14 May 2008

നക്സലൈറ്റ്; പ്രവാസി മലയാളി നിര്‍മ്മാതാവാകുന്ന മറ്റൊരു സിനിമ കൂടി

പ്രവാസി മലയാളി നിര്‍മ്മാതാവാകുന്ന മറ്റൊരു സിനിമ കൂടി അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നു. അബുദാബിയിലെ ഫൈന്‍ ആര്‍ട്സ് ജോണി നിര്‍മ്മിക്കുന്ന സിനിമയായ 'നക്സലൈറ്റി'ന്റെ സംവിധായകന്‍ കണ്ണന്‍ രാമനാണ്.








കുവാച്ചീസ് ഇന്റര്‍നാഷണലും, ഫൈന്‍ ആര്‍ട്സ് മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നക്സലൈറ്റ് ഐശ്വര്യ അബി ക്രിയേഷന്‍സ് ബാനറാണ് തിയറ്ററുകളിലെത്തിക്കുക.





പൂര്‍ണ്ണമായും ഒരു പ്രവാസി സംരഭമായ നക്സലൈറ്റില്‍ വിജീഷ് മണി, ജഗതി, തിലകന്‍, മാള അരവിന്ദന്‍, സുരാജ് വെഞ്ഞാറമൂട്, വിജയകുമാര്‍ എന്നിവരെക്കൂടാതെ യു.എ.ഇ.യില്‍ നിന്നുള്ള ചില പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.





സാമൂഹ്യ തിന്‍മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ കഥയാണ് നക്സലൈറ്റ്. ക്യാപ്റ്റന്‍, ദി ഗാര്‍ഡ്, സ്കെച്ച് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ കണ്ണന്‍ രാമന്‍ കഴിഞ്ഞ 10 വര്‍ഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. റാണാ പ്രതാപാണ് ഛായാഗ്രാഹകന്‍. ഗാനരചനയും, സംഗീതവും ഗിരീഷ് മഞ്ചേരി നിര്‍വ്വഹിച്ചിരിക്കുന്നു. ഫ്രാങ്കോ, ഫഹദ്, പ്രദീപ് പള്ളുരുത്തി, ഷൈഖ, രചന ജോണ്‍, സൂര്യ്, ജേസി അറയ്ക്കല്‍ എന്നിവരാണ് ‍ ചിത്രത്തില്‍ പാടിയിരിക്കുന്നത്.





കഴിഞ്ഞ 20 വര്‍ഷമായി കലാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഫൈന്‍ ആര്‍ട്സ് ജോണി, ചിത്രകലയില്‍ ഒരു കാലത്ത് സജീവമായിരുന്നു. 'അബു ദുബ' എന്ന ആഫ്രിക്കന്‍ ചലചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് ജോണിയായിരുന്നു. മലയാളത്തില്‍ ഇടയരാഗം ഉള്‍പ്പടെ നിരവധി ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്.ഇപ്പോള്‍ യു.എ.ഇ.യില്‍ ഫോട്ടോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
കലാരംഗത്തുള്ള ഈ പരിചയവും, അനുഭവങ്ങളുമാണ് സിനിമ നിര്‍മ്മിക്കാനുള്ള പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ് ഫൈന്‍ ആര്‍ട്സ് ജോണി.



കൂടുതല്‍ വിവരങ്ങള്‍ക്ക് 00971-2- 64 24 204




- p.m.abdul rahiman
  - e പത്രം    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

എല്ലാ ഭാവുകങ്ങളും നേരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഈമെയില്‍ അയക്കാമോ? ksali2k@gmail.com

May 14, 2008 11:30 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്