28 May 2008
പ്രിയദര്‍ശന്റെ വിലാപം![]() റീമേക്കുകളിലൂടെയാണ് പ്രിയന്‍ ബോളിവുഡില്‍ പിടിച്ചു നില്‍ക്കുന്നതെന്നാണ് മുഖ്യ ആരോപണം. പക്ഷെ അതിനും ഒരു കഴിവൊക്കെ വേണമല്ലോ. മലയാളത്തിലെ ഏത് സംവിധായകനും അതൊന്ന് പരീക്ഷിച്ച് നോക്കാമല്ലോ. എന്തൊക്കെയായാലും ബോളിവുഡ് എന്ന സ്വപ്‌ന ലോകത്ത് ഒരു മലയാളി സംവിധായകന്‍ നില നിന്നു പോരുന്നത് അത്ര നിസ്സാരക്കാര്യമല്ല. പ്രിയന്‍ ചെയ്ത 'താളവട്ടം' കണ്ട് ആസ്വദിക്കാത്ത മലയാളികള്‍ ചുരുക്കമല്ല. അതു പോലും ഒരു ഇംഗ്ലീഷ് സിനിമയുടെ പകര്‍പ്പാണെന്നത് പറയപ്പെടുന്നുണ്ട്. ഇവിടുത്തെ സാധാരണ പ്രേക്ഷകരൊന്നും അത്തരം ഗവേഷണങ്ങളൊന്നും ചെയ്യാറില്ല. അവര്‍ക്ക് ചിലവാക്കിയ പൈസക്ക് സിനിമ രസിച്ചാല്‍ അത് ഇരു കൈയ്യും നീട്ടി സ്വീകരിച്ചോളും. അതാണല്ലോ പ്രിയദര്‍ശന്‍ ഇപ്പോള്‍ ബോളിവുഡില്‍ ചെയ്യുന്നതും. ബോളിവുഡില്‍ ഒട്ടുമിക്ക കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും സിനിമകള്‍ ചെയ്യുവാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്ന പ്രിയദര്‍ശന്റെ ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം ആറു കോടിയാണ്. അതായിരിക്കണം കേരളത്തില്‍ മാത്രം നിന്നു കൊണ്ട് സിനിമയെടുക്കുന്ന പലര്‍ക്കും കണ്ണുകടിയായത്. പ്രിയദര്‍ശന്‍ ഈയ്യിടെ അഭിപ്രായപ്പെട്ടതു പോലെ. ഒരു മലയാളിയുടെ നേട്ടങ്ങളിലും അംഗീകാരങ്ങളിലും മലയാളികള്‍ അഭിമാനിതരാണ്. എന്നാല്‍ ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന മലയാളിയെ എങ്ങനെയൊക്കെ പിടിച്ചു നിറുത്താനും ഇറക്കുവാനും മലയാളികള്‍ തന്നെ കുബുദ്ധികള്‍ പ്രയോഗിക്കും എന്നാണ് പ്രിയന്റെ വിലാപം. - Salih Kallada http://eranadanpeople.blogspot.com/ http://mycinemadiary.blogspot.com/ http://retinopothi.blogspot.com/
- e പത്രം
|
14 May 2008
നക്സലൈറ്റ്; പ്രവാസി മലയാളി നിര്‍മ്മാതാവാകുന്ന മറ്റൊരു സിനിമ കൂടി![]() കുവാച്ചീസ് ഇന്റര്‍നാഷണലും, ഫൈന്‍ ആര്‍ട്സ് മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നക്സലൈറ്റ് ഐശ്വര്യ അബി ക്രിയേഷന്‍സ് ബാനറാണ് തിയറ്ററുകളിലെത്തിക്കുക. പൂര്‍ണ്ണമായും ഒരു പ്രവാസി സംരഭമായ നക്സലൈറ്റില്‍ വിജീഷ് മണി, ജഗതി, തിലകന്‍, മാള അരവിന്ദന്‍, സുരാജ് വെഞ്ഞാറമൂട്, വിജയകുമാര്‍ എന്നിവരെക്കൂടാതെ യു.എ.ഇ.യില്‍ നിന്നുള്ള ചില പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. സാമൂഹ്യ തിന്‍മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ കഥയാണ് നക്സലൈറ്റ്. ക്യാപ്റ്റന്‍, ദി ഗാര്‍ഡ്, സ്കെച്ച് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ കണ്ണന്‍ രാമന്‍ കഴിഞ്ഞ 10 വര്‍ഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. റാണാ പ്രതാപാണ് ഛായാഗ്രാഹകന്‍. ഗാനരചനയും, സംഗീതവും ഗിരീഷ് മഞ്ചേരി