14 July 2009
മീന വിവാഹിതയായി
സിനിമാ നടി മീന ഇന്നലെ തിരുപ്പതിയില്‍ വെച്ച് വിവാഹിതയായി. വിദ്യാ സാഗറാണ് വരന്‍. ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ആണ് ഇദ്ദേഹം. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്.
1982ല്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചങ്കള്‍’ ആണ് മീനയുടെ ആദ്യ സിനിമ. ബാല താരമായിട്ടായിരുന്നു ഈ സിനിമയില്‍ മീന. ചെറു പ്രായം മുതല്‍ താന്‍ നില നിന്ന രംഗ എന്ന നിലയില്‍ വിവാഹത്തിനു ശേഷവും സിനിമയില്‍ അഭിനയം തുടരുന്നതില്‍ താന്‍ അസ്വാഭാവികത കാണുന്നില്ല എന്ന് മീന പറയുന്നു. Labels: meena
- e പത്രം
|
11 July 2009
നടന് മോഹന്‍ ലാല്‍ ഹോണററി ലെഫ്‌റ്റനന്റ്റ് കേണല്‍ മോഹന്‍ ലാല്‍ ആയപ്പോള്‍...
ഭാരതത്തിന്റെ അതുല്യ നടന്‍ മോഹന്‍ ലാലിനെ വ്യാഴാഴ്ച ഇന്ത്യന്‍ ടെറ്റിട്ടോറിയല്‍ ആര്‍മി ഹോണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ മികവ് ഉയര്‍ത്തുന്ന തരത്തില്‍ ഉള്ള കഥാപാത്രങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചത് കൊണ്ടാണ് അദ്ദേഹത്തിനു ഈ ബഹുമതി നല്‍കിയത്. കരസേന ആസ്ഥാനം ആയ സൌത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ ആര്‍മി ചീഫ് ജനറല്‍ ദീപക് കപൂര്‍ ആണ് ഔദ്യോഗികം ആയി കരസേനയിലെ ഹോണററി ലെഫ്‌റ്റനന്റ്റ് കേണല്‍ എന്ന പദവി മോഹന്‍ലാലിന് നല്‍കിയത്. സൈനിക വേഷത്തില്‍ എത്തിയ അദ്ദേഹം പ്രതിരോധ മന്ത്രി എ. കെ. ആന്റണിയ്ക്ക് സല്യൂട്ട് നല്‍കി. ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും ഒപ്പം ആണ് അദ്ദേഹം സൌത്ത് ബ്ലോക്കില്‍ എത്തിയത്.
തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നാണ് ഈ കടന്ന് പോയതെന്ന് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ അത് മലയാളികള്‍ക്കാകെ അഭിമാനം ആയി മാറി. നടന്‍ എന്ന നിലയിലല്ല ലാല്‍ ഇത് പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ആണ് ഒരു അഭിനേതാവിന് ഹോണററി ലെഫ്‌റ്റനന്റ്റ് കേണല്‍ പദവി ലഭിക്കുന്നത്. ഇതിന് മുന്‍പ് കരസേനയുടെ ഈ സ്ഥാനത്തിന് അര്‍ഹത നേടിയത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് മാത്രം ആണ്. ടെറ്റിട്ടോറിയല്‍ ആര്‍മിയുടെ 122 ഇന്ഫന്ററി ബറ്റാലിയനില്‍ (കണ്ണൂര്‍) ചേര്‍ന്ന് അദ്ദേഹം തുടര്‍ പരിശീലനം നടത്തും. തന്റെ കഴിവിനാല്‍ ആകും വിധം ടെറ്റിട്ടോറിയല്‍ ആര്‍മിയില്‍ സേവനം അനുഷ്ടിക്കും എന്ന് മോഹന്‍ലാല്‍ പിന്നീട് അറിയിച്ചു. കണ്ണൂര്‍ ബറ്റാലിയന്‍ സന്ദര്‍ശിച്ചു അംഗങ്ങളുമായി ആശയ വിനിമയം നടത്തുക, സ്കൂളുകളും കോളേജുകളും സന്ദര്‍ശിച്ചു യുവാക്കളെ സൈന്യത്തിന്റെ ഭാഗം ആകാന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ആകും അദ്ദേഹത്തിന്റെ ഭാവി ചുമതലകള്‍. ഈ ബഹുമതി ലഭിച്ച ശേഷം കേരളാ ഹൌസില്‍ പ്രിയ നടന് വേണ്ടി മലയാളികള്‍ ഊഷ്മളം ആയ സ്വീകരണം നല്‍കി. Labels: mohanlal
