e പത്രം - Citizen Journalism - ePathram.com

മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
എന്തിനും ഏതിനും നാം മലയാളികള്‍ മുന്‍പന്തിയില്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍, വായനയില്‍, സംഘടനാ പാടവത്തില്‍… ഏതു പുതിയ അറിവുകള്‍ വന്നാലും അത് ആദ്യം ഉള്‍ക്കൊള്ളുന്നതും നാം തന്നെ.

ഈ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ നാം മലയാളികളുടെ ജീവിത നിലവാരം ഏറെ പുരോഗമിച്ചു. പ്രത്യേകിച്ചും അറബ് നാടുകളില്‍. നമുക്ക്‌ ഈ പുരോഗതി സമ്മാനിച്ചത്‌ ഗള്‍ഫ്‌ നാടുകളിലെ ഇടത്തരക്കാരായ ബാങ്കുകളാണ്. വ്യക്തിഗതമായ വായ്പകളിലൂടെ ശക്തമായ ലാഭം കൊയ്യാമെന്ന ബാങ്കര്‍മാരുടെ കുബുദ്ധി പ്രവര്‍ത്തിച്ചതാണ് ആയതിനു കാരണം.

ഇന്ത്യയിലോ ലോകത്തിന്റെ ഇതര ഭാഗങ്ങളിലോ പച്ച പിടിക്കാത്ത ഈ ക്രെഡിറ്റ്‌ കാര്‍ഡ്‌ വ്യവസായം ഗള്‍ഫ്‌ നാടുകളില്‍ അതിന്റെ പാരമ്യതയില്‍ എത്താനും നാം മലയാളികളുടെ ആഡംബര സ്വപ്‌നങ്ങള്‍ തന്നെയാണ് നിദാനം.

കേവലം മൂവായിരം ദിര്‍ഹം ശമ്പളക്കാരനും ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന പാട്ട കൃഷി സ്ഥലം ഈ ബാങ്കുകള്‍ പകുത്തു നല്‍കി. മൂവായിരത്തില്‍ താഴെ ഉള്ളവര്‍ക്കും വേണ്ടേ ഈ വികസനങ്ങള്‍! ശരി, വിഷമിക്കേണ്ട. കൂട്ടുകാരുടെ സഹായത്തിലൂടെ കുറഞ്ഞ ശമ്പളക്കാരും ഈ “വിരിപ്പു കണ്ടങ്ങള്‍” കൈവശപ്പെടുത്തി. ചുരുങ്ങിയ കാലയളവില്‍ തന്നെ വന്‍ വിളവു തരുന്ന കൃഷി ഇടങ്ങളാണ് ഈ ക്രെഡിറ്റ്‌ കാര്‍ഡുകള്‍. അങ്ങനെ സ്വകാര്യ ബാങ്കുകള്‍ക്ക് നിരവധി കൊയ്ത്തുത്സവങ്ങള്‍ ഉണ്ടായി. പക്ഷെ, പാവപ്പെട്ട സാധാരണ ജോലിക്കാരുടെ കഴുത്ത് ഓടിക്കാനുള്ള ഉപകരണം മാത്രമായേ ഈ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ പ്രയോജനപ്പെട്ടിട്ടുള്ളൂ.

(തുടരും)

- പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍

(അടുത്ത ഭാഗം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്)

നിയമം പിള്ളേടെ വഴിയേ…
പിള്ള ചവിട്ടിയാല്‍ നിയമസഭയ്ക്ക് കേടില്ല എന്നാണല്ലോ… ഈ പിള്ളച്ചൊല്ല് ചാണ്ടിച്ചായനെ തെല്ലൊന്നുമല്ല പോല്ലാപ്പിലാക്കുന്നത്. പിന്നെ നൂല്പാലത്തില്‍ പിള്ളേരുടെ കൈ താങ്ങില്ലെങ്കില്‍ കാര്യം കട്ടപ്പൊക. അതോണ്ടാണല്ലോ ചെക്കന്‍ കേറി പണിതിട്ടും ചാണ്ടിച്ചായന്‍ മാപ്പ് പറയാന്‍ തയ്യാറായത്‌. ചെക്കനാണേ വായ പോയ കോടാലീം… ആള്‍ക്കാരെ കണ്ടാ അതുമിതും വിളിച്ചു പറയും… പിള്ളയ്ക്കങ്ങു ജയില് പിടിച്ചിട്ടുമില്ല താനും. വിധിയായാ കൊറച്ച് ദെവസം കെടക്കട്ടെ എന്നാ ശരിക്കങ്ങ് നിയമം… എന്നാ പിള്ളക്കങ്ങനെ ആകാമോ? എന്നാ പിന്നെ പിള്ളയേം തള്ളയേം വ്യതാസമെന്നതാ എന്നാ ചെറുക്കന്റെ ചോദ്യം, ഒന്നുമില്ലെങ്കിലും സിനിമേല് കെടന്ന് വിലസിയ ആളല്ലേ … ചാണ്ടിച്ചായന്‍ ഒരു തെല്ലത്താ ഇരിക്കുന്നതെന്ന് പിള്ളക്കും മോനും നന്നായി അറിയാം വീഴാന്‍ ഒരു തള്ള് പോലും വേണ്ട…. അതോണ്ടാ ഗോവിന്ദ ചാമിയേം പിന്നെ കൊറേ ചാമിമാരേം തഴഞ്ഞ്‌ പിള്ളക്കങ്ങു പോകാന്‍ വഴി ഉണ്ടാകിയത്‌… തലേം വാലും നോക്കാത്ത പ്രതിപക്ഷം സഭേന്നു ഇറങ്ങാന്‍ കാത്തിരിക്ക്യാ കാരണം പോലും വേണ്ടാണ്ട് … അതിനിടയിലാ പിള്ളടെ ചെല  പൂതി… ഇത് കേട്ടപ്പോ ഗോവിന്ദ ചാമിക്കും പൂതി എളകീന്നാ കേട്ടത്… അല്ല പിള്ളയും ചാമിയും എന്താ വ്യതാസമെന്നു ചാമിക്ക് ചോദിക്കാമല്ലോ ജനാധിപത്യമല്ലേ… അതോ പിള്ളാധിപത്യമോ…നിയമത്തെ പത്തനാപുരം വഴി കൊട്ടാരക്കരയില്‍ എത്തിച്ചതിനു പിള്ളക്കിനി അടുത്ത തവണ പത്ത്‌ വോട്ടുകൂടുതല്‍ കിട്ടും…പോരെ… ചെക്കനെന്തു പറഞ്ഞാലും നമ്മടെ കാര്ന്നോര്‍ ചാണ്ടിച്ചായന്‍ സഭേല് മാപ്പ് പറഞ്ഞോളും അതോടെ തീര്‍ന്നു കാര്യം…

- ആക്ഷേപകന്‍

സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
വിവരമുണ്ടെന്ന് സ്വയം വിശ്വസിക്കുന്നവരെ വിഡ്ഡികളാക്കുവാനാണ് ഏറ്റവും എളുപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നവരാണ് മലയാളി സമൂഹം. ടോട്ടല്‍ ഫോര്‍ യു, ആപ്പിള്‍ എ ഡേ, നാനോ എക്സല്‍ തുടങ്ങിയ തട്ടിപ്പുകള്‍ അഭ്യസ്ഥവിദ്യരെന്ന് സ്വയം മേനി നടിക്കുന്ന ഈ സമൂഹത്തിലാണ് സംഭവിച്ചത്. ഇപ്പോള്‍ ആവേശപൂര്‍വ്വം സന്തോഷ് പണ്ഡിറ്റിനെ തെറി വിളിക്കുന്നതിലൂടെയും മലയാളി സ്വയം തെളിയിക്കുന്നത് മറ്റൊന്നുമല്ല. മലയാളിയുടെ ഈ സവിശേഷമായ സ്വഭാവ സവിശേഷതയെ തിരിച്ചറിഞ്ഞു തന്നെ ആകണം സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം.

<object width="425" height="344">
<param name="movie" value="http://www.youtube.com/v/AKw5HinPB4E&color1=d6d6d6&color2=f0f0f0&border=0&fs=1&hl=en&autoplay=0&showinfo=0&iv_load_policy=3&showsearch=0?rel=1" />
<param name="allowFullScreen" value="true" />
<embed wmode="transparent" src="http://www.youtube.com/v/AKw5HinPB4E&color1=d6d6d6&color2=f0f0f0&border=0&fs=1&hl=en&autoplay=0&showinfo=0&iv_load_policy=3&showsearch=0?rel=1" type="application/x-shockwave-flash" allowfullscreen="true" width="425" height="344"></embed>
<param name="wmode" value="transparent" />
</object>

www.youtube.com/watch?v=AKw5HinPB4E

തീര്‍ച്ചയായും അദ്ദേഹം അതില്‍ വിജയിച്ചിരിക്കുന്നു. കൃഷ്ണനും രാധയും എന്ന സന്തോഷ്‌ പണ്ഡിറ്റ്‌ ചിത്രത്തെയും അതിന്റെ സൃഷ്ടാവിനേയും അവഹേളനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ സത്യത്തില്‍ മലര്‍ന്നു കിടന്ന് തുപ്പുകയാണ് മലയാളികള്‍. സന്തോഷ് പണ്ഡിറ്റിനെ വിഡ്ഢിയെന്നോ വങ്കനെന്നുമെല്ല്ലാം വിശേഷിപ്പിച്ച് സ്വയം ബുദ്ധിമാനെന്നോ സമര്‍ഥനെന്നോ വിശ്വസിക്കുന്നവര്‍ അറിയുന്നതേ ഇല്ല, അയാള്‍ എത്ര മനോഹരമായി തങ്ങളെ വിഡ്ഢി വേഷം കെട്ടിക്കുന്നു എന്ന്.  ചൈനാ ടൌണ്‍ പോലുള്ള ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ യാതൊരു മടിയും കാണിക്കാതെയിരുന്ന മലയാളികളാണ് ഈ ചിത്രത്തെ കൂകുവാനായി കാശു മുടക്കി തീയേറ്ററില്‍ കയറുന്നത്. ധാരാളം സമയം ചിലവിട്ട് യൂറ്റൂ‍ബില്‍ തെറി കമന്റിടുന്നത്, ഫേസ്ബുക്കിലും മറ്റും തെറികളുടെ അകമ്പടിയോടെ അവഹേളിക്കുന്നത്. നേരത്തെ പറഞ്ഞതു പോലെ ഇവിടെ സന്തോഷ് പണ്ഡിറ്റ് വിഡ്ഢികളാക്കുന്നത് മലയാളികളെയാണ്.

