28 November 2009

ഗാനാ ഖസാനാ അബുദാബിയില്‍

gana-khazanaഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ കുടുംബ സദസ്സുകള്‍ക്ക് സുപരിചിതരായ ഗായകരും അവതാരകരും പങ്കെടുക്കുന്ന സ്റ്റേജ് ഷോ 'ഗാനാ ഖസാനാ' ഇന്ന് അബുദാബിയില്‍ അരങ്ങേറും. രഞ്ജിനി ഹരിദാസ്, വിവേകാനന്ദ്, ഹിഷാം അബ്ദുല്‍ വഹാബ്, രാഹുല്‍ ലക്ഷ്മണ്‍, ടീനു ടെലെന്‍സ്, അഖില എന്നിവര്‍ക്കൊപ്പം സുപ്രസിദ്ധ പിന്നണി ഗായിക റിമി ടോമി യും ചേര്‍ന്നൊരുക്കുന്ന സംഗീത വിരുന്നും, ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ഹാസ്യ വിരുന്നും അരങ്ങേറും. അബുദാബിയിലെ സുപ്രീം ട്രാവല്‍സ് ഒരുക്കുന്ന ഈ സംഗീത ഹാസ്യ നൃത്ത വിരുന്ന്‌ ഇന്ന് (ശനിയാഴ്ച) രാത്രി ഏഴു മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് അരങ്ങേറുക. പ്രവേശനം പാസ്സു മൂലം നിയന്ത്രി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 November 2009

ശില്പാ ഷെട്ടിയും കുടുംബ ജീവിതത്തിലേക്ക്

silpa-shetty-wedding'സെലിബ്രിറ്റി ബിഗ് ബ്രദര്‍' റിയാലിറ്റി ഷോ യിലൂടെ അന്താരാഷ്ട്ര പ്രശസ്തി യിലേക്കുയര്‍ന്ന നടിയും മോഡലു മായ ശില്പ ഷെട്ടി വിവാഹിതയായി. കാമുകനും ബിസിനസ് പങ്കാളിയുമായ രാജ് കുന്ദ്രയാണ് വരന്‍. പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങുകള്‍. മഹാരാഷ്ട്രയിലെ ഖണ്ഡാലയില്‍ സുഹൃത്ത് കിരണ്‍ ഭാമയുടെ വില്ലയില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 
ശില്പ മംഗലാപുരം സ്വദേശിയാണ്. ലണ്ടന്‍ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന രാജ് കുന്ദ്ര പഞ്ചാബിയാണ്. അതിനാല്‍ വിവാഹ ത്തലേന്ന് പഞ്ചാബി ആചാരമ നുസരിച്ചുള്ള മൈലാഞ്ചി യിടല്‍ ചടങ്ങും സംഗീതും ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ 'രാജസ്ഥാന്‍ റോയല്‍സി'ന്റെ ഉടമകളാണ് ശില്പയും കുന്ദ്രയും. ഇരുവരും ചേര്‍ന്ന് ലണ്ടനില്‍ ലഘു ഭക്ഷണ ശാലകളും നടത്തുന്നുണ്ട്. മുപ്പത്തി മൂന്നുകാരനായ രാജ് കുന്ദ്ര വിവാഹിതനും ഒരു മകളുടെ അച്ഛനുമാണ്. 1993ല്‍ റിലീസ് ചെയ്ത ഷാറൂഖ് ഖാന്‍ നായകനായി അഭിനയിച്ച ബാസിഗര്‍ എന്ന സിനിമയിലൂടെ യാണ്, ശില്പ ബോളിവുഡില്‍ രംഗ പ്രവേശം ചെയ്തത്. സഹ പ്രവര്‍ത്തകര്‍ക്കും സുഹ്രുത്തുക്കള്‍ ക്കുമായി 24ന് മുംബായില്‍ വിരുന്നൊരുക്കി യിരിക്കയാണ് ശില്പാ രാജ് കുന്ദ്രാ ദമ്പതികള്‍.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സംഗീതത്തിന്റെ ലോകത്തു നിന്നും സൈനോജ് യാത്രയായി

singer-sainoj"എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്..." എന്നു പാടിയ യുവ ഗായകന്‍ നിശ്ശബ്ദതയുടെ ലോകത്തേക്ക് യാത്രയായി. 'ഇവര്‍ വിവാഹിതരായാല്‍' എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനം പാടിയ സൈനോജ്, രക്താര്‍ബുദം ബാധിച്ച് ഇന്നലെ ഉച്ചക്കു ശേഷം അന്തരിച്ചു. 32 വയസ്സായിരുന്നു. കൈരളി ചാനലിലെ 'സ്വര ലയ ഗന്ധര്‍വ്വ സംഗീതം' 2002 ലെ സീനിയര്‍ വിഭാഗം ജേതാവായിരുന്നു. നിരവധി ആല്‍ബങ്ങ ളില്‍ പാടിയിട്ടുണ്ട്.
 
