27 December 2008

ആര്‍പ്പ് : ടെലി സിനിമ ഡിസംബര്‍ 29ന്

ഏതു ഭൂമികയില്‍ ആയിരുന്നാലും അവിടെ തന്‍റെ കയ്യൊപ്പ് പതിക്കുക എന്നത് മലയാളിയുടെ അവകാശ മാണെന്നു തോന്നുന്നു....! ഇവിടെ, ഗള്‍ഫിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നു. പെരുന്നാള്‍ രാവ്, സ്പന്ദനം, തമ്പ് എന്നീ ടെലി സിനിമകള്‍ക്കു ശേഷം മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന സംരംഭമാണ് 'ആര്‍പ്പ്'.




പെട്രോ ഡോളറിന്‍റെ പളപളപ്പിനിടയില്‍ നാം കാണാതെ പോകുന്ന ചില ജീവിതങ്ങളിലേക്ക് ക്യാമറക്കണ്ണുകള്‍തുറന്നു വെച്ചിരിക്കുകയാണ് സംവിധായകന്‍ മുഷ്താഖ് കരിയാടന്‍. നമ്മുടെ ഹ്യദയത്തില്‍ വിങ്ങലുകള്‍ തീര്‍ക്കാന്‍ ശ്രേയ എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയും ഉണ്ണി എന്ന മലയാളി യുവാവും ധന്യ എന്ന അവരുടെ പൊന്നൊമനയും സ്വീകരണ മുറിയിലെ മിനി സ്ക്രീനില്‍ എത്തുമ്പോള്‍ , പ്രവാസ ജീവിതത്തില്‍ ഇതു വരെ നാം കണ്ടു പരിചയമില്ലാത്ത ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍, വേദനകള്‍ നാം അനുഭവിച്ചറിയും എന്നുറപ്പ്.











ഡിസംബര്‍ 29 തിങ്കളാഴ്ച യു. എ. ഇ. സമയം രാത്രി 9:30ന് (ഇന്‍ഡ്യന്‍ സമയം രാത്രി 11:00) ഏഷ്യാനെറ്റ് പ്ലസ്സ് ചാനലില്‍ 'ആര്‍പ്പ്' ടെലികാസ്റ്റ് ചെയ്യും.




ഗാനരചന: ആരിഫ് ഒരുമനയൂര്‍, സലാം കോട്ടക്കല്‍, സംഗീതം: അഷ്റഫ് മഞ്ചേരി, ഗായകര്‍: ഷിഹാബ്ആവാസ്, ബല്‍ക്കീസ് പ്രൊ. കണ്‍ട്രോളര്‍‍: ഷാജഹാന്‍ ചങ്ങരംകുളം, നാസര്‍ കണ്ണൂര്‍ കല : നിധിന്‍ പ്രതാപ്, മേക്കപ്പ്: ശശി വെള്ളിക്കോത്ത് എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍, അസ്സോസ്സിയേറ്റ്: ആരിഫ് ഒരുമനയൂര്‍, ഷാനു കല്ലൂര്‍ , റാഫി തിരൂര്‍. ക്യാമറ: ഖമറുദ്ധീന്‍ വെളിയംകോട്, കഥ തിരക്കഥ സംഭാഷണം: സലാം കോട്ടക്കല്‍, നിര്‍മ്മാണം: സൈനുദ്ദീന്‍ അള്‍ട്ടിമ.




ഷിനി, നിഷാദ്, ബേബി മേഘാദേവദാസ്, സുനില്‍, സതീഷ് മേനോന്‍ തുടങ്ങീ കുറെ ഏറെ കലാകാരന്മാര്‍ കഥാപാത്രങ്ങളായി നമുക്കു മുന്നിലെത്തുമ്പോള്‍, 'ആര്‍പ്പ്' നമ്മുടെ തന്നെ ജീവിതത്തിലെ നിത്യ കാഴ്ചകളും നല്‍കും. ഒപ്പം, പ്രവാസ ജീവിതത്തിലെ നിലവിളികളും....!




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
  - e പത്രം    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

ഇന്നലെ ഇതു കണ്ടിരുന്നു. നല്ല പ്രമേയം.സംവിധാനത്തിലെചില പാളിച്ചകൾ പറയാതെ വയ്യ.വിഷ്വൽ സാധ്യതകൾ പൂർണ്ണമായി ഉൾക്കൂണ്ടിരുനെങ്കിൽ പലസീനുകളും വലിച്ചുനീട്ടി പറയേണ്ടിയിരുന്നില്ല..മൊത്തത്തിൽ ഒരു ഇഴച്ചിൽ ഫീൽ ചെയ്തു എന്ന് പറയാതെ വയ്യ.
ശ്രീലങ്കൻ പെൺകുട്ടിയുടെ തമിഴ് ഡയലോഗുകൾ നന്നായിരുന്നു എന്ന് എടുത്തുപറയുന്നു.

ബഹൃറൈനിൽ ഇത്തരം ചില സംരംഭങ്ങൾ സുഹൃട്ട്tഹുക്കൾ നടത്തിയിരുന്നു.അതുകൊണ്ടുതന്നെൻ ഇവിടത്തെ പരിമിതികൾ മനസ്സിലാക്കുന്നു.എന്നാൽ സീൻ ഡിവൈഡ് ചെയ്യുമ്പോളും അതു ഷോട്ടുകൾ ആക്കുമ്പോളും മറ്റും ഇത് തടസ്സമാകുന്നില്ല. അതുപോലെ കൃത്രിമത്വം തുളുമ്പുന്ന ഡയലോഗുകളും അതിന്റെ ശബ്ദക്രമീകരണത്തിലെ അപാകതകളും.നാടകം പോലെ എല്ലാം ഡയലോഗുകളിൽ കുത്തിനിറക്കാതെ വിഷ്വലുകൾക്ക് വാചാലമാകുവാൻ കഴിയും എന്ന്മനസ്സിലാക്കിക്കൊണ്ട് സമീപിച്ചിരുന്നെകിൽ ഇത് വളരെ നന്നായേനേ.

പെൺകുട്ടിയും നായകനും നായികയും ഇതിൽ മനസ്സിൽ തങ്ങിനിൽക്കും.അപാകതകൾ ഉണ്ടെങ്കിലും പ്രവാസികൾ ഇത്തരം സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു എന്നത് ഇന്നലെ അതൂകാണുന്നവരുടെ മുഖം വ്യക്തമാക്കിയിരുന്നു.ഇനിയും നല്ല സൃഷ്ടികൾ വരട്ടെ.

December 30, 2008 1:39 PM  

ആര്‍പ്പ് എന്ന ടെലിഫിലിം കണ്ടിരുന്നു. സാങ്കേതിതികമായി പലമ്പോരായ്മകളും ചൂണ്ടിക്കാണിക്കാനുണ്ടാകുമെങ്കിലും മൊത്തത്തില്‍ തരക്കേടീല്ലാത്ത കലാസൃഷ്ടിയാണ്. അഭിനേതാക്കളെല്ലാം കഥയോട് നീതി പുലറ്ത്തിയിട്ടുണ്ട്. മനുഷ്യരുടെ മനസ്സില്‍ കൊള്ളുന്ന കഥക്ക് സം‌വിധായകന്റെ സൂക്ഷ്മത ഏറെ ഭംഗി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗള്‍ഫിന്റെ പരിമിതികള്‍ ഈ ടെലിഫിലിമിനെ ഏറെ പരിക്കുകള്‍ ഏല്പിച്ചിട്ടില്ലയെന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു.
കമ്പനിയുടെ ഓണറായി അഭിനയിച്ച സതീഷ് മേനോന്റെയും ഈ കഥയിലെ നയകന്റെയും നായികയുടെയും അഭിനയം നന്നായിട്ടുണ്ട്‌യെന്നത് മാത്രമല്ല ഇവര്‍ അഭിനയരംഗത്ത് മുതല്‍ കൂട്ടുമാണ്.ഇതില്‍ അഭിനയിച്ച കുട്ടിയെ പ്രത്യേകം അഭിനന്ദിക്കേണ്ടീയിരിക്കുന്നു. ഇതിന്റെ അരങിലും അണിയറയിലും പ്രവര്‍ത്തിച്ചവറ്ക്ക് എന്റെ ആശംസകള്‍
നാരായണന്‍ വെളിയംകോട്

December 31, 2008 11:35 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്