സാമ്പ്രദായിക സിനിമാ സങ്കല്‍പ്പങ്ങളുടെ ശീര്‍ഷാസന കാഴ്ചകളാണ് കൃഷ്ണനും രാധയും എന്ന സിനിമയിലൂടെ അദ്ദേഹം മലയാളിക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ താര രാജാക്കന്മാര്‍ വര്‍ഷങ്ങള്‍ എടുത്ത് സൃഷ്ടിച്ച പേരും പ്രശസ്തിയും കേവലം ഒന്നോ രണ്ടോ ഗാനങ്ങളിലൂടെ മറി കടക്കുന്ന കാഴ്ചയാണ് നമുക്ക് മുമ്പില്‍ ഉള്ളത്. ഇന്റര്‍ നെറ്റില്‍ ഏറ്റവും അധികം തിരയപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതുമായ പേരായി മാറിയിരിക്കുന്നു അദ്ദേഹത്തിന്റേത്. സമീപ കാലത്ത് മറ്റേതൊരു സൂപ്പര്‍ സ്റ്റാറിന്റേയും ചിത്രത്തേക്കാള്‍ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തിന്റെ റിലീസിങ്ങിനായി മലയാളികള്‍  അക്ഷമയോടെ കാത്തിരുന്നു. ഒടുവില്‍ പ്രതീക്ഷികളെ തരിമ്പും കോട്ടം വരുത്താതെ കൂവലുകളും തെറി വിളികളുമായി ഈ ചിത്രത്തെ മലയാളി സ്വീകരിച്ചു.  നൃത്തവും, സ്റ്റണ്ടും, പ്രേമവും, “പഞ്ച് ഡയലോഗുകളുമായി” വിമര്‍ശകരുടെ ഭാഷയില്‍ കറുത്തവന്, പല്ലു  പൊന്തിയവന്‍, ഘനഗംഭീരമായ ശബ്ദമില്ലാത്തവന്, “പേഴ്സണാലിറ്റി ഇല്ലാത്തവന്‍“  തുടങ്ങി  “അവഹേളിക്കപ്പെടേണ്ട“ എല്ലാ വിധ ലക്ഷണ തികവുകളും ഒത്തിണങ്ങിയ ഈ ചെറുപ്പക്കാരന്‍ കണ്ടു ശീലിച്ച നായക സങ്കല്പങ്ങളെ തച്ചുടക്കുകയോ കുടഞ്ഞെറിയുകയോ ആണ് ചെയ്യുന്നത്. ഒപ്പം ആസ്വാധന ബോധം കലാ മൂല്യം തുടങ്ങിയ സങ്കല്പങ്ങളെ തിരുത്തിയെഴുതുക കൂടെയാണ് ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയായ ഈ ചിത്രം.

സിനിമയുടെ സെറ്റു പോലും കണ്ടിട്ടില്ലാത്ത “സൌന്ദര്യമില്ലാത്ത” തന്റെ സിനിമ കാണുവാനും ആളുകള്‍ വരും, അതും കുടുംബ പ്രേക്ഷകര്‍ പോലും വരും എന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിക്കൊണ്ട് ഉറപ്പിച്ച് പറയുമ്പോള്‍ കോടികള്‍ പ്രതിഫലം വാങ്ങുന്നവര്‍ അഭിനയിച്ചാലേ സിനിമ വിജയിക്കൂ എന്നെല്ല്ലാമുള്ള  വ്യവസ്ഥാപിത സിനിമാ സങ്കല്പങ്ങളെ  കണക്കിനു പരിഹസിക്കുകയും ചെയ്യുന്നു.

എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ സിനിമ എന്ന് അദ്ദേഹം പറയുമ്പോള്‍ ഇരുപത്തഞ്ചു വര്‍ഷം സംവിധാന രംഗത്തു നില്‍ക്കുന്ന കുടുംബ സംവിധായകന്റെതടക്കമുള്ള പുതിയ ചിത്രങ്ങളുമായി തന്റെ സൃഷ്ടിയെ  താരതമ്യം ചെയ്യുവാന്‍ മലയാളിയെ വെല്ലുവിളിക്കുക തന്നെയാണ്. സ്നേഹവീടെന്ന ചിത്രവും അതിലെ ഗാനങ്ങളും ഒരുക്കിയത് പ്രശസ്തരും പരിചയ സമ്പന്നരുമാണ്. റഫീഖ് അഹമ്മദും -- ഇളയരാജയും ചേര്‍ന്നൊരുക്കിയ ഗാനങ്ങളേയും ഈ രംഗത്തെ തുടക്കക്കാരനായ സന്തോഷ് പണ്ഡിറ്റ് രചനയും സംഗീതവും ആലാപനവും നിര്‍വ്വഹിച്ച ഇന്നു രാത്രി ശിവരാത്രി, അംഗനവാടി ടീച്ചറേ തുടങ്ങിയ ഗാനങ്ങളും തമ്മില്‍ ഒരു താരതമ്യം നടത്തുന്നത് തീര്‍ച്ചയായും മലയാളി പ്രേക്ഷകന് ഒരു പുനര്‍ വിചിന്തനത്തിനുള്ള അവസരമാണ്. തിരക്കഥയുടേയും സംവിധാനത്തിന്റേയും കാര്യത്തില്‍ സമകാലികരും മുന്‍ നിരയില്‍ നില്‍ക്കുന്നവരുമായി ഇത്തരത്തില്‍ താരതമ്യം ചെയ്താല്‍ പലരുടേയും പോരായ്മകളെ അനായാസം തിരിച്ചറിയുവാന്‍ പ്രേക്ഷകനാകും. സെവന്‍സ് പോലെ ഉള്ള തിരക്കഥകളെ കൃഷ്ണനും രാധയുമെന്ന ചിത്രത്തിന്റെ തിരക്കഥയുമായി ഒരു ചേര്‍ത്തു നോക്കുന്നത് രസാവഹമാകും. മുന്‍‌കാലത്തുണ്ടാക്കിയ സല്പേരിന്റേയും നല്ല സൃഷ്ടികളുടേയും ബലത്തില്‍ മാധ്യമങ്ങളുടെ പിന്തുണയോടെ കൃത്രിമമായി കെട്ടിയുയര്‍ത്തിയ പളപള തിളങ്ങുന്ന ചീട്ടു കൊട്ടാരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു സന്തോഷ് കെട്ടിയുയര്‍ത്തിയ വൃത്തിയും വെടിപ്പും അടുക്കും ചിട്ടയുമില്ലാത്ത ചാണകം മെഴുകിയ ഈ കൊച്ചു വീട്. കോടികള്‍ ചിലവിട്ട് വന്‍ സന്നാഹങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ച ചൈനാ ടൌണുകളും, തേജാഭായിമാരിലും, സ്നേഹവീടന്മാരിലുമെല്ലാം ഈ ചെറുപ്പക്കാരന്റെ ചിത്രം എയ്തു വിടുന്ന മൂര്‍ച്ചയേറിയ പരിഹാസ ശരങ്ങള്‍ ചെന്നു പതിക്കുകയാണ്.

മലയാള സിനിമയിലെ  താര രാജാക്കന്മാരും സംവിധായക തിരക്കഥാ സംഗീത സംവിധായക ശിങ്കങ്ങളും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ചുവരെഴുത്താണ് ഈ ചിത്രം. സന്തോഷ് പണ്ഡിറ്റിന്റെ ഈ സംരംഭത്തെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് ഇവര്‍ക്കൊക്കെ അധിക ദൂരം മുന്നോട്ടു പോകുവാന്‍ ആകും എന്ന് തോന്നുന്നില്ല. തിയേറ്ററുകളില്‍ നിറയുന്ന ഈ തെറി വിളികളില്‍ ലജ്ജിക്കേണ്ടത് സന്തോഷ് പണ്ഡിറ്റല്ല, മറിച്ച് അനുഭവത്തിന്റേയും അറിവിന്റെയും ധാരാളിത്തമുണ്ടെങ്കിലും  നിലവാരമില്ലാത്ത ചിത്രങ്ങളുമായി മലയാളികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന അന്തിക്കാടന്മാരും, ജോഷീസും, കൈലാസന്മാരും, ജയരാജന്മാരും, ഉണ്ണികൃഷ്ണന്മാരും, സിബീസുമൊക്കെ തന്നെ അല്ലേ? തെറി വിളികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട് സൃഷ്ടിക്കപ്പെടുന്ന വിമത സിനിമകള്‍ ഇനിയും ഉണ്ടാകാം. തങ്ങളുടെ നിലവാരമില്ലാത്ത സൃഷ്ടികള്‍ തിരസ്കരിക്കപ്പെടുമ്പോള്‍ ഇത്തരം സിനിമകളുടെ ശീര്‍ഷാസനക്കാഴ്ചകള്‍ക്കായി ഇനിയും ധാരാളം  മലയാളി പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് പോകുവാന്‍ തയ്യാറാകും എന്നു കൂടെ ഇക്കൂട്ടര്‍ ഓര്‍ക്കുന്നതും നന്ന്.

