 2009

jayanമലയാള സിനിമയിലെ പൌരുഷത്തിന്റെ പ്രതീകമായിരുന്ന ജയന്‍, കോളിളക്കം സൃഷ്ടിച്ച് കടന്നു പോയിട്ട് 29 വര്‍ഷം തികയുന്നു. 1980 നവംബര്‍ 16 ന് ‘കോളിളക്കം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തി ലായിരുന്നു ജയന്റെ അന്ത്യം.
 
സംഘട്ടന രംഗങ്ങള്‍ക്ക് പുതിയ മാനം നല്കിയ ജയന്‍, സിനിമാ പ്രേക്ഷക ര്‍ക്ക്, വിശിഷ്യാ യുവ ജനങ്ങള്‍ ക്ക് ഹരമായി തീര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഘന ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ആകര്‍ഷകമായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹസിക രംഗങ്ങളിലെ മെയ് വഴക്കവും ഇതിന് ആക്കം കൂട്ടി. സിനിമയില്‍ അന്നു വരെ കാണാത്ത വിധത്തിലുള്ള സംഘട്ടന രംഗങ്ങള്‍ അവതരിപ്പി ക്കുന്നതില്‍ ജയനെ ഉപയോ ഗിച്ചിരുന്ന സംവിധായകരും ശ്രദ്ധിച്ചിരുന്നു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ജേസിയുടെ ‘ശാപ മോക്ഷം’ എന്ന സിനിമയിലൂടെ യാണ് ജയന്‍ സിനിമയില്‍ സജീവമാകുന്നത്. അതിനു മുന്‍പ് ‘പോസ്റ്റു മാനെ കാണാനില്ല’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
 
എന്നാല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘ശര പഞ്ജരം’ അദ്ദേഹത്തിനു വഴിത്തിരിവായി.
 

 
പഞ്ചമി, മൂര്‍ഖന്‍, ബെന്‍സ് വാസു, അവനോ അതോ അവളോ, വേനലില്‍ ഒരു മഴ, ഏതോ ഒരു സ്വപ്നം തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ജയനെ ശ്രദ്ധേയനാക്കി.
 

 
നിത്യ ഹരിത നായക നായിരുന്ന പ്രേം നസീര്‍ അഭിനയിച്ച ചിത്രങ്ങളില്‍ അദ്ദേഹ ത്തോടൊപ്പം ജയന്‍ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തതോടെ ജയന്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയാ യിരുന്നു. നായാട്ട്, ഇത്തിക്കര പക്കി, കരി പുരണ്ട ജീവിതങ്ങള്‍, പാലാട്ട് കുഞ്ഞി ക്കണ്ണന്‍, തച്ചോളി അമ്പു, മാമാങ്കം, ഇരുമ്പഴികള്‍, ചന്ദ്രഹാസം എന്നിവ അതില്‍ ചിലതു മാത്രം. ശക്തി, ദീപം, മനുഷ്യ മ്യഗം, കാന്ത വലയം, പുതിയ വെളിച്ചം, തടവറ, ഇടിമുഴക്കം, കരിമ്പന, അന്തപ്പുരം, മീന്‍, അങ്ങാടി എന്നീ സിനിമകള്‍ ജയനെ താരമാക്കി മാറ്റി. പ്രമുഖരായ എല്ലാ സംവിധാ യകരുടേയും ചിത്രങ്ങളില്‍ ജയന്‍ സഹകരിച്ചു.
 

 
അങ്ങാടിയിലെ പ്രശസ്തമായ ഇംഗ്ലീഷ് ഡയലോഗ്, പ്രേക്ഷകര്‍ കയ്യടി യോടെയാണ് സ്വീകരിച്ചത്. ഇന്നും കാമ്പസ്സുകളില്‍ ചെറുപ്പക്കാര്‍ ഈ ഡയലോഗ് ഏറ്റു പറയുന്നത് ജയന്‍ എന്ന നടന്റെ താര പരിവേഷം വ്യക്തമാക്കുന്നു.
 
