കോഴിക്കോട്‌ ശാന്താദേവി അന്തരിച്ചു

November 20th, 2010

shanthadevi-01-epathram

പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാന്താ ദേവി അന്തരിച്ചു. 83 വയസായിരുന്നു. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ഏറെ നാളായി ചികില്‍സയില്‍ ആയിരുന്നു.

രണ്‍ജിതിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ കേരള കഫേ എന്ന ചിത്രത്തിലെ “ദ ബ്രിഡ്ജ് “ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ചയില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷിക്കുന്നതായിരുന്നു കഥ. ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശിയായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താ ദേവി യായിരുന്നു.

ഉറ്റവരും ഉടയവരും ഇല്ലാതെ വിഷമിക്കുന്ന ആ കഥാപാത്രത്തെ പോലെ നടി ശാന്താ ദേവിയും വാര്‍ദ്ധക്യത്തില്‍ ഏറെ നരകിച്ചു. കോഴിക്കോട് ഫറോക്കിലെ തന്റെ വീട്ടിലെ ഒറ്റ മുറിയില്‍ അവര്‍ ഒറ്റയ്ക്കായിരുന്നു താമസം. മകനും കുടുംബവും ഇവര്‍ക്കൊ പ്പമായിരുന്നു താമസമെങ്കിലും, ആദ്യം മകന്റെ ഭാര്യയും പിന്നീട് മകനും ഇഹലോക വാസം വെടിഞ്ഞതോടെ ആലംബമില്ലാതായ ഇവര്‍ തനിച്ചായി. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ദുരിതത്തിലായ ഇവര്‍ക്ക്‌ സൌജന്യ ചികില്‍സ നല്‍കാന്‍ ഒരു ആശുപത്രി തയ്യാര്‍ ആയെങ്കിലും ആശുപത്രിയില്‍ കിടപ്പിലാകുന്നതോടെ വല്ലപ്പോഴും ആരെങ്കിലും കനിഞ്ഞു നല്‍കുന്ന ചില്ലറ വേഷങ്ങള്‍ പോലും ലഭിക്കാതാകും എന്ന ഭയത്താല്‍ ആശുപത്രിയില്‍ കിടക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.

ശാന്തേടത്തി എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിച്ച ഇവരുടെ സഹായത്തിനായി കോഴിക്കോട്‌ കോര്‍പ്പറേഷന്‍ അധികൃതരും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും നടപടികള്‍ ആരംഭിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടറുമായ എം. എ. ജോണ്സന്‍, ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി. ബി. സലിം ഐ. എ. എസ്, എം. എല്‍. എ. പ്രദീപ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക്‌ താമസിക്കാന്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികള്‍ ഈ അനുഗ്രഹീത കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ പതിനൊന്നര മണി മുതല്‍ മൃതദേഹം കോഴിക്കോട്‌ ടൌണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സംസ്ഥാന ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശാന്താ ദേവിക്ക്‌ കലാ സ്നേഹികളുടെ സഹായ ഹസ്തം

August 30th, 2010

shanthadevi-01-epathram

കോഴിക്കോട്‌ : ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അവശ നിലയിലായ നടി കോഴിക്കോട്‌ ശാന്താ ദേവിക്ക് കലാ സ്നേഹികളുടെ സഹായ ഹസ്തം. e പത്രം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് ഒട്ടേറെ പേര്‍ സഹായ വാഗ്ദാനവുമായി e പത്രത്തെ ബന്ധപ്പെട്ടു. e പത്രത്തെ പ്രതിനിധാനം ചെയ്ത് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടര്‍ എം. എ. ജോണ്സന്‍, പ്രശസ്ത കവി പി. കെ. ഗോപി എന്നിവര്‍ ശാന്താ ദേവിയെ വൃദ്ധ സദനത്തില്‍ സന്ദര്‍ശിക്കുകയും സുഖ വിവരങ്ങള്‍ തിരക്കുകയും ചെയ്തു.

വിദഗ്ദ്ധ ചികില്‍സ ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന ചെറിയ വേഷങ്ങള്‍ നഷ്ടമാകും എന്ന ഭയത്താല്‍ ഇവര്‍ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. സാമ്പത്തികമായി ഏറെ പരാധീനത അനുഭവിക്കുന്ന ഇവര്‍ മകന്റെ മരണവും അനാഥത്വവും മൂലം കഴിഞ്ഞ കുറച്ചു കാലമായി ഏറെ ദുരിതത്തിലാണ് കഴിയുന്നത്. കൂടെ താമസിച്ചിരുന്ന മകനും കുടുംബവും ജോലി സംബന്ധമായി തിരുവനന്തപുരത്തേയ്ക്ക് താമസം മാറിയതോടെ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ തനിച്ചായി. പ്രമേഹവും മറ്റ് രോഗങ്ങളും കലശലായതോടെ അവശ നിലയിലായ ഇവരെ ഇത്രയും നാള്‍ അയല്‍ക്കാരാണ് സഹായിച്ചു പോന്നത്.

കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി. ബി. സലിം ഐ. എ. എസ്, എം. എല്‍. എ. പ്രദീപ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക്‌ താമസിക്കാന്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇവരെ കോഴിക്കോട്‌ വെള്ളിമാട്കുന്നിലെ സര്‍ക്കാര്‍ വക വൃദ്ധ സദനത്തിലേയ്ക്ക്‌ മാറ്റി പാര്‍പ്പിച്ചു. ഇവിടെ തനിക്ക് നേരത്തിന് ഭക്ഷണവും മറ്റ് സൌകര്യങ്ങളും ലഭിക്കുന്നുണ്ട് എന്ന് ശാന്താ ദേവി e പത്രത്തിനെ ടെലിഫോണ്‍ വഴി അറിയിച്ചു. അസുഖത്തിന് ചികില്‍സ തുടരുന്നുണ്ട്. കോഴിക്കോട്‌ മിംസ് ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ സൌജന്യമായി തന്നെ തനിക്ക്‌ തരുന്നുണ്ട് എന്നും ഇവര്‍ അറിയിച്ചു. ഇന്നലെ കലക്ടര്‍ വൃദ്ധ സദനത്തില്‍ തന്നെ സന്ദര്‍ശിച്ചു. തന്നെ പരിചരിക്കാന്‍ ഒരു സ്ത്രീയെ ഏര്‍പ്പാടാക്കി തരികയും ചെയ്തു.

തന്റെ കഷ്ടപ്പാടില്‍ തന്നെ സഹായിക്കാന്‍ മനസ്സ് കാണിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കും. ഒരു കലാകാരിയോടു സമൂഹം ഇങ്ങനെ സ്നേഹം കാണിക്കുന്നതില്‍ തനിക്ക്‌ ഏറെ സന്തോഷമുണ്ട്. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ ഇനിയും സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം എന്നും അവര്‍ വ്യക്തമാക്കുന്നു.

e പത്രം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് സഹായ വാഗ്ദാനവുമായി e പത്രത്തെ ബന്ധപ്പെട്ടവരില്‍ കലാകാരന്മാരുടെ ഒരു കൂട്ടായ്മയുമുണ്ട്. കുവൈറ്റിലെ കടമ്പക്കൂട്ടം എന്ന നാടക സൌഹൃദ സംഘത്തിന്റെ പ്രവര്‍ത്തകരായ പുഷ്പലാല്‍, രാജഗോപാല്‍, അബ്ദു, ഹരി മേനോന്‍, സന്ദീപ്‌, സന്തോഷ്‌, ഷോമ, അരവിന്ദന്‍ എന്നിവര്‍ ഒരു വലിയ തുക തന്നെ ശാന്താ ദേവിക്ക്‌ നല്‍കാനായി സംഭരിച്ചതായി അറിയിച്ചിട്ടുണ്ട്. അവധിക്ക് നാട്ടില്‍ പോയ ഒട്ടേറെ സുഹൃത്തുക്കള്‍ മടങ്ങി വരുന്നതോടെ ഇനിയും കൂടുതല്‍ പേര്‍ ഈ ഉദ്യമത്തില്‍ സഹകരിക്കും എന്നും ഇവര്‍ വ്യക്തമാക്കി.

അബുദാബി, ദുബായ്, ബഹറിന്‍, സൗദി അറേബ്യ, കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, സുഡാന്‍, എന്നിങ്ങനെ ലോകമെമ്പാടു നിന്നും സഹായ വാഗ്ദാനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.

ശാന്താ ദേവിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ താഴെ കൊടുക്കുന്നു. എല്ലാ സഹായങ്ങളും നേരിട്ട് ഈ അക്കൌണ്ടിലേക്ക് അയക്കാവുന്നതാണ്.

Santhadevi,
Account number : 57005664567
State Bank Of Travancore,
Vattakkinar, Meenchanda,
Calicut

കൂടുതല്‍ വിവരങ്ങള്‍ക്ക് +971555814388 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ശാന്തേടത്തിക്ക് സ്നേഹപൂര്‍വ്വം

August 12th, 2010

shanthadevi-01-epathram

വെള്ളിത്തിരയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ദുരിതം സ്വന്തം ജീവിതത്തിലും അനുഭവിക്കുകയാണ് ഇന്ന് പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാന്താ ദേവി. രണ്‍ജിതിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ കേരള കഫേ എന്ന ചിത്രത്തിലെ “ദ ബ്രിഡ്ജ് “ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ചയില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷിക്കുന്നതായിരുന്നു കഥ. ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശിയായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താ ദേവി യായിരുന്നു. പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ച ആ കഥാപാത്രം ഇന്ന് ജീവിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു.

shanthadevi-02-epathram

"ദ ബ്രിഡ്ജില്‍" പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ച ശാന്താ ദേവിയുടെ അമ്മ വേഷം

ഉറ്റവരും ഉടയവരും ഇല്ലാതെ വിഷമിക്കുന്ന ആ കഥാപാത്രത്തെ പോലെ നടി ശാന്താ ദേവിയും വാര്‍ദ്ധക്യത്തില്‍ നരകിക്കുകയാണ്. കോഴിക്കോട് ഫറോക്കിലെ തന്റെ വീട്ടിലെ ഒറ്റ മുറിയില്‍ അവര്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. മകനും കുടുംബവും ഇവര്‍ക്കൊ പ്പമായിരുന്നു താമസമെങ്കിലും, ആദ്യം മകന്റെ ഭാര്യയും പിന്നീട് മകനും ഇഹലോക വാസം വെടിഞ്ഞതോടെ ആലംബമില്ലാതായ ഇവര്‍ തനിച്ചായി. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ദുരിതത്തിലായ ഇവര്‍ക്ക്‌ സൌജന്യ ചികില്‍സ നല്‍കാന്‍ ഒരു ആശുപത്രി തയ്യാര്‍ ആയെങ്കിലും ആശുപത്രിയില്‍ കിടപ്പിലാകുന്നതോടെ വല്ലപ്പോഴും ആരെങ്കിലും കനിഞ്ഞു നല്‍കുന്ന ചില്ലറ വേഷങ്ങള്‍ പോലും ലഭിക്കാതാകും എന്ന ഭയത്താല്‍ ആശുപത്രിയില്‍ കിടക്കാന്‍ ഇവര്‍ തയ്യാറായില്ല.

shanthadevi-03-epathram

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികള്‍ ഈ അനുഗ്രഹീത കലാകാരിയെ തേടിയെത്തി

പലവിധ ‍അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ശാന്താ ദേവിയ്ക്ക് വാര്‍ദ്ധക്യത്തില്‍ കൂട്ട് തനിക്കു ലഭിച്ച പുരസ്കാരങ്ങളും ബഹുമതികളും മാത്രം. ഇനിയും സിനിമയില്‍ അഭിനയിക്കുവാന്‍ ആഗ്രഹിക്കുന്ന ഈ അമ്മയ്ക്ക് പക്ഷെ വാര്‍ദ്ധക്യത്തില്‍ തന്നെ ഒറ്റപ്പെടുത്തിയവരെ പറ്റി പരാതിയൊന്നുമില്ല.

ശാന്തേടത്തി എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇവരുടെ സഹായത്തിനായി കോഴിക്കോട്‌ കോര്‍പ്പറേഷന്‍ അധികൃതരും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചു സെന്റ്‌ സ്ഥലത്തില്‍ ഇവര്‍ക്ക്‌ താമസിക്കാനായി ഒരു വീട് പണിയാന്‍ ഉള്ള പദ്ധതികള്‍ ആലോചിച്ചു വരുന്നു. എന്നാല്‍ വീടും മറ്റും പണി തീരുന്നത് വരെ ഇവരുടെ ചികിത്സയ്ക്കും ദൈനംദിന ചിലവുകള്‍ക്കും മറ്റുമുള്ള ഒരു ഫണ്ടാണ് ഇവര്‍ക്ക്‌ ഇപ്പോള്‍ ഏറ്റവും ആവശ്യം എന്ന് സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടറുമായ എം. എ. ജോണ്സന്‍ ചൂണ്ടിക്കാണിക്കുന്നു.

(അമൃത ടിവി യില്‍ വന്ന ഈ വീഡിയോ എടുത്തതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞു. ഇതിനു ശേഷം ശാന്തേടത്തിയുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.)

ശാന്തേടത്തിക്ക് അവരുടെ വാര്‍ദ്ധക്യത്തിലും അവശതയിലും സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ e പത്രം ഏറ്റെടുത്തു നടത്തുകയാണ്. ഈ സംരംഭത്തില്‍ സഹകരിക്കാനും, അമ്മയെ ആശ്വസിപ്പിക്കാനും താല്പര്യമുള്ളവര്‍ santhadevi അറ്റ്‌ epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍, നിങ്ങളുടെ വിലാസമോ ഫോണ്‍ നമ്പരോ അഭിപ്രായമായി താഴെ രേഖപ്പെടുത്തിയാല്‍ e പത്രം നിങ്ങളെ ബന്ധപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : +971555814388.

- സ്വ.ലേ.

വായിക്കുക: ,

1 അഭിപ്രായം »


« ജൂലിയ റോബര്‍ട്സ് ഹിന്ദുമതം സ്വീകരിച്ചു
സൂപ്പര്‍ താരങ്ങള്‍ക്ക് എതിരെ ശ്രീനിവാസന്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine