രഞ്ജിനി ഹരിദാസ് പോലീസാവുന്നു

March 20th, 2012

ranjini-haridas-epathram

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മിനി സ്‌ക്രീനിലെ സൂപ്പര്‍താരമായി മാറിയ  രഞ്ജിനി ഹരിദാസ് ഇനി സിനിമയിലേക്കും. നവാഗത സംവിധായകന്‍ രാജേഷ് അമനങ്കര സംവിധാനം ചെയ്യുന്ന എന്‍ട്രി എന്ന് പേരിട്ടിരിയ്ക്കുന്ന  ചിത്രത്തിലാണ് രഞ്ജിനി ഹരിദാസ് പോലീസായി വേഷമിടുന്നത്.  ഇപ്പോഴത്തെ ജോലി തന്നെ ശരിക്കും ബോറടിപ്പിച്ചതിനാലാണ് കളം മാറ്റി ചവിട്ടുന്നത്.  ഇതൊരു പുതിയ പരീക്ഷണമാണ്. ഇതില്‍ വിജയം കണ്ടാല്‍ തുടരും രഞ്ജിനി വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on രഞ്ജിനി ഹരിദാസ് പോലീസാവുന്നു

അനാവരണം ജീവന്‍ ടി. വി. യില്‍

February 23rd, 2012

anavaranam-on-jeevan-tv-ePathram
അബുദാബി : ഗള്‍ഫിലും കേരള ത്തിലുമായി ചിത്രീകരിച്ച അനാവരണം എന്ന ടെലി സിനിമ ജീവന്‍ ടി. വി. യില്‍ ഫെബ്രുവരി 24 വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11 മണിക്ക് സംപ്രേഷണം ചെയ്യും. എസ് ആന്‍ഡ്‌ എസ് ഫിലിംസ് ഇന്‍റര്‍നാഷണല്‍ ക്രിയേഷന്‍ സിന്റെ ബാനറില്‍ എ. എം. പഞ്ച അവതരിപ്പിക്കുന്ന അനാവരണം,  തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സച്ചിന്‍ കെ. ഐബക് .

shan-siyad-gk-pillai-at-anavaranam-ePathram

ജി. കെ. പിള്ള, ഷാന്‍ എ. സമീദ്‌, സിയാദ്‌ കൊടുങ്ങല്ലൂര്‍ എന്നിവര്‍ 'അനാവരണം'ടെലി സിനിമ യില്‍

പ്രശസ്ത സിനിമാ – ടെലിവിഷന്‍ താര ങ്ങളായ ജി. കെ. പിള്ള, ദിനേശ്‌ പണിക്കര്‍ , സന്തോഷ്‌ കുറുപ്പ് , ലക്ഷ്മി, ഗായത്രി ദേവി , നിമിഷ എന്നിവ രോടൊപ്പം യു. എ.ഇ .യിലെ നാടക – ടെലി വിഷന്‍ രംഗത്ത്‌ ശ്രദ്ധേയ രായ ശങ്കര്‍ ശ്രീലകം, സിയാദ്‌ കൊടുങ്ങല്ലൂര്‍ , ജോസ്‌ പ്രകാശ്‌, സമീര്‍ കല്ലറ, രാജേന്ദ്രന്‍ വെഞ്ഞാറമൂട്, പി. എം. അബ്ദുല്‍ റഹിമാന്‍ , പ്രസന്നാ ശങ്കര്‍ , നിവ്യാ നിസാര്‍ , അക്സാ ജെയിംസ്, സാംജിത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

anavaranam-shan-pm-abdul-ePathram

പുതുമ യുള്ളൊരു കുറ്റാന്വേഷണ കഥ അബുദാബി യിലും കേരള ത്തിലുമായിട്ടാണ് ചിത്രീകരി ച്ചിരിക്കുന്നത് . അനാവരണ ത്തിന്റെ കഥ എഴുതി പ്രധാന കഥാപാത്രമായ അയ്യര്‍ എന്ന അന്വേഷ ണോദ്യോഗസ്ഥനെ അവതരിപ്പി ച്ചിരിക്കുന്നത്  ‘ഹരിചന്ദനം’ അടക്കം നിരവധി സീരിയലു കളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രവാസി കലാകാരന്‍ ഷാന്‍ എ. സമീദ്‌.

anavaranam-tele-cinema-poster-ePathram

ക്യാമറ : ഷൈജു കൊരട്ടി, ബിജോയ്‌ വര്‍ഗീസ്‌ ജോര്‍ജ്ജ് .എഡിറ്റിംഗ് : അഭിലാഷ്‌. ഫൈനല്‍ കട്ട്‌ & വിഷ്വല്‍ എഫക്ട്സ് : മനു കല്ലറ. സ്റ്റുഡിയോ : വിഷന്‍ വിഷ്വല്‍ മീഡിയ അബുദാബി.

