29 April 2008 |
24 April 2008
മോഹന്‍ലാല്‍ ഫയര്‍ എസ്കേപ്പില്‍ നിന്നും പിന്‍മാറി
ഈ മാസം 27ന് നടത്താനിരുന്ന ഫയര്‍ എസ്കേപ്പില്‍ നിന്നും പിന്‍മാറിയതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ബന്ധുക്കളും, ആരാധകരും, സിനിമാ പ്രവര്‍ത്തകരും നിര്‍ബന്ധിച്ചത് കൊണ്ടാണ് പിന്മാറാന്‍ തീരുമാനിച്ചതെന്നും പ്രതിഷേധം ഇത്രയും ശക്തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍ ഒറ്റപ്പാലത്ത് പറഞ്ഞു. സദുദ്ദേശത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പലരുടേയും പ്രതികരണം വസ്തുതകള്‍ മനസ്സിലാക്കാതെയുള്ളതായിരുന്നു. ഇതിനെയെല്ലാം പോസറ്റീവായി കാണാനാണ് താന്‍ ശ്രമിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫയര്‍ എസ്കേപ്പിനായി വലിയ കഠിനാധ്വാനം ആയിരുന്നു ചെയ്തത്. ആയിരത്തോളം മജീഷ്യന്മാര്‍ പങ്കെടുക്കുന്ന, ലോകത്തില്‍ തന്നെ അപൂര്‍വമായ ഒരു പ്രകടനം ആയിരുന്നേനെ ഇത്. മജീഷ്യന്‍ മുതുകാടുമായി സംസാരിച്ച ശേഷമാണ് തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
Labels: mohanlal
- e പത്രം
|
21 April 2008
മോഹന്‍ലാലിനേയും മാജിക്കിനേയും കൊല്ലരുതേ
ഗോപിനാഥ് മുതുകാടിന്റെ പരിശീലനത്തില്‍ നടത്താന്‍ പോകുന്ന ഫയര്‍ എസ്കേപ് എന്ന മാജിക്കില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്മാര്‍ രംഗത്തെത്തി. മാജിക്കിനെ നശിപ്പിക്കാനുള്ള ചില മജീഷ്യന്മാരുടെ ശ്രമങ്ങളെ മോഹന്‍ലാല്‍ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്‍ സാമ്രാജിന്റെ നേതൃത്വത്തില്‍ നാളെ കോച്ചിയില്‍ പ്രതിഷേധ മാജിക് സംഘടിപ്പിക്കും. മോഹന്‍ലാലിനേയും മാജിക്കിനേയും കൊല്ലരുതേ എന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗിച്ച് പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്ന ചില മാന്ത്രികരാണ് ബേണിങ് ഇല്യൂഷ്യന്‍ എന്ന മാജിക് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിക്കാന്‍ പോകുന്നത് എന്നാണ് ഇവരുടെ പരാതി. ജാലവിദ്യയുടെ രഹസ്യം പരസ്യമാകുവാന്‍ ഇത് കാരണമാകുമെന്നും മജീഷ്യന്‍ സാമ്രാജ് പറയുന്നു.
നാളെ നടക്കുന്ന പ്രതിഷേധ മാജിക്കില്‍ മജീഷ്യന്‍ സാമ്രാജ് മൊബൈല്‍ മോര്‍ചറിയില്‍ കിടന്ന് പ്രതിഷേധിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മൊബൈല്‍ മോര്‍ചറിയില്‍ കയറുന്ന മജീഷ്യന്‍ സാമ്രാജ് മരണം വരെ അവിടെ കിടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നടത്തുന്ന ഫയര്‍ എസ്കേപ് മാജിക്കിനെതിരെ മജീഷ്യന്‍ സാമ്രാജിനെ പോലുള്ളവര്‍ രംഗത്ത് എത്തിയത് അസൂയ കൊണ്ടാണെന്ന് മജീഷ്യന്‍ മുതുകാട് അഭിപ്രായപ്പെട്ടു. ഇന്ത്യ ഒര്രു ജനാധിപത്യ രാഷ്ട്രമാണെന്നും ആര്‍ക്കും ഏതു കലയും അഭ്യസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒന്നുകില്‍ അസൂയ അല്ലെങ്കില്‍ മോഹന്‍ലാലിന്റെ പേര് പറഞ്ഞ് ഒരു പത്ര സമ്മേളനം നടത്തിയാല്‍ കിട്ടാവുന്ന കവറേജ്, ഇവ മാത്രമാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. Labels: mohanlal
- e പത്രം
1 Comments:
Links to this post: |
20 April 2008
നജീം ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയായി |
19 April 2008
സ്റ്റാര്‍ സിംഗര്‍ മെഗാഫൈനല്‍ ഇന്ന്
ഏഷ്യാനെറ്റിലെ റിയാലിറ്റിഷോ 'ഐഡിയ സ്റ്റാര്‍ സിങ്ങറി'ന്റെ മെഗാഫൈനല്‍ ഇന്ന് 6.30 ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഏഷ്യാനെറ്റില്‍ തത്സമയം സംപ്രേഷണം ചെയ്യും. മത്സരാര്‍ത്ഥികളായ നജീം, ദുര്‍ഗ, അരുണ്‍ഗോപന്‍, തുഷാര്‍ എന്നിവരുടെ പ്രകടനങ്ങള്‍ക്കൊപ്പം അവസാന 45 മത്സരാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും സുരാജ് വെഞ്ഞാറമൂടിന്റെ കോമഡി സ്‌കിറ്റും ഉണ്ടായിരിക്കും.
- e പത്രം
1 Comments:
Links to this post: |
10 April 2008
ചലച്ചിത്ര അവാര്‍ഡിനെതിരെ മുകേഷ്
ചലച്ചിത്ര അവാര്‍ഡ് കമ്മറ്റിയുടെ അഭിരൂചിക്ക് ഇണങ്ങുന്ന സിനിമകള്‍ക്ക് മാത്രം പുരസ്ക്കാരം കിട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് നടന്‍ മുകേഷ് അഭിപ്രായപ്പെട്ടു.
നാലു പെണ്ണുങ്ങള്‍ പോലെ ലോകമെമ്പാടും മുക്തകണ്ഠം പ്രശംസ നേടിയ ചിത്രം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ തഴയപ്പെട്ടത് ഇതുകൊണ്ടാകാമെന്നും മുകേഷ് വ്യക്തമാക്കി. ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ നിര്‍മാതാവായ കഥ പറയുമ്പോള്‍ എന്ന സിനിമയ്ക്ക് കൂടുതല്‍ വിഭാഗത്തില്‍ഡ അവാര്‍ഡുകള്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ കിട്ടിയ അവാര്‍ഡില്‍ താന്‍ സന്തോഷവാനാണെന്നും മുകേഷ് പറഞ്ഞു. Labels: mukesh
- Jishi Samuel
|
4 Comments:
malayalathinte kusruthigayikaye namukku nashtamaakumo?
epathram poleyulla or u nalla sitel ithrayum cheap aaya commentukal idaruth
ENTHAANAVO COMMENTILE "CHEAP".ARIYAAN THAALPARYAM UNDU PERUPOLUM VEKKATHA "MAANYETTA".
RIMI TOMY ORU KUTTIYUDE NISHKALAGATHAYODE CHIRICHU KUSRUTHI NIRANJA SAMSAARAVUM CHALANANGALUM AAYI THANNE AANU PRATHYAKSHAPEDARULLATHU.
NJAAN EZHUTHIYATHILE CHEAP ENTHANENNUKOODE CHOODIKANICHAL NANNAAYYIRUNNU..
kshemi chettaa. njaan uddeshichathu ningaleyalla. poyi mone poyi enna lekhanathile comment aanu.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്