'വാര്‍ ആന്‍ഡ് ലവ്' എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് കടന്നു വന്ന സൈനോജ്, ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തില്‍ വയലാറിന്റെ 'താമരപ്പൂക്കളും ഞാനുമൊ ന്നിച്ചായി' എന്ന കവിത ആലപിച്ച് ശ്രദ്ധേയനായി. 'ഇവര്‍ വിവാഹിത രായാല്‍' എന്ന സിനിമയിലെ "എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്..." സൈനോജ് എന്ന ഗായകനെ കൂടുതല്‍ പ്രശസ്തനാക്കി. അതിനു ശേഷം കെമിസ്റ്ററി, ജോണ്‍ അപ്പാറാവു ഫോര്‍ട്ടി പ്ലസ്സ് (തെലുങ്ക്) എന്നീ ചിത്രങ്ങളില്‍ പാടി. ജീവന്‍ ടി. വി. യില്‍ നാലു മണിപ്പൂക്കള്‍ എന്ന ലൈവ് പരിപാടിയുടെ അവതാരക നായിരുന്നു.
 
ആറാം ക്ളാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ സൈനോജ്, കര്‍ണ്ണാടക സംഗീതത്തില്‍ ദേശീയ സ്കോളര്‍ ഷിപ്പ് നേടി. ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് സര്‍വ്വ കലാശാലാ യുവ ജനോല്‍സ വത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കലാ പ്രതിഭയായിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ട്. സ്റ്റേജ് പരിപാടികളിലൂടെ ഗള്‍ഫ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ ഈ കലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് പ്രവാസി മലയാളികളായ സംഗീതാ സ്വാദകരേയും ഏറെ വിഷമിപ്പിക്കുന്നു. ഒരാഴ്ച മുന്‍പ് ഗള്‍ഫിലെ സ്റ്റേജ് പരിപാടി കഴിഞ്ഞ്, തിരിച്ച് നാട്ടില്‍ എത്തിയതിനു ശേഷമാണ് ശാരീരികാ സ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ രക്ത പരിശോധ നയിലാണ് രക്താര്‍ബുദം കണ്ടെത്തിയത്.
 
പിറവം കക്കാട് താണിക്കുഴിയില്‍ തങ്കപ്പന്‍ ‍- രാഗിണി ദമ്പതികളുടെ മകനാണ്. സൈജു, സൂര്യ എന്നിവര്‍ സഹോദരങ്ങള്‍. ശവ സംസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചക്കു ശേഷം വീട്ടു വളപ്പില്‍ നടക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

സൈനോജിന്റെ വിയോഗത്തില്‍ ദു:ഖമുണ്ട്. ആ ഒരൊറ്റ ഗാനത്തിലൂടെ സൈനോജ് അനശ്വരനായി കേള്‍വിക്കാരുടെ ഹൃദയത്തില്‍ എന്നുമെന്നും ഉണ്ടാവും.

പ്രതിഭാധനരെ ദൈവം വേഗം തിരികെ വിളിക്കും, സ്വര്‍ഗ്ഗവാസികളെ ആനന്ദത്തില്‍ ആറാടിക്കാന്‍ അവര്‍ ആവശ്യമാണ്.

November 23, 2009 11:01 PM  

Vedio: sainoj's super hit song
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്..."
http://www.youtube.com/watch?v=oDVC7rRCJwg&feature=player_embedded

November 24, 2009 4:26 AM  

maranam manushyaney kondu pooyeedumbol mridanulladokkeyum
mannil tyajichidum

November 25, 2009 9:52 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 November 2009

ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കുട്ടിസ്രാങ്ക്

mammootty-kuttysraankഈ വര്‍ഷത്തെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തില്‍ ഷാജി എന്‍. കരുണിന്‍റെ പുതിയ ചിത്രമായ കുട്ടി സ്രാങ്ക് പ്രദര്‍ശിപ്പിക്കും. മദീനത്ത് ജുമേറയില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രത്യേക വിഭാഗത്തിലാണ് മമ്മൂട്ടി നായകനായ ചിത്രം പ്രദര്‍ശിപ്പിക്കുക. പ്രശസ്ത ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധ ദേവ് ദാസ് ഗുപ്തയുടെ ജനാല, പുതു മുഖ സംവിധായകന്‍ മീരാ കതിരവന്‍റെ അവള്‍ പേര്‍ തമിഴരസി, താമരയുടെ റെട്ടൈചുലി എന്നീ സിനിമകളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഈ വര്‍ഷവും മേളയില്‍ വന്‍ പ്രാധാന്യമാണ് ലഭിക്കുന്നത്. ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 November 2009

ജയന്‍ കടന്നു പോയിട്ട് 29 വര്‍ഷം

jayanമലയാള സിനിമയിലെ പൌരുഷത്തിന്റെ പ്രതീകമായിരുന്ന ജയന്‍, കോളിളക്കം സൃഷ്ടിച്ച് കടന്നു പോയിട്ട് 29 വര്‍ഷം തികയുന്നു. 1980 നവംബര്‍ 16 ന് 'കോളിളക്കം' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തി ലായിരുന്നു ജയന്റെ അന്ത്യം.
 