- പേര് നല്‍കാന്‍ തയ്യാറാകാത്ത ഒരു ആസ്വാദകന്‍

വേട്ടയാടുന്ന ദൃശ്യങ്ങള്‍
അപൂര്‍വ്വമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുക എന്നത്‌ മറ്റു പല പ്രോഫഷണല്‍ ഫോട്ടോഗ്രാഫറുടേയും പോലെ എന്റെയും സ്വപ്നമാണ്‌. ആകസ്മികതയാണ്‌ ഈ

പ്രോഫഷന്റെ ഏറ്റവും വലിയ അനുഗ്രഹവും ശാപവും എന്നു വേണമെങ്കില്‍ പറയാം. ദുരന്തങ്ങള്‍ പോലും ഒരു ഫോട്ടോ ഗ്രാഫറെ സംബന്ധിച്‌ തന്റെ പ്രോഫഷണലിസം പ്രകടിപ്പിക്കുവാന്‍ പറ്റിയ അവസരമായി മാറുന്നു. താനെടുക്കുന്ന ചിത്രങ്ങളുടെ പ്രശസ്തിയും പ്രചാരവുമാണ്‌ എന്നെപ്പോലെ മിക്കവരും ആഗ്രഹിക്കുന്നത്‌. ഒരു പ്രോഫഷണല്‍ ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ ഞാനെടുത്ത ചിത്രങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ലോകത്തെമ്പാടും പ്രചരിച്ചു കൊണ്ടിരിക്കുന്നു, പക്ഷെ രണ്ടു കാരണങ്ങളാല്‍ ഞാന്‍ നിരാശനും. ഒന്ന് ആ ചിത്രത്തില്‍ ഒരു മനുഷ്യന്റെ ദാരുണമായ അന്ത്യം ആണെന്നതും മറ്റൊന്ന് ഒരു ഫൊഫഷണല്‍ എന്ന നിലയില്‍ ഫോട്ടോയെടുത്ത എനിക്കല്ല, മറിച്ച്‌ മറ്റു പലര്‍ക്കുമാണ്‌ അതിന്റെ ക്രെഡിറ്റ്‌ പോകുന്നത്‌ എന്നതും.

ചേറ്റുവ ചന്ദനക്കുടം നേര്‍ച്ച ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവമായി മാറിയത്‌ അവിടെ നടന്ന ദുരന്തം പകര്‍ത്തിയതിലൂടെയാണ്‌. ചേറ്റുവക്കാരെ സംബന്ധിച്ച് ആഘോഷത്തിന്റെ ദിവസങ്ങളാണ്‌ ചന്ദനക്കുടം നടക്കുന്ന സമയം. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഒത്തു കൂടും. ചേറ്റുവയിലെ സ്കൂള്‍ ഗ്രൗണ്ടില്‍ ആനകളുടെ പ്രദര്‍ശനവും ഗംഭീരമായ ശിങ്കാരി മേളവും കുടമാറ്റവും കാവടിയും ഉണ്ടാകും. ഞങ്ങളുടെ സ്റ്റുഡിയോക്കാണ്‌ ഔദ്യോഗികമായി പ്രോഗ്രാം കവര്‍ ചെയ്യുവാന്‍ ഉള്ള ഉത്തരവാദിത്വം എങ്കിലും ഈ ആഘോഷത്തിനിടയില്‍ ക്യാമറയുമായി നടന്നാല്‍ അതില്‍ മുഴുകുവാനോ ആസ്വദിക്കാനോ ആകില്ല എന്നതിനാല്‍ ഞാന്‍ വിസ്സമ്മതിച്ചു. എങ്കിലും സുഹൃത്തുക്കളില്‍ ചിലര്‍ ആനപ്പുറത്ത്‌ കയറുന്നത്‌ പകര്‍ത്തുവാന്‍ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിനു വഴങ്ങി ക്യാമറ കയ്യില്‍ വച്ചു. ആയിരക്കണക്കിനു ആളുകള്‍ തിങ്ങി നിറഞ്ഞ സ്കൂള്‍ കോമ്പൗണ്ടില്‍ ആനകളെ ഒറ്റ വരിയായി നിരത്തി നിര്‍ത്തിയിരുന്നു. ശിങ്കാരിമേളം അതിന്റെ ദ്രുത താളത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നു. അതിനനുസരിച്ച്‌ കാവടിക്കാരും മേളക്കാരും ആസ്വാദകരും ഒരേ സമയം ആവേശത്തോടെ ചുവടു വെച്ചു.

കുട്ടിക്കാലം തൊട്ടേ ആനകളെ ഏറേ ഇഷ്ടപ്പെടുന്ന ഞാന്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ അവയെ ക്യാമറയില്‍ പകര്‍ത്താറുണ്ട്‌. തിരക്കിനിടയിലൂടെ ഞാന്‍ ക്യാമറയുമായി ആനകള്‍ക്ക്‌ തൊട്ടു മുമ്പിലെത്തി. ഏതാനും സ്നാപുകള്‍ എടുത്തു. സുഹൃത്തുക്കള്‍ ആനപ്പുറത്തിരുന്ന് കൈ വീശി കാണിച്ചു. കൂടുതല്‍ ഫോട്ടോകള്‍ എടുക്കുവാന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഇതിനിടയില്‍ കിഴക്കു ഭാഗത്തു നിന്നിരുന്ന ഒരാന ചെറിയ പ്രശനങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയെങ്കിലും അതത്ര കര്യമാക്കിയില്ല. ഉത്സവങ്ങള്‍ക്കിടയില്‍ ചില ആനകള്‍ ഇത്തരത്തില്‍ ചില തലയാട്ടലുകള്‍ ഒക്കെ നടത്തുക പതിവാണ്‌. ഞാന്‍ അതു കാര്യമാക്കാതെ ക്യാമറയിലൂടെ പുതിയ ഷോട്ടുകള്‍ പകര്‍ത്തി ക്കൊണ്ടിരുന്നു. ആളുകള്‍ ചെറിയ തോതില്‍ പരിഭ്രമിച്ചെങ്കിലും കുഴപ്പം ഒന്നും ഇല്ലെന്നും ശാന്തരായി ഇരിക്കുവാനും മൈക്കിലൂടെ അറിയിപ്പ്‌ നടത്തുന്നുണ്ടായിരുന്നു.

പെട്ടെന്നാണ്‌ ആഘോഷത്തെയും ആഹ്ലാദത്തേയും പിടിച്ചു നിര്‍ത്തിക്കൊണ്ട്‌ എന്റെ തൊട്ടു മുമ്പില്‍ നിന്നിരുന്ന വെട്ടത്ത്‌ വിനയന്‍ എന്ന ആന തന്റെ പുറത്തിരുന്നവരെ കുടഞ്ഞിടുവാന്‍ തുടങ്ങിയത്‌. നാലു പേരില്‍ മൂന്നു പേര്‍ പിടഞ്ഞെഴുന്നേറ്റ്‌ ഓടി രക്ഷപ്പെട്ടു. സുബൈര്‍ എന്ന ചെറുപ്പക്കാരന്‍ ആനയുടെ മുന്‍ കാലുകള്‍ക്ക് അരികില്‍ വീണു. ആന അവനെ കുത്തുവാനായി തപ്പിക്കൊണ്ടിരുന്നു. പല തവണ ആന കുത്തിയെങ്കിലും സുബൈര്‍ ഉരുണ്ടു മാറിക്കൊണ്ടിരുന്നു, അവര്‍ക്കിടയില്‍ ഒരു കുട മറവ്‌ സൃഷ്ടിച്ചത്‌ അവന്റെ ഭാഗ്യമായി. വല്ലാത്തൊരു വാശിയോടെ ആന സുബൈറിനെ കുത്തുവാനായി ശ്രമിക്കുന്നുണ്ടായിരുന്നു. ഈ സമയം തൊട്ടടുത്ത്‌ നിന്ന് ക്യാമറയുടെ ലെന്‍സിലൂടെ നോക്കിയപ്പോള്‍ എന്തോ എനിക്കപ്പോള്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുവാനാണ്‌ തോന്നിയത്‌.

“ഞാന്‍ മരിച്ചിട്ടേ നീ മരിക്കൂ” എന്ന് സുബൈറിനോട്‌ പാപ്പാന്‍ ഉണ്ണി പറയുന്നത്‌ എനിക്ക്‌ കേള്‍ക്കാം. അയാള്‍ കൊമ്പില്‍ കയറി തൂങ്ങി ആനയെ ഉടക്കി നിര്‍ത്തുവാന്‍ നോക്കി. പക്ഷെ അയാളുടെ ശ്രമങ്ങളില്‍ ഒന്നും ആന അടങ്ങിയില്ല. 10 മിനിട്ടോളം ആനയുടെ കാലിനിടയില്‍ സുബൈര്‍ കിടന്നുരുണ്ടു കാണും.

എനിക്കു ചുറ്റും ചിതറിയോടുന്ന ജനക്കൂട്ടം. ഒപ്പം ഉണ്ടായിരുന്ന ആനകളെ അതിവേഗം സംഭവ സ്ഥലത്തു നിന്നും നീക്കുവാനായി പാപ്പാന്മാര്‍ ശ്രമിച്ചു കൊണ്ടിരുന്നു. വിനയനും പാപ്പാനും സുബൈറും എന്റെ തൊട്ടു മുമ്പില്‍. ആന തൊട്ടടുത്തെത്തിയതും ഞാന്‍ പുറകിലേക്ക്‌ ഓടി മാറി. ഇതിനിടയില്‍ മറ്റൊരാനയുടെ വയര്‍ എന്റെ ശരീരത്തില്‍ ഉരഞ്ഞു ഞാന്‍ താഴെ വീണു. ക്യാമറ തെറിച്ച്‌ മണ്ണില്‍ വീണു. എങ്കിലും ഞാന്‍ പിടഞ്ഞെഴുന്നേറ്റ്‌ വീണ്ടും വീണ്ടും ചിത്രങ്ങള്‍ എടുത്തു കൊണ്ടിരുന്നു. സുബൈറിനെ രക്ഷിക്കുവാന്‍ ആനയുടെ ശ്രദ്ധ തിരിക്കുവാന്‍ ചിലര്‍ അവിടെ കിടന്നിരുന്ന കവുങ്ങിനെ വലിയ പത്തലുകള്‍ കൊണ്ട്‌ അടിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ സുബൈറിനെ കിട്ടാത്തതിനാല്‍ കലിയടങ്ങാത്ത ആന പാപ്പാന്‍ ഉണ്ണിയെ കൊമ്പില്‍ കോരിയെടുത്ത് എറിഞ്ഞു. പിന്നെ അയാളെ കാലു കൊണ്ട്‌ ചവിട്ടി. തൊട്ടു മുമ്പില്‍ ഒരു മനുഷ്യന്‍ ആനയുടെ പരാക്രമത്തില്‍ ജീവന്‍ വെടിയുന്നത്‌ എന്തോ എനിക്കപ്പോള്‍ ഫീല്‍ ചെയ്തില്ല. ഞാന്‍ ക്യാമറ ക്ലിക്ക്‌ ചെയ്തു കൊണ്ടേയിരുന്നു.

സങ്കല്‍പ്പിക്കുവന്‍ പോലും കഴിയാത്ത ദൃശ്യങ്ങള്‍ക്കാണ്‌ പിന്നെ സാക്ഷിയാകേണ്ടി വന്നത്‌. ജീവരക്ഷാര്‍ത്ഥം ഓടിയ പാപ്പാന്മാര്‍ ഉപേക്ഷിച്ചിട്ടു പോയ ഒരാന (രഘുറാം ആണെന്ന് തോന്നുന്നു) ഈ സമയം ഗ്രൗണ്ടിന്റെ നടുവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവനെ വിനയന്‍ പുറകില്‍ നിന്നും കുത്തി മറിച്ചിട്ടു. വീണു കിടന്ന ആനയെ വീണ്ടും കുത്തി. എഴുന്നേല്‍ക്കുവാന്‍ അനുവദിക്കാതെ അവനെ കുത്തി സ്കൂളിന്റെ വരാന്തയിലേക്ക്‌ കയറ്റി. ഇതിനിടയില്‍ പാപ്പാനെ ആളുകള്‍ ആശുപത്രിയിലേക്ക്‌ കോണ്ടു പോയെങ്കിലും അയാള്‍ മരിച്ചിരുന്നു.

ആനയെ സ്കൂള്‍ വരാന്തയിലേക്ക്‌ കുത്തിക്കയറ്റിയ ശേഷം വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങിയ വിനയന്റെ സംഹാര താണ്ടവത്തിനാണ്‌ അന്ന് ചേറ്റുവ സാക്ഷ്യം വഹിച്ചത്‌. മരങ്ങള്‍ കടപുഴക്കി എറിഞ്ഞും, സൈക്കിളുകള്‍ ഉള്‍പ്പെടെ ചില വാഹനങ്ങള്‍ തകര്‍ത്തും, ഇടയ്ക്ക്‌ മറ്റേ ആനയെ ഉപദ്രവിക്കാന്‍ ശ്രമിച്ചും രാത്രി എട്ടു മണി വരെ അവന്‍ സ്കൂള്‍ കോമ്പൗണ്ടില്‍ തന്റെ കലിയാട്ടം നടത്തി. അതെല്ലാം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി ക്കൊണ്ടിരുന്നു.

ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ അതെന്റെ ജീവിതത്തിലെ നിര്‍ണ്ണായക ദിവസമായിരുന്നു. ആനയുടെ കാലിനും കൊമ്പിനുമിടയില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ട സുബൈറിനെ മാധ്യമങ്ങള്‍ വളഞ്ഞു. എന്റെ ചിത്രങ്ങള്‍ പല പ്രമുഖ മാധ്യമങ്ങളിലും വന്നു. പേരും മറ്റു വിവരങ്ങളും നല്‍കിയെങ്കിലും പ്രമുഖരായ ചില മാധ്യമങ്ങള്‍ അതു പക്ഷെ നല്‍കിയില്ല. ഇന്ത്യാ ടുഡേ കവര്‍ പേജായി തന്നെ ഞാന്‍ എടുത്ത ഫോട്ടോ പ്രസിദ്ധീകരിച്ചു. അവര്‍ മാത്രം പ്രതിഫലവും നല്‍കി.

എന്റെ അനുമതിയില്ലാതെ പലരുടേയും പേരില്‍ പലയിടങ്ങളിലായി ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ വരെ ഒരു പ്രമുഖ മലയാളം വാരികയില്‍ ആനകളുമായി ബന്ധപ്പെട്ട ഒരു ഫീച്ചറില്‍ മറ്റൊരു പേരില്‍ ആ ചിത്രം ഞാന്‍ കണ്ടു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ സംഭവത്തെ പെരുപ്പിച്ചു കാട്ടി ആനകളെ ഉത്സവങ്ങളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും വിലക്കുവാനായി ചിലര്‍ ഈ ചിത്രങ്ങളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്നതും ദുഃഖകരമാണ്‌. എന്റെ ചിത്രങ്ങള്‍ ആനകളെ ഉത്സവങ്ങളില്‍ നിന്നും നമ്മുടെ സമൂഹത്തില്‍ നിന്നും അകറ്റുവാന്‍ ഇടയാക്കരുതെന്ന് എനിക്ക്‌ ആഗ്രഹമുണ്ട്‌.

ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ പലയിടങ്ങളില്‍ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു ആ ദിവസങ്ങളില്‍ എനിക്ക്‌ ലഭിച്ചു കൊണ്ടിരുന്നത്‌. എന്നാല്‍ കറുത്തു മെലിഞ്ഞ ആ മനുഷ്യനെ മരണത്തിലേക്ക്‌ ആനയെടുത്തെറിയുന്ന ആ ദൃശ്യങ്ങള്‍ അന്നു മുതല്‍ എന്നെ വേട്ടയാടുവാന്‍ തുടങ്ങി എന്നതാണ്‌ യാഥാര്‍ത്ഥ്യം. രക്ഷപ്പെടുവാന്‍ ആവുമായിരുന്നിട്ടും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുവാനായി “ഞാന്‍ മരിച്ചിട്ടേ നീ മരിക്കൂ” എന്ന് പറഞ്ഞ്‌ ആനയുടെ കൊമ്പില്‍ തൂങ്ങിയ ഉണ്ണിയെന്ന മനുഷ്യനെ രക്ഷപ്പെടുത്തുവാന്‍ എന്തേ ശ്രമിച്ചില്ല എന്ന് ഒരു മനസ്സാക്ഷിക്കുത്ത്‌. ആ ചിത്രങ്ങള്‍ ഇന്ന് കാണുമ്പോള്‍ ഞാന്‍ വല്ലാതെ അസ്വസ്ഥനാകുന്നു. ആ സമയത്ത്‌ ഞാന്‍ എന്തു കൊണ്ട്‌ അവിടെ നിന്നും ഓടി രക്ഷപ്പെട്ടില്ല എന്നും ഇടയ്ക്ക്‌ ചിന്തിക്കാറുണ്ട്‌.

ഇന്നിപ്പോള്‍ ആലോചിക്കുമ്പോള്‍ ആ സമയത്തെടുത്ത റിസ്ക്‌ എത്ര വലുതാണെന്ന് മനസ്സിലാകുന്നു. നോര്‍മല്‍ ലെന്‍സായതിനാല്‍ തൊട്ടടുത്ത്‌ നിന്നായിരുന്നു അത്‌ പകര്‍ത്തിയത്‌. കലിയടങ്ങാതെ കൊലവിളിയുമായി നടക്കുന്ന ആനയുടെ കൈപ്പാടകലെ നിന്നാണ്‌ അത്രയും ദൃശ്യങ്ങള്‍ എടുത്തത്‌. അത്തരം ചിത്രങ്ങള്‍ എടുക്കുവാന്‍ പല റിസ്കുകളൂം ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കാറുണ്ട്‌. മഴയുടേ രൗദ്ര ഭാവം പകര്‍ത്തുവാന്‍ പോയ വിക്ടര്‍ ജോര്‍ജ്ജ്‌ എന്ന അതുല്യനായ ഫോട്ടോഗ്രാഫര്‍ അകാലത്തില്‍ പൊലിഞ്ഞു പൊയത്‌ അപൂര്‍വ്വമായ ചിത്രങ്ങള്‍ എടുക്കുവാന്‍ ഉള്ള ശ്രമത്തിനിടയിലായിരുന്നു.

ടെക്സ്റ്റ്‌ & ഫോട്ടോ:റാഫി ചേറ്റുവ

ലേഖനം അയച്ചത്: എസ്. കുമാര്‍

(ആനക്കാര്യം എന്ന വെബ്സൈറ്റില്‍ മെയ്‌ 17, 2011 ന് പ്രസിദ്ധീകരിച്ചത്)

പോന്നോണം വരവായി… പൂവിളിയുമായി
മലയാളി മനസ്സില്‍ ഗൃഹാതുരമായ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി പൂവിളിയുമായി  ഒരു പൊന്നോണം കൂടി വന്നിരിക്കുന്നു. പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം മലയാള നാട്ടില്‍ മാവേലി നാടു വാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്. കള്ളവും ചതിയുമില്ലാത്ത, മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞ്ഞിരുന്ന നന്മയുടെ കാലം. മനുഷ്യത്തവും മാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച്, പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം.

ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പറ്റിയുള്ള ത്രസിക്കുന്ന സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളി മനസ്സുകളില്‍ പ്രത്യാശയുടെ പൊന്‍‌കിരണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണ സങ്കല്‍പ്പമിന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.

കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. ചോര നീരാക്കി പാടത്തും പറമ്പിലും  കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യ മുഹര്‍ത്തമായിരുന്നു. ഇടവപ്പാതിയിലെ തോരാത്ത പെരുമഴയും, കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങ്ങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങ്ങമാസം, കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു. എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ നിറഞ്ഞിരുന്ന നെല്ലും, തൊടിയില്‍ നിറഞ്ഞിരുന്ന പൂക്കളും, മനസ്സില്‍ നിറഞ്ഞിരുന്ന ആഹ്ലാദവും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പോയ കാലത്തിന്റെ മധുര സ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു.

വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങ്ങളൊരുക്കുവാനുള്ള വിഭവങ്ങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ശാരീരിക അധ്വാനം അപമാനമായി കരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു. എന്തിനും ഏതിനും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തു പാട്ടിന്റെ നാടന്‍ ശീലുകള്‍ കൊണ്ട് നാടിനെ പുളകം‌ കൊള്ളിച്ചിരുന്ന, നാടിനാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും വ്യാപാര സമുച്ചയങ്ങളും പടുത്തുയര്‍ത്തിയിരിക്കുന്നു. അവശേഷിക്കുന്നതും വെട്ടിപ്പിടിക്കാന്‍  കഴുകന്റെ കണ്ണുമായി ഭൂമാഫിയ സംഘങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും റോന്ത് ചുറ്റുകയാണ്.

നമ്മുടെ കുട്ടികള്‍ക്കു പോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.

ഓണക്കാലത്ത് മലയാള നാടിനെ സുന്ദരമാക്കാന്‍ പ്രകൃതിക്ക് പോലും അതീവ ശ്രദ്ധയാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂമരങ്ങളും, പുല്‍ച്ചെടികളും, മലയാള നാടിന്റെ മുഖം മാത്രമല്ല, മലയാളികളുടെ മനസും പ്രസന്നമാക്കിയിരുന്നു. മലയാള നാട്ടിലെ മരങ്ങളൊക്കെ പൂത്തുലഞ്ഞു വര്‍ണ്ണ ഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിതയായിരുന്നു. എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നു പോലും അത്തരം ആവേശം പടിയിറങ്ങിയിരിക്കുന്നു.

ഗ്രാമാന്തരങ്ങളില്‍ പോലും പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല. ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പ്രജാ വത്സലനായി നാടിനും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടു ഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന്‍ മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ചിരിക്കുന്നു. മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്.

കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഓണസങ്കല്പം പോലും ഇന്ന് വികലമാക്കപ്പെട്ടിരിക്കുന്നു. ഓണം ഇന്ന് ഏറ്റവും മൂല്യമുള്ള വ്യാപരോത്സവമായി  മാറിക്കഴിഞ്ഞിരിക്കുന്നു. ഓണത്തേയും മാവേലിയേയും വിപണനം ചെയ്യാനുള്ള  മത്സരമാണിന്ന് നടക്കുന്നത്. ഓഫറുകളും സൗജന്യങ്ങളും പ്രഖ്യാപിച്ച് മനുഷ്യരുടെ മനസ്സിളക്കി കടക്കെണി ഒരുക്കുന്നതില്‍ ഇവര്‍ വിജയം കാണുന്നു. ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യ വരെ തയ്യാര്‍ ചെയ്തു കൊടുക്കാന്‍ വന്‍‌കിട കച്ചവടക്കാര്‍ രംഗത്തുണ്ട്. ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രാമായി മാറിയിരിക്കുന്നു.

ഓണത്തിന്റെ വര്‍ണ്ണ പൊലിമ ചാനലില്‍ കൂടി റിമോട്ടില്‍ വിരലമര്‍ത്തി  ആസ്വദിക്കുകയാണു ഭൂരിഭാഗം ജനങ്ങളും. ഓണനാടും ആകെ ഇന്ന്  മാറിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും അക്രമവും അഴിമതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.

വഞ്ചനയും കാപട്യവും അഴിമതിയും  സമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടു നില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്. സമത്വ ഭാവനയും സഹോദര്യ ചിന്തയും നഷ്ടപ്പെട്ട സമൂഹത്തില്‍ വിദ്വേഷവും പകയും അക്രമങ്ങളും നിത്യ സം‌ഭവമായി മാറിയിരിക്കുന്നു. വര്‍ഗ്ഗിയതയും തീവ്രവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

എല്ലാ മതങ്ങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും  കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങ്ങളുണ്ടാക്കാന്‍  വര്‍ഗ്ഗീയ വാദികളും മത തീവ്രവാദികളും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വര്‍ഗ്ഗീയതയും മത തീവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച തീരുമാനങ്ങളെടുക്കാന്‍  ജനങ്ങള്‍ തയ്യാറാകണം.

കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങ്ങിച്ചും ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും കാട്ടാന്‍ ഒരുങ്ങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.

വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിനു വേണ്ടി എന്തു ക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങ്ങള്‍ ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്. വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുകയും വൃദ്ധ സദനങ്ങളില്‍ കൊണ്ട് ചെന്ന് തള്ളുകയും ചെയ്യുന്ന മക്കള്‍, ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, സ്വന്തം ചോരയില്‍ പിറന്ന പെണ്‍മക്കളെ പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍, പിഞ്ചു കുഞ്ഞുങ്ങളെയും വൃദ്ധകളെയും പോലും ലൈഗിക പീഡനത്തിന് ഇരയാക്കുന്ന മനുഷ്യ മൃഗങ്ങള്‍, കടക്കെണിയില്‍ നിന്ന് രക്ഷ തേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്‍, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങ്ങളാണ് നമ്മുടെ നാട്ടില്‍ നടമാടുന്നത്? നിസ്സഹായരായ മനുഷ്യരുടെ ദീനരോദനങ്ങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനീയമാണ്. എന്നുമെന്നും ശാന്തിയും സമാധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാ – ക്രിമിനല്‍ മാഫിയയുടെയും ക്വോട്ടേഷന്‍ സംഘങ്ങളുടെയും വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു. നീതിപീഠവും നീതിപാലകരും  ഭരണാധികാരികളും ഇവരുടെ ഒത്താശക്കാരായി  മാറുന്നതോടെ പാവപ്പെട്ട ജനം നിസ്സഹരായി മാറുകയാണ്.

ഇതിനെല്ലാം അറുതി വരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ? നാമെല്ലാം പാടി പുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒത്തരുമയോടെ സഹായിച്ചും സഹകരിച്ചും കഴിഞ്ഞിരുന്ന, ആ നന്മ നിറഞ്ഞ മാവേലി നാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?

മനുഷ്യ മനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും സാഹോദര്യവും പടിയിറങ്ങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങ്ങള്‍ പോലും തകര്‍ന്നു കൊണ്ടിരിക്കുകയാണ്.

സമൂഹത്തില്‍ കൂട്ടായ്മകള്‍ കുറയുന്നു. വിഭാഗീയത, ജാതി – മത ചേരി തിരിവുകള്‍, സഹകരണമില്ലായ്മ, മനുഷ്യര്‍ തമ്മിളുള്ള സ്നേഹത്തില്‍ സം‌ഭവിക്കുന്ന വിടവ്, അഴിമതി, അക്രമങ്ങള്‍, വര്‍ഗ്ഗീയത, തീവ്രവാദം തുടങ്ങി മനുഷ്യ രാശിക്ക് ഒരു തരത്തിലും ഗുണകരമല്ലാത്ത പ്രവണതകള്‍  ഏറി ഏറി വരുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യ മനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും  കാര്‍ഷിക സമൃദ്ധിയിലേക്ക്  മനസ്സു കൊണ്ടെങ്കിലും മടങ്ങിയെത്താനും നമുക്ക് സാധിച്ചങ്കില്‍ എന്ന് ആശിക്കുകയാണ്.

ദൂരം = യു. ഡി. എഫ്.
ഇത്തവണ കാര്യമങ്ങ് തൊറന്ന് പറഞ്ഞപ്പോ എന്താ ഇത്ര പൊള്ളല്? അല്ലേലും ഈ സമദൂരമെന്നത് സമമല്ലെന്ന് ഏത് കണ്ണുപൊട്ടനാ അറിയാത്തത്? അല്ലേലും ഈ തറവാടിത്ത മുള്ളോര്‍ക്കൊന്നും സമദൂരം നടക്കൂല. അതും ഇതു പോലൊരു അമ്മാവന്‍ ഇനീം കേരളം ഭരിച്ചാലുള്ള സ്ഥിതിയൊന്ന് ഓര്‍ക്കാനേ വയ്യ. ഈ കരേലും അടുത്ത കരേലും നിക്കാനൊക്കൂല. ഇത് കരയോഗ ത്തിലൊന്നു തുറന്നു പറഞ്ഞു. അച്ചുമ്മാനിട്ട് ഒരു കൊട്ടും കൊടുത്തു. ഞങ്ങളെ പ്രിയ പിള്ളയെ ജയിലീ പറഞ്ഞയച്ചയാളെ ഒരുത്തനെന്നല്ലാതെ എന്തു വിളിക്കും? ബാക്കി പറഞ്ഞതൊക്കെ അപ്പാടെ ശരിയാണെന്ന് ചെന്നിത്തലേം ചാണ്ടീം പറഞ്ഞല്ലോ. ഭാ‍ഗ്യത്തിന് യുഡീഎഫുകാരൊന്നും കാലു വാരീല്ല. എല്ലാരും ഒപ്പം കൂടി ഇനി ചെന്നിത്തല ആ കസേരേലൊന്ന് ഇരുന്നു കണ്ടാല്‍ സര്‍വ്വ നായന്മാര്‍ക്കും അശ്വാസമായെന്നാ വിചാരം. മാഷെ, അതിന് സര്‍വ്വ നായന്മാരും ഇങ്ങേരുടെ തീട്ടൂരം കേള്‍ക്കുന്ന വരാണെന്നാ വെപ്പ്. മൂര്‍ഖന്റെ വിഷമേറ്റയാളെ ആശുപത്രീലോട്ട് കൊണ്ട്പോകുന്നവരെ ചൂണ്ടി ഞങ്ങളോട് കളിച്ചാല്‍ ഇതു പോലിരിക്കുമെന്ന നീര്‍ക്കോലിയുടെ സ്ഥാനമേ തനിക്കുള്ളൂവെന്ന് ഇതിയാനെന്നാണ് മനസിലാക്കുക?

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ? ഈ തരം ജാതികളൊന്നും ഹജൂര്‍ കച്ചേരി കേറ്റിയിരുത്താന്‍ കൊള്ളില്ലന്നേ. അതിനൊക്കെ കൊറച്ച് തറവാടിത്തം വേണ്ടേ.? ഇതൊക്കെയാണ് ഈ മൂപ്പിലാന് പറയാനുള്ളത്. അതിനീ ജാതിക്കറ പുരട്ടിയ വാക്കെറിഞ്ഞ് ഞമ്മളെ തള്ളലോണ്ടാ യുഡീഎഫ് കേറീന്നൊരു പേര് കിട്ടണം. പോയാ ഒരു വാക്ക്, കിട്ടിയാലോ എന്തൊക്കെ കച്ചോടം നടക്കനുള്ളതാ? പള്ളിക്കൂടത്തിന്റെ ബിസിനസൊക്കെ മെച്ചപ്പെടുത്താന്‍ ഒന്നുങ്കില്‍ യുഡീഫെന്നെ വരണംന്നേ… ഈ അച്ചുമ്മാന്‍ തിന്നേംല്ല, തീറ്റിക്കേംല്ല.

ഇത്തരത്തിലുള്ള എട്ടുകാലി മമ്മൂഞ്ഞുമാരെ സഹിക്കാന്‍ ചെന്നിത്തലക്കല്ലാതെ മറ്റാര്‍ക്ക് പറ്റും? അതല്ലെ വാ തുറന്ന് ആവശ്യമില്ലാത്തത് വിളമ്പിയതിനെ അനുകൂലിച്ചു കൊണ്ട് കര യോഗത്തിലേക്ക് ചെന്നിത്തല ഓടിക്കേറീത്. ബാലകൃഷ്ണപ്പിള്ള ജയിലീ കെടന്ന് ഗോതമ്പുണ്ട തിന്നുന്നത് കരയോഗക്കാര്‍ക്ക് എങ്ങനെ സഹിക്കാനാ, കട്ടിട്ടാണെങ്കിലും കെടക്കണത് ജയിലിലല്ലെ അതും ഒന്നാം നമ്പര്‍ മാടമ്പി നായര്.

പിന്‍മൊഴി:

ഇനിയും എന്‍. എസ്. എസിനെ ദ്രോഹിച്ചാല്‍ എല്‍. ഡി. എഫ്. പഠിക്കും – ജി. സുകുമാരന്‍ നായര്‍.

എന്‍. എസ്. എസില്‍ രണ്ടു തരം നേതാക്കള്‍ ഉണ്ടെന്നും, ഒന്ന് നല്ലവരും മറ്റത് പിള്ളയെ പോലുള്ളവരും. ഇയാള്‍ രണ്ടാമത്തേതില്‍ പെടും – വി. എസ്.

പത്താം ക്ലാസും ഗുസ്തീം കയ്യിലുള്ള ഈ നായര്‍ക്ക് എവിട്ന്ന് സംസ്കാരമുണ്ടാകാനാ? – വെള്ളാപിള്ളി

- ആക്ഷേപകന്‍

അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്‍ തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന  ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍  ഈ  പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കുന്ന വര്‍ക്കെതിരെ  കുരക്കുന്നവരുടെ  സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍.

അഴിമതിക്കാര്‍ക്കും അവരുടെ  ദല്ലാളര്‍മാര്‍ക്കും പെണ്‍ ‌വാണിഭ ക്കാര്‍ക്കും എതിരെ സഃ വി. എസ്.  നടത്തുന്ന  ശക്തമായ പോരാട്ടം ചില പത്ര പ്രവര്‍ത്തകര്‍ക്ക് അത്ര രസിക്കുന്നില്ല. ചിലരൊന്നും അത് തുറന്ന് പറയാറില്ല. മറ്റെന്തെങ്കിലും പറഞ്ഞ് അവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കാറാണു പതിവ്. എന്നാല്‍  അഴിമതിക്കാര്‍ക്കും പെണ്‍‌ വാണിഭക്കാര്‍ക്കും എതിരെ ജന പിന്തുണ ആര്‍ജ്ജിച്ച ഈ പോരാട്ടത്തിന്ന്  നേതൃത്വം കൊടുക്കുന്ന സഃ വി. എസിനെ   കോമാളിയെന്ന് വിളിക്കാനും  അസഭ്യം പറയാനും  ഗള്‍ഫിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍  പരസ്യമായി  രംഗത്ത് വന്നത് ശ്രോതാക്കളുടെ ഇടയില്‍ ശക്തമായ പ്രതിഷേധത്തിന്ന് ഇടയാക്കിയിരിക്കുന്നു .

ഗള്‍ഫില്‍ ദുബായിലെ GOLD FM 101.3 തിരഞ്ഞെടുപ്പ് ദിവസം നടത്തിയ ലൈവ് ചര്‍ച്ചയില്‍ പങ്കെടുത്ത് ഒരു പ്രമുഖ പത്രത്തിലെ കോണ്‍ഗ്രസ്സുകാരനായ പത്ര പ്രവര്ത്തകനാണ്  സഃ വി. എസ്. അച്ചുതാനന്ദനെ കോമളിയെന്നും മറ്റ് പദ പ്രയോഗങളും നടത്തി അധിക്ഷേപിച്ചത്.

അഴിമതിക്കാര്‍ക്കും പെണ്‍വാണിഭ ക്കാര്‍ക്കും എതിരെ സഃ അച്ചുതാനന്ദന്‍ അഴിച്ചു വിട്ട കൊടുങ്കാറ്റ് അവരെ അനുകൂലിക്കുന്നവരെ ശരിക്കും അങ്കലാപ്പി ലാക്കിയിരിക്കുന്നു. അതു കൊണ്ടു തന്നെയാണു സഃ വി. എസിനെ വ്യക്തിപരമായി അപമാനിക്കാന്‍ ഇവര്‍ തയ്യാറായിരിക്കുന്നത്. കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന  ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍ കോണ്ഗ്രസ്സും അവരെ അനുകൂലിക്കുന്നവരും അതിന്ന് തയ്യാറായില്ലായെന്ന് മാത്രമല്ല കിട്ടുന്ന സന്ദര്ഭങള്‍ അദ്ദേഹത്തിന്നെതിരെ അപവാദ പ്രചരണങള്‍ നടത്താന്‍ തയ്യാറാകുന്നു. രാഷ്ട്രീയത്തില്‍  സത്യസന്ധവും  ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങള്‍ നടത്തുന്നവരെ  മഹാ അപരാധികളായി  കാണുകയും എല്ലാ വിധ തട്ടിപ്പും വെട്ടിപ്പും അഴിമതിയും പെണ്‍‌വാണിഭ മടക്കമുള്ള ദുഷ്‌പ്രവര്‍ത്തികള്‍ നടത്തി നാടിന്ന് അപമാനമായി തീരുന്നവരെ അനുകൂലിക്കാനും അവരെ പാടി പുകഴ്ത്താനും ചിലര്‍ തയ്യാറാകുന്നുവെന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായി  കാണേണ്ടിയിരിക്കുന്നു.

സിന്ധു ജോയിയെ അച്ചുതാനന്ദന്‍ ‘ഒരുത്തി’ യെന്ന് വിളിച്ചുവെന്ന് പറഞ്ഞ് രോഷം കൊണ്ട, അതിന്നെതിരെ ശക്തമായി പ്രതികരിച്ച പല പത്ര പ്രവര്‍ത്തക മാന്യമാരും ചര്‍ച്ച ചെയ്യുന്ന പാനലില്‍  ഉണ്ടായിട്ടും ഇതിന്നെതിരെ ഒരക്ഷരം  മിണ്ടിയില്ലായെന്നത്  ശ്രദ്ധേയമാണു. അവതാരകന്‍ പോലും മൗനം പാലിച്ചു.

അധികാരവും പദവിയും ഉപയോഗിച്ച് പൊതു മുതല്‍ കട്ടു തിന്നവര്‍ക്കും പാവപ്പെട്ട പെണ്‍കുട്ടികളെ  ലൈംഗികതക്കും പെണ്‍‌ വാണിഭത്തിന്നും ഇരയാക്കുന്ന വര്‍ക്കുമെതിരെ  വിട്ടു വീഴ്ചയില്ലായെന്ന അച്ചുതാനന്ദന്റെ പ്രഖ്യാപനവും പ്രവര്‍ത്തനവും പ്രചരണവുമാണു ഈ പത്ര പ്രവത്തകനെ പ്രകോപിച്ചത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കേന്ദ്രത്തില്‍ ഇന്നും യു. ഡി. എഫ്. ഭരിച്ചിരുന്ന കാലത്ത് കേരളത്തിലും അഴിമതിയായിരുന്നു മികച്ച് നിന്നത്. അഴിമതി നടത്താത്തവരായി  ഒരു മന്ത്രി പോലും ആ മന്ത്രി സഭയില്‍  ഉണ്ടായിരുന്നില്ല. അഴിമതിക്കാരും പെണ്‍‌ വാണിഭക്കാരും അടങുന്ന മന്ത്രിമാരെ വെച്ച് ഭരണം നടത്തിയ  ഉമ്മന്‍ ചാണ്ടിക്ക് ഇതിനെ പറ്റിയൊന്നും പറയാന്‍ ഒട്ടും അര്‍ഹതയുമില്ല. ഇതില്‍ നിന്ന് പങ്ക് പറ്റുന്നവര്‍ക്ക് അത് കിട്ടാതെയിരുന്നാല്‍ കോപം വരുകയെന്നത് സ്വഭാവികമാണു. എന്നു വെച്ച് അഴിമതി വിരുദ്ധ പെണ്‍‌ വാണിഭ വിരുദ്ധ പ്രസ്ഥാനത്തിന്ന് നേതൃത്വം കൊടുക്കുന്ന മഹല്‍ വ്യക്തിത്വങളെ അപമാനിക്കാന്‍ ശകാര വര്‍ഷം നടത്തുന്നത് നെറികേടിന്റെ അടയാളമാണു.

അഴിമതിയിലും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള  നീച പ്രവര്‍ത്തനങളും നടത്തി ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരായി നില്‍ക്കുകയും ഇതൊക്കെയല്ലെ നിങള്‍ ചെയ്തതെന്നും ഇനി ഭരണത്തില്‍ വന്നാലും ഇതില്‍ കൂടുതല്‍ എന്താണു നിങള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നും ജനങള്‍ ചോദിക്കുമ്പോള്‍   ഉത്തരം മുട്ടി യു. ഡി. എഫ്. സ്വയം പ്രതിരോധ ത്തിലായി നില്‍ക്കുമ്പോള്‍  അവരുടെ ഉപ്പിന്നും ചോറിന്നും വാലാട്ടി നില്‍ക്കുന്നവര്‍ക്ക് രോഷം ഉണ്ടാകുകയെന്നത് സ്വാഭാവികം. എന്നാല്‍ കേട്ടിരിക്കുന്നവര്‍ക്കോ???

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ സഃ വി. എസും ഇടതു പക്ഷ ജനാധിപത്യ മുന്നണിയും  കേരളത്തിന്റെ വികസനത്തിലും ജന ക്ഷേമ പ്രവര്‍ത്തനങള്‍ക്ക് മുന്‍‌ഗണന നല്‍കി കൊണ്ടും, അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭ ക്കാര്‍ക്കും ശക്തമായ താക്കിതു നല്‍കി ക്കൊണ്ടും നടത്തിയ പ്രചരണം ജനങള്‍ ഏറ്റെടുക്കുകയും  ജന വികാരം  യു. ഡി. എഫിന്ന് എതിരാണെന്ന് അവര്‍ തിരിച്ചറിയും ചെയ്തതോടെ  അക്രമത്തിലൂടെയും അപവാദങള്‍  പ്രചരിപ്പിച്ചും  ശ്രദ്ധ നേടാനുള്ള  ശ്രമങളാണു  പിന്നിട് നടന്നത്. അതും പരാജയ പ്പെട്ടപ്പോഴാണു  വി. എസിനെ വ്യക്തിപരമായി  കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ്സ് ക്വട്ടേഷന്‍ സഘത്തെ ഏര്‍പ്പാട് ചെയ്തത്. മാധ്യമങളെ പണം കൊടുത്ത് വിലക്ക് വാങിയത്.

കേരളത്തില്‍ യു. ഡി. എഫ്. ടിക്കറ്റില്‍ മത്സരിക്കുന്ന അമ്പത്തിയഞ്ച് കോടിശ്വരന്മാരും അവര്‍ക്ക് ആവശ്യമുള്ള പണം വിദേശത്തു നിന്ന് തരപ്പെടുത്തി കൊടുക്കുന്ന ഏജന്റുമാരും (യു. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ ഇവര്‍ക്കായിരിക്കും പിന്നിട് കേരളം മുറിച്ച് വില്‍ക്കപ്പെടുക. കച്ചവടം ഉറപ്പിച്ചേ ഇവര്‍ പണം കൊടുക്കുകയുള്ളു) അഴിമതിയിലൂടെ കോണ്‍ഗ്രസ്സ് സമാഹരിച്ച കോടിക ളുമാണു  കേരളത്തില്‍ ഈ ഇലക്ഷനില്‍ ഒഴുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ‘അഴിമതി രാജ് ‘ അല്ല എന്നാണ് ഇയ്യിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വാര്‍ത്താ സമ്മേളനം വിളിച്ച് ആണയിട്ടത്. അഴിമതിയിലും കള്ളപ്പണ നിക്ഷേപത്തിലും ഇന്ത്യയെ ലോകത്തിന്റെ നെറുകെയില്‍ എത്തിച്ചു എന്നതാണ് കോഗ്രസ് രാജ്യത്തിന് നല്‍കിയ ‘വിലപ്പെട്ട’ സംഭാവന. ഈ അഴിമതിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവര്‍ വി. എസ്. ഉയര്‍ത്തിയ ശക്തമായ താക്കിതിന്നു മുന്നില്‍  പതറിപ്പോയി എന്നതാണു യഥാര്‍ത്ഥ്യം.

അഴിമതി ക്കെതിരായ പോരാട്ടത്തില്‍ പെണ്ണിന്റെ മാനം രക്ഷിക്കാനുള്ള  പോരാട്ടത്തില്‍ ഇവര്‍ക്ക് വിടുവേല ചെയ്യുന്ന ദല്ലാളന്മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കും. ദല്ലാളപ്പണി യെടുക്കുന്ന പത്ര പ്രവര്‍ത്ത കനാണെങ്കില്‍ പോലും.

സി. പി. ഐ. എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ  ആരാധ്യനായ മുഖ്യമന്ത്രിയും  , കഴിഞ്ഞ ഏഴു പതിറ്റാണ്ടായി കേരള രാഷ്ട്രിയ രംഗത്തും ദേശിയ രാഷ്ട്രിയത്തിലും ജ്വലിച്ചു നില്‍ക്കുകയും, അഴിമതിക്കാര്‍ക്കും  പെണ്‍‌വാണിഭ ക്കാര്‍ക്കും എതിരെ  വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും  അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവശ്യങളും നേടിയെടുക്കാന്‍ വിശ്രമ‌മില്ലാതെ പോരാടുകയും  നേടിയെടുക്കുകയും  ചെയ്തിട്ടുള്ള നേതാവാണു സഃ വി. എസ്. അച്ചുതാനന്ദന്‍. ബ്രിട്ടിഷ്  മേല്‍ക്കോയ്മക്ക് എതിരെ സ്വതന്ത്ര സമര പോരാട്ടത്തില്‍ ജീവന്‍ പോലും തൃവല്‍ഗണിച്ചു കൊണ്ട് പോരാടിയിട്ടുണ്ട്. പുന്നപ്ര വയലാര്‍ സമര പോരാട്ടത്തിന്റെ ധീര നായകനാണദ്ദേഹം. ഇദ്ദേഹത്തെ കോമാളിയെന്ന് വിളിച്ച്  റേഡിയോ ചര്‍ച്ചയില്‍  അപമാനിക്കാനും  അവമതിച്ചു കാണാനും ഒരു പത്ര പ്രവര്‍ത്തകന്‍   തയ്യാറായി എന്നത് അത്യന്തം വേദനാ ജനകവും പ്രതിഷേധാര്‍ഹവുമാണു. ഇത്തരത്തിലുള്ള പത്ര പ്രവര്‍ത്തകര്‍ നാടിന്ന് തന്നെ അപമാനമാണു. അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിക്കണം.

- നാരായണന്‍ വെളിയംകോട്

വി. എസ്. തന്നെ താരം
ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതല്‍ അവസാനിക്കുമ്പോള്‍ വരെ താരം താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടെ വി. എസ്. അച്യുതാനന്ദന്‍ തെളിയിച്ചു. മറ്റേതൊരു നേതാവിനേക്കാളും വി. എസ്സിനെ കാണുവാനായിരുന്നു ജനം ഇരമ്പി യെത്തിയത്.

തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിയതു മുതല്‍ യു. ഡി. എഫ്. ലക്ഷ്യം വച്ചതും വി. എസ്സിനെ തന്നെ. ആരോപണ പ്രത്യാരോപണ ങ്ങളുമായി രംഗം ചൂടു പിടിച്ചു. ഒടുവില്‍ കൊട്ടിക്കലാശ ദിനത്തില്‍ വി. എസ്സും കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയും നേര്‍ക്കു നേരെന്ന മട്ടിലായി ആരോപണ പ്രത്യാരോപണങ്ങള്‍. അഞ്ചു വര്‍ഷം വികസനമൊന്നും ഉണ്ടായില്ലെന്നും കേരളത്തിലെ സര്‍ക്കാരിന് കാര്യക്ഷമതയില്ലെന്നും ആന്റണി ആരോപിച്ചപ്പോള്‍ തിരിച്ച് 2ജി സ്പെക്ട്രം അഴിമതിയും, ആദര്‍ശ് ഫ്ലാറ്റ് ഇടപാടുമെല്ലാം ആന്റണിക്കെതിരെ വി. എസ്സ് തൊടുത്തു വിട്ടു.

പ്രധാന മന്ത്രി മന്‍‌മോഹന്‍ സിങ്ങും, സോണിയാ ഗാന്ധിയും, പ്രകാശ് കാരാട്ടും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിനെത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്ക പ്പെട്ടില്ലെന്നാണ് വിലയിരുത്ത പ്പെടുന്നത്. മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്റെ പ്രായം സംബന്ധിച്ചുള്ള രാഹുല്‍‌ ഗാന്ധിയുടെ ചില പ്രസ്താവനകള്‍ക്ക് എല്‍. ഡി. എഫ്. നേതാക്കള്‍ ചുട്ട മറുപടി നല്‍കുകയും ചെയ്തു.

വികസനം, എന്‍ഡോസള്‍ഫാന്‍, തൊഴിലില്ലായ്മ, ആദിവാസികളുടേ അടക്കം ഭൂമി പ്രശ്നങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ പലതും ചര്‍ച്ചയാകാതെ വിവാദങ്ങളിലേക്കും വ്യക്തി ഹത്യകളിലേക്കും ചുരുങ്ങി.

അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
അഴിമതിക്ക് എതിരായ പോരാട്ടത്തില്‍ മന്‍മോഹന്‍ സര്‍ക്കാരിനെ മുട്ടു കുത്തിച്ച അണ്ണ ഹസാരെയുടെ നിരാഹാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ യു. ഡി. എഫിനെതിരായ അടിയൊഴുക്കായി. ഇത് ജനവിധിയില്‍ പ്രതിഫലിക്കും.

നിരാഹാരം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും, സമരം സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും യു. ഡി. എഫിനെതിരായ വോട്ടെഴുക്കിനുള്ള ചാലു കീറലായി.

ആദര്‍ശ്, 2ജി, കോമണ്‍ വെല്‍ത്ത് അഴിമതികള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നയിക്കുന്ന യു. പി. എ. സര്‍ക്കാരിനെതിരായ രോഷം കടുക്കുകയും, ഇന്ത്യയില്‍ എവിടെ തെരഞ്ഞെടുപ്പ് നടന്നാലും കോണ്‍ഗ്രസ് പിന്നോട്ടടിക്കുകയുമാണ്. അഴിമതിക്കെതിരായ ഈ ജനകീയ വികാരം ഉള്‍ക്കൊണ്ടാണ് പഴയ പട്ടാള ഡ്രൈവറായ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നിരാഹാരം തുടങ്ങിയത്. ഇതിനെ ആദ്യം അവഗണിക്കാനും അപഹസിക്കാനും കോണ്‍ഗ്രസും അവരുടെ ഭരണവും ശ്രമിച്ചു.

സമരം ഒത്തുതീര്‍ക്കാന്‍ കേരളത്തില്‍ നിന്നു മാത്രം മൂന്നു ലക്ഷം ഓണ്‍ലൈന്‍ സന്ദേശം പോയി. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ നവാഗത വോട്ടര്‍മാരടക്കമുള്ള യുവജനങ്ങളില്‍ വലിയൊരു ഭാഗം കോണ്‍ഗ്രസ് ഭരണത്തിന്റെ അഴിമതിയില്‍ മനസ്സു മടുത്തെന്നാണ്. സംസ്ഥാനത്തെ രണ്ടു കോടി 30 ലക്ഷത്തോളം വോട്ടര്‍മാരില്‍ 12 ലക്ഷത്തോളം പുതു വോട്ടര്‍മാരാണ്. ഒന്നോ രണ്ടോ ലക്ഷം വോട്ടുകളില്‍ പോലും മാറ്റം വന്നാല്‍ സംസ്ഥാനത്ത് ഒരു മുന്നണിക്ക് ലഭിക്കുന്ന സീറ്റില്‍ നല്ല മാറ്റം സൃഷ്ടിക്കുന്ന സ്വഭാവമാണ് കേരളത്തിന്. ‘അഴിമതിക്കെതിരായ സമരം ഇന്ന് അവസാനിക്കുകയല്ല, തുടങ്ങുകയാണ്’ എന്നാണ് നിരാഹാരം അവസാനിപ്പിച്ച് ഹസാരെ പ്രഖ്യാപിച്ചത്. ഈ സമരത്തോടൊപ്പം നില്‍ക്കുന്ന മനസ്സുള്ള കേരളത്തിലെ നവാഗത വോട്ടര്‍മാര്‍ ഉള്‍പ്പെടെ യുള്ളവരില്‍ നല്ലൊരു പങ്ക് എല്‍. ഡി. എഫിന് വോട്ടു ചെയ്തേക്കും.

