18 April 2009
ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡുകള്‍![]() ദുബായ് ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന ആട്‌വാ ഗ്രൂപ്പ് ആണ് ജിമ്മ (GMMA - Gulf Malayalam Music Awards) എന്ന ഈ പുരസ്കാര ദാനം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്. 2006ല്‍ നടന്ന ആദ്യത്തെ ജിമ്മ പുരസ്കാര ദാനത്തില്‍ മലയാളത്തിന്റെ ഗാന ഗന്ധര്‍വന്‍ പദ്മശ്രീ ഡോ. കെ ജെ. യേശുദാസിനാണ് ആജീവനാന്ത സംഭാവനക്കുള്ള ജിമ്മ പുരസ്കാരം സമ്മാനിച്ചത്. തുടര്‍ന്ന് 2007ല്‍ എസ്. ജാനകിക്കും 2008ല്‍ പദ്മശ്രീ ഡോ. എസ്. പി. ബാലസുബ്രഹ്മണ്യത്തിനും ഈ പുരസ്കാരം ലഭിക്കുകയുണ്ടായി. ബോളിവുഡ് താരം കരിഷ്മാ കപൂര്‍, തെന്നിന്ത്യന്‍ താര സുന്ദരി ലക്ഷ്മി റായ്, ചലചിത്ര സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവ്, റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ദീദിയായി മാറിയ ഉഷാ ഉതുപ്പ്, മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, സംഗീത സംവിധായകന്‍ ശരത്, ഗായകരായ വേണുഗോപാല്‍, വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, അഫ്സല്‍, ഗായത്രി, ജ്യോല്‍സ്‌ന, സയനോറ, റിമി ടോമി എന്നീ നിരവധി താരങ്ങളുടെ സാന്നിധ്യം ചടങ്ങിന് താര പരിവേഷം പകര്‍ന്നു. ഹിറ്റ് എഫ്. എം 96.7 റേഡിയോയുടെ അവതാരകരുടെ ചടുലമായ അവതരണ ശൈലി ചടങ്ങിനെ ഒരു മികവുറ്റ സംഗീത നൃത്ത അനുഭവം ആക്കി മാറ്റി. Labels: karishma-kapoor, lakshmi-rai
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്