11 December 2009
കല അബുദാബി ഫിലിം ഫെസ്റ്റ്
കല അബുദാബി യുടെ ഈ വര്‍ഷത്തെ വാര്‍ഷികാ ഘോഷങ്ങള്‍ 'കലാഞ്ജലി 2009 ' എന്ന പേരില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 24 വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ അബുദാബിയില്‍ ആരംഭിച്ചു. കലാഞ്ജലിയുടെ ഭാഗമായി ഒരുക്കുന്ന 'ഫിലിം ഫെസ്റ്റ് ' യു. എ. ഇ. യിലെ സിനിമാ പ്രവര്‍ത്തകരുടെ ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനമാണ്. ഫിലിം ഫെസ്റ്റ്, പ്രശസ്ത ബാല താരങ്ങളായ നിരഞ്ജന വിജയനും നിവേദിത വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ 11 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഫിലിം ഫെസ്റ്റില്‍ 5 ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അയൂബ് കടല്‍മാട് സംവിധാനം ചെയ്ത രാത്രി കാലം, ശങ്കര്‍ ശ്രീലകം സംവിധാനം ചെയ്തു രണ്ടാം സ്ഥാനം നേടിയ Eയുഗം, ഷാജു മലയില്‍ സംവിധാനം ചെയ്ത ദൂരം, ആയൂര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്തിരുന്ന ഓണച്ചെപ്പ്, ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത കാലിഡോസ്കോപ് എന്നിവയാണു പ്രദര്‍ശിപ്പിക്കുക. സിനിമകളിലെ നടീ നടന്‍മാരും പിന്നണി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് വിളിക്കുക : ക്രയോണ്‍ ജയന്‍ 050 29 86 326, സുരേഷ് കാടാച്ചിറ 050 57 13 536 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്