മറ്റു പിന്നണി പ്രവര്‍ത്തകര്‍ : മധു കണ്ണാടിപ്പറമ്പ് , സുനില്‍ പുഞ്ചക്കര, റെജികുമാര്‍ , ആദര്‍ശ്‌ ചെറുവള്ളി , രതീഷ്‌ കൃഷ , പ്രശാന്ത്‌ കൊല്ലംകാവ്‌ ,രതീഷ്‌ , സതീഷ്‌ മേട്ടുക്കട , അഷ്‌റഫ്‌ , ഹരിലാല്‍ .

-ചിത്രത്തിന്റെ പ്രോമോ ഇവിടെ കാണാം .

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഹോം സിനിമ പ്രകാശനം ചെയ്തു

January 30th, 2012

home-cinema-release-in-doha-ePathram
ദോഹ : മലയാളം ടെലിവിഷന്‍ വ്യൂവേഴ്സ് അസ്സോസ്സിയേഷന്‍ ( M T V A ) മലബാര്‍ മേഖല യുടെ മികച്ച ഹോം സിനിമ ക്കുള്ള അവാര്‍ഡ്‌ അടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘കുന്നുമ്മല്‍ കുഞ്ഞാമിനയും കൂറ ഔകറും’ എന്ന ഹോം സിനിമ യുടെ ഖത്തറിലെ പ്രകാശനം നടന്നു. ദോഹ സ്‌കില്‍സ് ഡവലപ്മെന്റ് സെന്‍ററില്‍ വെച്ചു നടന്ന ചടങ്ങില്‍ നാടക ചലച്ചിത്ര നടനും പൊതു പ്രവര്‍ത്തകനുമായ കെ. കെ. സുധാകരന്‍ സിനിമ യുടെ കോപ്പി അഡ്വ. വണ്ടൂര്‍ അബൂബക്കറിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

poster-doha-home-cinema-ePathram
ദോഹ യിലെ അറിയപ്പെടുന്ന നടനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇക്ബാല്‍ ചേറ്റുവ നിര്‍മ്മിച്ച് ബന്ന ചേന്ദമംഗലൂര്‍ സംവിധാനം ചെയ്ത ‘കുന്നുമ്മല്‍ കുഞ്ഞാമിനയും കൂറ ഔകറും’ എന്ന ഈ ഹോം സിനിമ യില്‍ ടൈറ്റില്‍ കഥാപാത്ര ങ്ങളെ നാടക നടി സന്ധ്യാ ബാബു, അമൃത ടി. വി. ബെസ്റ്റ്‌ ആക്ടര്‍ അവാര്‍ഡ്‌ ജേതാവ്‌ ഗിരിധര്‍ എന്നിവര്‍ ജീവസുറ്റ താക്കി.

iqbal-chettuwa-in-home-cinema-ePathram
ഇവരെ കൂടാതെ ഇഖ്ബാല്‍ ചേറ്റുവ, ജമാല്‍ വേളൂര്‍ എന്നിവരും നാടക- ടെലിവിഷന്‍ രംഗത്തെ പ്രമുഖ നടീ നടന്മാരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രചന : ഗിരീഷ്‌ കറുത്ത പറമ്പ്‌ , ക്യാമറ : ക്രിസ്റ്റി ജോര്‍ജ്ജ്.

ചടങ്ങില്‍ സംവിധായകന്‍ ബന്ന ചേന്ദമംഗലൂര്‍ സ്വാഗതം പറഞ്ഞു . സിനിമാ പ്രദര്‍ശന ത്തിനുശേഷം ചിത്രത്തെ ക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. സിനിമ യുടെ സി. ഡി. ഖത്തറില്‍ ആവശ്യമുള്ളവര്‍ 44 62 23 03 എന്ന നമ്പറില്‍ ബന്ധപ്പെടണം

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏഷ്യാവിഷന്‍ പുരസ്കാരം ടി. എന്‍. ഗോപകുമാറിന്

April 24th, 2011

tn-gopakumar-kannadi-epathram
ദുബായ്‌ : ഏഷ്യാവിഷന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കണ്ണാടി എന്ന ജനപക്ഷ പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്ത പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ടി. എന്‍. ഗോപകുമാറിന് ലഭിച്ചു. മികച്ച നടന്‍ ശരത്, മികച്ച നടി സുജിത എന്നിവരാണ്.
sujitha-sarath-asiavision-awards-epathram

