11 July 2009
നടന്‍ മോഹന്‍ ലാല്‍ ഹോണററി ലെഫ്‌റ്റനന്റ്റ് കേണല്‍ മോഹന്‍ ലാല്‍ ആയപ്പോള്‍...
ഭാരതത്തിന്റെ അതുല്യ നടന്‍ മോഹന്‍ ലാലിനെ വ്യാഴാഴ്ച ഇന്ത്യന്‍ ടെറ്റിട്ടോറിയല്‍ ആര്‍മി ഹോണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ മികവ് ഉയര്‍ത്തുന്ന തരത്തില്‍ ഉള്ള കഥാപാത്രങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചത് കൊണ്ടാണ് അദ്ദേഹത്തിനു ഈ ബഹുമതി നല്‍കിയത്. കരസേന ആസ്ഥാനം ആയ സൌത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ ആര്‍മി ചീഫ് ജനറല്‍ ദീപക് കപൂര്‍ ആണ് ഔദ്യോഗികം ആയി കരസേനയിലെ ഹോണററി ലെഫ്‌റ്റനന്റ്റ് കേണല്‍ എന്ന പദവി മോഹന്‍ലാലിന് നല്‍കിയത്. സൈനിക വേഷത്തില്‍ എത്തിയ അദ്ദേഹം പ്രതിരോധ മന്ത്രി എ. കെ. ആന്റണിയ്ക്ക് സല്യൂട്ട് നല്‍കി. ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും ഒപ്പം ആണ് അദ്ദേഹം സൌത്ത് ബ്ലോക്കില്‍ എത്തിയത്.
തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നാണ് ഈ കടന്ന് പോയതെന്ന് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ അത് മലയാളികള്‍ക്കാകെ അഭിമാനം ആയി മാറി. നടന്‍ എന്ന നിലയിലല്ല ലാല്‍ ഇത് പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ആണ് ഒരു അഭിനേതാവിന് ഹോണററി ലെഫ്‌റ്റനന്റ്റ് കേണല്‍ പദവി ലഭിക്കുന്നത്. ഇതിന് മുന്‍പ് കരസേനയുടെ ഈ സ്ഥാനത്തിന് അര്‍ഹത നേടിയത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് മാത്രം ആണ്. ടെറ്റിട്ടോറിയല്‍ ആര്‍മിയുടെ 122 ഇന്ഫന്ററി ബറ്റാലിയനില്‍ (കണ്ണൂര്‍) ചേര്‍ന്ന് അദ്ദേഹം തുടര്‍ പരിശീലനം നടത്തും. തന്റെ കഴിവിനാല്‍ ആകും വിധം ടെറ്റിട്ടോറിയല്‍ ആര്‍മിയില്‍ സേവനം അനുഷ്ടിക്കും എന്ന് മോഹന്‍ലാല്‍ പിന്നീട് അറിയിച്ചു. കണ്ണൂര്‍ ബറ്റാലിയന്‍ സന്ദര്‍ശിച്ചു അംഗങ്ങളുമായി ആശയ വിനിമയം നടത്തുക, സ്കൂളുകളും കോളേജുകളും സന്ദര്‍ശിച്ചു യുവാക്കളെ സൈന്യത്തിന്റെ ഭാഗം ആകാന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ആകും അദ്ദേഹത്തിന്റെ ഭാവി ചുമതലകള്‍. ഈ ബഹുമതി ലഭിച്ച ശേഷം കേരളാ ഹൌസില്‍ പ്രിയ നടന് വേണ്ടി മലയാളികള്‍ ഊഷ്മളം ആയ സ്വീകരണം നല്‍കി. Labels: mohanlal
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
2 Comments:
നമ്മുടെ നാടിന്റെ ഒരു ഗതി.. എന്നാണാവോ ഷക്കിലയെ ഇന്ത്യൻ അമ്പാസഡർ ആക്കുന്നത്
nalla karyangale positive ayi kanatha malayaliyude kubudhiyekal valuthavilla shakkelak indian ambasadar nalkiyal ulla avastha.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്