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
2 Comments:
Links to this post: |
03 July 2009
'THE മൂട്ട' പ്രദര്‍ശനത്തിനു തയ്യാറായി
‘മറിയാമ്മക്കായി’ എന്ന ഹാസ്യ വീഡിയോ ആല്‍ബത്തിനു ശേഷം ജെന്‍സണ്‍ ജോയ് സംവിധാനം ചെയ്യുന്ന ആക്ഷേപ ഹാസ്യ വീഡിയോ ആല്‍ബമായ 'THE മൂട്ട' പ്രദര്‍ശനത്തിനു തയ്യാറായി. ബാച്ച്ലര്‍ മുറികളില്‍ ഡ്രാക്കുള എന്ന് ഓമന പ്പേരിട്ടു വിളിക്കുന്ന ഒരു കൊച്ചു ജീവിയായ മൂട്ട യുടെ ലീലാ വിലാസങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്ന പ്രവാസിയുടെ ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങളുടേയും, പ്രതിബന്ധങ്ങളുടേയും കഥ ഹാസ്യ രൂപേണ അവതരിപ്പിക്കുമ്പോള്‍ തന്നെ ഇതിന്‍റെ മറു പുറമായ ആഘോഷങ്ങളും ആകര്‍ഷകമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.
അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ആദ്യ പ്രദര്‍ശനത്തില്‍ തന്നെ കാണികളുടെ പ്രശംസ നേടിയ ഈ ആല്‍ബത്തെ കുറിച്ച് സംവിധായകനു വലിയ പ്രതീക്ഷയാണ് ഉള്ളത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാനാവും വിധം ഒരുക്കിയിരിക്കുന്ന 'THE മൂട്ട' ജനൂസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് ജനാര്‍ദ്ദനന്‍ നായര്‍ ആണ്. ക്യാമറ കൈകാര്യം ചെയ്തത് ജോണി ഫൈന്‍ ആര്‍ട്സ്. സംവിധായകനായ ജെന്‍സണ്‍ ജോയ് എഴുതിയ വരികള്‍ പാടിയിരിക്കുന്നത് അമല്‍ ആന്‍റണി. അബുദാബിയിലെ ഗള്‍ഫ് ഫൈന്‍ ആര്‍ട്സിലെ അദ്ധ്യാപകരായ ധനേഷ്, സാംസണ്‍ കലാഭവന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം ചെയ്തിരിക്കുന്നു. കൊച്ചിന്‍ കലാഭവന്‍റെ ടൈറ്റില്‍ ഗാനം അടക്കം നിരവധി സിനിമകള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ച സാംസണ്‍, സംഗീത ലോകത്തിനു ഒരു മുതല്‍കൂട്ട് ആയിരിക്കുമെന്ന് 'THE മൂട്ട' എന്ന ഈ ആല്‍ബത്തിലെ ഗാനവും തെളിയിക്കും. യു. എ. ഇ. യിലെ നാടക രംഗത്തും, ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയരായ മലയാളി കലാകാരന്‍ മാരോടൊപ്പം, ഇതര സംസ്ഥാനക്കാരും, വിദേശികളും 'THE മൂട്ട' യില്‍ പ്രത്യക്ഷപ്പെടുന്നു. മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ സഹൃദയ പുരസ്കാരം നേടിയ e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍ ഈ ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകനും അഭിനേതാവുമാണ്. ഇപ്പോള്‍ സെന്‍സര്‍ ചെയ്തു കഴിഞ്ഞ ഈ ആല്‍ബം, മലയാളത്തിലെ എല്ലാ ചാനലുകളിലും ജുലായ് ആദ്യ വാരം മുതല്‍ ടെലികാസ്റ്റ് ചെയ്യും.
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്