22 November 2008
മാധുരി സര്‍ദാരിക്ക് ഹരം
മാന്ത്രിക ചുവടുകളിലൂടെ ജന കോടികളെ തന്റെ ആരാധകരാക്കി മാറ്റിയ മാധുരിക്ക് ഒരു പുതിയ ആരാധകന്‍. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് ഏറ്റവും ഇഷ്ടപ്പെട്ട നടി ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ സിനിമയെ 90കളില്‍ അടക്കി വാണ സൌന്ദര്യ റാണിയും മാന്ത്രിക നര്‍ത്തകിയുമായ മാധുരി ദീക്ഷിത്തിന്റെ പേര് പറഞ്ഞത്. തനിക്ക് ഇപ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ കഴിയാറില്ല. എങ്കിലും താന്‍ ഇപ്പോഴും മാധുരിയെ ഓര്‍ക്കുന്നു.
തേസാബ് എന്ന സിനിമയിലെ മനം മയക്കുന്ന നൃത്ത രംഗങ്ങളിലൂടെ ഇന്ത്യന്‍ യുവത്വത്തിന്റെയും വാര്‍ദ്ധക്യത്തിന്റേയും (93 കാരനായ എം. എഫ്. ഹുസ്സൈന്‍ മാധുരിയുടെ കടുത്ത ആരാധകനാണ്. കഴിഞ്ഞ വര്‍ഷം ദുബായില്‍ മാധുരിയുടെ “ആജാ നച്‌ലേ” എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ ലാംസി സിനിമയിലെ 194 സീറ്റുകളും ഇദ്ദേഹം ബുക്ക് ചെയ്തത് വാര്‍ത്തയായിരുന്നു.) ഹരമായി മാറി മാധുരി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സിനിമാ രംഗത്തും സഹകരണം വേണം എന്ന തന്റെ അഭിപ്രായം ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനെ കണ്ട വേളയില്‍ താന്‍ അറിയിച്ചിരുന്നു എങ്കിലും ഈ കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല എന്നും അദ്ദേഹം അറിയിച്ചു. Labels: madhuri-dixit
- ജെ. എസ്.
( Saturday, November 22, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്