17 March 2009
‘മേഘങ്ങള്‍’ - ഗള്‍ഫില്‍ നിന്നൊരു ടെലി സിനിമ കൂടി
ആധുനിക കാലഘട്ടത്തില്‍ ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിരിക്കുന്ന ദൃശ്യ മാധ്യമങ്ങള്‍ വഴി നന്‍മ യുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍, അതിന്‍റെ ശില്‍പ്പികള്‍ ധാര്‍മ്മിക മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന വരായിരിക്കണം എന്ന് ഉപനിഷത്ത് പണ്ഡിതനായ എന്‍. എം. പണിക്കര്‍ പറഞ്ഞു.
ബേബി മൂക്കുതലക്കു വേണ്ടി എം. ജെ. എസ്. മീഡിയ അവതരിപ്പിക്കുന്ന ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം. നിരവധി പരിപാടികള്‍ ടെലിവിഷനു വേണ്ടി അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഷലില്‍ കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ടെലി സിനിമ യാണ് മേഘങ്ങള്‍. അജ്മാന്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച സ്വിച്ചോണ്‍ ചടങ്ങില്‍ കാര്‍ത്തിക ഗ്രൂപ്പ് എം. ഡി. വിന്‍സെന്‍റ്, ഷീലാ പോള്‍, നാസ്സര്‍ ബേപ്പൂര്‍, സോമന്‍ കരിവള്ളൂര്‍, ബാബു രാജ്, മനാഫ് കേച്ചേരി, ജോസ് ആന്‍റണി കുരീപ്പുഴ, സലീം അയ്യനേത്ത്, വിജു സി. പരവൂര്‍, തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ഗള്‍ഫിലെ ജീവിതങ്ങള്‍ സിനിമയാക്കുന്ന സ്ഥിരം ട്രാക്കില്‍ നിന്നും മാറി, വ്യത്യസ്തമായ ഒരു കഥ പറയുകയാണ് വെള്ളിയോടന്‍ എന്ന കഥാകൃത്ത്. ദുബായിലും, ഷാര്‍ജയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന മേഘങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുന്നത് അനില്‍ വടക്കെക്കരയാണ്. ഗാന രചന: ആരിഫ് ഒരുമനയൂര്‍, സംഗീതം: അഷറഫ് മഞ്ചേരി, ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അനുപമ വിജയന്‍ എന്നിവരാണ്. അസ്സോസ്സിയേറ്റ് ചെയ്തിരിക്കുന്നത് മുഷ്താഖ് കരിയാടന്‍, ഷാജഹാന്‍ ചങ്ങരംകുളം, ഷാനു കല്ലൂര്‍, ആരിഫ് ഒരുമനയൂര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഷൈനാസ് ചാത്തന്നൂര്‍. വിനീത രാമചന്ദ്രന്‍, ഷിനി, മേഘ, മിഥിലാ ദാസ്, ആര്യ, സമീര്‍ തൃത്തല്ലൂര്‍, നിഷാദ് അരിയന്നുര്‍, ഷാജി, രാഘവന്‍, വെള്ളിയോടന്‍, സതീഷ് മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കൂടാതെ ഗള്‍ഫിലെ കലാ ലോകത്ത് ശ്രദ്ധേയരായ നിരവധി കലാകാരന്‍മാര്‍ അണി നിരക്കുന്ന മേഘങ്ങള്‍, സൌഹൃദങ്ങളുടേയും, സ്നേഹ ബന്ധങ്ങളുടേയും പശ്ചാത്തലത്തില്‍ വികസിക്കുന്നു. മലയാളത്തിലെ പ്രമുഖ ചാനലില്‍ ജുലൈ മാസത്തില്‍ ടെലികാസ്റ്റ് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് മേഘങ്ങളുടെ അണിയറക്കാര്‍. വിവരങ്ങള്‍ക്ക്: 050 52 85 365 email : mjsmedia at live dot com - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: vineetha
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്