മലയാള സിനിമയില്‍ കോളിളക്കം ഉണ്ടാക്കിയ ജയന്റെ മരണം, സിനിമാ പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കി. പല സിനിമകളുടേയും പ്രവര്‍ത്തനം നിലച്ച മട്ടിലായിരുന്നു. അഭിനയം, സഞ്ചാരി, ആക്രമണം, അറിയപ്പെടാത്ത രഹസ്യം തുടങ്ങിയ സിനിമകളില്‍ ആലപ്പി അഷ്റഫ് ആയിരുന്നു ജയനു വേണ്ടി ശബ്ദം നല്കിയത്.
 
മരണ ശേഷം ജയന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗത്തേക്കു വന്നെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടില്ല. ‘കാഹളം’ എന്ന സിനിമയില്‍, ജയന്റെ വേഷ വിധാനങ്ങളോടെ ഒരു രംഗത്തു പ്രത്യക്ഷപ്പെട്ടിരുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ, ജയന്റെ ആരാധകര്‍ സഹര്‍ഷം സ്വീകരിച്ചു. പിന്നീട് ‘ഭീമന്‍’ എന്ന സിനിമയിലെ നായകന്‍ ആയി അഭിനയിച്ചു പ്രശസ്തനായ രഘു ആയിരുന്നു ആ പോലീസ് ഓഫീസര്‍. സൂര്യന്‍ എന്ന സിനിമയില്‍ ജയന്റെ സഹോദരന്‍ നായകനായി വന്നു. പക്ഷെ അദ്ദേഹവും പിന്നീട് രംഗം വിടുകയായിരുന്നു.
 
യശഃ ശ്ശരീരനായ ഈ കലാകാരന്‍ അരങ്ങൊഴിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷവും മലയാളി യുവത്വം അദ്ദേഹത്തെ അനുകരിച്ച് വേഷ വിധാനങ്ങളുമായി നടക്കുന്നത് ഒരു പക്ഷേ ജയനു മാത്രം ലഭിച്ച ഒരു അംഗീകാരം ആയിരിക്കും. തമിഴ് സിനിമയിലും ജയന്‍ അഭിനയിച്ചിരുന്നു (പൂട്ടാത്ത പൂട്ടുകള്‍). പിന്നീട് ‘ഗര്‍ജ്ജനം’ എന്ന സിനിമയില്‍ അഭിനയിച്ചു എങ്കിലും ഇത് പൂര്‍ത്തിയാ ക്കാനായില്ല. ഇതിലെ ഒരു ഗാന രംഗവും, സംഘട്ടന രംഗവും ഈ സിനിമ പുറത്തിറ ങ്ങിയപ്പോള്‍ ഉള്‍ക്കൊള്ളിച്ചു. രജനീകാന്ത് ആയിരുന്നു ഈ സിനിമയിലെ നായകന്‍.
 
ജയന്റെ മരണ ശേഷം പുറത്തിറങ്ങിയ ജയന്‍ സിനിമകള്‍ ഹിറ്റുകള്‍ ആയി. ജയന്‍ മരിച്ചിട്ടില്ല, ജയന്‍ അമേരിക്കയില്‍, ജയന്‍ തിരിച്ചു വരും തുടങ്ങിയ പേരുകളില്‍ ജയന്റെ ആരാധകരെ ലക്ഷ്യം വെച്ച് പല പുസ്തകങ്ങളും അക്കാലത്ത് പ്രസിദ്ധീകരി ക്കുകയുണ്ടായി. ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട ജയന്‍ മരിച്ചിട്ടില്ല എന്നും, പ്ലാസ്റ്റിക് സര്‍ജറിക്കായി അമേരിക്കയിലേക്ക് കൊണ്ടു പോയിരിക്ക യാണെന്നും വാര്‍ത്ത പരന്നിരുന്നു.
 