സംഘട്ടന രംഗങ്ങള്‍ക്ക് പുതിയ മാനം നല്കിയ ജയന്‍, സിനിമാ പ്രേക്ഷക ര്‍ക്ക്, വിശിഷ്യാ യുവ ജനങ്ങള്‍ ക്ക് ഹരമായി തീര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഘന ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ആകര്‍ഷകമായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹസിക രംഗങ്ങളിലെ മെയ് വഴക്കവും ഇതിന് ആക്കം കൂട്ടി. സിനിമയില്‍ അന്നു വരെ കാണാത്ത വിധത്തിലുള്ള സംഘട്ടന രംഗങ്ങള്‍ അവതരിപ്പി ക്കുന്നതില്‍ ജയനെ ഉപയോ ഗിച്ചിരുന്ന സംവിധായകരും ശ്രദ്ധിച്ചിരുന്നു.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ജേസിയുടെ 'ശാപ മോക്ഷം' എന്ന സിനിമയിലൂടെ യാണ് ജയന്‍ സിനിമയില്‍ സജീവമാകുന്നത്. അതിനു മുന്‍പ് 'പോസ്റ്റു മാനെ കാണാനില്ല' എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
 
എന്നാല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത 'ശര പഞ്ജരം' അദ്ദേഹത്തിനു വഴിത്തിരിവായി.
 



 
പഞ്ചമി, മൂര്‍ഖന്‍, ബെന്‍സ് വാസു, അവനോ അതോ അവളോ, വേനലില്‍ ഒരു മഴ, ഏതോ ഒരു സ്വപ്നം തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ജയനെ ശ്രദ്ധേയനാക്കി.
 



 
നിത്യ ഹരിത നായക നായിരുന്ന പ്രേം നസീര്‍ അഭിനയിച്ച ചിത്രങ്ങളില്‍ അദ്ദേഹ ത്തോടൊപ്പം ജയന്‍ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തതോടെ ജയന്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയാ യിരുന്നു. നായാട്ട്, ഇത്തിക്കര പക്കി, കരി പുരണ്ട ജീവിതങ്ങള്‍, പാലാട്ട് കുഞ്ഞി ക്കണ്ണന്‍, തച്ചോളി അമ്പു, മാമാങ്കം, ഇരുമ്പഴികള്‍, ചന്ദ്രഹാസം എന്നിവ അതില്‍ ചിലതു മാത്രം. ശക്തി, ദീപം, മനുഷ്യ മ്യഗം, കാന്ത വലയം, പുതിയ വെളിച്ചം, തടവറ, ഇടിമുഴക്കം, കരിമ്പന, അന്തപ്പുരം, മീന്‍, അങ്ങാടി എന്നീ സിനിമകള്‍ ജയനെ താരമാക്കി മാറ്റി. പ്രമുഖരായ എല്ലാ സംവിധാ യകരുടേയും ചിത്രങ്ങളില്‍ ജയന്‍ സഹകരിച്ചു.
 



 
അങ്ങാടിയിലെ പ്രശസ്തമായ ഇംഗ്ലീഷ് ഡയലോഗ്, പ്രേക്ഷകര്‍ കയ്യടി യോടെയാണ് സ്വീകരിച്ചത്. ഇന്നും കാമ്പസ്സുകളില്‍ ചെറുപ്പക്കാര്‍ ഈ ഡയലോഗ് ഏറ്റു പറയുന്നത് ജയന്‍ എന്ന നടന്റെ താര പരിവേഷം വ്യക്തമാക്കുന്നു.
 
മലയാള സിനിമയില്‍ കോളിളക്കം ഉണ്ടാക്കിയ ജയന്റെ മരണം, സിനിമാ പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കി. പല സിനിമകളുടേയും പ്രവര്‍ത്തനം നിലച്ച മട്ടിലായിരുന്നു. അഭിനയം, സഞ്ചാരി, ആക്രമണം, അറിയപ്പെടാത്ത രഹസ്യം തുടങ്ങിയ സിനിമകളില്‍ ആലപ്പി അഷ്റഫ് ആയിരുന്നു ജയനു വേണ്ടി ശബ്ദം നല്കിയത്.
 
മരണ ശേഷം ജയന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗത്തേക്കു വന്നെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടില്ല. 'കാഹളം' എന്ന സിനിമയില്‍, ജയന്റെ വേഷ വിധാനങ്ങളോടെ ഒരു രംഗത്തു പ്രത്യക്ഷപ്പെട്ടിരുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ, ജയന്റെ ആരാധകര്‍ സഹര്‍ഷം സ്വീകരിച്ചു. പിന്നീട് 'ഭീമന്‍' എന്ന സിനിമയിലെ നായകന്‍ ആയി അഭിനയിച്ചു പ്രശസ്തനായ രഘു ആയിരുന്നു ആ പോലീസ് ഓഫീസര്‍. സൂര്യന്‍ എന്ന സിനിമയില്‍ ജയന്റെ സഹോദരന്‍ നായകനായി വന്നു. പക്ഷെ അദ്ദേഹവും പിന്നീട് രംഗം വിടുകയായിരുന്നു.
 
