സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

May 22nd, 2011

salim-kumar-kavya-madhavan-epathram

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അബുവിനെ അവതരിപ്പിച്ച സലിം കുമാറിനെ മികച്ച നടനായും ഗദ്ദാമയിലെ അഭിനയത്തിന് കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ‘ആദാമിന്റെ മകന്‍ അബു’ വിന് കഴിഞ്ഞ ആഴ്ച ദേശിയ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഗ്രീക്ക് മിത്തോളജിയെ ആസ്ദപമാക്കി ഒരുക്കിയ ‘ഇലക്ട്ര’യിലൂടെ ശ്യാമ പ്രസാദ് മികച്ച സംവിധായകനായി.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മകര മഞ്ഞ്’ ആണ് മികച്ച രണ്ടാമത്തെ കഥാചിത്രം. ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI ബി’ യിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടനായും സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ വേഷത്തിലൂടെ മംമ്ത മോഹന്‍ദാസ് മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

രഞ്ജിത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് ‘ ആണ് ജനപ്രിയ ചിത്രം. ‘യുഗപുരുഷ’ നിലെ തലൈവാസല്‍ വിജയ്, ‘ചിത്രസൂത്രം’ ഒരുക്കിയ വിപിന്‍ വിജയ്, ‘ആത്മകഥ’ സംവിധാനം ചെയ്ത പ്രേംലാല്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സലീം കുമാര്‍ മികച്ച നടന്‍ ; മലയാളത്തിന് അഭിമാനിക്കാന്‍ ഏറെ

May 20th, 2011

salim-kumar-national-film-award-epathram
ന്യൂഡല്‍ഹി : 2010 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് അഭിമാനിക്കാന്‍ ഏറെ. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നവാഗത സംവിധായകന്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത “ആദാമിന്റെ മകന്‍ അബു” എന്ന ചിത്രത്തിന് ലഭിച്ചപ്പോള്‍ ഇതേ ചിത്രത്തിലെ അഭിനയത്തിന് സലിം കുമാര്‍ മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹനായി. മികച്ച ഛായാഗ്രാഹണം (മധു അമ്പാട്ട്), മികച്ച പശ്ചാത്തല സംഗീതം (ഐസക് തോമസ് കൊട്ടുകപ്പള്ളി) എന്നിങ്ങനെ മറ്റു രണ്ടു പുരസ്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.

saranya-best-actress-epathramമികച്ച നടി : ശരണ്യ

മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് ആലപ്പുഴ സ്വദേശിയായ സംവിധായകന്‍ എ. ബി. രാജിന്റെ മകളും ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയുമായ ശരണ്യക്കാണ്. തെന്‍മേര്‍ക്കു പരുവക്കാറ്റ് എന്ന തമിഴ്‌ ചിത്രത്തിനാണ് ശരണ്യക്ക് പുരസ്കാരം ലഭിച്ചത്.

“യന്തിരന്‍” എന്ന ചിത്രത്തിലെ പ്രൊഡക്ഷന്‍ ഡിസൈനിന് സാബു സിറിലിനും “നമ്മ ഗ്രാമം” എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ഇന്ദ്രന്‍സ്‌ ജയനും ദേശീയ പുരസ്കാരം സ്വന്തമാക്കി.

“നമ്മ ഗ്രാമ” ത്തിലെ അഭിനയത്തിലൂടെ സുകുമാരി മികച്ച സഹ നടിയായി.

സ്നേഹല്‍ ആര്‍. നായര്‍ സംവിധാനം ചെയ്ത “ജേം” എന്ന ചിത്രം ഫീച്ചര്‍ ഇതര വിഭാഗത്തില്‍ പുരസ്കാരം നേടി.

ജോഷി ജോസഫ്‌ മികച്ച സിനിമാ നിരൂപകനായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം സ്റ്റേറ്റ്സ്മാന്‍ എന്ന പത്രത്തില്‍ എഴുതിയ “ജസ്റ്റ്‌ എ ട്വിസ്റ്റര്‍” എന്ന പംക്തിക്കാണ് പുരസ്കാരം.

“ഒറ്റയാള്‍” എന്ന ചിത്രത്തിന് ഷൈനി ജേക്കബ്‌ ബെഞ്ചമിന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ ആസ്പദമാക്കി കെ. ആര്‍. മനോജ്‌ സംവിധാനം ചെയ്ത “എ പെസ്റ്ററിംഗ് ജേണി” യാണ് മികച്ച അന്വേഷണാത്മക ചിത്രം. മികച്ച ശബ്ദ ലേഖനത്തിനുള്ള പുരസ്കാരം ഈ ചിത്രത്തിലെ ശബ്ദ ലേഖനത്തിന് ഹരികുമാര്‍ എം. നായര്‍ക്ക്‌ ലഭിച്ചു.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഡോ. ബിജു സംവിധാനം ചെയ്ത “വീട്ടിലേക്കുള്ള വഴി” കരസ്ഥമാക്കി.

