Wednesday, April 1st, 2009

ഇത്‌ ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്‌

ഇപ്പോഴത്തെ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ കഴിവിലോ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ജന സമ്മതിയിലോ ആര്‍ക്കും എതിര്‍പ്പുണ്ടാ വാനിടയില്ല. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഭരണ കാര്യക്ഷമതയും ഏതു അധികാരങ്ങളും വലിച്ചെറിയാന്‍ മടിയില്ലാത്ത എ. കെ. ആന്റണിയുടെ ആദര്‍ശവും രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യങ്ങളാണ്‌.
 
ഇപ്പോള്‍ നമ്മുടെ രാജ്യമായ ഇന്ത്യയില്‍ തങ്ങളെ ആരു ഭരിക്കണം, എന്നു ജനങ്ങള്‍ക്ക്‌ തീരുമാനിക്കാനുള്ള പൊതു തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. കോണ്‍ഗ്രസ്‌ (ഐ) നേതൃത്വം നല്‍കുന്ന യു.പി.എ. മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്‌ ഡോ. മന്‍മോഹന്‍ സിംഗിനെ തന്നെയാണ്‌. എ. കെ. ആന്റണി ഇത്തവണയും ജനങ്ങളെ അഭിമുഖീകരിക്കുന്നില്ല.
 
ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സഭയുടെ തലവനായ മന്‍മോഹന്‍ സിംഗ്‌ ‘ജനമറിയാതെ’ യാണ്‌ കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്. എന്നു വച്ചാല്‍ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത, പ്രതിനിധി അഥവാ രാജ്യ സഭ‍ാംഗ മായിട്ടാണ്‌ അധികാര ത്തിലേറി ഭരണം നടത്തിയത്‌.
 
മന്‍മോഹന്‍ സിംഗിന്റെ 79 അംഗ മന്ത്രി സഭയിലെ 23 പേര്‍ ജന പ്രതിനിധി കളായിരുന്നില്ല. ജന പ്രതിനിധി യാകാന്‍ മത്സരിച്ചപ്പോള്‍ ജനങ്ങള്‍ക്ക്‌ വേണ്ടാത്തതിനാല്‍ പരാജയപ്പെട്ട നേതാവായ ശിവ രാജ്‌ പാട്ടീലിനു അഭ്യന്തര വകുപ്പിന്റെ ചുമതല നല്‍കിയാണ്‌ ജനത്തെ അവഹേളിച്ചത്. പി. എം. സെയ്ദിനെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയ പ്പെടുത്തിയിട്ടും രാജ്യ സഭയിലൂടെ കൊണ്ടു വന്ന്‌ ഊര്‍ജ്ജ വകുപ്പു മന്ത്രിയാക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കു പുറമെ അര്‍ജുന്‍ സിംഗ്‌, സുശീല്‍ കുമാര്‍ ഷിന്‍ഡേ, എച്ച്‌. ആര്‍. ഭരദ്വാജ്‌, ഈയിടെ രാജി വെച്ച ഡോ. അന്‍പു മണി രാം ദാസ്‌, വയലാര്‍ രവി, മുരളി ദയോറ, അംബികാ സോണി, പ്രോഫ. സൈഫുദ്ദീന്‍ സോസ്‌, പ്രേം ചന്ദ് ഗുപ്ത എന്നിവര്‍ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത കാബിനറ്റ്‌ മന്ത്രിമാരും രാജി വെച്ച ഓസ്ക്കര്‍ ഫെര്‍ണാണ്ടസ്‌, ജി. കെ. വാസന്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും, സുരേഷ്‌ പച്ചൗരി, ഡോ. ദാസരി നാരായണ റാവു, എം. വി. രാജ ശേഖരന്‍, പൃഥ്വി രാജ്‌ ചൗഹാന്‍, ഡോ. സുബ്രഹ്മണ്യം റെഡ്ഢി, ആനന്ദ് ശര്‍മ്മ, ഡോ. അഖിലേഷ്‌ ദാസ്‌, ജയറാം രമേശ്‌, അശ്വനി കുമാര്‍ എന്നിവര്‍ സഹ മന്ത്രിമാരുമായിരുന്നു.
 
