17 April 2010
ഒരു സിനിമാ ഡയറിക്കുറിപ്പ് എന്ന ബ്ലോഗ് പുസ്തകമാവുന്നു
ഏറനാടന്‍ എന്ന പേരില്‍ ബൂലോഗത്തില്‍ പ്രശസ്തനായ സാലിഹ് കല്ലട, 2007 ഫിബ്രവരി മുതല്‍ എഴുതി തുടങ്ങിയ സിനിമയുമായി ബന്ധപ്പെട്ട തന്‍റെ അനുഭവ ക്കുറിപ്പുകള്‍ “ഒരു സിനിമാ ഡയറിക്കുറിപ്പ്” എന്ന ബ്ലോഗിലെ തിരഞ്ഞെടുത്ത 16 അനുഭവങ്ങള്‍, കോട്ടയം പാപ്പിറസ് ബുക്സ് പ്രസിദ്ധീകരിക്കുന്നു. "ബാല്യ കാലം മുതല്‍ സിനിമ യോടുള്ള അഭിനിവേശവും മോഹവും പേറി, കോളേജ് പഠനം കഴിഞ്ഞ് സിനിമാ സ്വപ്‌നങ്ങളുമായി നടന്നപ്പോഴുള്ള അനുഭവങ്ങളുടേയും സംഭവങ്ങളുടേയും ഡയറി ക്കുറിപ്പുകള്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം" എന്നാണു ലേഖകന്‍ ഈ പുസ്തകത്തെ പറ്റി പറയുന്നത്.
അഭിനയ മോഹം വിട്ടു മാറാതായപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അസോസി യേഷനില്‍ ചേര്‍ന്ന്‍ നാല്പതോളം സീരിയ ലുകളില്‍ തരക്കേടില്ലാത്ത വേഷങ്ങള്‍ ചെയ്തു. അക്കാലത്ത് പരിചയപ്പെട്ട നടീ നടന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെട്ട തമാശകള്‍, സംഭവങ്ങള്‍, ലോക്കെഷനുകളിലെ രസകരമായ അനുഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച്, സിനിമാ പ്രേമികള്‍ക്കും കഥാ ആസ്വാദകര്‍ക്കും ഇഷ്ടപ്പെടുന്ന രസകരമായ അനുഭവ ക്കുറിപ്പുകള്‍ അടങ്ങിയതാണ് ഈ പുസ്തകം. കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയില്‍ ഇത്തിസാലാത്തില്‍ ജോലി ചെയ്യുന്ന സാലിഹ്, ഇവിടുത്തെ കലാ സാഹിത്യ സാംസ്കാരിക വേദികളില്‍ സജീവമാണ്. കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച സാഹിത്യ മല്‍സരങ്ങളില്‍ 2009 ലെയും, 2010 ലേയും വിജയിയായിരുന്നു. അബുദാബിയിലെ കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക സൌഹൃദം' ഒരുക്കിയ ടെലി സിനിമ "ജുവൈരയുടെ പപ്പ" യുടെ അരങ്ങിലേയും അണിയറ യിലേയും സജീവ സാന്നിദ്ധ്യവു മാണ് സാലിഹ് കല്ലട. ഏപ്രില്‍ 18-നു പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം യു. എ. ഇ. യില്‍ ലഭിക്കാന്‍ ബന്ധപ്പെടുക 050 66 90 366 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Saturday, April 17, 2010 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്