സല്‍മാന്‍ ഖാന്റെ “ദബാംഗ്” ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

സലിം കുമാറിനോടൊപ്പം തമിഴ്‌ നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. രജനീകാന്തിന്റെ മരുമകനായ ധനുഷിന് ആടുകളം എന്ന ചിത്രത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.

“ബാബു ബാന്‍ഡ്‌ ബജാ” എന്ന മറാട്ടി ചിത്രത്തിലെ അഭിനയത്തിന് മറാട്ടി നടി മൈഥിലീ ജഗ്പത് വരാദ്കറും മികച്ച നടിക്കുള്ള ഇത്തവണത്തെ പുരസ്കാരം പങ്കിട്ടു.

വിപണി കയ്യടക്കിയ ബോളിവുഡ്‌ ചിത്രങ്ങളെ പിന്തള്ളി മറ്റു ഭാഷാ ചിത്രങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമായത് എന്നത് ശ്രദ്ധേയമാണ്. സലിം കുമാറിന് ദേശീയ പുരസ്കാരം ലഭിച്ചത് ഇത്തവണത്തെ പുരസ്കാര നിര്‍ണ്ണയ സമിതിയില്‍ മലയാളികള്‍ ഇല്ലാതിരുന്നതിനാലാണ് എന്നാണ് പ്രശസ്ത നടന്‍ ദിലീപ്‌ അഭിപ്രായപ്പെട്ടത്‌. സംവിധായകനും നിര്‍മ്മാതാവുമായ ജെ. പി. ദത്ത യുടെ നേതൃത്വത്തിലുള്ള ഫീച്ചര്‍ ചിത്ര ജൂറിയില്‍ മലയാളികള്‍ ഉണ്ടായിരുന്നില്ല.
salim-kumar-zarina-wahab-epathram
നവാഗത സംവിധായകനായ സലിം അഹമ്മദ്‌ സംവിധാനം ചെയ്ത “ആദാമിന്റെ മകന്‍ അബു” എന്ന ചിത്രത്തില്‍ ഹജ്ജിനു പോകുവാന്‍ അതിയായ ആഗ്രഹവുമായി നടക്കുന്ന ഒരു പാവപ്പെട്ട വൃദ്ധന്റെ കഥാപാത്രമാണ് സലിം കുമാര്‍ അവതരിപ്പിച്ചത്. സെറീന വഹാബാണ് ഈ ചിത്രത്തിലെ നായിക.

“ആദാമിന്റെ മകന്‍ അബു” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ സലിം കുമാര്‍ ചിത്രത്തെ കുറിച്ച് വിശദീകരിക്കുന്നു. ചിത്രത്തെ കുറിച്ച് തനിക്ക് ഉറച്ച പ്രതീക്ഷയുണ്ട് എന്ന് സലിം കുമാര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശിയ ചലച്ചിത്ര പുരസ്കാരം: സലിം കുമാര്‍ മികച്ച നടന്‍

May 20th, 2011

national-award-winner-salim-kumar-epathram
ന്യൂ ദല്‍ഹി : മലയാള സിനിമക്ക്‌ നേട്ടങ്ങളുടെ പൂക്കാലവുമായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നവാഗത സംവിധായ കനായ സലിം അഹ്മദ് സംവിധാനം ചെയ്ത ‘ആദാമിന്‍റെ മകന്‍ അബു’വാണ് 2010 – ലെ മികച്ച ചലച്ചിത്രം. മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ആദാമിന്‍റെ മകന്‍ അബു വിലെ പ്രകടനത്തിന് സലിം കുമാര്‍ നേടി.

സലിം കുമാറിനുള്ള പുരസ്‌കാരം അടക്കം നാല് പ്രമുഖ ദേശീയ പുരസ്‌കാര ങ്ങളാണ് ഈ ചിത്ര ത്തിലൂടെ മലയാള ത്തില്‍ എത്തിയത്‌. മധു അമ്പാട്ട് (മികച്ച ഛായാഗ്രഹണം), ഐസക്ക് തോമസ് കൊട്ടുകപ്പള്ളി (പശ്ചാത്തല സംഗീതം) എന്നിവയാണ് മറ്റു പുരസ്‌കാര ങ്ങള്‍.

മലയാള ത്തില്‍ നിന്നുള്ള മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത ‘വീട്ടിലേക്കുള്ള വഴി’ സ്വന്തമാക്കി.