നിര്‍വ്വഹിച്ചിരിക്കുന്നു. ഫ്രാങ്കോ, ഫഹദ്, പ്രദീപ് പള്ളുരുത്തി, ഷൈഖ, രചന ജോണ്‍, സൂര്യ്, ജേസി അറയ്ക്കല്‍ എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്. ![]() കലാരംഗത്തുള്ള ഈ പരിചയവും, അനുഭവങ്ങളുമാണ് സിനിമ നിര്‍മ്മിക്കാനുള്ള പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ് ഫൈന്‍ ആര്‍ട്സ് ജോണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 00971-2- 64 24 204 - p.m.abdul rahiman
- e പത്രം
1 Comments:
Links to this post: |
07 May 2008
മീര പറഞ്ഞത് പച്ചക്കള്ളം: ദിലീപ്![]() ഈ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. അപ്പോള്‍ മുതല്‍ ഞാന്‍ മീരയോട് ഇക്കാര്യം പറയാന്‍ തുടങ്ങിയതാണ്. എട്ടു ദിവസത്തെ ഡേറ്റ് വേണമെന്നും അത് പലപ്പോഴായി മതിയെന്നുമൊക്കെ വളരെ വിശദമായി സംസാരിക്കുകയും ചെയ്തതാണ്. വിളിക്കുമ്പോഴെല്ലാം പറയാം എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മീര ചെയ്തത്. പിന്നീട് ഫോണ്‍ ചെയ്താല്‍ എടുക്കാതെയായി. ഒടുവില്‍ മനസുമടുത്ത് മീരയ്ക്ക് മൊബൈല്‍ ഫോണില്‍ ഞാനൊരു മെസ്സേജ് ഇട്ടു. ഞാന്‍ തോല്‍വി സമ്മതിക്കുന്നു. ഇനി ഈ വിഷയം സംഘടനയ്ക്ക് വിട്ടു കൊടുക്കുകയാണെന്നും മെസേജില്‍ ഞാന്‍ അറിയിച്ചിരുന്നു. എന്നിട്ടും മീരയുടെ മറുപടിയുണ്ടായില്ല. മുമ്പ് അവര്‍ പല നിസാര പ്രശ്നങ്ങളില്‍പോലും എന്നെ വിളിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ തുടര്‍ച്ചയായി വിളിക്കുമ്പോള്‍പോലും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല! ഒരു കാര്യം മീര ഓര്‍ക്കണം. ഇത് നമ്മുടെ സിനിമയാണ്. എല്ലാ നടീ നടന്മാരുടേയും നന്മയ്ക്കു വേണ്ടിയാണ് ഈ സിനിമ. ഇതില്‍ സഹകരിച്ച എല്ലാവരും പല നേട്ടങ്ങളും വേണ്ടെന്ന് വെച്ചാണ് അഭിനയിച്ചത്. മമ്മൂട്ടി ഒരു ഹിന്ദിസിനിമ പോലും ഉപേക്ഷിച്ചാണ് ഇതില്‍ സഹകരിച്ചത്. സിദ്ധീഖ് ഒരു തമിഴ് സിനിമയില്‍ കൊടുത്ത ഡേറ്റ് തെറ്റിച്ചാണ് അമ്മയുടെ സിനിമയില്‍ സഹകരിക്കുന്നത്. അതിന്റെ പേരില്‍ കേസ് വരെയുണ്ടായി. ദക്ഷിണേന്ത്യയില്‍ ഇന്നേറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നയന്‍താര അഞ്ചു ദിവസമാണ് കൊച്ചിയില്‍ വന്ന് ഷൂട്ടിംഗില്‍ സഹകരിച്ചത്. മീരയുടെ തിരക്ക് മനസ്സിലാക്കീ പരമാവധി അഡ്‌ജസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലിനും ഒപ്പം കോമ്പിനേഷന്‍ സീനിനായിട്ട് രണ്ടു ദിവസം ഇപ്പോള്‍ തന്നാല്‍ മതി, ബാക്കി ആറു ദിവസം മീരയുടെ സൗകര്യം നോക്കി തന്നാല്‍ മതി എന്നുവരെ പറഞ്ഞിട്ടും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ് ആയ പ്രതികരണം ലഭിച്ചില്ല. അതേ തുടര്‍ന്ന് അമ്മയിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് മീര ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ഈ സിനിമ നിറുത്തിവെച്ചിരിക്കുകയാണ്. നായികയെ തീരുമാനിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രമാണിത്. ഇത്രയും വലിയൊരു മഹത് സംരംഭത്തിനാണ് ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നതെന്ന് ഓര്‍ക്കണം. മലയാളത്തിലുള്ള നായികമാരൊക്കെ ഈ ചിത്രത്തില്‍ റോളുകല്‍ ചെയ്തു കഴിഞ്ഞു. അല്ലെങ്കില്‍ ഒരാളെ മാറ്റി ഇനിയും റീ-ഷൂട്ട് ചെയ്യണം. ഇതൊക്കെ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. അങ്ങനെയൊരു വിഷമവൃത്തത്തില്‍ നില്‍ക്കുമ്പോള്‍ ചിത്രത്തിന് 20-25 ദിവസത്തെ ഡേറ്റ് ചോദിച്ചുവെന്ന അടിസ്ഥാനരഹിതമായ വിശദീകരണം കൂടി കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല. അടിസ്ഥാനപരമായി ഇത്തരമൊരു ചിത്രത്തില്‍ സഹകരിക്കണം എന്ന തോന്നല്‍ അവനവന്റെ മനസ്സില്‍ ഉണ്ടാകേണ്ടതാണ്. ആരും നിര്‍ബന്ധിച്ചിട്ടല്ല ഒരു സംഘടനയുടെ വലിയ ഉദ്ധ്യേശ-ലക്ഷ്യങ്ങളുള്ള ഒരു സിനിമയില്‍ സഹകരിക്കേണ്ടത്. അത്തരമൊരു നന്മ മീരയുടെ മനസ്സില്‍ ഇല്ലാതെപോയതില്‍ ഞാന്‍ അല്‍ഭുതപ്പെടുകയാണ്. മീര എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. അവരുടെ ആദ്യസിനിമയിലെ നായകന്‍ തന്നെ ഞാനായിരുന്നു. പിന്നീട് കുറെയധികം സിനിമകളില്‍ വേഷമിട്ടു. അങ്ങനെയൊരു സുഹൃത്ത് പറഞ്ഞ ചില വാക്കുകളാണ് ഈ വിശദീകരണക്കുറിപ്പിന് എന്നെ പ്രേരിപ്പിച്ചതെന്ന് ദിലീപ് അറിയിച്ചു. കണ്ണടച്ച് ഇരുട്ടാക്കുന്ന, ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന പ്രസ്താവനകള്‍.. ദയവു ചെയ്ത് എന്റെ സുഹൃത്ത് ഇങ്ങനെയൊന്നും പറയരുത്. ദിലീപ് വ്യക്തമാക്കി. - Salih Kallada Labels: dillep, meera_jasmine
- e പത്രം
2 Comments:
Links to this post: |
03 May 2008
വിലക്ക് പ്രശ്നമില്ല - മീര![]() Twenty: 20 എന്ന സിനിമ ദരിദ്രരായ കലാകാരന്മാരുടെ ക്ഷേമനിധിക്കുള്ള ധനശേഘരണാര്‍ഥം താര സംഘടനയായ “അമ്മ” നിര്‍മ്മിക്കുന്നതാണ്. “അമ്മ” യുടെ സിനിമ നിരസിച്ച ശേഷം സംവിധായകന്‍ കമലിന്റെ “മിന്നാമിന്നിക്കൂട്ടം” എന്ന പുതിയ സിനിമക്ക് മീര ഡേറ്റ് നല്‍കിയതാണ് “അമ്മ” യെ ചൊടിപ്പിച്ചതെന്ന് അറിയുന്നു. ഇതിനിടെ “അമ്മ” യുടെ സിനിമയില്‍ അഭിനയിക്കാതിരിക്കുന്ന മറ്റോരു നടനായ നരനോടൊപ്പും ഒരു പുതിയ സിനിമയ്ക്കുള്ള കരാറിലേര്‍പ്പെടുകയും ചെയ്തു മീര. മലയാള സിനിമയിലെ അവശ കലാകാരന്മാരെ സഹായിക്കാനായി നിര്‍മ്മിക്കപ്പെടുന്ന Twenty: 20 എന്ന സിനിമയില്‍ 67ഓളം കലാകാരന്മാരാണ് സഹകരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാരംഗത്തെ ഏറ്റവും തിരക്കേറിയ താര സുന്ദരി നയന്‍ താരയ്ക് വരെ ഡേറ്റ് തരാമെങ്കില്‍ മീരക്ക് എന്ത് കൊണ്ട് ഡേറ്റ് തന്നു കൂടാ എന്നാണ് അമ്മ ചോദിക്കുന്നത്. ഏതായാലും Twenty: 20 യില്‍ മീരക്ക് പകരം ഭാവന അഭിനയിച്ചേക്കും എന്നാണ് സൂചന. Labels: meera_jasmine
- e പത്രം
2 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്