05 December 2009
മോനിഷ വിട പറഞ്ഞിട്ട് പതിനേഴ് വര്‍ഷം![]() 1986-ല്‍ എം. ടി. ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ മോനിഷ അസാമാന്യ കഴിവുകള്‍ ഉള്ള നടിയാണെന്ന് തെളിയിച്ചു. അതിലെ വിനീത് - മോനിഷ ജോഡി വളരെ അധികം ശ്രദ്ധ പിടിച്ചു പറ്റി. മാത്രമല്ല ആദ്യ ചിത്രത്തിലൂടെ തന്നെ പതിനഞ്ചാം വയസ്സില്‍, മികച്ച നടിക്കുള്ള ദേശീയ പുരസ്കരം നേടിയത് ആ പ്രതിഭയുടെ കഴിവു വ്യക്തമാക്കുന്നു. ഇത്രയും ചെറു പ്രായത്തില്‍ ഒരു നടി ഉര്‍വ്വശി പട്ടം കരസ്ഥ മാക്കുന്നത് ആദ്യമായി ട്ടായിരുന്നു. തുടര്‍ന്ന് ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍. ![]() നഖക്ഷതങ്ങളില്‍ മോനിഷയും വിനീതും അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, നല്ല ഒരു നര്‍ത്തകി എന്ന നിലയിലും മോനിഷ പ്രസിദ്ധ യായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമായി അനവധി വേദികള്‍ അവര്‍ തന്റെ നടന വൈഭവം കൊണ്ട് കീഴടക്കി. ലോഹിത ദാസ് - സിബി മലയില്‍ കൂട്ടുകെട്ടിന്റെ ചിത്രമായ കമല ദളത്തിലെ നര്‍ത്തകിയുടെ വേഷം അഭ്രപാളികളിലും തന്റെ നടന മികവിനെ പ്രകടിപ്പിക്കുവാന്‍ അവസരമായി. കമലദള ത്തെ കൂടാതെ പെരുന്തച്ച നിലും, കുടുംബ സമേത ത്തിലും, ചമ്പക്കുളം തച്ചനിലു മെല്ലാം മോനിഷ ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. ![]() 1992 - ല്‍ ചെപ്പടി വിദ്യ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഒരു യാത്രക്കിടെ ഉണ്ടായ കാറപകടത്തില്‍ 1992 ഡിസംബര്‍ 5 നാണ് ഈ നടി മരണ മടഞ്ഞത്. ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട് മികച്ച കഥാപാ ത്രങ്ങളെ അവിസ്മരണീ യമാക്കി കടന്നു പോയ മോനിഷ, മലയാളി പ്രേക്ഷക മനസ്സിലെ ഒരു നൊമ്പരമായി ഇന്നും നില നില്‍ക്കുന്നു. - എസ്. കുമാര്‍ Labels: monisha
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്