ഇന്റര്‍നാഷണല്‍ ഫിലിം ഫ്രാറ്റേണിറ്റി ഓഫ് ഒമാന്‍ ഏക ദിന സിനിമാ ആസ്വാദന ശില്‍പ്പശാല നടത്തുന്നു. ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ശില്‍പ്പശാലയില്‍ പങ്കെടുത്ത് സിനിമയിലെ ശബ്ദ മിശ്രണത്തിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കും. സിനിമയുടെ വിവിധ ഘടകങ്ങളെ കുറിച്ച് ഡോ. ജബ്ബാര്‍ പട്ടേല്‍ ക്ലാസെടുക്കും.
ക്ലാസിക് സിനിമയിലെയും സമകാലിക സിനിമയിലെയും ആഖ്യാന ശൈലികളിലെ വ്യത്യസ്തതകള്‍ ഉദാഹരണ സഹിതം ചര്‍ച്ചയ്ക്ക് വിഷയമാക്കും. ലോക സിനിമാ ചരിത്രത്തിലെ നാഴിക കല്ലുകളായ ക്ലാസിക് ചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചയും നടക്കും. നവമ്പര്‍ ആറിന് രാവിലെ എട്ട് മണിക്ക് വാഡി കബീറിലെ ക്രിസ്റ്റല്‍ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ്സിലെ സാഫിര്‍ ഹാളിലാണ് ശില്പ ശാല നടത്തുവാന്‍ നിശ്ചയിച്ചത് എങ്കിലും വേദിയില്‍ മാറ്റം ഉണ്ടാവാം എന്ന് ഭാരവാഹികള്‍ അറിയിച്ചു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്