01 December 2008
ഭാമ വളരെ സീരിയസ്സാണ്![]() താന്‍ സെലക്ടീവാകുകയാണ്, നായകന്റെ നിഴലാവാന്‍ മാത്രം സിനിമയില്‍ നില നില്‍ക്കാന്‍ താല്പര്യമില്ല എന്നെല്ലാം പറഞ്ഞ ഭാമ ഗ്ലാമര്‍ വേഷങ്ങളോടുള്ള കടുത്ത എതിര്‍പ്പ് മൂലം തമിഴില്‍ നിന്നുള്ള നിരവധി ഓഫറുകള്‍ ഉപേക്ഷിക്കാനും തയ്യാറായി. മുക്തക്ക് പ്രേക്ഷക മനസ്സില്‍ ഇടം നേടി ക്കൊടുത്ത താമര ഭരണി സിനിമ സംവിധാനം ചെയ്ത ഹരിയുടെ ഓഫര്‍ “തുറന്നു കാട്ടണം“ എന്ന ആവശ്യം കേട്ട പാടേ നിരസിച്ചിരിക്കയാണ് ഭാമ. നിവേദ്യത്തിലൂടെ മലയാളിക്ക് സ്വന്തമായ ഭാമ ഇതിനകം വിരലിലെ ണ്ണാവുന്നത്ര സിനിമകളേ ചെയ്തിട്ടുള്ളൂ. സൈക്കിള്‍, വണ്‌വേ ടിക്കറ്റ്, സ്വപ്നങ്ങളില്‍ ഹെയ്സല്‍ മേരി, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരഞ്ഞെടു ത്തിരിക്കുന്ന കണ്ണീരിനും മധുരം എന്ന ചിത്രം ഭാമയുടെ തീരുമാനങ്ങളെ ശരി വെക്കുന്നുണ്ട്. രഘുനാഥ് പലേരി വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായക വേഷമണിയുന്ന ഈ ചിത്രം കമേഴ്സ്യല്‍ ചേരുവകള്‍ കുറവുള്ളൊരു സിനിമയാണ്. ഇതിലെ സുഭദ്ര എന്ന കഥാപാത്രം താന്‍ ഇത്രയും നാള്‍ കാത്തിരുന്നു കിട്ടിയതാ ണെന്നാണ് ഭാമയുടെ വിശേഷണം. ഇങ്ങനെ യൊക്കെയായ സ്ഥിതിക്ക് യുവ പ്രേക്ഷകര്‍ ഭാമയെ ഉടന്‍ തന്നെ അമ്മ വേഷത്തില്‍ കാണാന്‍ തയ്യാറാവേ ണ്ടിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. ഭാമക്കും വേണ്ടേ ഒരു സീരിയസ്... - ബിനീഷ് തവനൂര്‍
- ബിനീഷ് തവനൂര്‍
( Monday, December 01, 2008 ) 1 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്