യശഃ ശ്ശരീരനായ ഈ കലാകാരന്‍ അരങ്ങൊഴിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷവും മലയാളി യുവത്വം അദ്ദേഹത്തെ അനുകരിച്ച് വേഷ വിധാനങ്ങളുമായി നടക്കുന്നത് ഒരു പക്ഷേ ജയനു മാത്രം ലഭിച്ച ഒരു അംഗീകാരം ആയിരിക്കും. തമിഴ് സിനിമയിലും ജയന്‍ അഭിനയിച്ചിരുന്നു (പൂട്ടാത്ത പൂട്ടുകള്‍). പിന്നീട് 'ഗര്‍ജ്ജനം' എന്ന സിനിമയില്‍ അഭിനയിച്ചു എങ്കിലും ഇത് പൂര്‍ത്തിയാ ക്കാനായില്ല. ഇതിലെ ഒരു ഗാന രംഗവും, സംഘട്ടന രംഗവും ഈ സിനിമ പുറത്തിറ ങ്ങിയപ്പോള്‍ ഉള്‍ക്കൊള്ളിച്ചു. രജനീകാന്ത് ആയിരുന്നു ഈ സിനിമയിലെ നായകന്‍.
 
ജയന്റെ മരണ ശേഷം പുറത്തിറങ്ങിയ ജയന്‍ സിനിമകള്‍ ഹിറ്റുകള്‍ ആയി. ജയന്‍ മരിച്ചിട്ടില്ല, ജയന്‍ അമേരിക്കയില്‍, ജയന്‍ തിരിച്ചു വരും തുടങ്ങിയ പേരുകളില്‍ ജയന്റെ ആരാധകരെ ലക്ഷ്യം വെച്ച് പല പുസ്തകങ്ങളും അക്കാലത്ത് പ്രസിദ്ധീകരി ക്കുകയുണ്ടായി. ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട ജയന്‍ മരിച്ചിട്ടില്ല എന്നും, പ്ലാസ്റ്റിക് സര്‍ജറിക്കായി അമേരിക്കയിലേക്ക് കൊണ്ടു പോയിരിക്ക യാണെന്നും വാര്‍ത്ത പരന്നിരുന്നു.
 
ജയന്റെ ശവ ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയും അപകട രംഗങ്ങളും, പൂര്‍ത്തിയാ ക്കാത്ത സിനിമകളിലെ രംഗങ്ങളും ഉള്‍പ്പെടു ത്തിയാണ് പിന്നീട് റിലീസ് ചെയ്ത പല സിനിമകളും പണം വാരിയത് .
 
ഇപ്പോള്‍ ജയന്‍ ജീവിച്ചി രുന്നെങ്കില്‍ എഴുപത് വയസ്സുണ്ടാ കുമായിരുന്നു. 1939 ജൂലായില്‍ കൊല്ലം തേവള്ളി പൊന്നയ്യന്‍ വീട്ടില്‍ മാധവന്‍ പിള്ള - ഭാരതിയമ്മ ദമ്പതികളുടെ മകനായ കൃഷ്ണന്‍ നായര്‍, സിനിമയില്‍ വന്നപ്പോള്‍ ജയന്‍ എന്ന പേര്‍ സ്വീകരിച്ചു. പിന്നീടു ള്ളതെല്ലാം ഒരു സിനിമാ ക്കഥ പോലെ, ജയന്‍ മലയാള സിനിമയുടെ ചരിത്ര ത്തിന്റെ ഭാഗമായി മാറുകയായിരുന്നു...!
 

jayan-statue


 
29 വര്‍ഷം മുന്‍പ് അരങ്ങൊഴിഞ്ഞ ജയന്റെ സ്മരണക്കായി ജന്മനാടായ കൊല്ലം തേവള്ളിയില്‍ ഒരു ശില്പം സ്ഥാപിച്ചത് ഈ അടുത്ത നാളിലായിരുന്നു. എട്ടടിയോളം ഉയരമുള്ള ജയന്റെ പൂര്‍ണ്ണകായ പ്രതിമ, നടന്‍ മുകേഷ് കലാ കേരളത്തിനു സമര്‍പ്പിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Jayan's Super Song Scene:
"KASTHOORI MAAN MIZHI MALAR"
http://www.youtube.com/watch?v=J-JXexlqPWI&feature=related

BY ANEESH

November 18, 2009 6:23 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



15 November 2009

ഗീതു മോഹന്‍ദാസ്‌ വിവാഹിതയായി

geethu-mohandasപ്രമുഖ മലയാള സിനിമാ നടി ഗീതു മോഹന്‍ ദാസും പ്രശസ്ഥ ഛായാ ഗ്രാഹകന്‍ രാജീവ്‌ രവിയും ഇന്നലെ വിവാഹി തരായി. ബാല താരമായി അരംങ്ങേറ്റം കുറിച്ച ഗീതു, തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിരുന്നു. കൂടാതെ ഒരു ഹൃസ്വ ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്‌.
 
കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട്‌ ആയിരുന്നു വിവാഹ ചടങ്ങുകള്‍. ഏഴരക്കും എട്ടിനും ഇടയില്‍ ഉള്ള മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തല്‍ നടന്നു.
 
നടന്‍ മമ്മൂട്ടിയും, പൃഥ്വി രാജ്‌, കാവ്യാ മാധവന്‍, ബിജു മേനോന്‍ - സംയുക്താ വര്‍മ്മ, സംവിധാ യകന്‍ ജോഷി, കമല്‍ തുടങ്ങി ചലച്ചിത്ര രംഗത്തെ പല പ്രമുഖരും പേങ്കെടുത്തു.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 November 2009

പ്ലേബോയ്‌ പ്രസാധക കമ്പനി വില്‍പനക്ക്‌

playboy-magazineഒരു കാലത്ത്‌ യുവാക്കളുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ചിരുന്ന പ്ലേ ബോയ്‌ മാഗസിന്റെ ഉടാമസ്ഥാ വകാശം വില്‍പനക്ക്‌. പ്രശസ്തരും പ്രശസ്തരാകുവാന്‍ കൊതിക്കു ന്നവരുമായ നിരവധി പേരുടെ നഗ്ന ചിത്രങ്ങള്‍ ‍കൊണ്ട്‌ പ്രസിദ്ധിയും, പ്രചാരത്തില്‍ വലിയ മുന്നേറ്റവും സൃഷ്ടിച്ച മാഗസിന്‍ ഇന്നിപ്പോള്‍ പരസ്യ വരുമാനത്തി ലുണ്ടായ ഇടിവും ഇന്റര്‍ നെറ്റില്‍ സുലഭമായ നഗ്ന സൈറ്റുകളും കൊണ്ട്‌ വിപണിയില്‍ പിടിച്ചു നില്‍ക്കുവാന്‍ പ്രയാസപ്പെടുന്നു. പ്രതിസന്ധി നേരിടുന്ന കമ്പനിയെ വില്‍ക്കുവനാണ്‌ മാനേജ്‌മന്റ്‌ ആലോചന. പല പ്രമുഖരും കമ്പനിയെ സ്വന്തമാക്കുവാന്‍ രംഗത്തുണ്ട്‌.
 
- എസ്. കുമാര്‍
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജോണ്‍ എബ്രഹാം - ഒരു വേറിട്ട കാഴ്ച

john-abrahamഇന്ത്യന്‍ സിനിമയില്‍ വേറിട്ട ഒരു ദൃശ്യാനുഭവം സമ്മാനിച്ച ജോണ്‍ എബ്രഹാം എന്ന സംവിധായകനെ അനുസ്മരിക്കുകയാണ് അബുദാബി യുവ കലാ സാഹിതി. നവംബര്‍ 18, 19 തിയ്യതികളില്‍ (ബുധന്‍, വ്യാഴം) രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന "ജോണ്‍ എബ്രഹാം - വേറിട്ട കാഴ്ച കളുടെ കൂട്ടുകാരന്‍ " എന്ന പരിപാടിയില്‍ അനുസ്മരണ സമ്മേളനം, ശില്പ പ്രദര്‍ശനം, കവിതാലാപനം, കഥ അവതരണം, സിനിമാ പ്രദര്‍ശനം, ഓപ്പണ്‍ ഫോറം എന്നിവ ഉണ്ടായിരിക്കും.
 
അഗ്രഹാരത്തില്‍ കഴുതൈ, അമ്മ അറിയാന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കൊപ്പം, പ്രിയ, ഹിഡണ്‍ സ്ട്രിംഗ് എന്നീ ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിക്കും. അമേച്വര്‍ നാടക രംഗത്തെ പ്രമുഖ എഴുത്തുകാരന്‍ സതീഷ്‌ കെ. സതീഷ്‌, യുവ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍ എന്നിവരോടൊപ്പം അമ്മ അറിയാന്‍ എന്ന സിനിമയിലെ അഭിനേതാക്കളും അബുദാബിയിലെ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ. ആര്‍. ജോഷിയെ 050 31 60 452 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 November 2009

സിനിമ - കലയും സാമ്പത്തിക പരിസരവും

tv-chandranപ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14, ശനിയാഴ്ച, വൈകുന്നേരം 6 മണിക്ക്‌, ബര്‍ ദുബായ്‌ എവറസ്റ്റ്‌ ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ (അല്‍ റഫ ക്ലിനിക്കിനു സമീപം) “സിനിമ - കലയും സാമ്പത്തിക പരിസരവും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ മലയാള സിനിമാ സംവിധായകന്‍ ശ്രീ ടി. വി. ചന്ദ്രന്‍ സംസാരിക്കുന്നു.
 
സിനിമയെ തന്റെ രാഷ്ട്രീയ വിശ്വാസത്തിന്റെ മാധ്യമമാക്കി മാറ്റിയ അപൂര്‍വ്വം സിനിമാ സംവിധായകരില്‍ ഒരാളെന്ന നിലയ്ക്ക്‌ ആമുഖങ്ങള്‍ ആവശ്യമില്ലാത്ത, ശ്രദ്ധേയനായ ഈ സംവിധായകന്റെ പ്രഭാഷണത്തിലും തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയിലും ഭാഗഭാക്കാകുവാന്‍ എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.
 

vilapangalkkappuram

വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലെ രംഗം

 
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദോഷ്‌ കുമാര്‍ (050 - 5905862), വത്സലന്‍ കനാറ (050 - 2849396) എന്നിവരുമായി ബന്ധപ്പെടുക.
 
- രാജീവ് ചേലനാട്ട്, ദുബായ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 November 2009

മുന്‍ മുഖ്യമന്ത്രി ബോളിവുഡ് നടിക്ക് 40 ലക്ഷം രൂപ നല്‍കി

koena-mitraജാര്‍ഖണ്ഡ് മുന്‍ മുഖ്യ മന്ത്രി മധു കോഡ 4000 കോടി രൂപയുടെ വെട്ടിപ്പു നടത്തിയ കേസ് അന്വേഷിക്കുന്ന സംഘം അന്വേഷണം ബോളിവുഡിലേക്കും വ്യാപിപ്പിക്കുന്നു. ആദായ വകുപ്പും എന്‍ഫോഴ്സ്മെന്റും ചേര്‍ന്നു നടത്തുന്ന അന്വേഷണത്തില്‍ മുന്‍ മുഖ്യമന്ത്രിക്ക് ചില സിനിമാ നടികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഒരു നടിക്ക് ഇയാള്‍ 40 ലക്ഷം രൂപയും മറ്റൊരു നടിക്ക് 10 ലക്ഷം രൂപയുമാണ് നല്‍കിയത്. ഇതില്‍ ഒരു നടി കോഡ മുഖ്യമന്ത്രി ആയിരിക്കെ ജാര്‍ഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു. ജാര്‍ഖണ്ഡില്‍ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയിലാണ് ഈ നടിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത്.
 


 
 



Bollywood actresses allegedly received money from Jharkhand chief minister Madhu Koda during his tenure



 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 November 2009

പഴശ്ശി രാജ എന്തിന് നിര്‍മ്മിച്ചു?

gokulam-gopalanബ്രിട്ടീഷുകാര്‍ക്ക് എതിരെ കേരളത്തില്‍ ആദ്യമായി പട പുറപ്പാട് നടത്തിയ പഴശ്ശി രാജക്ക് പലപ്പോഴും ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല എന്നും, ഇപ്പോഴത്തെ തലമുറക്ക് ഈ ധീര സമര നായകനെ പരിചയ പ്പെടുത്തുവാനും ആണ് താന്‍ “പഴശ്ശി രാജ” നിര്‍മ്മിച്ചത് എന്ന് പഴശ്ശി രാജയുടെ നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍ പറഞ്ഞു. അമ്മ ( AMMA - Annual Malayalam Movie Awards ) പുരസ്ക്കാരം വാങ്ങുവാനായി ഷാര്‍ജയില്‍ എത്തിയ വേളയില്‍ e പത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം ഉള്‍പ്പെടെ 9 പുരസ്ക്കാരങ്ങളാണ് പഴശ്ശി രാജയ്ക്ക് 2009ലെ അമ്മ പുരസ്ക്കാരങ്ങളില്‍ ലഭിച്ചത്. മികച്ച സിനിമ, സംവിധായകന്‍ (ഹരിഹരന്‍), തിരക്കഥ (എം.ടി. വാസുദേവന്‍ നായര്‍), സംഗീതം (ഇളയ രാജ), ഗായിക (കെ. എസ്. ചിത്ര), ശബ്ദ മിശ്രണം (റെസൂല്‍ പൂക്കുട്ടി), മികച്ച നടി (കനിഹ), മികച്ച സഹ നടന്‍ (മനോജ് കെ. ജയന്‍), മികച്ച സഹ നടി (പദ്മ പ്രിയ) എന്നീ പുരസ്ക്കാരങ്ങളാണ് ഇത്തവണ പഴശ്ശി രാജയ്ക്ക് ലഭിച്ചത്.
 

pazhassi-raja


 
സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണ് പഴശ്ശി രാജ. താന്‍ സിനിമ നിര്‍മ്മിക്കുന്നത് സാമൂഹിക പ്രതിബദ്ധതയ്ക്ക് വേണ്ടിയാണ്. പഴശ്ശി രാജ ഒരു പാട് ഘടകങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ സംഭവിച്ച ഒരു കലാ സൃഷ്ടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ മഹാ പ്രതിഭകള്‍ ഒത്തു ചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അസുലഭ ചരിത്ര മുഹൂര്‍ത്തമാണ് പഴശ്ശി രാജ. സംവിധായകന്‍ ഹരിഹരന്‍, കഥ എഴുതിയ എം. ടി. വാസുദേവന്‍ നായര്‍, നായകന്‍ മമ്മുട്ടി, മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ശരത് കുമാര്‍, തിലകന്‍, കനിഹ, പദ്മ പ്രിയ, മനോജ് കെ ജയന്‍, സുമന്‍, ശബ്ദ മിശ്രണം ചെയ്ത റസൂല്‍ പൂക്കുട്ടി, സംഗീതം നല്‍കിയ ഇളയ രാജ, ഗാനങ്ങള്‍ രചിച്ച ഒ. എന്‍. വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കനേഷ് പൂനൂര്‍, ഗാനങ്ങള്‍ ആലപിച്ച കെ. എസ്. ചിത്ര എന്നിങ്ങനെ ഇത്രയും അധികം പ്രതിഭാ ധനരായ കലാകാര ന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും വൈഭവം ഒരുമിച്ചു ചേര്‍ന്നതു കൊണ്ടാണ് ഇങ്ങനെ ഒരു സിനിമ ജന്മം കൊണ്ടത്. ഇത്തരം ഒരു ചരിത്ര സംരംഭത്തിന് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട് എന്ന് പ്രമുഖ വ്യവസായി കൂടിയായ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞു.
 

pazhassi-raja-team


 
പഴശ്ശി രാജയുടെ സാമ്പത്തിക വിജയം തന്റെ ലക്ഷ്യമായിരുന്നില്ല. സാമ്പത്തിക വിജയത്തിനായി സിനിമ എടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. പണം ഉണ്ടാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താന്‍ ഒരു വ്യവസായിയാണ്. തനിക്ക് അനേകം വ്യവസായ സംരംഭങ്ങളും ഉണ്ട്. എന്നാല്‍ സിനിമ ധന സമ്പാദന ത്തിനുള്ള ഒരു വ്യവസായം ആയിട്ടല്ല താന്‍ കാണുന്നത്. ജനങ്ങളോട് ഇത്രയധികം സംവദിക്കുവാന്‍ കഴിവുള്ള മാധ്യമമായ സിനിമ, സമൂഹ നന്മയ്ക്കായ് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ഉപാധിയാണ്. പണമുണ്ടാക്കാന്‍ വേണ്ടി സിനിമ എടുക്കണമെങ്കില്‍ അത് തനിക്ക് നേരത്തേ ആകാമായിരുന്നു. അതു ചെയ്യാതെ, പഴശ്ശി രാജ പോലുള്ള ഒരു സൃഷ്ടിയുടെ പിറവിക്കായി താന്‍ ഇത്രയും കാലം കാത്തിരുന്നത് അതു കൊണ്ടാണ്. അടുത്ത സിനിമയെ കുറിച്ച് താന്‍ പദ്ധതിയൊന്നും ഇട്ടിട്ടില്ല. എന്നാല്‍ ഇനിയൊരു സിനിമ എടുത്താല്‍ അത് ചരിത്ര സിനിമ തന്നെ ആയിരിക്കണം എന്നില്ല. എന്നാല്‍ അതും സാമൂഹിക പ്രതിബദ്ധത യുള്ള വിഷയം കൈകാര്യം ചെയ്യുന്നതു തന്നെ ആയിരിക്കും എന്ന്‍ അദ്ദേഹം അറിയിച്ചു.
 



Gokulam Gopalan speaks about the making of Pazhassi Raja



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 November 2009

“അമ്മ” പുരസ്ക്കാരങ്ങള്‍ നല്‍കി

avanavan-katampaഷാര്‍ജ : 2009 ലെ അമ്മ ( AMMA - Annual Malayalam Movie Awards - 2009 ) ആനുവല്‍ മലയാളം മൂവി അവാര്‍ഡ്സ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വമ്പിച്ച ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ആജീവനാന്ത നേട്ടത്തിനുള്ള പുരസ്ക്കാരം - അടൂര്‍ ഗോപാല കൃഷ്ണന്‍, മികച്ച നടന്‍ - മോഹന്‍ ലാല്‍ (ഭ്രമരം), നടി - കനിഹ (പഴശ്ശി രാജ, ഭാഗ്യ ദേവത), സംവിധായകന്‍ - ഹരിഹരന്‍ (പഴശ്ശി രാജ), തിരക്കഥ - എം. ടി. വാസുദേവന്‍ നായര്‍ (പഴശ്ശി രാജ), ഗായകന്‍ - ശങ്കര്‍ മഹാദേവന്‍ (പിച്ച വെച്ച നാള്‍ മുതല്‍ - പുതിയ മുഖം), ഗായിക - കെ. എസ്. ചിത്ര (കൊന്നത്തെ കൊന്നയ്ക്ക് - പഴശ്ശി രാജ, സ്വപ്നങ്ങള്‍ കണ്ണെഴുതി - ഭാഗ്യ ദേവത), സംഗീതം - ഇളയ രാജ (പഴശ്ശി രാജ), പശ്ചാത്തല സംഗീതം - മോഹന്‍ സിത്താര (ഭ്രമരം), ഗാന രചന - വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ (ഭാഗ്യ ദേവത, കാണാ കണ്മണി), ഡബ്ബിംഗ് - വിമ്മി മറിയം, ഛായാഗ്രഹണം - അജയന്‍ വിന്‍സന്റ് (ഭ്രമരം), ശബ്ദ മിശ്രണം - റെസൂല്‍ പൂക്കുട്ടി, അമൃത് പ്രീതം ദത്ത (പഴശ്ശി രാജ), കുടുംബ സിനിമ - ഭാഗ്യ ദേവത (സത്യന്‍ അന്തിക്കാട്), കലാമൂല്യമുള്ള സിനിമ - ഭ്രമരം (ബ്ലെസ്സി), ജനപ്രിയ സിനിമ - 2 ഹരിഹര്‍ നഗര്‍ (ലാല്‍), സാമൂഹിക പ്രതിബദ്ധത - പാസഞ്ചര്‍ (രെഞ്ചിത്ത് ശങ്കര്‍), കഥ - രാജേഷ് ജയരാമന്‍ (ഭാഗ്യ ദേവത), ബാല താരം - നിവേദിത (ഭ്രമരം, കാണാ കണ്മണി), പുതുമുഖം - റീമാ കല്ലിങ്ങല്‍ (ഋതു), സ്വഭാവ നടന്‍ (ശശി കുമാര്‍ - ലൌഡ് സ്പീക്കര്‍), മികച്ച പ്രകടനം - കെ. പി. എ. സി. ലളിത, സഹ നടന്‍ - മനോജ് കെ. ജയന്‍ (പഴശ്ശി രാജ, ഒരു പെണ്ണും രണ്ടാണും, സാഗര്‍ ഏലിയാസ് ജാക്കി), സഹ നടി - മീരാ നന്ദന്‍ (പുതിയ മുഖം), വില്ലന്‍ - ജഗതി ശ്രീകുമാര്‍ (പാസഞ്ചര്‍, പുതിയ മുഖം), ഹാസ്യ നടന്‍ - ജഗദീഷ് (2 ഹരിഹര്‍ നഗര്‍), ഈ വര്‍ഷത്തെ വാഗ്ദാനം - ജയ സൂര്യ, അഭിനയ മികവിനുള്ള പ്രത്യേക പുരസ്ക്കാരം - പദ്മ പ്രിയ (പഴശ്ശി രാജ) എന്നീ പുരസ്ക്കാരങ്ങളാണ് സമ്മാനിച്ചത്.

 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 

രഞ്ജിനി ഹരിദാസ്, കിഷോര്‍ സത്യ എന്നിവരാണ് പരിപാടികള്‍ നിയന്ത്രിച്ചത്.
 

ranjini-haridas-kishore-sathya


 
ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചടങ്ങിനു സാക്‍ഷ്യം വഹിക്കാന്‍ എത്തിയ വമ്പിച്ച ജനാവലി പുരസ്ക്കാരം ലഭിച്ചവര്‍ക്കുള്ള മറ്റൊരു ബഹുമതി കൂടിയായി.
 

audience-amma-2009


 
പുരസ്ക്കാര ദാന ചടങ്ങിനോടനുബന്ധിച്ച് ബെന്നി ദയാല്‍, സയനോറ, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി, ദേവാനന്ദ്, ആന്‍ ആമി, യാസിര്‍ സാലി, നിസ്സാര്‍ വയനാട്, ഇഷാന്‍ ഷൌക്കത്ത്, കണ്ണൂര്‍ ഷെറീഫ് എന്നിവരടങ്ങുന്ന ഒട്ടേറെ കലാകാരന്മാര്‍ അണി നിരക്കുന്ന കലാ സംഗീത നൃത്ത പ്രകടനങ്ങളും, കലാഭവന്‍ ട്രൂപ്പിന്റെ നൃത്ത സംഘവും, ഹാസ്യ പ്രകടനവും അരങ്ങേറി.
 

audience-amma-2009


 
 

mohanlal-crowd

മോഹന്‍ലാലിനെ ആവേശ പൂര്‍വ്വം എതിരേറ്റ ജനാവലി

 
പ്രവാസി മലയാളികള്‍ എസ്. എം. എസ്. ഇലൂടെയും, ഇന്റര്‍നെറ്റ് വഴിയും, ബാലറ്റ് പേപ്പര്‍ മുഖേനയും, ഫാക്സ് ആയും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുക്കുന്ന AMMA പുരസ്ക്കാരങ്ങള്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയമായ സിനിമാ പുരസ്ക്കാരമാണ്. 2006ല്‍ ആരംഭിച്ച ഈ പുരസ്ക്കാരം പേര് സൂചിപ്പിക്കുന്നത്പോലെ തന്നെ പുരസ്ക്കാരങ്ങളുടെ അമ്മ എന്നാണ് അറിയപ്പെടുന്നത്. ഗള്‍ഫിലെയും ഇന്ത്യയിലെയും പ്രമുഖ മാധ്യമങ്ങളുടെ പിന്തുണയോടെ നടത്തുന്ന ഈ പുരസ്ക്കാര ദാനം സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രമുഖ സ്പോണ്‍സര്‍മാരുടെയും സഹകരണത്തോടെ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത് ഏഷ്യാ വിഷന്‍ അഡ്വര്‍ടൈസിംഗ് ആണ്. മലയാള സിനിമയുടെ ഗുണ നിലവാരം മെച്ചപ്പെടുത്താനുള്ള ഉദ്ദേശവുമായി നടത്തപ്പെടുന്ന ഈ പുരസ്ക്കാരം പൊതു ജന പങ്കാളിത്തത്തിലൂടെയുള്ള മലയാളത്തിലെ ഓസ്ക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
 



Annual Malayalam Movie Awards AMMA 2009



 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



02 November 2009

കാണി ചിത്ര പ്രദര്‍ശനം

earth-song-michael-jacksonകേരളപ്പിറവി ദിനത്തോട നുബന്ധിച്ച് ആഗോളവും കേരളീയവുമായ പാരിസ്ഥിതിക ഉത്ക്കണ്ഠകള്‍ പങ്കു വെക്കുന്ന നാല് ചിത്രങ്ങള്‍ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിച്ചു. മൈക്കേല്‍ ജാക്സന്റെ ’ഭൂമി ഗീതം’, സ്റ്റെഫാന്‍ ഗോജര്‍ സംവിധാനം ചെയ്ത ‘ഔള്‍ ആന്റ് ദി സ്പാരൊ’ എന്ന വിയറ്റ്നാമീസ് ചിത്രം, ആര്‍. ശരത് സംവിധാനം ചെയ്ത ഒ. എന്‍. വി. യുടെ ‘ഭൂമിക്കൊരു ചരമ ഗീതം’, പി. പി. രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഇടശ്ശേരിയുടെ ‘കുറ്റിപ്പുറം പാലം” എന്നീ ചിത്രങ്ങളാണ് നവമ്പര്‍ 1ന് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ പ്രദര്‍ശിപ്പിച്ചത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്