ജയന്റെ ശവ ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയും അപകട രംഗങ്ങളും, പൂര്‍ത്തിയാ ക്കാത്ത സിനിമകളിലെ രംഗങ്ങളും ഉള്‍പ്പെടു ത്തിയാണ് പിന്നീട് റിലീസ് ചെയ്ത പല സിനിമകളും പണം വാരിയത് .
 
ഇപ്പോള്‍ ജയന്‍ ജീവിച്ചി രുന്നെങ്കില്‍ എഴുപത് വയസ്സുണ്ടാ കുമായിരുന്നു. 1939 ജൂലായില്‍ കൊല്ലം തേവള്ളി പൊന്നയ്യന്‍ വീട്ടില്‍ മാധവന്‍ പിള്ള – ഭാരതിയമ്മ ദമ്പതികളുടെ മകനായ കൃഷ്ണന്‍ നായര്‍, സിനിമയില്‍ വന്നപ്പോള്‍ ജയന്‍ എന്ന പേര്‍ സ്വീകരിച്ചു. പിന്നീടു ള്ളതെല്ലാം ഒരു സിനിമാ ക്കഥ പോലെ, ജയന്‍ മലയാള സിനിമയുടെ ചരിത്ര ത്തിന്റെ ഭാഗമായി മാറുകയായിരുന്നു…!
 

jayan-statue

 
29 വര്‍ഷം മുന്‍പ് അരങ്ങൊഴിഞ്ഞ ജയന്റെ സ്മരണക്കായി ജന്മനാടായ കൊല്ലം തേവള്ളിയില്‍ ഒരു ശില്പം സ്ഥാപിച്ചത് ഈ അടുത്ത നാളിലായിരുന്നു. എട്ടടിയോളം ഉയരമുള്ള ജയന്റെ പൂര്‍ണ്ണകായ പ്രതിമ, നടന്‍ മുകേഷ് കലാ കേരളത്തിനു സമര്‍പ്പിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ജോണ്‍ എബ്രഹാം – ഒരു വേറിട്ട കാഴ്ച

November 14th, 2009

john-abrahamഇന്ത്യന്‍ സിനിമയില്‍ വേറിട്ട ഒരു ദൃശ്യാനുഭവം സമ്മാനിച്ച ജോണ്‍ എബ്രഹാം എന്ന സംവിധായകനെ അനുസ്മരിക്കുകയാണ് അബുദാബി യുവ കലാ സാഹിതി. നവംബര്‍ 18, 19 തിയ്യതികളില്‍ (ബുധന്‍, വ്യാഴം) രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന “ജോണ്‍ എബ്രഹാം – വേറിട്ട കാഴ്ച കളുടെ കൂട്ടുകാരന്‍ ” എന്ന പരിപാടിയില്‍ അനുസ്മരണ സമ്മേളനം, ശില്പ പ്രദര്‍ശനം, കവിതാലാപനം, കഥ അവതരണം, സിനിമാ പ്രദര്‍ശനം, ഓപ്പണ്‍ ഫോറം എന്നിവ ഉണ്ടായിരിക്കും.
 
അഗ്രഹാരത്തില്‍ കഴുതൈ, അമ്മ അറിയാന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കൊപ്പം, പ്രിയ, ഹിഡണ്‍ സ്ട്രിംഗ് എന്നീ ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിക്കും. അമേച്വര്‍ നാടക രംഗത്തെ പ്രമുഖ എഴുത്തുകാരന്‍ സതീഷ്‌ കെ. സതീഷ്‌, യുവ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍ എന്നിവരോടൊപ്പം അമ്മ അറിയാന്‍ എന്ന സിനിമയിലെ അഭിനേതാക്കളും അബുദാബിയിലെ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ. ആര്‍. ജോഷിയെ 050 31 60 452 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

14 of 15« First...10...131415

« Previous Page« Previous « സിനിമ – കലയും സാമ്പത്തിക പരിസരവും
Next »Next Page » പ്ലേബോയ്‌ പ്രസാധക കമ്പനി വില്‍പനക്ക്‌ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine