Friday, January 23rd, 2009

ഇന്റര്‍നെറ്റിലെ കൊച്ചു വര്‍ത്തമാനം – ഉണ്ണികൃഷ്ണന്‍ എസ്.

കൊച്ചു വര്‍ത്തമാനങ്ങള്‍ ഇഷ്ടമല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ? വിരസത മാറ്റാനായി ഒന്നു പുറത്തേക്കിറങ്ങി, ഒന്നു മിണ്ടി, അല്പം സൊറ പറഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഉന്മേഷം, അനുഭുതി, അത് അവാച്യമാണ്. നാം എല്ലായ്പ്പോഴും ആഗ്രഹിക്കാ റുണ്ടെങ്കിലും, ജോലി ത്തിരക്കു മൂലമോ, കേള്‍വിക്കാരുടെ അഭാവം മൂലമോ ഈ സൊറ പറച്ചില്‍ ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല.

അല്പം കൂടി കടന്നു ചിന്തിച്ചാല്‍ എന്താണ് ഈ കൊച്ചു വര്‍ത്തമാനങ്ങളുടെ സൌന്ദര്യം?

നേരത്തെ എഴുതി തയ്യാറാക്കാത്ത, അപഗ്രഥന – വിശകലങ്ങള്‍ക്കു വിധേയമാക്കാതെ, വളരെ ലളിതമായ ഒരു ആത്മാവിഷ്കാരമാണ് ഓരോ കൊച്ചു വര്‍ത്തമാനവും. ജീവിതത്തില്‍ ഒരിക്കലും അവസാനിക്കാത്ത അഭിനയങ്ങള്‍ക്കും ഭാരിച്ച മൂടു പടങ്ങള്‍ക്കും അവധി നല്‍കി നമ്മുടെ ആത്മാവിനെ സ്വതന്ത്ര മാക്കുന്നു എന്നതാണ് ഇതിന്റെ മഹാത്മ്യം .

മുകളില്‍ വിവരിച്ചതൂ പോലെയുള്ള കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ വേദി യൊരുക്കുന്ന സംരംഭമാണ് ‘twitter‘. What are you doing? ” എന്ന ലളിതവും ഏറ്റവും ഉപയോഗിക്കുന്നതുമായ ചോദ്യ മാണ്‌ ഇതിന് അടിസ്ഥാന ശില.

ഇ മെയിലുകള്‍ക്കും ഫോണ്‍ കാളുകള്‍ക്കും ബ്ലോഗുകള്‍ക്കും ഇടയിലുള്ള സമയത്താണ് യഥാര്‍ഥ ജീവിതം സംഭവിക്കുന്നത് എന്ന തിരിച്ചറിവാണ്‌ കൂടുതല്‍ കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. വളരെ ചുരുങ്ങിയ വാക്കുകളില്‍ നമുക്ക് സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാം. നമ്മുടെ ഇത്തരം ലഘു സന്ദേശങ്ങളെ മറ്റുള്ളവര്‍ക്ക് പിന്തുടരുകയും ചെയ്യാം. ഉദാഹരണമായി
“ഞാന്‍ എന്റെ പ്രിയപ്പെട്ട ചായ ആസ്വദിക്കുന്നു” എന്ന സന്ദേശം, നിസ്സാരമെങ്കില്ലും, അത് നമ്മുടെ സുഹൃത്തിന്റെ അല്ലെങ്കില്‍് നാം ആരാധിക്കുന്ന വ്യക്തിയുടെ പക്കല്‍ നിന്നാകുമ്പോള്‍ അതിന് പ്രസക്തി കൈ വരുന്നു. അത് നമ്മെ സൌഹൃദ വലയങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നു. നാം ഏര്‍പെട്ടിരിക്കുന്ന കാര്യത്തിന്റെ ആസ്വദനത്തിന് ഒരു വിഘാതവും സംഭവിക്കാതെ ആശയം കൈ മാറാം എന്നതാണ് ഇതെന്റെ മറ്റൊരു സവിശേഷത. ഇത്തരം നിസ്സാര സന്ദേശ വിനിമയത്തിന് വേണ്ടി നാം ഫോണ്‍ ചെയ്യുകയോ , ഇമെയില്‍ അയക്കുകയോ ചെയ്യാറില്ല.

ഇത്തരം സ്വാഭാവിക സന്ദേശങ്ങള്‍ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അഭിപ്രായ പ്രകടനങ്ങള്‍ ആയതിനാല്‍ പരസ്യ രംഗത്തും മാര്‍ക്കറ്റിംഗ് റിസര്‍ച്ച് രംഗത്തും, വലിയ പ്രാധാന്യ മാണ് കല്പിക്കപെടുന്നത്. സന്ദേശങ്ങള്‍ വളരെ ലഘു ആയതിനാല്‍ ഒരു കമ്മ്യൂണിറ്റി സര്‍വീസ് ആയും ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി യൂണിവേഴസിറ്റികളിലെ റിസര്‍ച്ച് ഗ്രൂപ്പ് അംഗ ങ്ങള്‍ക്ക്, താന്‍ വായിച്ച ഒരു പുതിയ ജെര്‍ണലിനെ കുറിച്ചോ, അല്ലെങ്കില്‍ ഒരു പുതിയ ആശയത്തെ കുറിച്ചോ അറിയിക്കണമെങ്കില്‍. അതുമല്ലെങ്കില്‍ ട്രാഫിക് തടസ്സം കാരണം താന്‍ എത്തി ച്ചേരാന്‍ വൈകും എന്നറിയിക്കണമെങ്കില്‍… അങ്ങനെ നീണ്ടു പോകുന്നു ഇതെന്റെ സാധ്യതകള്‍്.
ഒരു വ്യക്തിക്കായി അയക്കുന്ന SMS സന്ദേശങ്ങളെക്കാള്‍ മേന്മകള്‍ ഏറെയുണ്ട് twitter സന്ദേശങ്ങള്‍ക്ക്. സന്ദേശങ്ങള്‍ എത്ര കാലം കഴിഞ്ഞും സെര്‍ച്ചിലൂടെ കണ്ടെത്താനും അതിലുടെ അഭിപ്രായ സ്വരുപണം നടത്താനും സാധിക്കുന്നു, പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നവ മാത്രം പരസ്യമാക്കാനും അല്ലാത്തവ ചില ഗ്രൂപ്പുകള്‍ക്ക് മാത്രം കൈമാറ്റം ചെയ്യുവാനുമുള്ള സൗകര്യം എന്നിവ അവയില്‍ ചിലതു മാത്രം.

ഇന്റര്‍നെറ്റ് സെല്‍ഫോണിലേക്ക് കുടിയേറുമ്പോള്‍ “മൈക്രോ ബ്ലോഗിങ്ങ്” ആശയങ്ങള്‍ക്ക് പ്രസക്തിയേറുന്നു. കുടുതല്‍ അറിയാനായി www.twitter.com സന്ദര്‍ശിക്കുക.

ഉണ്ണികൃഷ്ണന്‍ എസ്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine