സുവര്‍ണ്ണ ചകോരം കൊളംബിയന്‍ ചിത്രത്തിന്

December 18th, 2010

portraits-in-a-sea-of-lies-epathram

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടന്നു വന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരം പുരസ്കാരം കൊളംബിയന്‍ ചിത്രമായ “പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ് ” നേടി. കാര്‍ലോസ് ഗവിരീയ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. രചത ചകോരം “സെഫയര്‍“ എന്ന ടര്‍ക്കി ചിത്രത്തിനാണ്. “ദ ലാസ്റ്റ് സമ്മര്‍ ഓഫ് ലാ ബോയിത്ത” എന്ന ചിത്രത്തിന്റെ സംവിധായിക ജൂലിയ സോളമോനോഫിന് നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത് “ദ ജപ്പാനീസ് വൈഫ്” ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി.

വിപ്രസി അവാര്‍ഡ് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് സന്തോഷ് ശിവന്‍ അഭിനയിച്ച മകര മഞ്ഞിനാണ്. മികച്ച മലയാള സിനിമയ്ക്കുള്ള നാറ്റ് പാക് അവാര്‍ഡ് വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിനാണ്. ഡോ. ബിജുവാണ് ഇതിന്റെ സംവിധായകന്‍.

പതിഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയെ ഒരാഴ്ചക്കാലം മികച്ച ചലച്ചിത്രങ്ങളുടെ ഉത്സവ നഗരിയാക്കി മാറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലെ ചെറു ഗ്രാമങ്ങളില്‍ നിന്നും ഉള്ള പ്രേക്ഷകര്‍ ഒരേ പോലെ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ആസ്വദിച്ചു. പ്രേക്ഷകരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍ മേളയ്ക്ക് തിരശ്ശീല വീണു. സമാപന സമ്മേളനത്തില്‍ പ്രശസ്ത സംവിധായകന്‍ മണിരത്നം മുഖ്യാതിഥിയായിരുന്നു. സുഹാസിനി മണിരത്നം, സാംസ്കാരിക മന്ത്രി എം. എ. ബേബി, വനം മന്ത്രി ബിനോയ് വിശ്വം, മന്ത്രി സി. ദിവാകരന്‍ തുടങ്ങി രാഷ്ടീയ സാംസ്കാരിക സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടോം ക്രൂസ് ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍

November 3rd, 2010

tom-cruise-on-burj-khaleefa-epathram

ദുബായ്‌ : മിഷന്‍ ഇമ്പോസിബ്ള്‍ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ മിഷന്‍ : ഇമ്പോസിബ്ള്‍ ഗോസ്റ്റ്‌ പ്രോട്ടോക്കോള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദുബായില്‍ എത്തിയ ടോം ക്രൂസ് ഒരു അതി സാഹസിക രംഗം ചെയ്തത് ദുബായ്‌ ശ്വാസം അടക്കി പിടിച്ചാണ് നോക്കി നിന്നത്.

അവിശ്വസനീയമായ ആ രംഗത്തില്‍ ടോം ക്രൂസ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ നിന്നും  ഒരു കയറില്‍ കെട്ടി തൂങ്ങി കെട്ടിടത്തിന്റെ വശത്ത് കൂടെ ഓടുന്നു. ബുര്‍ജ്‌ ഖലീഫയുടെ ഏതാണ്ട് മൂന്നില്‍ രണ്ടു ഉയരത്തിലൂടെയാണ് ടോം ക്രൂസ് ഓടിയത്‌. ക്യാമറാ സംഘം ഹെലികോപ്റ്ററില്‍ ചെന്നാണ് അടുത്ത് നിന്ന് ഈ രംഗം ഷൂട്ട്‌ ചെയ്തത്.

tom-cruise-dubai-epathram

ദുബായിലെ ഷൂട്ടിംഗിന് ശേഷം മോസ്ക്കോയിലും വാന്‍കൂവറിലും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരും. 2011 ഡിസംബറോടെ ചിത്രം റിലീസ്‌ ചെയ്യും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുട്ടിസ്രാങ്കിനും, പഴശ്ശിരാജയ്ക്കും ദേശീയ പുരസ്കാരം

September 16th, 2010

mammootty kuttysrank

ന്യൂഡല്‍ഹി : 2009 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച കുട്ടി സ്രാങ്കാണ്. “പാ“ എന്ന ചിത്രത്തിലെ അഭിനയത്തിനു അമിതാഭ് ബച്ചന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി ചിത്രമായ അബോഹൊമാനിലെ അഭിനയത്തിനു അനന്യ ചാറ്റര്‍ജി മികച്ച നടിയായി. ഇതേ ചിത്രത്തിന്റെ സംവിധായകന്‍ ഋതുപര്ണ്ണ ഘോഷ്‌ ആണ് മികച്ച സംവിധായകന്‍. മികച്ച സഹ നടന്‍ ഫാറൂഖ് ഷേക്ക് (ലാഹോര്‍), സഹനടി അരുന്ധതി നാഗ് (പാ) എന്നിവരാണ്. ജനപ്രീതി നേടിയ ചിത്രം ത്രീ ഇഡിയറ്റ്സ്.

ananya-chatterjee-epathram

മികച്ച നടി അനന്യ ചാറ്റര്‍ജി

ഛായാഗ്രഹണം (അഞ്ജലി ശുക്ല), വസ്ത്രാലങ്കാരം (ജയകുമാര്‍), തിരക്കഥ (പി. എഫ്. മാത്യൂസ്, ഹരികൃഷ്ണ) എന്നീ പുരസ്കാരങ്ങളും കുട്ടിസ്രാങ്കിനു ലഭിച്ചു.

മികച്ച നടനുള്ള മത്സരത്തില്‍ ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയുടേ പേരും പരിഗണി ക്കപ്പെട്ടിരുന്നു. എന്നാല്‍ “പാ” യിലെ 12 വയസ്സുകാരനെ അവതരിപ്പിച്ച അമിതാഭ് ബച്ചന്റെ അഭിനയ മികവിനു മുന്‍തൂക്കം ലഭിച്ചു.

pa-amitabh-bachchan-epathram

അമിതാഭ് 12 വയസുകാരനായി "പാ" യില്‍

ഹരിഹരന്‍ സംവിധാനം ചെയ്ത് ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച കേരള വര്‍മ്മ പഴശ്ശിരാജ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ശബ്ദ മിശ്രണം (റസൂല്‍ പൂക്കുട്ടി), എഡിറ്റിങ്ങ് (ശീകര്‍ പ്രസാദ്), പശ്ചാത്തല സംഗീതം (ഇളയ രാജ) എന്നീ പുരസ്കാരങ്ങളും ഈ ചിത്രത്തിനു ലഭിച്ചു.

കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ശിവന്‍ സംവിധാനം ചെയ്ത മലയാള ചിത്രം “കേശു”വും, കന്നട ചിത്രമായ ബുട്ടനിപ്പാ‍ര്‍ട്ടിയും പങ്കു വെച്ചു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത “കേള്‍ക്കുന്നുണ്ടോ” എന്ന ചിത്രത്തിലെ അഭിനയത്തിനു ഹസ്ന യ്ക്ക് മികച്ച ബാല നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സി. എസ്. വെങ്കിടേശ്വരനാണ്.

ശബ്ദ മിശ്രണത്തിനു കഴിഞ്ഞ വര്‍ഷത്തെ മികച്ച ശബ്ദ ലേഖകനുള്ള ദേശീയ പുരസ്കാരം ലഭിച്ച റസൂല്‍ പൂക്കുട്ടിക്ക് പക്ഷെ ഈ ചിത്രത്തിലെ ശബ്ദ മിശ്രണത്തിനു സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ജൂറി പരിഗണിച്ചിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫ്രഞ്ച് സംവിധായകന്‍ ക്ലോദ് ഷാബ്രോള്‍ അന്തരിച്ചു

September 13th, 2010

claude-chabrol-epathram

ന്യൂവേവ് സിനിമാ തരംഗത്തിന്റെ തുടക്കക്കാരില്‍ ഒരാളായ ചലച്ചിത്ര ഇതിഹാസം ക്ലാദ് ഷാബ്രോള്‍ (80) അന്തരിച്ചു. ഗോര്‍ദാദ്, എറിക് റോമര്‍ തുടങ്ങി യവര്‍ക്കൊപ്പം അമ്പതുകളിലെ നവ സിനിമാ തരംഗത്തിനു തുടക്കമിടുകയും, പിന്നീട് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഷാബ്രോളിന്റെ “ലേബ്യൂസേര്‍ജ്” എന്ന സിനിമയെ ആദ്യ നവ തരംഗ സിനിമയെന്ന് ഒട്ടേറെ നിരൂപകര്‍ വിലയിരുത്തി. 1958-ല്‍ ആയിരുന്നു ഈ ചിത്രം ഒരുക്കിയത്.

“അണ്‍ഫെയ്ത്ത് ഫുള്‍ വൈഫ്, “വയലറ്റ് നോസിയെ”, “ദിസ് മാന്‍ മസ്റ്റ് ഡൈ”, “ദ ബുച്ചര്‍”, “സ്റ്റോറി ഓഫ് വിമണ്‍” തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1969-ല്‍ സംവിധാനം ചെയ്ത “ലെസ് കസിന്‍സിനു“ ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ “ഗോള്‍ഡാന്‍ ബെയര്‍“ പുരസ്കാരം ലഭിച്ചിരുന്നു.

1930 ജൂണ്‍ 24-നു പാരീസില്‍ ജനിച്ച ഷാബ്രോള്‍ സാഹിത്യത്തിലും ഫാര്‍മസിയിലും പഠനം നടത്തിയിരുന്നു. സിനിമയുടെ ലോകത്തേയ്ക്ക് എത്തിയപ്പോള്‍ സാമ്പ്രദായിക രീതികളില്‍ നിന്നും വിഭിന്നമായ ചിത്രങ്ങള്‍ ഒരുക്കുന്നതിനെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അന്നത്തെ യൂറോപിന്റെ പ്രത്യേകിച്ചും ഫ്രാന്‍സിന്റെ രാഷ്ടീയവും, സാമൂഹികവും, സാമ്പത്തികവുമായ അവസ്ഥകളെ ന്യൂവേവ് സിനിമകള്‍ വിചാരണ ചെയ്തു. എഡിറ്റിങ്ങ്, ലൈറ്റിങ്ങ്, ആഖ്യാന ശൈലി തുടങ്ങിയവയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നിരന്തരമയി അദ്ദേഹം കൊണ്ടു വന്നു. സംവിധാനവും തിരക്കഥാ രചനയും കൂടാതെ സിനിമയെ പറ്റി നിരവധി ലേഖനങ്ങളും ഷാബ്രോള്‍ എഴുതി.

stephane-audran-epathram

സ്റ്റെഫാനി ഓഡ്രാന്‍

അമ്പതു വര്‍ഷത്തെ സിനിമാ ജീവിത ത്തിനിടയില്‍ 80 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വാര്‍ദ്ധക്യത്തിലും സിനിമാ രംഗത്ത് സജീവമായിരുന്നു ഷാബ്രോള്‍ 2009-ല്‍ പുറത്തിറങ്ങിയ “ബെല്ലാമി” ആണ് അവസാന ചിത്രം.ഷാബ്രോളിനു നാലു മക്കളാണ് ഉള്ളത്. തന്റെ സിനിമകളിലെ നായികയായിരുന്ന സ്റ്റിഫാനി ഔഡ്രാനെ യടക്കം മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാധാനത്തിന്‍റെ സന്ദേശവുമായി വിജീഷ്‌ മണിയുടെ ഭൂലോക രക്ഷകന്‍

August 24th, 2010

vijeesh-mani-epathram

അബുദാബി : കലാപ കലുഷിതമായ സമകാലിക സാഹചര്യത്തില്‍ മത സൌഹാര്‍ദ്ദ ത്തിന്‍റെയും ലോക സമാധാന ത്തിന്‍റെയും സന്ദേശവുമായി ‘ഭൂലോക രക്ഷകന്‍’ വരുന്നു. വിജീഷ്‌ മണി  എന്ന യുവ സംവിധായകന്‍ 35 ലോക ഭാഷകളിലായി നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമ യാണ്  ഭൂലോക രക്ഷകന്‍. യുഗങ്ങള്‍ക്കു മുന്‍പേ അയ്യപ്പനും  വാവരും തുടങ്ങി വെച്ച മത സൌഹാര്‍ദ്ദ സന്ദേശം ഇന്നത്തെ സമൂഹം മറന്നു പോകുന്നു.  ശ്രീ അയ്യപ്പനും  വാവരും മുഖ്യ കഥാപാത്ര ങ്ങളായി വരുന്ന ഈ സിനിമ യില്‍ വാവരുടെ വേഷം കൈകാര്യം ചെയ്യുന്നത് അറബ് വംശജനായ ഒരു അഭിനേതാവായിരിക്കും
 
 
ഭാരത സംസ്കാരം ലോക ജനതയ്ക്ക് പരിചയ പ്പെടുത്തുന്നതിനു കൂടിയാണ്  35  ഭാഷകളില്‍ ചിത്രം ഒരുക്കുന്നത്. മലയ, കൊറിയ, ചൈനീസ്‌ ഇംഗ്ലീഷ്‌ അടക്കം 17 വിദേശ ഭാഷകളും, മലയാളം, തമിഴ്‌, കന്നഡ, ഹിന്ദി, തെലുങ്ക് അടക്കം 18  ഇന്ത്യന്‍ ഭാഷ കളിലും ആയിരിക്കും ചിത്രം ഒരുങ്ങുക. നിരവധി സവിശേഷത കള്‍ ഉള്ള ഒരു സിനിമ യായിരിക്കും ഇത്. ഗ്രാഫിക്സും, ഗിമ്മിക്സുകളും ഒഴിവാക്കി യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ഒന്നര വര്‍ഷം കൊണ്ട് 10 ഷെഡ്യൂളില്‍ ചിത്രീകരി ക്കാനാണ് പദ്ധതി.  മാനസരോവര്‍, കൈലാസം, ജെയ്പൂര്‍, മൈസൂര്‍, ലക്ഷദ്വീപ്‌, കപ്പാട്‌ ബീച്ച്, ശബരിമല  എന്നിവിട ങ്ങളിലൊക്കെ ചിത്രീകരണം ഉണ്ടായിരിക്കും.
 
ഈ സിനിമയുടെ പ്രത്യേകത മനസ്സിലാക്കി ക്കൊണ്ട് മത- രാഷ്ട്രീയ- സാംസ്കാരിക മണ്ഡല ത്തിലെ പ്രമുഖര്‍  ഭൂലോക രക്ഷക നില്‍ സഹകരിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു എന്ന് വിജീഷ്‌ പറഞ്ഞു.  യെദിയൂരപ്പ, വിജയ്മല്യ, തുടങ്ങിയവരും പ്രമുഖരായ ക്രിക്കറ്റ്‌ താരങ്ങളും എല്ലാ ഭാഷകളി ലെയും ശ്രദ്ധേയരായ ചലച്ചിത്ര താരങ്ങളും  അഭിനയിക്കും.  മാത്രമല്ല പ്രവാസി കളായ ഏതാനും കലാകാരന്മാരും ഈ സിനിമ യില്‍ അഭിനയിക്കും എന്നും വിജീഷ്‌ മണി e പത്ര ത്തോട് പറഞ്ഞു. 
 
മോഹന്‍ലാലിനെ നായകനാക്കി പതിനേഴു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ്‌ ചെയ്ത ഭഗവാന്‍ എന്ന സിനിമ യുടെ നിര്‍മ്മാതാവ്‌ കൂടിയാണ് ഗുരുവായൂര്‍ സ്വദേശിയായ വിജീഷ്‌ മണി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

10 of 12« First...91011...Last »

« Previous Page« Previous « യക്ഷിയുടെ വിജയം വിനയന്റെ വിജയം
Next »Next Page » ശാന്താ ദേവിക്ക്‌ കലാ സ്നേഹികളുടെ സഹായ ഹസ്തം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine