17 December 2009
ശ്വേതാ മേനോനു മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല![]() - എസ്. കുമാര്‍ Labels: swetha-menon
- ജെ. എസ്.
1 Comments:
Links to this post: |
12 December 2009
പഴയ നീലത്താമര വിരിയിച്ച ആളെവിടെയാണ്?![]() 18 ദിവസം കൊണ്ട് ഒറ്റ ഷെഡ്യൂളിലാണ് സിനിമ പൂര്‍ത്തിയാ ക്കിയതെന്ന് അബ്ബാസ് ഓര്‍ത്തെടുക്കുന്നു. അഞ്ച് ലക്ഷം രൂപയായിരുന്നു മുതല്‍ മുടക്ക്. തിരക്കഥാ കൃത്ത് എം. ടി. വാസുദേവന്‍ നായരുടെ നാടായ കൂടല്ലൂര്‍, ആനക്കര, തൃത്താല എന്നിവിട ങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം ഒരു മുസ്ലീം കുടുംബത്തില്‍ നിന്നുള്ള താന്‍ അത്രയും ചെറു പ്രായത്തില്‍ സിനിമ നിര്‍മ്മിക്കു ന്നതില്‍ ധാരാളം എതിര്‍പ്പു ണ്ടായിരു ന്നുവെന്ന് അബ്ബാസ് പറയുന്നു. ആദ്യം ജയ ഭാരതിയെ ആണ് നായികയായി ഉദ്ദേശിച്ചതെന്നും പിന്നീട് അംബിക എന്ന പുതുമുഖത്തെ നായിക യാക്കുക യായിരു ന്നുവെന്നും അബ്ബാസ്. ബ്ലാക്ക് ആന്‍റ് വൈറ്റില്‍ എടുക്കാന്‍ ഉദ്ദേശിച്ച സിനിമ കളറില്‍ നിര്‍മ്മിക്കു കയായിരുന്നു. നീലത്താമരയ്ക്ക് ശേഷം അബ്ബാസ് ഒരു സിനിമ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം. പണ്ടെത്തേ ക്കാള്‍ നീലത്താമരയ്ക്ക് ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം കിട്ടിയതില്‍ അബ്ബാസ് സന്തോഷത്തിലാണ്. Labels: archana
- ജെ. എസ്.
|
11 December 2009
കല അബുദാബി ഫിലിം ഫെസ്റ്റ്![]() ഡിസംബര്‍ 11 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഫിലിം ഫെസ്റ്റില്‍ 5 ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അയൂബ് കടല്‍മാട് സംവിധാനം ചെയ്ത രാത്രി കാലം, ശങ്കര്‍ ശ്രീലകം സംവിധാനം ചെയ്തു രണ്ടാം സ്ഥാനം നേടിയ Eയുഗം, ഷാജു മലയില്‍ സംവിധാനം ചെയ്ത ദൂരം, ആയൂര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്തിരുന്ന ഓണച്ചെപ്പ്, ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത കാലിഡോസ്കോപ് എന്നിവയാണു പ്രദര്‍ശിപ്പിക്കുക. സിനിമകളിലെ നടീ നടന്‍മാരും പിന്നണി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് വിളിക്കുക : ക്രയോണ്‍ ജയന്‍ 050 29 86 326, സുരേഷ് കാടാച്ചിറ 050 57 13 536 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
05 December 2009
മോനിഷ വിട പറഞ്ഞിട്ട് പതിനേഴ് വര്‍ഷം![]() 1986-ല്‍ എം. ടി. ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ മോനിഷ അസാമാന്യ കഴിവുകള്‍ ഉള്ള നടിയാണെന്ന് തെളിയിച്ചു. അതിലെ വിനീത് - മോനിഷ ജോഡി വളരെ അധികം ശ്രദ്ധ പിടിച്ചു പറ്റി. മാത്രമല്ല ആദ്യ ചിത്രത്തിലൂടെ തന്നെ പതിനഞ്ചാം വയസ്സില്‍, മികച്ച നടിക്കുള്ള ദേശീയ പുരസ്കരം നേടിയത് ആ പ്രതിഭയുടെ കഴിവു വ്യക്തമാക്കുന്നു. ഇത്രയും ചെറു പ്രായത്തില്‍ ഒരു നടി ഉര്‍വ്വശി പട്ടം കരസ്ഥ മാക്കുന്നത് ആദ്യമായി ട്ടായിരുന്നു. തുടര്‍ന്ന് ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍. ![]() നഖക്ഷതങ്ങളില്‍ മോനിഷയും വിനീതും അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, നല്ല ഒരു നര്‍ത്തകി എന്ന നിലയിലും മോനിഷ പ്രസിദ്ധ യായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമായി അനവധി വേദികള്‍ അവര്‍ തന്റെ നടന വൈഭവം കൊണ്ട് കീഴടക്കി. ലോഹിത ദാസ് - സിബി മലയില്‍ കൂട്ടുകെട്ടിന്റെ ചിത്രമായ കമല ദളത്തിലെ നര്‍ത്തകിയുടെ വേഷം അഭ്രപാളികളിലും തന്റെ നടന മികവിനെ പ്രകടിപ്പിക്കുവാന്‍ അവസരമായി. കമലദള ത്തെ കൂടാതെ പെരുന്തച്ച നിലും, കുടുംബ സമേത ത്തിലും, ചമ്പക്കുളം തച്ചനിലു മെല്ലാം മോനിഷ ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. ![]() 1992 - ല്‍ ചെപ്പടി വിദ്യ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഒരു യാത്രക്കിടെ ഉണ്ടായ കാറപകടത്തില്‍ 1992 ഡിസംബര്‍ 5 നാണ് ഈ നടി മരണ മടഞ്ഞത്. ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട് മികച്ച കഥാപാ ത്രങ്ങളെ അവിസ്മരണീ യമാക്കി കടന്നു പോയ മോനിഷ, മലയാളി പ്രേക്ഷക മനസ്സിലെ ഒരു നൊമ്പരമായി ഇന്നും നില നില്‍ക്കുന്നു. - എസ്. കുമാര്‍ Labels: monisha
- ജെ. എസ്.
|
04 December 2009
ഗീതു മോഹന്‍ ദാസിന് ഗോള്‍ഡന്‍ ലാമ്പ് ട്രീ![]() വിവിധ ഭാഷകളിലായി ഇരുപത്താ റോളം ഹൃസ്വ ചിത്രങ്ങള്‍ ഈ അന്താരാഷ്ട്ര മല്‍സരത്തില്‍ പങ്കെടുത്തിരുന്നു. സംവിധാന മികവാണ് ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത എന്നാണ് ജൂറിയുടെ വിലയി രുത്തല്‍. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത സിനിമാ ഛായാ ഗ്രാഹകനുമായ രാജീവ് രവിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. Labels: geethu-mohandas
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്