20 September 2009

'പെരുന്നാള്‍ നിലാവ്' ജീവന്‍ ടി. വി. യില്‍

isal-emiratesആത്മ സംസ്കരണത്തിന്റെ തികവിലേക്ക് ആത്മാവില്‍ ഊറിയ ഇശല്‍ ശീലുകളുമായി ഇശല്‍ എമിറേറ്റ്സ് അബുദാബി ഒരുക്കുന്ന 'പെരുന്നാള്‍ നിലാവ്' സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും. മാപ്പിള പ്പാട്ട് ഗാന ശാഖയിലെ മൂന്നു ശ്രദ്ധേയ ഗാനങ്ങള്‍ക്കൊപ്പം, അറേബ്യന്‍ സംഗീതത്തിലെ മാസ്മരിക ശബ്ദമായ ഹിഷാം അബ്ബാസ് പാടിയ ഒരു ഗാനം കൂടി ചിത്രീകരിച്ചു കൊണ്ട് പുതുമയുള്ള അവതരണ വുമായിട്ടാണ് ഇശല്‍ എമിറേറ്റ്സ് ഇക്കുറി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. കണ്ണൂര്‍ സീനത്ത്, രഹന, അഷ്റഫ് പയ്യന്നൂര്‍, കണ്ണൂര്‍ ഷരീഫ്, കൊല്ലം ഷാഫി, താജുദ്ദീന്‍ വടകര എന്നിവരോടൊപ്പം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സിക്രട്ടറിയും പെരുന്നാള്‍ നിലാവിന്റെ സംവിധായ കനുമായ ബഷീര്‍ തിക്കൊടിയും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
 

perunnaal-nilaavu


 
അബുദാബിയിലും കേരളത്തിലുമായി ചിത്രീകരിച്ച ഈ ദൃശ്യാവി ഷ്കാരത്തിനു രചന നിര്‍വ്വഹി ച്ചിരിക്കുന്നത് താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം. പിന്നണിയില്‍ ടി. എം. സലീം, അമീര്‍, ചന്ദ്രു, അരാഫാത്ത്, ഷഫീക് ചേറ്റുവ, ഫറൂഖ് ചാവക്കാട്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - e പത്രം    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ISAL EMIRATES ARTS SECRATARY BASHEER THIKKODIkku apaara THOLIKKATTI THANNE..sammadichu poyi...
by,vinod kumar ,abudhabi

September 26, 2009 2:21 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്