17 April 2010

ഒരു സിനിമാ ഡയറിക്കുറിപ്പ് എന്ന ബ്ലോഗ്‌ പുസ്തകമാവുന്നു

salih-kalladaഏറനാടന്‍ എന്ന പേരില്‍ ബൂലോഗത്തില്‍ പ്രശസ്തനായ സാലിഹ് കല്ലട, 2007 ഫിബ്രവരി മുതല്‍ എഴുതി തുടങ്ങിയ സിനിമയുമായി ബന്ധപ്പെട്ട തന്‍റെ അനുഭവ ക്കുറിപ്പുകള്‍ “ഒരു സിനിമാ ഡയറിക്കുറിപ്പ്” എന്ന ബ്ലോഗിലെ തിരഞ്ഞെടുത്ത 16 അനുഭവങ്ങള്‍, കോട്ടയം പാപ്പിറസ് ബുക്സ്‌ പ്രസിദ്ധീകരിക്കുന്നു. "ബാല്യ കാലം മുതല്‍ സിനിമ യോടുള്ള അഭിനിവേശവും മോഹവും പേറി, കോളേജ്‌ പഠനം കഴിഞ്ഞ് സിനിമാ സ്വപ്‌നങ്ങളുമായി നടന്നപ്പോഴുള്ള അനുഭവങ്ങളുടേയും സംഭവങ്ങളുടേയും ഡയറി ക്കുറിപ്പുകള്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം" എന്നാണു ലേഖകന്‍ ഈ പുസ്തകത്തെ പറ്റി പറയുന്നത്.
 
അഭിനയ മോഹം വിട്ടു മാറാതായപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അസോസി യേഷനില്‍ ചേര്‍ന്ന്‍ നാല്പതോളം സീരിയ ലുകളില്‍ തരക്കേടില്ലാത്ത വേഷങ്ങള്‍ ചെയ്തു. അക്കാലത്ത്‌ പരിചയപ്പെട്ട നടീ നടന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെട്ട തമാശകള്‍, സംഭവങ്ങള്‍, ലോക്കെഷനുകളിലെ രസകരമായ അനുഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച്, സിനിമാ പ്രേമികള്‍ക്കും കഥാ ആസ്വാദകര്‍ക്കും ഇഷ്ടപ്പെടുന്ന രസകരമായ അനുഭവ ക്കുറിപ്പുകള്‍ അടങ്ങിയതാണ് ഈ പുസ്തകം.
 

salih-kallada-cinema-book


 
കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയില്‍ ഇത്തിസാലാത്തില്‍ ജോലി ചെയ്യുന്ന സാലിഹ്, ഇവിടുത്തെ കലാ സാഹിത്യ സാംസ്കാരിക വേദികളില്‍ സജീവമാണ്. കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച സാഹിത്യ മല്‍സരങ്ങളില്‍ 2009 ലെയും, 2010 ലേയും വിജയിയായിരുന്നു. അബുദാബിയിലെ കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക സൌഹൃദം' ഒരുക്കിയ ടെലി സിനിമ "ജുവൈരയുടെ പപ്പ" യുടെ അരങ്ങിലേയും അണിയറ യിലേയും സജീവ സാന്നിദ്ധ്യവു മാണ് സാലിഹ് കല്ലട.
 
ഏപ്രില്‍ 18-നു പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം യു. എ. ഇ. യില്‍ ലഭിക്കാന്‍ ബന്ധപ്പെടുക 050 66 90 366
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 April 2010

സന്തോഷ്‌ ജോഗി വിട പറഞ്ഞു

santhosh-jogiകീര്‍ത്തിചക്ര യിലെ സംഗീത പ്രേമിയായ കിഷോരി ലാല്‍ എന്ന പട്ടാള ക്കാരനെ അനശ്വര നാക്കിയ സന്തോഷ്‌ ജോഗി വിട പറഞ്ഞു. ഒരു പ്രവാസി യായിരുന്ന സന്തോഷ്‌, ദുബായിലെ ഹോട്ടലില്‍ ഗായകനായി ജോലി ചെയ്യുന്നതി നിടയിലാണ് കീര്‍ത്തി ചക്രയിലൂടെ സിനിമയില്‍ സജീവമാകുന്നത്. നാടകം, കഥ, കവിത, സംഗീതം എന്നീ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.
 
മുംബൈയിലെ 'ജോഗീസ്' എന്ന ഹിന്ദുസ്ഥാനി സംഗീത ട്രൂപ്പിലെ ഗായക നായതിനു ശേഷമാണ് 'സന്തോഷ്‌ ജോഗി' എന്ന പേരില്‍ പ്രശസ്തനായത്.
 
ടൂ വീലര്‍, ഇരുവട്ടം മണവാട്ടി, രാജ മാണിക്യം തുടങ്ങിയ സിനിമകളില്‍ അഭിനയി ച്ചെങ്കിലും ശ്രദ്ധേയ നായത്, "ഖുദാസേ മന്നത്ത്‌ ഹേ മേരീ" എന്നൊരു ഹൃദ്യമായ ഗാന രംഗത്തിലൂടെ 'കീര്‍ത്തി ചക്ര' യിലാണ്.
 
പിന്നീട് ബിഗ്‌ബി, മായാവി, കുരുക്ഷേത്ര, അലി ഭായ്‌, ചോട്ടാ മുംബൈ, ബലറാം V/S താരാദാസ്, പുലിജന്മം, മലബാര്‍ വെഡിംഗ്, ചന്ദ്രനിലേക്കുള്ള വഴി, ജൂലായ്‌ നാല്, നസ്രാണി, കാക്കി, മുല്ല തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ സഹ നടനായും വില്ലനായും അഭിനയിച്ചു.
 
തൃശൂര്‍ ഇരവി മംഗലം സ്വദേശിയായ സന്തോഷ്‌, ടൌണിലെ ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. മുപ്പത്തി ആറുകാരനായ ഈ കലാകാരന്‍ ആത്മഹത്യ ചെയ്യുക യായിരുന്നു. സേതു മാധവന്‍ - മാലതി ദമ്പതികളുടെ മകനാണ്.
 
ഭാര്യ: ജിജി, മക്കള്‍: ചിത്ര ലേഖ, കപില.
 
വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച സന്തോഷ്, സ്വന്തമായി ഒരു തിരക്കഥ തയ്യാറാക്കി ക്കൊണ്ടിരി ക്കുകയായിരുന്നു.
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

lOkatthe rasipikkunnavar palarum ingane jeevithathinte duekhata nimishangalil nalla ormmakalkkoppam kureyere chodyangal bakiyaki kadannu pokunnu. engot enthin. aarkariyam . thirich varillennurapulla yathrakalkk sakshiyavuka sankatakaram thanne

April 15, 2010 1:27 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സിനിമാ താരങ്ങള്‍ ടി.വി. യില്‍ നിന്നും വിട്ടു നില്‍ക്കണം - സലിം കുമാര്‍

salim-kumarസിനിമാ താരങ്ങള്‍ ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് പ്രശസ്ത ഹാസ്യ നടന്‍ സലിം കുമാര്‍ പറഞ്ഞു. ഈ കാര്യത്തില്‍ തനിക്ക്‌ സുരേഷ് ഗോപി പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിപ്പാണ് ഉള്ളത്. സിനിമയും ടി.വിയും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. ഇതിനെ പ്രേക്ഷകര്‍ സമീപിക്കുന്നതും വ്യത്യസ്തമായിട്ടാണ്. ദിവസേന ടി.വി. യില്‍ കാണുന്ന അതേ മുഖങ്ങള്‍ തന്നെ സിനിമയിലും കാണുന്നത് സിനിമയുടെ ഈ വ്യത്യസ്തതയെ ഇല്ലാതാക്കും എന്നാണു തന്റെ അഭിപ്രായം. ഇത് സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
 
ചില ടി.വി. ചാനലുകളില്‍ നിന്നും റിയാലിറ്റി ഷോകളില്‍ ജഡ്ജി ആവാന്‍ തനിക്ക്‌ ലഭിച്ച ക്ഷണം താന്‍ നിരസിക്കുകയായിരുന്നു എന്ന് സലിം കുമാര്‍ വെളിപ്പെടുത്തി. സിനിമയുടെ വ്യത്യസ്തമായ നിലനില്‍പ്പ്‌ തങ്ങളുടെ തന്നെ നിലനില്‍പ്പാണ് എന്ന് ഓരോ കലാകാരനും മനസ്സിലാക്കി ടി.വി. പരിപാടികളില്‍ നിന്നും മാറി നില്‍ക്കണം. ടി.വി. ചാനലുകളില്‍ അഭിനയിക്കുന്ന കലാകാരന്മാരെ അവരുടെ തൊഴില്‍ ചെയ്യാന്‍ വിട്ട് സിനിമാ നടന്മാര്‍ തങ്ങളുടെ തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്. ഈ ബോധമാണ് മലയാള സിനിമയ്ക്ക് ഇന്ന് ആവശ്യം എന്നും ദുബായില്‍ സന്ദര്‍ശനം നടത്തുന്ന സലിം കുമാര്‍ പറഞ്ഞു. സലിം കുമാറിനോടൊപ്പം ഭാര്യ സുനിതയും മക്കളായ ആരോമലും ചന്തുവും ദുബായില്‍ എത്തിയിരുന്നു. ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞു ഇന്നലെ ഇവര്‍ നാട്ടിലേക്ക്‌ തിരികെ പോയി.
 
ഹാസ്യത്തിന്റെ പുതുമ നിറഞ്ഞ മുഖവുമായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായ നടനാണ് സലിം കുമാര്‍. മിമിക്രിയില്‍ കഴിവ് തെളിയിച്ചതിനു ശേഷം സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ തന്റെ ശൈലിയാല്‍ മലയാളിയുടെ പ്രിയപ്പെട്ട ഹാസ്യ നടനായി മാറിയ സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് താന്‍ ഒരു മികച്ച അഭിനേതാവ്‌ കൂടിയാണ് എന്ന് തെളിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു. കേരള കഫെ, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ അഭിനയ പാടവം വ്യക്തമാക്കി. 2008ലെ മികച്ച ഹാസ്യ നടനുള്ള ഏഷ്യാനെറ്റ്‌ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Labels:

  - ജെ. എസ്.    

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

സലിം കുമാറിന് അഭിവാദ്യങ്ങള്‍

April 14, 2010 12:15 PM  

That statement from Sri.SalimKumar doesn't make any sense. Actors llke Jagadeesh Srikumar, Thilakan, Captain Raju, Asokan etc they have acted in so many serials. That doesnt create any problem to the films they have acted or to their acting ability or the viewer's interest to watch their movies!. In hollywood and in our hindi movies also the actors have acted in tv shows and serials (say, Will Smith). Still movies are enjoyable and huge hits. The real problem is with the lack of creativity and talent. New talented people should be allowed to come with fresh ideas and be given some opportunity. Only good movies will drive people to the theatres and not the gimmicks or restrictions like this!

April 14, 2010 3:40 PM  

ചവറുപടങ്ങളുടെ പ്രമോഷനും താരങ്ങൾ പ്രത്യക്ഷപ്പെടരുത്‌.
ഒരു വിധം മലയാള സിനിമകൾ ഒക്കെ ഈ വിഭാഗത്തിൽ ആണെന്ന് പ്രേക്ഷകർക്ക്‌ തോന്നുന്നതുകൊണ്ടാണല്ലോ അവർ കാശുമുടക്കി തീയേറ്ററിൽ പോകാത്തത്‌. സ്മീപകാല ചിത്രങ്ങളിൽ സലീംകുമാർ എന്ന നടൻ എന്താണ്‌ കാട്ടിക്കൂട്ടിയത്‌? സംവിധായകനു ബോധമില്ലെങ്കിലും നടനു ചില ഉത്തരവാദിവ്തം ഒക്കെ ഉണ്ടെന്ന് ഓർക്കുന്നത്‌ നന്ന്. ചുരുങ്ങിയ പക്ഷം തന്നോടു തന്നെ നീതിപുലർത്തനമല്ലോ?

മറ്റൊരു കാര്യം സിനിമയിലെ ക്ലിപ്പിങ്ങുകൾ എല്ലാ ചാനലുകളിലും വിവിധ പരിപാടികളിൽ ആയി കാണാം. അപ്പോൾ പിന്നെ മേൽപറഞ്ഞ തരങ്ങളുടേ മേനിതന്നെ അല്ലേ അതിൽ പ്രത്യക്ഷപ്പെടുന്നത്‌? കേരളത്തിലെ ഒരു വിഷയത്തിലും ഇനിയൊരിക്കലും പ്രതികരിക്കില്ല എന്നാണ്‌ സുരേഷ്ഗോപിയുടെ പ്രസ്ഥവന, ഇയ്യാൾ ഇനി ഒരുവിഷയത്തിലും വായതുറക്കില്ലേ? വല്ലവനും എഴുതുന്ന തിരക്കഥ വിളിച്ചുകൂവുന്നതും അവനവൻ പറായുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്‌ എന്ന് ഓർക്കുന്നത്‌ നന്ന്‌.

April 15, 2010 1:35 PM  

ഷക്കീല,സിന്ധു,രേഷ്മ തുടങ്ങിയ നടികളേയും പി.ചന്ദ്രകുമാർ,കെ.എസ്‌ ഗോപാലകൃഷ്ണൻ,യു.സി. രോഷൻ,സാ-ജെ-ജാൻ തുടങ്ങിയ സംവിധായകരേയും തിരിച്ചുകൊണ്ടുവന്ന് മലയാള സിനിമയിൽ ഒരു ശുദ്ധിലകശം നടത്ത്ണം.ഷക്കീല ചിത്രങ്ങളുടേ നിലവാ‍രം പോലും ഇല്ലാത്ത സിനിമകൾ എടുക്കുന്ന നിർമ്മാതാക്കളെയും നിരോധിക്കണം.കൂടെ കലാപരമായി യാതൊരു കഴിവും ഇല്ലാത്ത സംഘടനയുടെ പേരും പറഞ്ഞ്‌ ചാനലിൽ ചുമ്മാ ബളബളാന്നടിക്കുന്ന പല പന്നന്മാരെയും അടിച്ചുപുറത്താക്കണം. ഫാൻസ് എന്ന് പറഞ്ഞ് തീയേറ്ററിൽ ഗുണ്ടായിസം കാണിക്കുന്ന സാമൂഹിക വിരുദ്ധന്മാരെ നിലയ്ക്കു നിർത്തണം. അതാണ് ആദ്യ്ം ചെയ്യേണ്ടത്..കൂലിക്ക് ആളെ തീയേറ്ററിൽ കയറ്റി കയ്യടിപ്പിച്ചും കൂക്കിവിളിച്ചും എത്രനാൾ ലെവന്മാര് സൂപ്പറുകളായി നിൽക്കും?



ഒരുവൻ വായും തുറന്ന് കണ്ടൊതൊക്കെ വിളിച്ചുപറയുന്നുണ്ട്‌. രണ്ടക്ഷരം നേരെ ചൊവ്വെ എഴുതി നല്ലോരു സിനിമ സംവിധനം ചെയ്തു വിജയിപ്പിച്ചിട്ടാണെങ്കിൽ കുഴപ്പം ഇല്ല. അവന്റെ ഒരു മാടമ്പിയും പ്രമാണിയും ത്ഫു....

എട്ടുനിലയിൽ പൊട്ടിയാലും വാചകത്തിനൊരു കുറവും ഇല്ല.ഇവന്റെ ഒക്കെ പടങ്ങൾ നിർത്തിയാൽ തന്നെ മലയാള സിനിമ രക്ഷപെടും.ജോഷിയുടെയും ,കെ.മധുവിന്റേയും,രൺജിപണിക്കരുടേയും ചെരുപ്പിന്റെ വാറുതുടക്കുവാൻ യോഗ്യതയില്ലത്തവന്മാരാണ്‌ ആക്ഷൻ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്‌... യെവനൊക്കെ ആദ്യം സംഘടനയിൽ നിന്നും രാജിവെച്ച് നല്ല നാലു സിനിമയെടുത്ത് വിജയിപ്പിക്കട്ട് എന്നിട്ട് വന്നിരുന്ന് ഞളിഞു സംസാരിക്കട്ടെ.

April 15, 2010 4:20 PM  

അതെന്താ സിനിമാ താരങ്ങൾ വിട്ടുനിന്നില്ലേൽ ടി.വിയ്ക്ക് വല്ല കുഴപ്പവും പറ്റുമോ?

ഇയ്യാൾ താരമായത് നേരെ സിനിമയിൽ അഭിനയിച്ചിട്ടാണോ? നാളെ സിനിമയില്ലേലും ജീവിക്കണമെങ്കിൽ ചിലപ്പോ പഴയ മിമിക്രിയും സ്റ്റേജ് പ്രോഗ്രാമും തന്നെ വേണ്ടിവരും. വന്ന വഴി മറക്കരുത് ഭായ്!!

April 15, 2010 4:25 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 April 2010

"അഗ്നിപരീക്ഷ" ഒരുങ്ങുന്നു

meghanathanപ്രവാസി സംരംഭമായി ഒരു ടെലി ഫിലിം കൂടി ഒരുങ്ങുന്നു. ഷാര്‍ജയിലും അജ്മാനിലുമായി ചിത്രീകരണം പുരോഗമിക്കുന്ന "അഗ്നി പരീക്ഷ" എന്ന ടെലി ഫിലിം സ്വപ്നങ്ങളുടേയും യാഥാര്‍ത്ഥ്യ ങ്ങളുടേയും ഇടയില്‍ കണക്കു കൂട്ടലുകളുമായി പ്രവാസ ലോകത്ത്‌ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഒരു ചെറുപ്പക്കാരന്റെയും, വിവാഹത്തോടെ അവന്റെ ജീവിത ത്തിലേക്ക്‌ കടന്നു വരുന്ന, വ്യത്യസ്ഥമായ ജീവിത വീക്ഷണങ്ങളും പശ്ചാത്തലവുമുള്ള ഒരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന സന്തോഷ ങ്ങളുടേയും ആത്മ സംഘര്‍ഷങ്ങളുടേയും കഥ പറയുന്നു.
 
നാലു ചുവരുകള്‍ ക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന ഒറ്റപ്പെടല്‍ പ്രവാസ ജീവിതത്തില്‍ സാധാരണമാണ്‌. ഇതിനിടയില്‍ വ്യത്യസ്ഥ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന രണ്ടു പേരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഈഗോ പ്രശ്നങ്ങള്‍, വിരുദ്ധമായ സ്വഭാവ സവിശേഷതകള്‍ / ജീവിത കാഴ്ചപ്പാടുകള്‍. ഇതില്‍ നിന്നും ഉടലെടുക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും തുടക്കത്തില്‍ തന്നെ പരിഹരി ച്ചില്ലെങ്കില്‍ അത്‌ ദാമ്പത്യ ജീവിതത്തെ തകര്‍ച്ചയിലേക്ക്‌ നയിക്കും. പല ദാമ്പത്യ തകര്‍ച്ചകള്‍ക്കും കാരണം പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുവാന്‍ ഉതകുന്ന വിധത്തില്‍ ഉള്ള ആളുകളുടെ ഇടപെടല്‍ ഉണ്ടാകാതെ പോകുന്നതാണ്‌.
 

agnipareeksha-team

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
പുരുഷ മേല്‍കോയ്മയും അതോടൊപ്പം കരിയര്‍ കരുപ്പിടിപ്പി ക്കുന്നതിനുള്ള തത്രപ്പാടി നുമിടയില്‍ അബോര്‍ഷന്റെ രൂപത്തില്‍ ചവിട്ടി മെതിക്കയ്ക്കപ്പെടുന്ന സ്ത്രീ സഹജമായ ആഗ്രഹങ്ങളും സൃഷ്ടിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി രചന നിര്‍വ്വഹി ച്ചിരിക്കുന്നത്‌ സംവിധായകനായ രാഗേഷ്‌ ഭഗവതിയാണ്‌. നിരവധി പ്രശസ്ത സംവിധായ കര്‍ക്കൊപ്പം പ്രവര്‍ത്തിച്ച്‌ പരിചയം ഉള്ള രാഗേഷിന്റെ അഞ്ചാമത്തെ സംവിധാന സംരംഭമാണിത്‌.
 
സ്വന്തം ജീവിത തിരക്കുകളില്‍ അന്യന്റെ വിഷയങ്ങളില്‍ ഇടപെടുവാനോ അത്‌ പരിഹരിക്കുവാനോ മറ്റുള്ളവര്‍ സമയം കണ്ടെത്തുവാന്‍ മടിക്കുമ്പോള്‍ അതിനു വിപരീതമായി നായകന്റേയും നായികയുടേയും പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട്‌ അവരെ ഒന്നിപ്പിക്കുവാന്‍ ശ്രമിക്കുന്ന നല്ല സൗഹൃദവും ഈ ടെലി ഫിലിമില്‍ പറഞ്ഞു പോകുന്നുണ്ട്‌. ഇത്‌ തികച്ചും ഒരു "പ്രവാസി കുടുംബ" കഥയാണെന്നു രചയിതാവ്‌ രാഗേഷ്‌ e പത്രത്തോട്‌ പറഞ്ഞു.
 
നായകനായി അഭിനയിക്കുന്നത്‌ യുവ നടന്‍ മനുമോഹിത്‌ ആണ്‌. നായിക ധനലക്ഷ്മിയും. ഇവരെ കൂടാതെ പ്രശസ്ത നടന്‍ മേഘനാഥന്‍, ശ്രീല (പ്രവാസ കവി മധു കാനായി കൈപ്രവത്തിന്റെ പത്നിയാണ് ശ്രീല), സാലു കൂറ്റനാട്‌, രണ്‍ജി രാജ്‌, മാസ്റ്റര്‍ കാര്‍ത്തിക്‌ തുടങ്ങിയ നിരവധി പ്രവാസി കലാകാരന്മാരും ഇതില്‍ വിവിധ വേഷങ്ങള്‍ ചെയ്യുന്നു.
 

rk-panikker

നിര്‍മ്മാതാവ്‌ : ആര്‍.കെ. പണിക്കര്‍

 
യു.എ.ഇ. യിലും കേരള ത്തിലുമായി ചിത്രീകരിക്കുന്ന "അഗ്നി പരീക്ഷയുടെ" നിര്‍മ്മാണം ആര്‍. കെ. പണിക്കരും, രണ്‍ജി രാജു കരിന്തളവും ചേര്‍ന്നാണ്‌ നിര്‍വ്വഹിക്കുന്നത്‌. ലീഗല്‍ അഡ്വൈസര്‍ : സലാം പാപ്പിനിശ്ശേരി. ക്യാമറ കമറുദ്ദീന്‍‍, ഗാനരചന, സംഗീതം: ബിജു.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വർക്ക് നന്നായി ചെയ്യുക.ടെലിഫിലിമായാലും നാടകമായാലും മോശമായാൽ പ്രവാസികൾക്ക് പരിമിതികളെ പറ്റി ഒരു വർത്താനം ഉണ്ട്. പരിമിതിയല്ല പലപ്പോഴും പ്രതിഭക്കുറവാണ്‌ കാരണം.

വെറുതെ ഷൂട്ട് ചെയ്ത് വച്ചതുകൊണ്ടുമാത്രം ആയില്ല ഇത്തരം സംരംഭങ്ങൾ പ്രേക്ഷകനു കാണുവാൻ ഉള്ള അവസരവും ഉണ്ടാക്കണം.എല്ലാവിധ ഭാവുകങ്ങളും

April 19, 2010 12:40 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



08 April 2010

ബേബി നിവേദിത : പ്രവാസ ലോകത്തെ പുരസ്കാര ജേതാവ്‌

nivedithaഅബുദാബി: ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചതിലൂടെ നിവേദിത വീണ്ടും സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുന്നു. മമ്മുട്ടി നായകനായി അഭിനയിച്ച പളുങ്ക് ആയിരുന്നു നിവേദിത യുടെ ആദ്യ സിനിമ. അതിനു മുന്‍പേ നിവേദിതയുടെ ചേച്ചിയായ നിരഞ്ജന, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിച്ചു കൈയ്യടി വാങ്ങി ക്കഴിഞ്ഞിരുന്നു (അവന്‍ ചാണ്ടിയുടെ മകന്‍, തന്‍മാത്ര, കാക്കി, ഭരത് ചന്ദ്രന്‍ ഐ. പി. എസ്, പ്രജാപതി, രാജമാണിക്യം തുടങ്ങിയവ)
 
ഇവിടുത്തെ കലാ സാംസ്കാരിക വേദികളില്‍ കുഞ്ഞു പ്രായത്തില്‍ തന്നെ സജീവമായി, എല്ലാവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങിയ രണ്ടു മിടുക്കി ക്കുട്ടിളാണ് നിരഞ്ജന യും നിവേദിത യും.
 

niranjana-niveditha

നിരഞ്ജനയും നിവേദിതയും

 
അബുദാബി സെന്‍റ് ജോസഫ്‌സ് സ്കൂളിലെ വിദ്യാര്‍ഥിനി യായ നിവേദിത രണ്ടാം ക്ലാസ്സില്‍ പഠിക്കു മ്പോഴായിരുന്നു പളുങ്കില്‍ അഭിനയിച്ചത്. പിന്നീട് തമിഴില്‍ വിജയ്‌ നായകനായി അഭിനയിച്ച 'അഴകിയ തമിഴ്‌ മകന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചു.
 

niveditha-padmapriya-jayaram

കാണാകണ്മണിയില്‍ നിവേദിത

 പ്രിഥ്വിരാജ് നായകനായ കാക്കി, മോഹന്‍ ലാലിന്‍റെ കൂടെ 'ഇന്നത്തെ ചിന്താ വിഷയം', ജയറാമിന്‍റെ കൂടെ 'കാണാ കണ്മണി' തുടങ്ങിയവയും ഈ കുഞ്ഞു താരത്തിന്‍റെ അഭിനയ മികവ് കാണിച്ചു തരുന്നു.
 
പ്രശസ്തമായ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും, നിവേദിത യുടെ സാന്നിദ്ധ്യം കാണാം.
 
കണ്ണൂര്‍ തളിപ്പറമ്പ്‌ സ്വദേശി വിജയന്‍ - പ്രസീത ദമ്പതികളുടെ മക്കളാണ് നിരഞ്ജന യും നിവേദിത യും. വിജയന്‍ അബുദാബി ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്യുന്നു.
 
അഭിനയത്തിലെ ഈ മികവ് പാരമ്പര്യമായി കിട്ടിയതാണെന്ന് പറയാം. നിവേദിത യുടെ അമ്മ പ്രസീത ഒരു കലാകാരിയാണ്. വീട്ടമ്മയുടെ റോളിലെ ത്തിയതോടെ കലാ തിലക മായിരുന്ന അവര്‍ രംഗം വിടുകയായിരുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജൂറി സംഗീതവും ശബ്ദവും തിരിച്ചറിയാത്തവര്‍ - റസൂല്‍ പൂക്കുട്ടി

സംഗീതം അറിയുന്നവന്‍ ബ്രഹ്മം അറിയുന്നവനാണ്. ബ്രഹ്മം അറിയുന്നവന്‍ ബ്രാഹ്മണന്‍. അപ്പോള്‍ സംഗീതം അറിയുന്നവന്‍ ബ്രാഹ്മണന്‍. ഇത് മലയാളിയെ പഠിപ്പിച്ചത് സിനിമയാണ്. അപ്പോള്‍ പിന്നെ സംഗീതവും ശബ്ദവും അറിയാത്തവരെ എന്ത് വിളിക്കണം? സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാത്ത വരാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം നടത്തിയത് എന്ന് ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി പറയുമ്പോള്‍ മലയാളി ചിന്തിക്കുന്നത് ഇങ്ങനെയാവും.
 
ഓസ്ക്കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിക്ക്‌ അവാര്‍ഡ്‌ നിരസിക്കാ നുണ്ടായ കാരണം പഴശ്ശി രാജയിലെ ശബ്ദ ലേഖനത്തില്‍ മലയാളിത്തം ഇല്ല എന്നതാണ്. മാത്രമല്ല, ഹംഗേറിയന്‍ സംഗീതം വരെ റസൂല്‍ പൂക്കുട്ടി ഉപയോഗി ച്ചിരിക്കുന്നതായും ജൂറി കമ്മറ്റി വിലയിരുത്തി.
 
ഇതിനെതിരെ റസൂല്‍ പൂക്കുട്ടി ശക്തമായി പ്രതികരിചത് സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാ ത്തവരാണ് ഇങ്ങനെ പറയുന്നത് എന്നാണ്.
 
ശബ്ദത്തിനും, സംഗീതത്തിനും, സിനിമയ്ക്കും സംവദിക്കാന്‍ ഭാഷ ഒരു പരിമിതി ആവുന്നില്ല എന്ന് ലോക സിനിമയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
 
എന്നാല്‍ മലയാള സിനിമയുടെ നിലവാരം താഴേക്ക്‌ എന്നാണ് ജൂറിയുടെയും വിലയിരുത്തല്‍. വിവാദങ്ങളില്‍ കുരുങ്ങാത്ത പ്രഖ്യാപനം ഇനിയെങ്കിലും ഉണ്ടാകുമോ? മലയാള സിനിമയുടെ നിരവാരം ഉയരുമോ എന്ന ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്.

Labels:

  - ജെ. എസ്.    

6അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

സംഗീതം അറിയുന്നവന്‍ ബ്രാഹ്മണന്‍ എന്ന് ഏതു സിനിമയാണ് മലയാളിയെ പഠിപ്പിച്ചത് സര്‍? അപ്പോള്‍ സംഗീതം അറിയാത്തവന്‍ വെറും മ്ലേച്ഛന്‍ എന്നും പറയാമാല്ലോ അല്ലേ? അബദ്ധവും സാമൂഹ്യവിരുദ്ധവുമായ കണ്ടുപിടുത്തങ്ങള്‍ നടത്തുമ്പോള്‍ അല്‍പ്പം കൂടി ചിന്തിക്കുന്നത് നന്ന്. ഇനി, ചിന്തിക്കാനും ബ്രാഹ്മണനു മാത്രമേ കഴിയൂ എന്നോ മറ്റോ..

April 11, 2010 2:43 PM  

his highnes abdullayile dialog aanu ith

April 11, 2010 3:23 PM  

ബ്രാഹ്മണന്റെ വിപരീതം "വെറും മ്ലേച്ഛന്‍" എന്നാണോ?

അങ്ങനെ പറയാനും ചിന്തിക്കാനും ഇഷ്ടമുള്ളവര്‍ക്ക് അങ്ങനെ തോന്നുമായിരിക്കും.

ഇത്രയൊക്കെ ചിന്തിച്ചു കൂട്ടിയ ആള്‍ ബ്രാഹ്മണന്‍ തന്നെയാവും. സംശ്യല്യ...

ചിന്തിക്കാന്‍ ബ്രാഹ്മണനു മാത്രമേ കഴിയൂ എന്നല്ലേ?

April 11, 2010 3:30 PM  

raajeev saaru cinema kaanalille? ithu mohanlalinodu nedumudi venu his highness abdulla enna hit cinemayil paranjathanu. paranjittu kure kalamayi.

April 11, 2010 3:33 PM  

ബ്രാഹ്മണന്‍ എന്നത് ഒരു വല്യ കാര്യമാണ് എന്ന് നിരീച്ചാണ് രാജീവ്‌ അങ്ങനെ എഴുതിയത് എന്ന് നോം കരുതുന്നു. എന്നാല്‍ അത് ഒരു മോശം പദമാണ് എന്ന് വിചാരിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് ഓര്‍ക്കുക. ഉള്ളിലെ മൂരാച്ചി ഇടയ്ക്കൊക്കെ പുറത്തു വരുന്നത് എല്ലാര്‍ക്കും നല്ലതാണ്. അതോണ്ട് സാരല്യ ട്ടോ.

April 11, 2010 3:38 PM  

രജീവേട്ടനെ അറിയാതെ ഇത്രയും എഴുതിയല്ലോ അവസാനത്തെ അനോണീസേ.... അദ്ദേഹം മതവിശ്വാസിയല്ലെന്നുമാത്രമല്ല ശക്തമായ മതേതരവും മനുഷ്യത്വപരവുമായ കാശ്ചപ്പാട്‌ വച്ചുപുലർത്തുന്ന ഒരാളുമാണ്‌.

ഒരു കാലഘട്ടത്തിൽ നിലനിന്നിരുന്ന ചില വ്യവസ്ഥിതിയുടേയും ആചാരങ്ങളുടേയും ഭാഗമായി സവർണ്ണ വിഭാഗങ്ങൾ സംഗീതത്തെ തങ്ങളുടേതാക്കി വച്ചിരിക്കുകയായിരുന്നു.ബ്രഹ്മം എന്നത്‌ ഈശ്വരൻ എന്ന അർത്ഥത്തിനു പകരം ബ്രാഹ്മണൻ എന്ന് വായിക്കുമ്പോൾ/വ്യഖ്യാനിക്കുമ്പോൾ (ഇത്തരം ഒരു വ്യാഖ്യാനം -ബൃമത്തെ അറിയുന്നവൻ ബ്രാഹ്മണൻ- ബ്രാഹ്മണ മേധാവിത്വം തങ്ങളുടെ സൗകര്യാർത്ഥം ഉണ്ടാക്കിയതാണ്‌) സംഗീതത്തിന്റെ കാര്യത്തിൽ മാത്രമല്ല അക്കാലത്തെ വാസ്തുകലയിലും ഇത്‌ പ്രകടമായിരുന്നു. വാസ്തുവിൽ വിവിധ ദിക്കുകൾക്ക്‌ ജാതിപരമായ കാശ്ചപ്പാട്‌ നൽകിയിരുന്നു. ഏകയോനി ബ്രാഹ്മണനും ദ്വിയോനി ക്ഷത്രിയനും ത്രിദ്വീയം ശൂദ്രനും ചതുർയോനി ശൂദ്രനും എന്നായിരുന്നു അന്നത്തെ സങ്കൽപ്പം. കെട്ടിടങ്ങളുടെ വലിപ്പം ഉപയോഗിക്കുന്ന മെറ്റീരിയൽ എന്നിവയിലും ഈ വൈജാത്യം പ്രകടമായിരുന്നു.ഇതിനു ഉപോൽബലകമേകാൻ വിധ ദോഷങ്ങളും അവർ ചാർത്തിക്കൊടുത്തു.

April 12, 2010 12:37 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 April 2010

പാലേരി മാണിക്യം മികച്ച ചിത്രം, മമ്മുട്ടി മികച്ച നടന്‍, ശ്വേത മികച്ച നടി

mammootty2009 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത്‌ സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാത കത്തിന്റെ കഥ ആണ്‌ മികച്ച ചിത്രം, മമ്മൂട്ടിയെ മികച്ച നടനായും, ശ്വേതാ മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തു‌. പാലേരി മാണിക്യത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും അവാര്‍ഡ്‌ ലഭിച്ചത്‌.
 
പഴശ്ശിരാജ യിലൂടെ ഹരിഹരന്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയപ്പോള്‍ ഇതേ ചിത്രത്തിന്റെ തിരക്കഥയിലൂടെ എം. ടി. വാസുദേവന്‍ നായര്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.
 

url

മികച്ച നടി : ശ്വേത മേനോന്‍
 
ശ്വേത മേനോന്റെ ഒരു പഴയ ചിത്രം

 
മികച്ച ഗായകന്‍ : യേശുദാസ് (മദ്ധ്യ വേനല്‍), മികച്ച ഗായിക : ശ്രേയ ഗോഷാല്‍ (ബനാറസ്)
 
സംഗീത സംവിധായകന്‍ : മോഹന്‍ സിത്താര (സൂഫി പറഞ്ഞ കഥ), ഗാന രചന : റഫീഖ് അഹമ്മദ് (സൂഫി പറഞ്ഞ കഥ), ഛായാഗ്രഹണം : കെ. ജി. ജയന്‍ (സൂഫി പറഞ്ഞ കഥ), ഏറ്റവും നല്ല ഹാസ്യനടന്‍ : സുരാജ് വെഞ്ഞാറമ്മൂട് (ഇവര്‍ വിവാഹി തരായാല്‍)
 
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'സ്മാരക ശിലകള്‍' എന്ന കൃതിയെ ആധാരമാക്കി എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത 'രാമാനം' മികച്ച രണ്ടാമത്തെ ചിത്രമായി. പഴശ്ശിരാജ യിലെ അഭിനയത്തിന് മനോജ് കെ. ജയന്‍ മികച്ച രണ്ടാമത്തെ നടനായും പത്മപ്രിയ രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തില്‍ തമിഴ്‌ നടന്‍ ശരത് കുമാര്‍ അവതരിപ്പിച്ചിരുന്ന എടച്ചേനി കുങ്കന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയി ഷോബി തിലകന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രം : ഇവിടം സ്വര്‍ഗമാണ് (റോഷന്‍ ആന്‍ഡ്രൂസ്), നവാഗത സംവിധായകന്‍ : പി. സുകുമാര്‍ (സ്വ. ലേ.‍)
 
കഥാകൃത്ത് : ശശി പരവൂര്‍ (കടാക്ഷം), കുട്ടികളുടെ ചിത്രം: കേശു (സംവിധാനം - ശിവന്‍), എഡിറ്റിങ്ങ് : ശ്രീകര്‍ പ്രസാദ് (പഴശ്ശിരാജ), വസ്ത്രാലങ്കാരം : നടരാജന്‍ (പഴശ്ശിരാജ), കലാ സംവിധാനം ; മുത്തുരാജ് (പഴശ്ശിരാജ), മേക്കപ്പ് : രഞ്ജിത്ത് അമ്പാടി (പാലേരി മാണിക്യം), ശബ്ദലേഖനം : എന്‍. ഹരികുമാര്‍ (പത്താം നിലയിലെ തീവണ്ടി), ലാബ് : ചിത്രാഞ്ജലി (സൂഫി പറഞ്ഞ കഥ), പശ്ചാത്തല സംഗീതം : രാഹുല്‍രാജ് (ഋതു), സിനിമാ ലേഖനം: പി. എസ്. രാധാകൃഷ്ണന്‍, കെ. പി. ജയകുമാര്‍, സിനിമാ ഗ്രന്ഥം : ജി. പി. രാമചന്ദ്രന്‍, ഡോക്യുമെന്‍ററി : എഴുതാത്ത കത്തുകള്‍ (വിനോദ് മങ്കര)
 
പ്രവാസ ലോകത്തേക്കും ഇപ്രാവശ്യം ഒരു സംസ്ഥാന അവാര്‍ഡ്‌ എത്തിച്ചേരുന്നു. ബ്ലസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരമായി തിരഞ്ഞെടുക്കപ്പെട്ടത് അബുദാബിയിലെ ബേബി നിവേദിത യാണ്.
 
36 ചിത്രങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്കായി വന്നത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എം. എ. ബേബിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി ചെയര്‍ പേഴ്‌സണ്‍ സായി പരഞ്ജ്‌പെ, കെ. ആര്‍. മോഹനന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- എസ്. കുമാര്‍
 
 

Labels: , ,

  - ജെ. എസ്.    

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

mammootteede ee 'pottam'kantittu pinarayi vijayante oru chaya !!

April 7, 2010 7:33 PM  

State govt should re-set the guidelines for the awards in line with the present entertainment scene in the country. Before only few artists now there are 10 artists per 100 iin the population. Thx to the channels.Mammooty/Mohanlal/Yesudas/Jagathy/Kaviooor ponnamma /Tilakan need no awards.They are an institution/Gurus.Hopefully they are the last generation of actors who enjoyed a longterm support from the audience.They should be given lifetime awards.Instead new generation actors should be given awards.

April 7, 2010 9:53 PM  

ithavanathee award jethaakkal eerekkureeyum thikarchum arhatha ullavar thanne ennathil aarkkum tharkkam undaavilla...

E-pathram anuvarthikkunna NEWS REPORTING shaili prashamsaneeyam thanne !!

April 8, 2010 3:09 PM  

മമ്മൂട്ടി എന്ന നടനെ വേണ്ട വിധം ഉപയോഗിച്ച സംവിധായകരുടെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി .. അഭിനന്ദനങ്ങള്‍

April 9, 2010 8:31 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 April 2010

നീതി പ്രതീക്ഷിക്കുന്നില്ല, എങ്കിലും അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകും - തിലകന്‍

thilakanസിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ നിന്നും നീതി പ്രതീക്ഷിക്കു ന്നില്ലെന്നും എന്നാലും അഞ്ചാം തിയ്യതി ഹാജരാകുമെന്നും തിലകന്‍. അമ്മയുടെ ജോ: സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിക്കാനും തിലകന്‍ മറന്നില്ല : "ജീവിക്കാന്‍ വേണ്ടി അമ്മയുടെ ഓഫീസില്‍ പ്യൂണ്‍ പണി ചെയ്യുന്ന ഇടവേള ബാബു ജോ: സെക്രട്ടറി ആയിട്ടുള്ള അച്ചടക്ക സമിതിക്കു മുമ്പിലാണ് ഹാജരാകേണ്ടത്, എന്ത് നീതി പ്രതിക്ഷിക്കാന്‍, കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ, ഒന്ന് തപ്പി നോക്കാം അത്ര മാത്രം" തിലകന്‍ പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തിലകന്‍ അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകണം - ഇടവേള ബാബു

സിനിമാ പ്രവത്തകരുടെ സംഘടനയായ അമ്മയുടെ അച്ചടക്ക സമിതിക്കു മുമ്പില്‍ അഞ്ചാം തിയ്യതി നടന്‍ തിലകന്‍ ഹാജരായില്ലെങ്കില്‍ സംഘടനയില്‍ നിന്നും പുറത്താക്കുമെന്നും, അച്ചടക്ക സമിതി ഇത് മൂന്നാം തവണയാണ് തിലകന് അവസരം നല്‍കുന്നത്, എന്നാല്‍ ഇദ്ദേഹത്തിന് അഭിനയം തുടരുന്നതില്‍ അമ്മയുടെ ഭാഗത്തു നിന്നും തടസ്സങ്ങള്‍ ഒന്നും തന്നെയില്ലെന്നും അമ്മയുടെ ജോ: സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 April 2010

സി. ശരത്‌ ചന്ദ്രന്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു

c-sarathchandranപ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ശരത്‌ ചന്ദ്രന്‍ (52) ഇന്നലെ രാത്രി തൃശ്ശൂരില്‍ നിന്നും എറണാകുള ത്തേക്കുള്ള യാത്രക്കിടയില്‍ കൊടകരയില്‍ വെച്ച് ട്രെയിനില്‍ നിന്നും വീണു മരിച്ചു. പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളെ ആധാരമാക്കി നിരവധി ഡോക്യുമെന്ററികള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടൂണ്ട്‌. കൊക്കക്കോള വിരുദ്ധ സമരം പ്രമേയമാക്കി ബാബു രാജുമായി ചേര്‍ന്ന് സംവിധാനം ചെയ്ത "തൗസന്റ്‌ ഡെയ്സ്‌ ആന്റ്‌ എ ഡ്രീം", കയ്പുനീര്‌ എന്നീ ഡോക്യുമെന്ററികള്‍ നിരവധി മേളകളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേശീയ പുരസ്കരത്തിന് പരിഗണിക്കപ്പെട്ട "തൗസന്റ്‌ ഡെയ്സ്‌ ആന്റ്‌ എ ഡ്രീം" എന്ന ഡോക്യുമെന്റ്ററിക്ക് 2008ലെ മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി.
 
ഒരു കൂട്ടം ഗ്രാമീണരുടെ നില നില്‍പ്പിനായുള്ള സമരം അമേരിക്കന്‍ ദേശീയതയുടെ പ്രതീകമായി പോലും അറിയപ്പെടുന്ന വ്യവസായ ഭീമന്‍ കൊക്കക്കോള യ്ക്കെതിരെയുള്ള മുതലാളിത്ത വിരുദ്ധ ജനകീയ മുന്നേറ്റമായി രൂപപ്പെട്ട കഥ പറയുന്ന "തൌസന്റ് ഡെയ്സ് ആന്‍റ് എ ഡ്രീം", വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചെറുത്തു നില്‍പ്പിന്റെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കു ന്നതിനോടൊപ്പം ഈ മനുഷ്യരുടെ സ്വകാര്യ ദുഖങ്ങളുടെയും, സ്വപ്നങ്ങളുടെയും കഥ കൂടി പറയുന്നു.
 
ലോക ക്ലാസിക്ക്‌ സിനിമകളുടെ വലിയ ഒരു ശേഖരത്തിന്റെ ഉടമ കൂടിയായിരുന്ന ശരത്ചന്ദ്രന്‍ ഈ സിനിമകളുടെ പൊതു പ്രദര്‍ശനം സൌജന്യമായി സംഘടിപ്പിക്കുകയും ചെയ്തു പോന്നു.
 
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പ്രശസ്ത ഗാന്ധിയന്‍ എന്‍. വി മന്മഥന്റെ പൗത്രനും, റിട്ടയേഡ്‌ പ്രോഫസ്സര്‍ ചന്ദ്രശേഖരന്‍ നായരുടെ മകനുമാണ്‌.
 
മൃതദേഹം തൃപ്പൂണിത്തുറ നോര്‍ത്ത് ഫോര്‍ട്ട് ഗാര്‍ഡനില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം തിരുവനന്തപുരത്തേക്കു കൊണ്ടു പോകും.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്