
ദുബായ് : ഈ വര്‍ഷത്തെ AMMA - Annual Malayalam Movie Awards - പ്രഖ്യാപിച്ചു. 2009ല്‍ റിലീസ് ചെയ്ത ചിത്രങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും മലയാളി സമൂഹം വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തതാണ് ഈ പുരസ്ക്കാരങ്ങള്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നവമ്പര്‍ ആറിന് നടക്കുന്ന വമ്പിച്ച പരിപാടിയില്‍ വെച്ച് പുരസ്ക്കാര ദാനം നടത്തും.

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം രഞ്ജിനി ഹരിദാസ്, കിഷോര്‍ സത്യ എന്നിവരാണ് പരിപാടികള്‍ നയിക്കുന്നത്. ബെന്നി ദയാല്‍, സയനോറ, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി, ദേവാനന്ദ്, ആന്‍ ആമി, യാസിര്‍ സാലി, നിസ്സാര്‍ വയനാട്, ഇഷാന്‍ ഷൌക്കത്ത്, കണ്ണൂര്‍ ഷെറീഫ് എന്നിവരടങ്ങുന്ന ഒട്ടേറെ കലാകാരന്മാര്‍ അണി നിരക്കുന്ന കലാ സംഗീത നൃത്ത പ്രകടനങ്ങളും, കലാഭവന്‍ ട്രൂപ്പിന്റെ നൃത്ത സംഘവും, സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ഹാസ്യ പ്രകടനവും അരങ്ങേറും.
നടത്തിപ്പിന്റെ നിലവാരത്തിന് പേരു കേട്ട ആനുവല്‍ മലയാളം മൂവീ അവാര്‍ഡ്സ് ആവിഷ്ക്കാരം ചെയ്ത് സംഘടിപ്പിക്കുന്നത് ദുബായിലെ ഏഷ്യാ വിഷ്യന്‍ അഡ്വര്‍ടൈസിങ് കമ്പനിയാണ്.
Annual Malayalam Movie Awards 2009 Declared
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്