‘ആടുംകളം’ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഈ ചിത്രം ഒരുക്കിയ വെട്രിമാരന്‍ മികച്ച സംവിധായകന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടിമാരായി മറാത്തി നടി മിഥാലിജഗ്ദപ് വരദ്കാര്‍, ശരണ്യ പൊന്‍ വര്‍ണ്ണന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

മധു അമ്പാട്ട് സംവിധാനം ചെയ്ത ‘നമ്മ ഗ്രാമം’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് സുകുമാരിയെ മികച്ച സഹ നടിയായി തിരഞ്ഞെടുത്തു. മികച്ച സഹ നടന്‍ തമ്പി രാമയ്യ. ചിത്രം: മൈന. മികച്ച സിനിമാ നിരൂപണ ഗ്രന്ഥ ത്തിനുള്ള അവാര്‍ഡ് ലഭിച്ചത് മലയാളി യായ ജോഷി ജോസഫ് നേടി.

ദേശീയ അവാര്‍ഡുകളുടെ പൂര്‍ണ്ണ വിവരം ഇവിടെ ലഭ്യമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിനിമാ താരങ്ങള്‍ ടി.വി. യില്‍ നിന്നും വിട്ടു നില്‍ക്കണം – സലിം കുമാര്‍

April 14th, 2010

salim-kumarസിനിമാ താരങ്ങള്‍ ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് പ്രശസ്ത ഹാസ്യ നടന്‍ സലിം കുമാര്‍ പറഞ്ഞു. ഈ കാര്യത്തില്‍ തനിക്ക്‌ സുരേഷ് ഗോപി പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിപ്പാണ് ഉള്ളത്. സിനിമയും ടി.വിയും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. ഇതിനെ പ്രേക്ഷകര്‍ സമീപിക്കുന്നതും വ്യത്യസ്തമായിട്ടാണ്. ദിവസേന ടി.വി. യില്‍ കാണുന്ന അതേ മുഖങ്ങള്‍ തന്നെ സിനിമയിലും കാണുന്നത് സിനിമയുടെ ഈ വ്യത്യസ്തതയെ ഇല്ലാതാക്കും എന്നാണു തന്റെ അഭിപ്രായം. ഇത് സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ചില ടി.വി. ചാനലുകളില്‍ നിന്നും റിയാലിറ്റി ഷോകളില്‍ ജഡ്ജി ആവാന്‍ തനിക്ക്‌ ലഭിച്ച ക്ഷണം താന്‍ നിരസിക്കുകയായിരുന്നു എന്ന് സലിം കുമാര്‍ വെളിപ്പെടുത്തി. സിനിമയുടെ വ്യത്യസ്തമായ നിലനില്‍പ്പ്‌ തങ്ങളുടെ തന്നെ നിലനില്‍പ്പാണ് എന്ന് ഓരോ കലാകാരനും മനസ്സിലാക്കി ടി.വി. പരിപാടികളില്‍ നിന്നും മാറി നില്‍ക്കണം. ടി.വി. ചാനലുകളില്‍ അഭിനയിക്കുന്ന കലാകാരന്മാരെ അവരുടെ തൊഴില്‍ ചെയ്യാന്‍ വിട്ട് സിനിമാ നടന്മാര്‍ തങ്ങളുടെ തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്. ഈ ബോധമാണ് മലയാള സിനിമയ്ക്ക് ഇന്ന് ആവശ്യം എന്നും ദുബായില്‍ സന്ദര്‍ശനം നടത്തുന്ന സലിം കുമാര്‍ പറഞ്ഞു. സലിം കുമാറിനോടൊപ്പം ഭാര്യ സുനിതയും മക്കളായ ആരോമലും ചന്തുവും ദുബായില്‍ എത്തിയിരുന്നു. ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞു ഇന്നലെ ഇവര്‍ നാട്ടിലേക്ക്‌ തിരികെ പോയി.

ഹാസ്യത്തിന്റെ പുതുമ നിറഞ്ഞ മുഖവുമായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായ നടനാണ് സലിം കുമാര്‍. മിമിക്രിയില്‍ കഴിവ് തെളിയിച്ചതിനു ശേഷം സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ തന്റെ ശൈലിയാല്‍ മലയാളിയുടെ പ്രിയപ്പെട്ട ഹാസ്യ നടനായി മാറിയ സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് താന്‍ ഒരു മികച്ച അഭിനേതാവ്‌ കൂടിയാണ് എന്ന് തെളിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു. കേരള കഫെ, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ അഭിനയ പാടവം വ്യക്തമാക്കി. 2008ലെ മികച്ച ഹാസ്യ നടനുള്ള ഏഷ്യാനെറ്റ്‌ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

3 of 3123

« Previous Page « സന്തോഷ്‌ ജോഗി വിട പറഞ്ഞു
Next » ഒരു സിനിമാ ഡയറിക്കുറിപ്പ് എന്ന ബ്ലോഗ്‌ പുസ്തകമാവുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine