ഇനി ഒരു പെണ്‍കുഞ്ഞ് വേണമെന്ന് ആഗ്രഹം: ശില്‍പ്പാ ഷെട്ടി

June 14th, 2012

Shilpa-shetty-baby-epathram

മുംബൈ: അടുത്തയിടെ തന്റെ ആദ്യത്തെ കുഞ്ഞിനു ജന്മം നല്‍കിയ ബോളിവുഡ്‌ താരം ശില്‍പ്പാ ഷെട്ടിയ്ക്ക് ഇനി ഒരു പെണ്‍കുഞ്ഞ് വേണമെന്ന് ആഗ്രഹം. കുസൃതികുടുക്കയായ തന്റെ മകന്‍ വിവാനെ ചൂണ്ടി ശില്‍പ്പ പറയുന്നു, ഇവന്‍ ഒരു പെണ്ണായിരുന്നു എങ്കില്‍ തന്റെ സന്തോഷം ഇരട്ടി ആയേനെ എന്ന്. എന്നാലും വിവാന്‍ പിറന്നതില്‍ താന്‍ വളരെ സന്തോഷവതിയാണ് എന്നും മാതൃത്വം തന്നെ ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നു എന്നും ശില്‍പ്പ പറഞ്ഞു.

ഈ വരുന്ന ക്രിസ്മസ് വിവാന്റെ ആദ്യത്തേത് ആണ്. അത് ഞങ്ങള്‍ ലണ്ടനില്‍ രാജിന്റെ അച്ഛനമ്മമാരുടെ കൂടെ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. വിവാന്റെ ആദ്യത്തെ വിദേശ യാത്രയെ കുറിച്ച് ശില്‍പ്പ വാചാലയാകുന്നു. ഐശ്വര്യയെ പോലെ തനിക്കും തിരികെ ഷേപ്പില്‍ വരാന്‍ തിടുക്കം ഒന്നും ഇല്ല എന്നും ഇപ്പോഴത്തെ അവസ്ഥയില്‍ തന്റെ മകന്റെ കൂടെ പരമാവധി സമയം ചെലവഴിക്കുന്നതില്‍ ആണ് തനിക്ക് ശ്രദ്ധ എന്നും ശില്‍പ്പ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശില്‍പ്പാ ഷെട്ടിക്ക് ആണ്‍കുഞ്ഞ് പിറന്നു

May 21st, 2012

shilpa-shetty-epathram

മുംബൈ: ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടിക്ക് ആണ്‍കുഞ്ഞ് പിറന്നു. സബര്‍ബന്‍ മുംബയിലെ ഹിന്ദുജ ഹെല്‍ത്ത് കെയര്‍ സര്‍ജിക്കല്‍ ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ശില്‍പ്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്‌. ഇന്ന് രാവിലെയായിരുന്നു പ്രസവം. മൂന്ന് വര്‍ഷം മുമ്പാണ് ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ‘ദൈവം ഞങ്ങള്‍ക്കൊരു കുഞ്ഞുമോനെ തന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാന്‍ വളരെ സന്തോഷത്തിലാണ്’’ എന്നാണു ട്വിറ്ററിലൂടെ സന്ദേശം വന്നത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശില്പാ ഷെട്ടിയും കുടുംബ ജീവിതത്തിലേക്ക്

November 23rd, 2009

silpa-shetty-wedding‘സെലിബ്രിറ്റി ബിഗ് ബ്രദര്‍’ റിയാലിറ്റി ഷോ യിലൂടെ അന്താരാഷ്ട്ര പ്രശസ്തി യിലേക്കുയര്‍ന്ന നടിയും മോഡലു മായ ശില്പ ഷെട്ടി വിവാഹിതയായി. കാമുകനും ബിസിനസ് പങ്കാളിയുമായ രാജ് കുന്ദ്രയാണ് വരന്‍. പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങുകള്‍. മഹാരാഷ്ട്രയിലെ ഖണ്ഡാലയില്‍ സുഹൃത്ത് കിരണ്‍ ഭാമയുടെ വില്ലയില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 
ശില്പ മംഗലാപുരം സ്വദേശിയാണ്. ലണ്ടന്‍ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന രാജ് കുന്ദ്ര പഞ്ചാബിയാണ്. അതിനാല്‍ വിവാഹ ത്തലേന്ന് പഞ്ചാബി ആചാരമ നുസരിച്ചുള്ള മൈലാഞ്ചി യിടല്‍ ചടങ്ങും സംഗീതും ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ‘രാജസ്ഥാന്‍ റോയല്‍സി’ന്റെ ഉടമകളാണ് ശില്പയും കുന്ദ്രയും. ഇരുവരും ചേര്‍ന്ന് ലണ്ടനില്‍ ലഘു ഭക്ഷണ ശാലകളും നടത്തുന്നുണ്ട്. മുപ്പത്തി മൂന്നുകാരനായ രാജ് കുന്ദ്ര വിവാഹിതനും ഒരു മകളുടെ അച്ഛനുമാണ്. 1993ല്‍ റിലീസ് ചെയ്ത ഷാറൂഖ് ഖാന്‍ നായകനായി അഭിനയിച്ച ബാസിഗര്‍ എന്ന സിനിമയിലൂടെ യാണ്, ശില്പ ബോളിവുഡില്‍ രംഗ പ്രവേശം ചെയ്തത്. സഹ പ്രവര്‍ത്തകര്‍ക്കും സുഹ്രുത്തുക്കള്‍ ക്കുമായി 24ന് മുംബായില്‍ വിരുന്നൊരുക്കി യിരിക്കയാണ് ശില്പാ രാജ് കുന്ദ്രാ ദമ്പതികള്‍.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ മസ്റ്റേഴ്സ് റ്റൂര്‍ണ്ണമെന്റിന് തിളക്കമേകാന്‍ ശില്‍പ്പയും ബിപാഷയും

February 2nd, 2008

രണ്ടര മില്യണ്‍ ഡോളര്‍ സമ്മാന തുകയുള്ള കമ്മേഴ്സ്യല്‍ ബാങ്ക് ഖത്തര്‍ മാസ്റ്റേഴ്സ് ഗോള്‍ഫ് ടൂര്‍ണ്ണമെന്റ് 2008 ന്റെ ഔദ്യോഗിക ക്ഷണിതാക്കളായാണ് ബോളിവുഡ് താരങ്ങളായ ശില്പ ഷെട്ടിയും ബിപാഷ ബസുവും ഖത്തറിലെത്തിയത്.

ചിത്രങ്ങള്‍: ഷാജഹാന്‍ മൊയ്തീന്‍
മുകളില്‍ ബിപാഷ ദോഹ ഗോള്‍ഫ് ക്ലബ് ജെനറല്‍ മാനേജര്‍ ക്രിസ് മയേഴ്സുമൊത്ത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« മീരാ ജാസ്മിന്‍ വിവാഹിതയാകുന്നു
3 അയേണ്‍ [3-Iron / Bin-jip] »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine