08 September 2009
കാഞ്ചീവരം മികച്ച ചിത്രം
2007-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച ചിത്രമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം തിരഞ്ഞെടുക്കപ്പെട്ടു. നെയ്തുകാരുടെ ജീവിതത്തിലെ ദുഃഖങ്ങളുടേയും സ്വപ്നങ്ങളുടേയും കഥ പറഞ്ഞ കാഞ്ചീവരത്തിലെ നെയ്തു തൊഴിലാളിയെ അവതരിപ്പിച്ച പ്രകാശ് രാജാണ് മികച്ച നടന്‍. മികച്ച നടിയായി ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഗുലാബി ടക്കീസെന്ന കന്നട ചിത്രത്തിലെ അഭിനയത്തിനു ഉമാശ്രീ അര്‍ഹയായി.
നാലു പെണ്ണുങ്ങളില്‍ നിന്നുള്ള ഒരു രംഗം മികച്ച സംവിധായകന്‍ അടൂര്‍ ഗോപാല കൃഷണന്‍ ആണ്. ചിത്രം നാലു പെണ്ണുങ്ങള്‍. ഈ ചിത്രത്തിന്റെ എഡിറ്റിങ്ങിനു ബി. അജിത്തിനു അവാര്‍ഡ് ലഭിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച് ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഒരേ കടല്‍ ആണ് മികച്ച പ്രാദേശിക ഭാഷാ ചിത്രം. മലയാളിയായ ഔസേപ്പച്ചന്‍ ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന്റെ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. കലാ മൂല്യമുള്ള മികച്ച ജന പ്രിയ ചിത്രമായി ചക്ദേ ഇന്ത്യയും, കുടുംബ ക്ഷേമ ചിത്രമായി താരേ സമീന്‍ പറും തിരഞ്ഞെടുക്കപ്പെട്ടു. തിരക്കഥാ കൃത്ത് ഫിറോസ് ഖാന്‍ - ചിത്രം ഗാന്ധി മൈ ഫാദര്‍. പട്ടണം റഷീദ് ആണ് മികച്ച മേക്കപ്പ് മാന്‍ - ചിത്രം പരദേശി. മറ്റു അവാര്‍ഡുകള്‍ ക്യാമറാ മാന്‍ ശങ്കര്‍ രാമന്‍ ചിത്രം ഫ്രോസണ്‍. ഗാന രചയിതാവ് പ്രസൂണ്‍ ജോഷി - ചിത്രം താരെ സമീന്‍ പര്‍. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഗായിക ശ്രേയാ ഗോസ്വാല്‍. കലാ സംവിധയകന്‍ സാബു സിറില്‍ - ചിത്രം ഓം ശാന്തി ഓം. ദര്‍ശന്‍ ജാരിവാള്‍ സഹ നടനായും ഷബാനി ഷാ സഹ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നിരൂപണം മലയാളിയായ വി. കെ. ജോസഫിനും, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം എം. എഫ്. തോമാസും കരസ്ഥമാക്കി. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച ഹൃസ്വ ചിത്രമായി ജയരാജിന്റെ “വെള്ള പ്പൊക്കത്തില്‍” തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഭാഷാ ചിത്രങ്ങളിലൂടെ ആണെങ്കിലും ഇത്തവണ എട്ടോളം പുരസ്ക്കാരങ്ങളാണ് മലയാളികള്‍ കരസ്ഥമാക്കിയത്. - എസ്. കുമാര്‍ 2007 National Film Awards - Best Movie - Priyadarshan's Kancheevaram Labels: meera_jasmine, padmapriya
- ജെ. എസ്.
( Tuesday, September 08, 2009 ) |
07 May 2008
മീര പറഞ്ഞത് പച്ചക്കള്ളം: ദിലീപ്
ട്വന്റി ട്വന്റി സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണത്തെക്കുറിച്ച് മീരാ ജാസ്‌മിന്‍ കൊടുത്ത വിശദീകരണം പച്ചക്കള്ളമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന നടന്‍ ദിലീപ് പറഞ്ഞു. ചിത്രത്തില്‍ മീരയുടെ 20-25 ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ എട്ടു ദിവസത്തെ ഡേറ്റാണ് ഇതിനായ് മീരയോട് ചോദിച്ചത്. അതുപോലും തരാന്‍ സന്മനസ്സില്ലാത്ത മീര ഇപ്പോള്‍ ഈ പടത്തിന്റെ പ്രവര്‍ത്തകരെ വിഡ്ഢികളാക്കുന്ന പ്രസ്താവന നടത്തിയത് തികച്ചും ബാലിശമായി.
ഈ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. അപ്പോള്‍ മുതല്‍ ഞാന്‍ മീരയോട് ഇക്കാര്യം പറയാന്‍ തുടങ്ങിയതാണ്. എട്ടു ദിവസത്തെ ഡേറ്റ് വേണമെന്നും അത് പലപ്പോഴായി മതിയെന്നുമൊക്കെ വളരെ വിശദമായി സംസാരിക്കുകയും ചെയ്തതാണ്. വിളിക്കുമ്പോഴെല്ലാം പറയാം എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മീര ചെയ്തത്. പിന്നീട് ഫോണ്‍ ചെയ്താല്‍ എടുക്കാതെയായി. ഒടുവില്‍ മനസുമടുത്ത് മീരയ്ക്ക് മൊബൈല്‍ ഫോണില്‍ ഞാനൊരു മെസ്സേജ് ഇട്ടു. ഞാന്‍ തോല്‍വി സമ്മതിക്കുന്നു. ഇനി ഈ വിഷയം സംഘടനയ്ക്ക് വിട്ടു കൊടുക്കുകയാണെന്നും മെസേജില്‍ ഞാന്‍ അറിയിച്ചിരുന്നു. എന്നിട്ടും മീരയുടെ മറുപടിയുണ്ടായില്ല. മുമ്പ് അവര്‍ പല നിസാര പ്രശ്നങ്ങളില്‍പോലും എന്നെ വിളിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ തുടര്‍ച്ചയായി വിളിക്കുമ്പോള്‍പോലും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല! ഒരു കാര്യം മീര ഓര്‍ക്കണം. ഇത് നമ്മുടെ സിനിമയാണ്. എല്ലാ നടീ നടന്മാരുടേയും നന്മയ്ക്കു വേണ്ടിയാണ് ഈ സിനിമ. ഇതില്‍ സഹകരിച്ച എല്ലാവരും പല നേട്ടങ്ങളും വേണ്ടെന്ന് വെച്ചാണ് അഭിനയിച്ചത്. മമ്മൂട്ടി ഒരു ഹിന്ദിസിനിമ പോലും ഉപേക്ഷിച്ചാണ് ഇതില്‍ സഹകരിച്ചത്. സിദ്ധീഖ് ഒരു തമിഴ് സിനിമയില്‍ കൊടുത്ത ഡേറ്റ് തെറ്റിച്ചാണ് അമ്മയുടെ സിനിമയില്‍ സഹകരിക്കുന്നത്. അതിന്റെ പേരില്‍ കേസ് വരെയുണ്ടായി. ദക്ഷിണേന്ത്യയില്‍ ഇന്നേറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നയന്‍താര അഞ്ചു ദിവസമാണ് കൊച്ചിയില്‍ വന്ന് ഷൂട്ടിംഗില്‍ സഹകരിച്ചത്. മീരയുടെ തിരക്ക് മനസ്സിലാക്കീ പരമാവധി അഡ്‌ജസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലിനും ഒപ്പം കോമ്പിനേഷന്‍ സീനിനായിട്ട് രണ്ടു ദിവസം ഇപ്പോള്‍ തന്നാല്‍ മതി, ബാക്കി ആറു ദിവസം മീരയുടെ സൗകര്യം നോക്കി തന്നാല്‍ മതി എന്നുവരെ പറഞ്ഞിട്ടും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ് ആയ പ്രതികരണം ലഭിച്ചില്ല. അതേ തുടര്‍ന്ന് അമ്മയിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് മീര ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ഈ സിനിമ നിറുത്തിവെച്ചിരിക്കുകയാണ്. നായികയെ തീരുമാനിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രമാണിത്. ഇത്രയും വലിയൊരു മഹത് സംരംഭത്തിനാണ് ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നതെന്ന് ഓര്‍ക്കണം. മലയാളത്തിലുള്ള നായികമാരൊക്കെ ഈ ചിത്രത്തില്‍ റോളുകല്‍ ചെയ്തു കഴിഞ്ഞു. അല്ലെങ്കില്‍ ഒരാളെ മാറ്റി ഇനിയും റീ-ഷൂട്ട് ചെയ്യണം. ഇതൊക്കെ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. അങ്ങനെയൊരു വിഷമവൃത്തത്തില്‍ നില്‍ക്കുമ്പോള്‍ ചിത്രത്തിന് 20-25 ദിവസത്തെ ഡേറ്റ് ചോദിച്ചുവെന്ന അടിസ്ഥാനരഹിതമായ വിശദീകരണം കൂടി കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല. അടിസ്ഥാനപരമായി ഇത്തരമൊരു ചിത്രത്തില്‍ സഹകരിക്കണം എന്ന തോന്നല്‍ അവനവന്റെ മനസ്സില്‍ ഉണ്ടാകേണ്ടതാണ്. ആരും നിര്‍ബന്ധിച്ചിട്ടല്ല ഒരു സംഘടനയുടെ വലിയ ഉദ്ധ്യേശ-ലക്ഷ്യങ്ങളുള്ള ഒരു സിനിമയില്‍ സഹകരിക്കേണ്ടത്. അത്തരമൊരു നന്മ മീരയുടെ മനസ്സില്‍ ഇല്ലാതെപോയതില്‍ ഞാന്‍ അല്‍ഭുതപ്പെടുകയാണ്. മീര എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. അവരുടെ ആദ്യസിനിമയിലെ നായകന്‍ തന്നെ ഞാനായിരുന്നു. പിന്നീട് കുറെയധികം സിനിമകളില്‍ വേഷമിട്ടു. അങ്ങനെയൊരു സുഹൃത്ത് പറഞ്ഞ ചില വാക്കുകളാണ് ഈ വിശദീകരണക്കുറിപ്പിന് എന്നെ പ്രേരിപ്പിച്ചതെന്ന് ദിലീപ് അറിയിച്ചു. കണ്ണടച്ച് ഇരുട്ടാക്കുന്ന, ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന പ്രസ്താവനകള്‍.. ദയവു ചെയ്ത് എന്റെ സുഹൃത്ത് ഇങ്ങനെയൊന്നും പറയരുത്. ദിലീപ് വ്യക്തമാക്കി. - Salih Kallada Labels: dillep, meera_jasmine
- ജെ. എസ്.
( Wednesday, May 07, 2008 ) 2 Comments:
Links to this post: |
03 May 2008
വിലക്ക് പ്രശ്നമില്ല - മീര
"അമ്മ" തനിക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് താനൊരു പ്രശ്നമേ ആക്കുന്നില്ല എന്ന് മീര ജാസ്മിന്‍ പറഞ്ഞു. ഇങ്ങിനെ ഒരു സാഹചര്യം വിവേക പൂര്‍വം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാം. തമിഴിലും തെലുങ്കിലും തിരക്കായത് കൊണ്ടാണ് താന്‍ ദിലീപിന്റെ Twenty: 20 എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചത്.
Twenty: 20 എന്ന സിനിമ ദരിദ്രരായ കലാകാരന്മാരുടെ ക്ഷേമനിധിക്കുള്ള ധനശേഘരണാര്‍ഥം താര സംഘടനയായ “അമ്മ” നിര്‍മ്മിക്കുന്നതാണ്. “അമ്മ” യുടെ സിനിമ നിരസിച്ച ശേഷം സംവിധായകന്‍ കമലിന്റെ “മിന്നാമിന്നിക്കൂട്ടം” എന്ന പുതിയ സിനിമക്ക് മീര ഡേറ്റ് നല്‍കിയതാണ് “അമ്മ” യെ ചൊടിപ്പിച്ചതെന്ന് അറിയുന്നു. ഇതിനിടെ “അമ്മ” യുടെ സിനിമയില്‍ അഭിനയിക്കാതിരിക്കുന്ന മറ്റോരു നടനായ നരനോടൊപ്പും ഒരു പുതിയ സിനിമയ്ക്കുള്ള കരാറിലേര്‍പ്പെടുകയും ചെയ്തു മീര. മലയാള സിനിമയിലെ അവശ കലാകാരന്മാരെ സഹായിക്കാനായി നിര്‍മ്മിക്കപ്പെടുന്ന Twenty: 20 എന്ന സിനിമയില്‍ 67ഓളം കലാകാരന്മാരാണ് സഹകരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാരംഗത്തെ ഏറ്റവും തിരക്കേറിയ താര സുന്ദരി നയന്‍ താരയ്ക് വരെ ഡേറ്റ് തരാമെങ്കില്‍ മീരക്ക് എന്ത് കൊണ്ട് ഡേറ്റ് തന്നു കൂടാ എന്നാണ് അമ്മ ചോദിക്കുന്നത്. ഏതായാലും Twenty: 20 യില്‍ മീരക്ക് പകരം ഭാവന അഭിനയിച്ചേക്കും എന്നാണ് സൂചന. Labels: meera_jasmine
- ജെ. എസ്.
( Saturday, May 03, 2008 ) 2 Comments:
Links to this post: |
12 January 2008
മീരാ ജാസ്മിന്‍ വിവാഹിതയാകുന്നുപ്രശസ്ത മാന്‍ഡലില്‍ വിദ്വാന്‍ യു. ശ്രീനിവാസന്റ സഹോദരനും പ്രസിദ്ധ മാന്‍ഡലിന്‍ വിദ്വാനുമായ യു. രാജേഷാണ് വരന്‍. ദുബായില്‍ നടന്ന അമ്മ 2007 എന്ന മലയാള സിനിമ അവാര്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട മീര ചടങ്ങില്‍ പ്രതിശ്രുതവരനൊപ്പമാണ് അവാര്‍ഡ് സ്വീകരിക്കാനെത്തിയത്. ദുബൈയിലെ അല്‍ നസര്‍ ലിഷര്‍ ലാന്‍ഡില്‍ നടന്ന അവാര്‍ഡ് ഷോ ഇരുവരുടെയും ആദ്യത്തെ പൊതുചടങ്ങായിരുന്നു. ആന്ധ്ര പശ്ചിമ ഗോദാവരി ജില്ലയിലെ പാലക്കോളില്‍ സത്യനാരായണന്റെയും കാന്തത്തിന്റെയും ഇളയമകനാണ് രാജേഷ്. എന്ന ഈ മുപ്പതുകാരന്‍. Labels: meera_jasmine
- ജെ. എസ്.
( Saturday, January 12, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്