26 January 2010
നവ്യ നായര്‍ വിവാഹ ചിത്രങ്ങള്‍![]() മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം Labels: navya-nair
- ജെ. എസ്.
( Tuesday, January 26, 2010 ) |
22 January 2010
നവ്യ വിവാഹിതയായി![]() തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ നടിയാണ് 2001ല്‍ ഇഷ്‌ടം എന്ന മലയാള സിനിമയിലൂടെ രംഗത്ത് വന്ന നവ്യ. അടുത്ത വര്‍ഷം അഭിനയിച്ച “നന്ദനം” സൂപ്പര്‍ ഹിറ്റാവുകയും ഈ സിനിമയിലെ അഭിനയത്തിന് നവ്യക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു. ![]() ആലപ്പുഴ മുതുകുളം സ്വദേശിനിയായ നവ്യ ബി. എസ്. എന്‍. എലില്‍ ഉദ്യോഗസ്ഥനായ രാജു, സ്ക്കൂള്‍ അദ്ധ്യാപികയായ വീണ എന്നിവരുടെ മകളാണ്. കോട്ടയം ചങ്ങനാശ്ശേരിയിലെ നാരായണ മേനോന്റെയും ശാന്താ മേനോന്റെയും മകനായ സന്തോഷ് എന്‍. മേനോന്‍ മുംബയിലെ ഒരു പ്രമുഖ കയറ്റുമതി സ്ഥാപനത്തിന്റെ വൈസ് പ്രസിഡണ്ടാണ്. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം തിലകന്‍, സുരേഷ് ഗോപി, കവിയൂര്‍ പൊന്നമ്മ, കെ. പി. എ. സി. ലളിത, ദിവ്യ ഉണ്ണി, സോന നായര്‍, മേനക, തമിഴ് നടനായ ചേരന്‍, പിണറായി വിജയന്‍, മന്ത്രി ജി. സുധാകരന്‍, പാലൊളി മുഹമ്മദ് കുട്ടി, കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള, അദ്ദേഹത്തിന്റെ മകനും സിനിമാ നടനുമായ ഗണേഷ് എന്നിങ്ങനെ ഒട്ടേറെ പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. Labels: navya-nair
- ജെ. എസ്.
( Friday, January 22, 2010 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്