ജനാധിപത്യ മെന്നാല്‍ ജനങ്ങളുടെ ആധിപത്യമാണ്‌. ജനാധിപത്യ ഭരണ ക്രമത്തില്‍ ജനങ്ങളെ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെട്ടവര്‍ ഭരിക്കുന്നു; നയിക്കുന്നു. ഇന്ത്യയും ഒരു ജനാധിപത്യ രാഷ്ട്രമാണ്‌. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ ലോകം കണക്കാക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പു പ്രക്രിയ യിലൂടെയാണ്‌ ഇന്ത്യയില്‍ ജന പ്രതിനിധികളെ കണ്ടെത്തുന്നത്‌. തെരഞ്ഞെടുപ്പ്‌ നിയമ മനുസരിച്ച്‌ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക്‌ പാര്‍ലമന്റ‍് ‌- നിയമ സഭ – ജില്ലാ പഞ്ചായത്ത‍് ‌- മുനിസിപ്പല്‍ – കോര്‍പ്പറേഷന്‍ – ഗ്രാമ പഞ്ചായത്ത്‌ തലങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുകയും പുതിയ ഭരണ സമിതികള്‍ അധികാര ത്തിലേറുകയും ചെയ്യുന്നു; കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി.
 
ലോക രാജ്യങ്ങള്‍ അത്ഭുത ത്തോടെയാണ്‌ ഇന്ത്യന്‍ ജനാധിപത്യത്തെ നോക്കി ക്കാണാറുള്ളത്‌. വിവിധ ദേശ – ഭാഷാ – വര്‍ഗ്ഗ വ്യത്യാസമുള്ള ജനതയുടെ ഐക്യത്തിന്റെ വിജയമായി ഇന്ത്യന്‍ ജനാധിപത്യം വാഴ്ത്തപ്പെടുകയും ചെയ്യുന്നു. നാനാത്വത്തിലുള്ള ഏകത്വമാണ്‌ ഇന്ത്യ എന്നു പറഞ്ഞാല്‍ അതു തെറ്റാവില്ല. ഇതിന്റെ യൊക്കെ പേരിലും ജനാധിപത്യ ത്തിന്റെ പേരിലും മറ്റുള്ളവരുടെ മുന്നില്‍ ഊറ്റം കൊള്ളാറുള്ള ഒരു ജനത കൂടിയാണ്‌ നാം.
 
ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പിഴവുകളും പഴുതുകളും ഒക്കെയുണ്ടെങ്കിലും അത്‌ പക്ഷേ ജനാധിപത്യ ഭരണ ക്രമത്തിനു കാര്യമായ ആഘാതമൊന്നും ഏല്‍പ്പിച്ചിരുന്നില്ല. കുറച്ചു കാലം മുമ്പ്‌ വരെയും. എന്നാലിന്ന്‌ ഇന്ത്യയില്‍ ജനാധിപത്യ മെന്നത്‌ ജനങ്ങളുടെ മേലുള്ള ആധിപത്യമായി മാറി ക്കഴിഞ്ഞിരിക്കുന്നു.
 
പ്രസിഡന്‍ഷ്യല്‍ ഭരണ ക്രമമല്ല ഇന്ത്യയില്‍ നില നില്‍ക്കുന്നത്‌. അതിനാല്‍ തന്നെ ഇന്ത്യന്‍ പ്രസിഡന്റിനെ നേരിട്ട്‌ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ല. പാര്‍ലമന്ററി ഭരണ സംവിധാനം നില നില്‍ക്കുന്ന ഇന്ത്യയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ ചേര്‍ന്നു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളെ തെരഞ്ഞെടുത്ത്‌ പ്രധാന മന്ത്രിയാക്കു കയായിരുന്നു ചെയ്തു വന്നിരുന്നത്‌. ജവഹര്‍ ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, വി. പി. സിംഗ്‌, ചന്ദ്ര ശേഖര്‍, ദേവ ഗൗഡ, പി. വി. നരസിംഹ റാവു തുടങ്ങിയ വരൊക്കെ ജനങ്ങളുടെ അംഗീകാരവുമായി പ്രധാന മന്ത്രി പദം അലങ്കരിച്ചവരാണ്‌.
 
നിര്‍ഭാഗ്യ കരമെന്നു പറയട്ടെ ഇപ്പോഴത്തെ നമ്മുടെ പ്രധാന മന്ത്രിയും യു. പി. എ. യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി യുമായ ഡോ. മന്‍മോഹന്‍ സിംഗ്‌ ജനങ്ങളാല്‍ തെരഞ്ഞെടുക്ക പ്പെട്ടയാളല്ല. രാജ്യ സഭ എന്ന പിന്‍ വാതിലിലൂടെ അധികാരത്തി ലേറുകയായിരുന്നു. ഇന്ത്യന്‍ പാര്‍ലമന്റ‍്‌ എന്നത്‌ പ്രസിഡന്റും ലോക് സഭയും രാജ്യ സഭയും ചേര്‍ന്നതാണ്‌. ഇതില്‍ ലോക് സഭയിലുള്ളവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ്‌. രാജ്യ സഭയില്‍ ഉള്ളവര്‍ നോമിനേറ്റു ചെയ്യപ്പെടു ന്നവരാണ്‌. എന്നാല്‍ വക്ര ബുദ്ധിക്കാരായ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധികാര മോഹികള്‍ രാജ്യ സഭയെ അധികാര ത്തിലേറാനുള്ള കുറുക്കു വഴിയായി മാറ്റിയിരിക്കുന്നു. രാജ്യ സഭയില്‍ നിന്നുള്ളവര്‍ അധികാര ത്തിലേറ രുതെന്നെഴുതി വയ്ക്കാത്ത ചെറിയ പിഴവ്‌ വലിയൊരു പഴുതാക്കി മാറ്റി യിരിക്കുകയാണ്‌.
 
ഇവര്‍ പ്രഗല്‍ഭ മതികളെന്നാണ്‌ വാദം. എത്ര പ്രഗല്‍ഭ രാണെങ്കിലും ജനങ്ങള്‍ തള്ളിയവരും ജന ഹിത മറിയാത്തവരും ഭരണാ ധികാരികള്‍ ആകുന്നത്‌ ഉചിതമല്ല. അതു ജനാധി പത്യത്തിനു കളങ്കം തന്നെയാണ്‌. അതു പോലെ തന്നെ മന്ത്രി ആയിട്ട്‌ ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മതിയെന്ന നിയമവും ജനാധി പത്യപരമല്ല. കെ. മുരളീധരന്‍ മന്ത്രിയായി വിലസിയിട്ടു ജനങ്ങള്‍ താഴെ ഇറക്കി വിട്ടില്ലേ? മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിനു കളങ്കമേല്‍പ്പി ച്ചിരിക്കുന്നത്‌ അധികാര കൊതി മൂത്ത ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളാണ്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മന്‍മോഹന്‍ സിംഗിനെ പ്രധാന മന്ത്രി സ്ഥാനത്തേയ്ക്ക്‌ ഉയര്‍ത്തി ക്കാട്ടിയതിലൂടെ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ യുക്തി പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്‌.
 
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാല്‍ ഭരിക്കപ്പെടേണ്ട ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ നോക്കൂ.
 
പ്രസിഡന്‍ഷ്യല്‍ ഭരണമ ല്ലാത്തതിനാല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ല. വൈസ്‌ പ്രസിഡന്റിനെയും ജനം തെരഞ്ഞെടുക്കുന്നില്ല.
 
ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത, ജന പ്രതിനിധിയല്ലാത്ത മന്‍മോഹന്‍ സിംഗ്‌ പ്രധാന മന്ത്രിയായി! തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയ പ്പെടുത്തിയ ശിവ രാജ്‌ പാട്ടീല്‍ അഭ്യന്തര മന്ത്രിയായി!! ജന വിധിയെ പേടിയുള്ള മറ്റ്‌ ഇരുപതൊന്നു പേര്‍ രാജ്യ സഭയിലൂടെ മന്ത്രിമാരായി!!!
 
പ്രധാന സ്ഥാനങ്ങളിലൊന്നും ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെട്ടവര്‍ ഇല്ലാതെ എങ്ങനെ ജനാധിപത്യമാകും? ഇതു ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്‌. ഈ ജനാധിപത്യമാണ്‌ ഇന്ത്യയില്‍ ഇന്നുള്ളത്‌. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനങ്ങളായാലും ഇതിനു മാറ്റം വരുത്താനും ജനാധി പത്യത്തിന്റെ മാനം കാക്കാനും ഇന്ത്യന്‍ ജനതയ്ക്ക്‌ കരുത്തുണ്ടെന്നു തെളിയിക്കാന്‍ ഈ അവസരം വിനിയോഗി ക്കേണ്ടിയിരിക്കുന്നു.
 
എബി ജെ. ജോസ്‌

(ചെയര്‍മാന്‍, മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, കിഴതടിയൂര്‍, പാലാ – 686 574)

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine