14 November 2009
ജോണ്‍ എബ്രഹാം - ഒരു വേറിട്ട കാഴ്ച
ഇന്ത്യന്‍ സിനിമയില്‍ വേറിട്ട ഒരു ദൃശ്യാനുഭവം സമ്മാനിച്ച ജോണ്‍ എബ്രഹാം എന്ന സംവിധായകനെ അനുസ്മരിക്കുകയാണ് അബുദാബി യുവ കലാ സാഹിതി. നവംബര്‍ 18, 19 തിയ്യതികളില്‍ (ബുധന്‍, വ്യാഴം) രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന "ജോണ്‍ എബ്രഹാം - വേറിട്ട കാഴ്ച കളുടെ കൂട്ടുകാരന്‍ " എന്ന പരിപാടിയില്‍ അനുസ്മരണ സമ്മേളനം, ശില്പ പ്രദര്‍ശനം, കവിതാലാപനം, കഥ അവതരണം, സിനിമാ പ്രദര്‍ശനം, ഓപ്പണ്‍ ഫോറം എന്നിവ ഉണ്ടായിരിക്കും.
അഗ്രഹാരത്തില്‍ കഴുതൈ, അമ്മ അറിയാന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കൊപ്പം, പ്രിയ, ഹിഡണ്‍ സ്ട്രിംഗ് എന്നീ ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിക്കും. അമേച്വര്‍ നാടക രംഗത്തെ പ്രമുഖ എഴുത്തുകാരന്‍ സതീഷ് കെ. സതീഷ്, യുവ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍ എന്നിവരോടൊപ്പം അമ്മ അറിയാന്‍ എന്ന സിനിമയിലെ അഭിനേതാക്കളും അബുദാബിയിലെ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ. ആര്‍. ജോഷിയെ 050 31 60 452 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. Labels: john-abraham
- ജെ. എസ്.
( Saturday, November 14, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്