18 June 2008
തമിഴിലേയ്ക്ക് നോട്ടമില്ലെന്ന് മീര
തമിഴ് സിനിമയിലേയ്ക്ക് ചേക്കേറിയ മറ്റു മലയാളി നടിമാരെ പോലെ തനിയ്ക്ക് ഗ്ലാമര്‍ റോളുകള്‍ ഇണങ്ങില്ല എന്നും സ്ഥിരമായി തമിഴിലേയ്ക്ക് നോട്ടമില്ല എന്നും മീര. മുല്ലയിലെയും ഇപ്പോള്‍ തമിഴില്‍ ചെയ്യുന്ന വാല്‍മീകി യിലെയും പോലുള്ള നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മാത്രമേ താന്‍ അഭിനയിയ്ക്കുകയുള്ളൂ എന്നും സ്കൂള്‍ പഠനം കഴിഞ്ഞ് കോളേജില്‍ ചേരാന്‍ ഒരുങ്ങുന്ന മീര പറഞ്ഞു.
തനിയ്ക്ക് തമിഴില്‍ അഭിനയിയ്ക്കാന്‍ ഉദ്ദേശമേ ഇല്ലായിരുന്നു എന്നും എന്നാല്‍ സംവിധായകന്‍ അനന്ത നാരായണന്റെ വാല്‍മീകിയുടെ കഥയും അതില്‍ താന്‍ ചെയ്യുന്ന വന്ദന എന്ന കഥാപാത്രവും തനിയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണ് താന്‍ വാല്‍മീകിയില്‍ അഭിനയിയ്ക്കുന്നത് എന്നും മീര പറയുന്നു. തന്റെ ഫിഗര്‍ ഗ്ലാമര്‍ വേഷങ്ങള്‍ക്ക് ചേരില്ല എന്നും മീര നന്ദന്‍ ചിരിച്ചു കൊണ്ട് കൂട്ടിചേര്‍ത്തു. Labels: meera-nandan
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്