ദോഹ: ഖത്തറിലെ അല്‍ ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോ ത്സവത്തില്‍ 'ബിലാല്‍' എന്ന ഇന്ത്യന്‍ ഡോക്യുമെന്ററിക്ക് സുവര്‍ണ കിരീടം. അല്‍ ജസീറ ഡോക്യുമെന്ററി ചലച്ചിത്രോ ത്സവത്തിന്റെ അഞ്ച് വര്‍ഷത്തെ ചരിത്രത്തി ലാദ്യമായിട്ടാണ് ഇന്ത്യയ്ക്ക് കിരീടം ലഭിക്കുന്നത്. അര ലക്ഷം ഖത്തര്‍ റിയാലാണ് സുവര്‍ണ കിരീടം ജേതാവിന് ലഭിക്കുക.
'ബിലാലി'ന്റെ സംവിധായകന്‍ പശ്ചിമ ബംഗാള്‍ സ്വദേശി സൗരവ് സാരംഗ്, അല്‍ ജസീറ ടെലിവിഷന്‍ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ അമര്‍ അല്‍താനിയില്‍ നിന്ന് സ്വര്‍ണ കിരീടം ഏറ്റു വാങ്ങിയപ്പോള്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ ഹര്‍ഷാര വങ്ങളുയര്‍ന്നു.
ദോഹാ ഷെറാട്ടണിലെ അല്‍ മജ്‌ലിസ് ഹാളില്‍ നടന്ന ചടങ്ങില്‍ അന്താരാഷ്ട്ര രംഗത്തെ ചലച്ചിത്ര നിര്‍മാതാക്കളും സംവിധായകരും നടന്മാരും കലാകാര ന്മാരുമടങ്ങുന്ന വമ്പിച്ചൊരു ജനക്കൂട്ടം സന്നിഹിതരായിരുന്നു. അന്ധരായ മാതാപിതാ ക്കളോടൊത്ത് ഇരുണ്ട മുറിയില്‍ തനിച്ച് ജീവിതം നയിക്കുന്ന മൂന്നു വയസ്സുകാരന്റെ കഥയാണ് ഈ ചിത്രത്തിലെ മുഖ്യ പ്രമേയം.
92 മിനിറ്റ് നീളമുള്ള ചിത്രത്തിലൂടെ കുട്ടിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെയും വിനോദത്തിന്റെയും ക്രൂരതയുടെയും പ്രതീക്ഷകളുടെയും നിമിഷങ്ങളാണ് സൗരവ് ലോകത്തിന്റെ മുന്നില വതരിപ്പിക്കുന്നത്. അറബ് നാട്ടില്‍ തന്റെ ചിത്രത്തിനു ലഭിച്ച അംഗീകാരം തന്നെ വളരെയധികം സന്തോഷ ഭരിതനാക്കു ന്നുവെന്ന് സൗരവ് പറഞ്ഞു.
ചൈനക്കാരനായ സംവിധായകന്‍ ജ്യോയാ വോവൂവിന്റെ 'എയാ നാസി പ്യൂപ്പിള്‍' എന്ന ചിത്രം ഏറ്റവും നല്ല മീഡിയ ചിത്രത്തിനുള്ള സ്വര്‍ണ അവാര്‍ഡി നര്‍ഹമായി.
40,000 റിയാലാണ് സമ്മാന ത്തുക. ബെല്‍ജിയം കാരന്‍ ക്രിസ്റ്റഫര്‍ ഡാലെ സംവിധാനം ചെയ്ത ''ഫൈന്‍ഡിങ് ഹോം'' ഏറ്റവും നല്ല ലഘു ചിത്രത്തിനുള്ള അല്‍ജസീറാ സ്വര്‍ണ കിരീടത്തിനര്‍ഹമായി. 30,000 റിയാലാണ് സമ്മാന ത്തുക. നാസി മനുഷ്യ സമൂഹത്തിന്റെ ശാസ്ത്രീയമായ കാഴ്ചപ്പാടുക ളവതരിപ്പിക്കുന്ന ചിത്രമാണ് 'എയാ നാസി പ്യൂപ്പിള്‍'. അമേരിക്കന്‍ നാവിക വ്യൂഹത്തിലെ ആദ്യത്തെ സൈനികന്‍ ഇറാഖില്‍ മൂന്നു വര്‍ഷത്തേ തടക്കമുള്ള പത്തൊമ്പതു വര്‍ഷത്തെ സജീവ സേവനത്തിനു ശേഷം സമീപ കാലത്ത് ജോലി യില്‍നിന്ന് വിരമിച്ച ശേഷമുള്ള ജീവിത കഥകളാണ് 'ഫൈന്‍ഡിങ് ഹോ'മിലെ പ്രമേയം.
സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്ന വേളയില്‍ സ്വന്തം കുടുംബം സന്ദര്‍ശിക്കുന്നത് മാറ്റി വെച്ച തന്റെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ യൗവനത്തെ ക്കുറിച്ചും തകര്‍ന്ന ദാമ്പത്യത്തെ ക്കുറിച്ചുമുള്ള ചിന്തകളാണ് ക്രിസ്റ്റഫര്‍ ചിത്രത്തില്‍ പകര്‍ത്തിയത്.
സമാപന ച്ചടങ്ങില്‍ മറ്റ് നിരവധി അവാര്‍ഡുകളും പ്രഖ്യാപിച്ചു.
-
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്