സുജിത, ശരത്

മികച്ച ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ഗായിക ശ്വേതാ മോഹന്‍, രാജേഷ്‌ ഹെബ്ബാര്‍ (സഹനടന്‍), ആശാ ശരത് (സഹനടി), ഹാരിസണ്‍ (സംവിധായകന്‍), ഹരിചന്ദനം (മികച്ച സീരിയല്‍), എം. ജി. ശ്രീകുമാര്‍ (സംഗീത പരിപാടി), ലക്ഷ്മി നായര്‍ (കുക്കറി ഷോ) എന്നിങ്ങനെയാണ് മറ്റ് പുരസ്കാരങ്ങള്‍.
e-satheesh-asianet-gulf-roundup-epathramഇ. സതീഷ്‌

ഏഷ്യാനെറ്റ്‌ ന്യൂസ് മികച്ച വാര്‍ത്താ ചാനലായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ്‌ ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ വിഭാഗം മേധാവി ഇ. സതീഷിന് മികച്ച ഗള്‍ഫ്‌ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം ലഭിച്ചു. ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്‌ മികച്ച എന്‍റര്‍ടെയിന്‍മെന്റ് ചാനലായി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗേള്‍ ഫ്രണ്ട്സ്‌ വിഷു ദിനത്തില്‍ എത്തുന്നു

March 24th, 2011

girl-friends-film-epathram

രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ ആര്‍. രവീന്ദ്രന്‍ പിള്ളൈ നിര്‍മ്മിച്ചു പ്രസാദ്‌ നൂറനാട്‌ സംവിധാനം ചെയ്യുന്ന വിഷു ദിന 7ഡി ഹ്രസ്വ സിനിമയാണ് ഗേള്‍ ഫ്രണ്ട്സ്‌.

അകലാനാണ് അടുക്കുന്നത് എങ്കില്‍, പിരിയാനാണ് സ്നേഹിക്കുന്നത് എങ്കില്‍ ആരും ആരെയും കാണാതെ ഇരിക്കട്ടെ എന്ന സന്ദേശത്തെ ആധാരമാക്കിയാണ് ഈ ഹ്രസ്വ സിനിമ തയ്യാറാക്കുന്നത്.

മംഗളം വാരികയില്‍ അനീഷ്‌ പൊന്നപ്പന്‍ എഴുതിയ “അവളുടെ കൂട്ടുകാരി” എന്ന ചെറുകഥയെ ആസ്പദമാക്കി മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ പി. എസ്. ശ്രീകുമാരന്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു.

മലയാള ടെലിവിഷനിലെ ആദ്യത്തെ എച്ച്. ഡി. സ്പോട്ട് എഡിറ്റ്‌ ചെയ്ത പരമ്പരയുടെ സംവിധായകന്‍ പ്രസാദ്‌ നൂറനാട്‌ ആണ്. 7ഡി ക്യാമറയില്‍ ക്യാമറാമാന്‍ ഷിബു ചെല്ലമംഗലമാണ് ഗേള്‍ ഫ്രണ്ട്സ്‌ ചിത്രീകരിച്ചത്.

girlfriends-epathram

ജയന്‍. ബിന്‍സ്, ഡോ. പത്മനാഭന്‍, പ്രിയാ മേനോന്‍, ലക്ഷ്മി പ്രസാദ്‌, ശ്രീലക്ഷ്മി, മിനി, ഷീന തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ഏപ്രില്‍ 15നു വിഷു ദിനത്തില്‍ സൂര്യാ ടി. വി. യില്‍ ഗേള്‍ ഫ്രണ്ട്സ്‌ സംപ്രേഷണം ചെയ്യും.

സംഗീതം – ചന്തുമിത്ര, ഫിനാന്‍സ്‌ കണ്ട്രോളര്‍ – ഉണ്ണി കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ജോസ്‌ പേരൂര്‍ക്കട, കലാ സംവിധാനം – സഞ്ജു, ചമയം – മധു കാലടി, വസ്ത്രാലങ്കാരം – സതീഷ്‌ നേമം, സ്റ്റുഡിയോ – ലക്ഷ്മി ഡി. ടി. എസ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 4« First...234

« Previous Page« Previous « ജ്യോതിര്‍മയി വിവാഹ മോചനത്തിന് ഒരുങ്ങുന്നു
Next »Next Page » എലിസബത്ത് ടെയ്‌ലര്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine