07 November 2009
പഴശ്ശി രാജ എന്തിന് നിര്‍മ്മിച്ചു?
ബ്രിട്ടീഷുകാര്‍ക്ക് എതിരെ കേരളത്തില്‍ ആദ്യമായി പട പുറപ്പാട് നടത്തിയ പഴശ്ശി രാജക്ക് പലപ്പോഴും ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല എന്നും, ഇപ്പോഴത്തെ തലമുറക്ക് ഈ ധീര സമര നായകനെ പരിചയ പ്പെടുത്തുവാനും ആണ് താന്‍ “പഴശ്ശി രാജ” നിര്‍മ്മിച്ചത് എന്ന് പഴശ്ശി രാജയുടെ നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍ പറഞ്ഞു. അമ്മ ( AMMA - Annual Malayalam Movie Awards ) പുരസ്ക്കാരം വാങ്ങുവാനായി ഷാര്‍ജയില്‍ എത്തിയ വേളയില്‍ e പത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം ഉള്‍പ്പെടെ 9 പുരസ്ക്കാരങ്ങളാണ് പഴശ്ശി രാജയ്ക്ക് 2009ലെ അമ്മ പുരസ്ക്കാരങ്ങളില്‍ ലഭിച്ചത്. മികച്ച സിനിമ, സംവിധായകന്‍ (ഹരിഹരന്‍), തിരക്കഥ (എം.ടി. വാസുദേവന്‍ നായര്‍), സംഗീതം (ഇളയ രാജ), ഗായിക (കെ. എസ്. ചിത്ര), ശബ്ദ മിശ്രണം (റെസൂല്‍ പൂക്കുട്ടി), മികച്ച നടി (കനിഹ), മികച്ച സഹ നടന്‍ (മനോജ് കെ. ജയന്‍), മികച്ച സഹ നടി (പദ്മ പ്രിയ) എന്നീ പുരസ്ക്കാരങ്ങളാണ് ഇത്തവണ പഴശ്ശി രാജയ്ക്ക് ലഭിച്ചത്.
സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണ് പഴശ്ശി രാജ. താന്‍ സിനിമ നിര്‍മ്മിക്കുന്നത് സാമൂഹിക പ്രതിബദ്ധതയ്ക്ക് വേണ്ടിയാണ്. പഴശ്ശി രാജ ഒരു പാട് ഘടകങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ സംഭവിച്ച ഒരു കലാ സൃഷ്ടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ മഹാ പ്രതിഭകള്‍ ഒത്തു ചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അസുലഭ ചരിത്ര മുഹൂര്‍ത്തമാണ് പഴശ്ശി രാജ. സംവിധായകന്‍ ഹരിഹരന്‍, കഥ എഴുതിയ എം. ടി. വാസുദേവന്‍ നായര്‍, നായകന്‍ മമ്മുട്ടി, മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ശരത് കുമാര്‍, തിലകന്‍, കനിഹ, പദ്മ പ്രിയ, മനോജ് കെ ജയന്‍, സുമന്‍, ശബ്ദ മിശ്രണം ചെയ്ത റസൂല്‍ പൂക്കുട്ടി, സംഗീതം നല്‍കിയ ഇളയ രാജ, ഗാനങ്ങള്‍ രചിച്ച ഒ. എന്‍. വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കനേഷ് പൂനൂര്‍, ഗാനങ്ങള്‍ ആലപിച്ച കെ. എസ്. ചിത്ര എന്നിങ്ങനെ ഇത്രയും അധികം പ്രതിഭാ ധനരായ കലാകാര ന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും വൈഭവം ഒരുമിച്ചു ചേര്‍ന്നതു കൊണ്ടാണ് ഇങ്ങനെ ഒരു സിനിമ ജന്മം കൊണ്ടത്. ഇത്തരം ഒരു ചരിത്ര സംരംഭത്തിന് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട് എന്ന് പ്രമുഖ വ്യവസായി കൂടിയായ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞു. പഴശ്ശി രാജയുടെ സാമ്പത്തിക വിജയം തന്റെ ലക്ഷ്യമായിരുന്നില്ല. സാമ്പത്തിക വിജയത്തിനായി സിനിമ എടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. പണം ഉണ്ടാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താന്‍ ഒരു വ്യവസായിയാണ്. തനിക്ക് അനേകം വ്യവസായ സംരംഭങ്ങളും ഉണ്ട്. എന്നാല്‍ സിനിമ ധന സമ്പാദന ത്തിനുള്ള ഒരു വ്യവസായം ആയിട്ടല്ല താന്‍ കാണുന്നത്. ജനങ്ങളോട് ഇത്രയധികം സംവദിക്കുവാന്‍ കഴിവുള്ള മാധ്യമമായ സിനിമ, സമൂഹ നന്മയ്ക്കായ് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ഉപാധിയാണ്. പണമുണ്ടാക്കാന്‍ വേണ്ടി സിനിമ എടുക്കണമെങ്കില്‍ അത് തനിക്ക് നേരത്തേ ആകാമായിരുന്നു. അതു ചെയ്യാതെ, പഴശ്ശി രാജ പോലുള്ള ഒരു സൃഷ്ടിയുടെ പിറവിക്കായി താന്‍ ഇത്രയും കാലം കാത്തിരുന്നത് അതു കൊണ്ടാണ്. അടുത്ത സിനിമയെ കുറിച്ച് താന്‍ പദ്ധതിയൊന്നും ഇട്ടിട്ടില്ല. എന്നാല്‍ ഇനിയൊരു സിനിമ എടുത്താല്‍ അത് ചരിത്ര സിനിമ തന്നെ ആയിരിക്കണം എന്നില്ല. എന്നാല്‍ അതും സാമൂഹിക പ്രതിബദ്ധത യുള്ള വിഷയം കൈകാര്യം ചെയ്യുന്നതു തന്നെ ആയിരിക്കും എന്ന്‍ അദ്ദേഹം അറിയിച്ചു. Gokulam Gopalan speaks about the making of Pazhassi Raja Labels: kaniha, padmapriya
- ജെ. എസ്.
( Saturday, November 07, 2009 ) |
06 November 2009
“അമ്മ” പുരസ്ക്കാരങ്ങള്‍ നല്‍കി
ഷാര്‍ജ : 2009 ലെ അമ്മ ( AMMA - Annual Malayalam Movie Awards - 2009 ) ആനുവല്‍ മലയാളം മൂവി അവാര്‍ഡ്സ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വമ്പിച്ച ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ആജീവനാന്ത നേട്ടത്തിനുള്ള പുരസ്ക്കാരം - അടൂര്‍ ഗോപാല കൃഷ്ണന്‍, മികച്ച നടന്‍ - മോഹന്‍ ലാല്‍ (ഭ്രമരം), നടി - കനിഹ (പഴശ്ശി രാജ, ഭാഗ്യ ദേവത), സംവിധായകന്‍ - ഹരിഹരന്‍ (പഴശ്ശി രാജ), തിരക്കഥ - എം. ടി. വാസുദേവന്‍ നായര്‍ (പഴശ്ശി രാജ), ഗായകന്‍ - ശങ്കര്‍ മഹാദേവന്‍ (പിച്ച വെച്ച നാള്‍ മുതല്‍ - പുതിയ മുഖം), ഗായിക - കെ. എസ്. ചിത്ര (കൊന്നത്തെ കൊന്നയ്ക്ക് - പഴശ്ശി രാജ, സ്വപ്നങ്ങള്‍ കണ്ണെഴുതി - ഭാഗ്യ ദേവത), സംഗീതം - ഇളയ രാജ (പഴശ്ശി രാജ), പശ്ചാത്തല സംഗീതം - മോഹന്‍ സിത്താര (ഭ്രമരം), ഗാന രചന - വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ (ഭാഗ്യ ദേവത, കാണാ കണ്മണി), ഡബ്ബിംഗ് - വിമ്മി മറിയം, ഛായാഗ്രഹണം - അജയന്‍ വിന്‍സന്റ് (ഭ്രമരം), ശബ്ദ മിശ്രണം - റെസൂല്‍ പൂക്കുട്ടി, അമൃത് പ്രീതം ദത്ത (പഴശ്ശി രാജ), കുടുംബ സിനിമ - ഭാഗ്യ ദേവത (സത്യന്‍ അന്തിക്കാട്), കലാമൂല്യമുള്ള സിനിമ - ഭ്രമരം (ബ്ലെസ്സി), ജനപ്രിയ സിനിമ - 2 ഹരിഹര്‍ നഗര്‍ (ലാല്‍), സാമൂഹിക പ്രതിബദ്ധത - പാസഞ്ചര്‍ (രെഞ്ചിത്ത് ശങ്കര്‍), കഥ - രാജേഷ് ജയരാമന്‍ (ഭാഗ്യ ദേവത), ബാല താരം - നിവേദിത (ഭ്രമരം, കാണാ കണ്മണി), പുതുമുഖം - റീമാ കല്ലിങ്ങല്‍ (ഋതു), സ്വഭാവ നടന്‍ (ശശി കുമാര്‍ - ലൌഡ് സ്പീക്കര്‍), മികച്ച പ്രകടനം - കെ. പി. എ. സി. ലളിത, സഹ നടന്‍ - മനോജ് കെ. ജയന്‍ (പഴശ്ശി രാജ, ഒരു പെണ്ണും രണ്ടാണും, സാഗര്‍ ഏലിയാസ് ജാക്കി), സഹ നടി - മീരാ നന്ദന്‍ (പുതിയ മുഖം), വില്ലന്‍ - ജഗതി ശ്രീകുമാര്‍ (പാസഞ്ചര്‍, പുതിയ മുഖം), ഹാസ്യ നടന്‍ - ജഗദീഷ് (2 ഹരിഹര്‍ നഗര്‍), ഈ വര്‍ഷത്തെ വാഗ്ദാനം - ജയ സൂര്യ, അഭിനയ മികവിനുള്ള പ്രത്യേക പുരസ്ക്കാരം - പദ്മ പ്രിയ (പഴശ്ശി രാജ) എന്നീ പുരസ്ക്കാരങ്ങളാണ് സമ്മാനിച്ചത്.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം രഞ്ജിനി ഹരിദാസ്, കിഷോര്‍ സത്യ എന്നിവരാണ് പരിപാടികള്‍ നിയന്ത്രിച്ചത്. ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചടങ്ങിനു സാക്‍ഷ്യം വഹിക്കാന്‍ എത്തിയ വമ്പിച്ച ജനാവലി പുരസ്ക്കാരം ലഭിച്ചവര്‍ക്കുള്ള മറ്റൊരു ബഹുമതി കൂടിയായി. പുരസ്ക്കാര ദാന ചടങ്ങിനോടനുബന്ധിച്ച് ബെന്നി ദയാല്‍, സയനോറ, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി, ദേവാനന്ദ്, ആന്‍ ആമി, യാസിര്‍ സാലി, നിസ്സാര്‍ വയനാട്, ഇഷാന്‍ ഷൌക്കത്ത്, കണ്ണൂര്‍ ഷെറീഫ് എന്നിവരടങ്ങുന്ന ഒട്ടേറെ കലാകാരന്മാര്‍ അണി നിരക്കുന്ന കലാ സംഗീത നൃത്ത പ്രകടനങ്ങളും, കലാഭവന്‍ ട്രൂപ്പിന്റെ നൃത്ത സംഘവും, ഹാസ്യ പ്രകടനവും അരങ്ങേറി. പ്രവാസി മലയാളികള്‍ എസ്. എം. എസ്. ഇലൂടെയും, ഇന്റര്‍നെറ്റ് വഴിയും, ബാലറ്റ് പേപ്പര്‍ മുഖേനയും, ഫാക്സ് ആയും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുക്കുന്ന AMMA പുരസ്ക്കാരങ്ങള്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയമായ സിനിമാ പുരസ്ക്കാരമാണ്. 2006ല്‍ ആരംഭിച്ച ഈ പുരസ്ക്കാരം പേര് സൂചിപ്പിക്കുന്നത്പോലെ തന്നെ പുരസ്ക്കാരങ്ങളുടെ അമ്മ എന്നാണ് അറിയപ്പെടുന്നത്. ഗള്‍ഫിലെയും ഇന്ത്യയിലെയും പ്രമുഖ മാധ്യമങ്ങളുടെ പിന്തുണയോടെ നടത്തുന്ന ഈ പുരസ്ക്കാര ദാനം സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രമുഖ സ്പോണ്‍സര്‍മാരുടെയും സഹകരണത്തോടെ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത് ഏഷ്യാ വിഷന്‍ അഡ്വര്‍ടൈസിംഗ് ആണ്. മലയാള സിനിമയുടെ ഗുണ നിലവാരം മെച്ചപ്പെടുത്താനുള്ള ഉദ്ദേശവുമായി നടത്തപ്പെടുന്ന ഈ പുരസ്ക്കാരം പൊതു ജന പങ്കാളിത്തത്തിലൂടെയുള്ള മലയാളത്തിലെ ഓസ്ക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. Annual Malayalam Movie Awards AMMA 2009 Labels: kaniha, meera-nandan, padmapriya
- ജെ. എസ്.
( Friday, November 06, 2009 ) |
16 October 2009
“പഴശ്ശി രാജാ” ഇന്നെത്തുന്നു
ലോക സിനിമയില്‍ തന്നെ ഇതിഹാസമായി തീരാന്‍ ഉതകും വിധം ‘പഴശ്ശിരാജാ’ വരുന്നു. 560 തിയ്യേറ്ററുകളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി ഇന്ന് (ദീപാവലി ദിനത്തില്‍) പഴശ്ശി രാജാ റിലീസ് ചെയ്യുകയാണ്. എം. ടി., ഹരി ഹരന്‍, മമ്മൂട്ടി, ഓ. എന്‍. വി, ഇളയ രാജാ, റസൂല്‍ പൂക്കുട്ടി എന്നീ പ്രഗല്‍ഭരുടെ സംഗമം കൂടിയായ ഈ സിനിമ, ഒരു കാല ഘട്ട ത്തി ന്‍റെ കഥ പറയുന്നു.
മമ്മൂട്ടി യെ കൂടാതെ, പത്മ പ്രിയ, തമിഴില്‍ നിന്നും ശരത് കുമാര്‍, കനിഹ, തെലുങ്ക് നടന്‍ സുമന്‍, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം പഴശ്ശി രാജാ യെ കാണികള്‍ ക്ക് പരിചയപ്പെ ടുത്തുന്നത് മലയാള ത്തില്‍ മോഹന്‍ ലാലും, തമിഴില്‍ കമലഹാസനും, തെലുങ്കില്‍ ചിരഞ്ജീവിയും, ഹിന്ദിയില്‍ ഷാറുഖ് ഖാനുമാണ്. ഓ. എന്‍. വി യെ ക്കൂടാതെ, കാനേഷ് പൂനൂര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരും ഗാന രചന നിര്‍വ്വഹി ച്ചിരിക്കുന്നു. ഓസ്കാര്‍ ലബ്‌ധിക്കു ശേഷം റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്ത ഈ സിനിമയെ ക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ‘‘ഇതൊരു ലോക സിനിമയാണ്, നമ്മുടെ ചെറിയ ഒരു ഭാഷക്ക് ഇത്തര മൊരു സിനിമ എടുക്കാനാകുമെന്ന് നമ്മള്‍ ലോകത്തോട് പ്രഖ്യാപിക്കുക യാണ്. ലോകം ഇതിനു കാതോര്‍ത്തേ മതിയാവൂ’’ എന്നാണ് . വടക്കന്‍ വീര ഗാഥ യിലൂടെ ചന്തു വിനെ പുതിയ രീതിയില്‍ അവതരിപ്പിച്ച എം. ടി . വാസുദേവന്‍ നായര്‍, കേരള സിംഹം പഴശ്ശി രാജാ എന്ന വീര കേസരിയു ടെ പുതിയ ഒരു മുഖം ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുക യാണ് സിനിമാ ലോകം. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: kaniha
- ജെ. എസ്.
( Friday, October 16, 2009 ) 4 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്