ഹസാരെയുടെ സമരം കഴിഞ്ഞ നാലു നാളില്‍ സംസ്ഥാനത്തെ ബാലറ്റ് വിഷയങ്ങളില്‍ സ്ഥാനം നേടിയിരുന്നു. സമരത്തിന് എല്‍. ഡി. എഫ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍, സി. പി. എ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരെല്ലാം പൊതു യോഗങ്ങളില്‍ ഹസാരെയുടെ സമരം ഉയര്‍ത്തിയ തരംഗത്തെ പ്രോത്സാഹിപ്പിച്ചു.

കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിയുടെ ഭീമാകാര വളര്‍ച്ചയാണ് കുറ്റമറ്റ ലോക്പാല്‍ ബില്‍ എന്ന ആവശ്യത്തിന് പ്രേരണയായത്. സമരം ഒത്തു തീര്‍ന്നെങ്കിലും കോണ്‍ഗ്രസിനോടുള്ള താല്‍പ്പര്യ മില്ലായ്മയാണ് മന്‍മോഹന്‍ സിങ്ങിന്റെയും രാഹുലിന്റെയും കേരള പര്യടനത്തില്‍ പൊതു യോഗങ്ങളിലെ ആള്‍ക്ഷാമത്തില്‍ തെളിയുന്നത്.

2ജി ഉള്‍പ്പെടെയുള്ള അഴിമതിയും അണ്ണ ഹസാരെയുടെ സമരവും വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിഷയങ്ങളാണെന്ന് കേന്ദ്രത്തിന് വെള്ളിയാഴ്ച സമര്‍പ്പിച്ച കേന്ദ്ര ഇന്റലിജന്‍സിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായി അറിയുന്നു. ഇത് യു. ഡി. എഫിന് പ്രതികൂല സ്ഥിതി സൃഷ്ടിക്കുന്നതായും എല്‍. ഡി. എഫ്. മേല്‍ക്കൈക്ക് ഇടയാക്കുന്നതായും ഐ. ബി. പറഞ്ഞതായി അറിയുന്നു. ഇപ്പോഴത്തെ ട്രെന്‍ഡില്‍ എല്‍. ഡി. എഫ്. അധികാരത്തില്‍ തുടരുമെന്നാണ് ഐ. ബി. യുടെ വിലയിരുത്തല്‍.

യു. ഡി. എഫിന്റെ വിജയ സാധ്യത നിരാകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ ഏതു വിധേനയും ജാതി – മത ശക്തികളെ സ്വാധീനിക്കാനും വോട്ട് വിലയ്ക്ക് വാങ്ങാന്‍ പണം ഒഴുക്കാനുമുള്ള നെട്ടോട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസും സംസ്ഥാനത്തെ യു. ഡി. എഫും.

പതിവില്ലാത്ത വിധം യു. ഡി. എഫ്. ഘടക കക്ഷി സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വകയായി കാല്‍ക്കോടി രൂപ വീതം നല്‍കുന്നു. ആദ്യ പടിയായി 10 ലക്ഷം രൂപ നല്‍കി. ഹെലികോപ്റ്റര്‍ വിവാദം, ഐസ്ക്രീം കേസു മുതല്‍ ടൈറ്റാനിയം അഴിമതി വരെയുള്ള വിഷയങ്ങളില്‍ പൊള്ളലേറ്റ യു. ഡി. എഫിനു മേല്‍ തെരഞ്ഞെടുപ്പിലെ വേനല്‍ച്ചൂടില്‍ പതിച്ച സൂര്യാഘാതമാണ് അണ്ണ ഹസാരെയുടെ സമരം.

- പ്രശാന്ത്‌ കുമാര്‍

ഗാന്ധിയന്മാരുടെ പറന്നു കളി
ഒറ്റ മുണ്ടുടുത്ത ഒരു പാവം വൃദ്ധന്‍ വടിയും കുത്തി വേഗത്തില്‍ ഇന്ത്യ മുഴുവന്‍ നടന്നും പട്ടിണി കിടന്നും വെള്ളക്കാരുടെ ബൂട്ടിന്‍ ചവിട്ടേറ്റും ഒരു പ്രസ്ഥാനം കെട്ടിപ്പടുത്തു. വെള്ളക്കാരെ കെട്ടു കെട്ടിച്ച ആ അര്‍ദ്ധ നഗ്നനായ ഫക്കീര്‍ ഇന്ന് ജീവിച്ചിരുന്നു എങ്കില്‍… ഓര്‍ക്കാനേ വയ്യ.

അഭിനവ ഗാന്ധിമാര്‍ക്ക് ഹെലികോപ്റ്റര്‍ നിര്‍ബന്ധം. നടക്കാന്‍ പോലുമാകാത്ത വിധം ഇന്ത്യ വികസിച്ചതിനാല്‍ വോട്ടര്‍മാരുടെ അടുത്തെത്താന്‍ പറക്കുകയല്ലാതെ വേറെയെന്ത് വഴി?

ഉത്തരേന്ത്യ യിലൊക്കെ ഇത് സാധാരണം മാത്രം. കേരളത്തില്‍ മാത്രം ദേ ആ പഴേ പടി. എന്നാ ഇവരൊക്കെ ഒന്നു മാറി ചിന്തിക്കുക… ഈ വികാരം തികച്ചും ന്യായം. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ അടിക്കാനും ഇതേ പോലൊരു സാധനം തന്നെ യാണ് ഉപയോഗിച്ച് പാവം ജനങ്ങളെ വിഷം തീറ്റിച്ചത്. അതൊക്കെ ആര്‍ക്ക് വേണം അല്ലെ… ഈ വോട്ടോട്ട ത്തിനിടയില്‍ ചിന്തിക്കാന്‍ പറ്റിയ കാര്യാണോ അത്. അതു കള. പ്രസിഡന്റല്ലോ… കേരളമാകെ പറക്കണ്ടായോ… ഇടക്കിടക്ക് ഹരിപ്പാടൊന്ന് ദര്‍ശനം നടത്തണ്ടായോ… അതു കൊണ്ടൊക്കയാ ഈ പറക്കണ കുന്ത്രാണ്ടം വേണംന്ന് വെച്ചത്. ഇപ്പൊ അതും പുലിവാലായി… എങ്ങനെയെങ്കിലും ഹജൂര്‍ കച്ചേരീലൊന്ന് മഹാരാജാവിന്റെ കസേര യിലിരിക്കാന്‍ സര്‍വ്വ നായന്മാരോടും ഗ്രൂപ്പന്മാരോടും തൊട്ടും തലോടിയും നിന്നു സഹകരിക്കണം. ആ കുഞ്ഞൂഞ്ഞച്ചായനെ ഒതുക്കണം. അതിന് പഴയ പാമോയില്‍  ഡബ്ബകള്‍ വീണ്ടും ഇറക്കണം. അങ്ങനേ ഒത്തിരി പണി കെടക്കുവാ… അതിനൊക്കെ പറക്കാന്‍ നമുക്ക് ചിറകില്ലാത്തതിനാല്‍ വേറെ എന്ത് വഴി… ഇതിനൊക്കെ ഇടയിലാ… ആ രാമചന്ദ്രന്‍ മാഷിന്റെ ചെല സത്യ പ്രസ്താവനകള്. സത്യം പറയാനും ചെല നേരോം കാലമൊക്കെയില്ലെ. അങ്ങേര് അതൊന്നും നോക്കുല്ല… വിളിച്ചങ്ങ് പറയും. പണ്ട് നടന്നതൊക്കെ… സീറ്റന്മാര് തക്കം പാര്‍ത്തിരിക്കുവാ സീറ്റ് കിട്ടാത്തതിനാല്‍. അവരെങ്ങാനും കേറി പണി തന്നാല്‍ ദൈവമേ… കക്ഷത്തുള്ളത് പോകേം ചെയ്തു ഉത്തരത്തുള്ളത് കിട്ടിയതുല്ലാന്ന് വരും. അതിലും ഭേദം… സ്വാഹ… കുനിഞ്ഞു നിന്നാല്‍ അങ്ങ് തലേ വരെ കേറണ കൂട്ടങ്ങളാ ഒപ്പമുള്ളത്… സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിലേ പണ്ട് ലീഡര്‍ക്ക് പറ്റിയ അബദ്ധം പിണയും. അങ്ങേര് ചെല കളിയൊക്കെ പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെ ആശാന്റെ നെഞ്ചത്ത് കളരി പഠിച്ചവനാ ഈ … എന്നാലും ഒരു ശ്രദ്ധ… അത്ര മാത്രം.

കേരളമാകെ ഒന്ന് പറന്നു കാണാനും ഈ പത്രക്കാരും പിന്നെ ചെല മറ്റവന്മാരും സമ്മതിക്കൂലാ എന്ന് വെച്ചാ… ഇത് വല്ല്യ കഷ്ടം തന്നെ…

ആ ഗാന്ധിയപ്പൂപ്പന്‍ പറഞ്ഞ പോലെയൊക്കെ ഈ ഹൈടെക് കാലത്ത്  പ്രവര്‍ത്തിക്കാന്‍ പറ്റ്വോ… അടുത്ത മാസത്തില് ഹജൂര്‍ കച്ചേരില് ഇരിക്കണം… അതും കുഞ്ഞൂഞ്ഞച്ചായനെ ഒരു ചവിട്ടും കൊടുത്തു വേണം. ഇനിയുള്ള മുന്നേറ്റം… പറന്നും  മുഖ്യമന്ത്രിയാകണം… ഈ ചാന്‍സ് കളയാനൊക്കൂല… പിടിയെടാ പിടി.

- ആക്ഷേപകന്‍

(ചിത്രം : കടപ്പാട് കാര്ട്ടൂണിസ്റ്റ് സുധീര്‍നാഥ്)