21 April 2008
മോഹന്‍ലാലിനേയും മാജിക്കിനേയും കൊല്ലരുതേ![]() നാളെ നടക്കുന്ന പ്രതിഷേധ മാജിക്കില്‍ മജീഷ്യന്‍ സാമ്രാജ് മൊബൈല്‍ മോര്‍ചറിയില്‍ കിടന്ന് പ്രതിഷേധിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മൊബൈല്‍ മോര്‍ചറിയില്‍ കയറുന്ന മജീഷ്യന്‍ സാമ്രാജ് മരണം വരെ അവിടെ കിടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നടത്തുന്ന ഫയര്‍ എസ്കേപ് മാജിക്കിനെതിരെ മജീഷ്യന്‍ സാമ്രാജിനെ പോലുള്ളവര്‍ രംഗത്ത് എത്തിയത് അസൂയ കൊണ്ടാണെന്ന് മജീഷ്യന്‍ മുതുകാട് അഭിപ്രായപ്പെട്ടു. ഇന്ത്യ ഒര്രു ജനാധിപത്യ രാഷ്ട്രമാണെന്നും ആര്‍ക്കും ഏതു കലയും അഭ്യസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒന്നുകില്‍ അസൂയ അല്ലെങ്കില്‍ മോഹന്‍ലാലിന്റെ പേര് പറഞ്ഞ് ഒരു പത്ര സമ്മേളനം നടത്തിയാല്‍ കിട്ടാവുന്ന കവറേജ്, ഇവ മാത്രമാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. Labels: mohanlal
- e പത്രം
|
1 Comments:
media coverage and publicity is their aim. and also professional jealousy.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്