22 May 2009
ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികം
ഇന്ത്യയില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന്റെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഫിലിം സൊസൈറ്റി ഫെഡറേഷന്‍, ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെയ് 24 ന് ചങ്ങരംകുളത്ത് വെച്ച് ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെ ഒത്തു ചേരലും സെമിനാറും സംഘടിപ്പിക്കും. “ഫിലിം സൊസൈറ്റി പ്രസ്ഥാനം - പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ചെലവൂര്‍ വെണു, ഐ. ഷണ്മുഖ ദാസ്, കെ. ജി. മോഹന്‍ കുമാര്‍, എം. സി. രാജ നാരായണന്‍, പ്രകാശ് ശ്രീധരന്‍, മധു ജനാര്‍ദ്ദനന്‍, കെ. എസ്. വിജയന്‍, ചെറിയാന്‍ ജോസഫ്, പി. എന്‍. ഗോപീ കൃഷ്ണന്‍, കെ. എല്‍. ജോസഫ്, പി. പി. രാമ ചന്ദ്രന്‍, ആലംകോട് ലീലാ കൃഷ്ണന്‍, ഫാ. ബെന്നി ബെനഡിക്ട്, വേണു ഇടക്കഴിയൂര്‍, സി. ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് പുറമേ നൂറോളം ഫിലിം സൊസൈറ്റികളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
സെമിനാറിന്റെ തുടര്‍ച്ചയായി കെ. ആര്‍. മനോജ് സംവിധാനം ചെയ്ത 16 MM Memories, Movements and A Machine എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റ് ഹാളില്‍ ഉച്ചക്ക് 2 മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ കാണി ബ്ലോഗില്‍ ലഭ്യമാണ്. - സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി
- e പത്രം
|
1 Comments:
waiting for the release of this telefilm.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്