അടിമത്തം ഇരന്നു വാങ്ങുന്നവര്‍

September 11th, 2008

രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങ്ങുന്നവരായി നമ്മുടെ ഭരണാധികാരികള്‍ അധഃപതിച്ചിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം പണയ പ്പെടുത്തുന്നതാണ് ആണവ കരാറെന്നും ഇതിന്നെതിരെ ദേശാഭിമാനികള്‍ ഒറ്റക്കെട്ടായി അണി നിരക്കണമെന്നും ഇടതു പക്ഷം ശക്തിയായി വാദിക്കുമ്പോള്‍ കോണ്ഗ്രസ്സും പ്രധാന മന്ത്രിയും ഇതിന്നെതിരെ തൊടു ന്യായങ്ങള്‍ പറഞ്ഞ് ആണവ ക്കരാറിനെ ന്യായികരിക്കുകയാണ്. സാമ്രാജ്യത്ത ശക്തികള്‍ക്ക് കീഴടങ്ങാന്‍ തയ്യാറായി നില്ക്കുന്ന വലിയൊരു ജന വിഭാഗം ഇന്ത്യയിലു മുണ്ടെന്ന് തെളിയിക്കു ന്നതായിരുന്നു ആണവ ക്കരാറിനെ ക്കുറിച്ച് നടന്ന ചര്‍ച്ചകള്‍.

ആണവ ക്കരാറിനെ ക്കുറിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ത്യന്‍ പാര്‍ലിമെന്റിനും ജനങ്ങള്ക്കും നല്കിയ ഉറപ്പുകളോക്കെ വ്യാജമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള തായിരുന്നു വെന്നും അമേരിക്ക പുറത്തു വിട്ട രേഖകളില്‍ നിന്ന് തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യ അമേരിക്കയുമായി ഒപ്പിടാന്‍ പോകുന്ന 123 കരാര്‍ അമേരിക്കന്‍ കോണ്ഗ്രസ്സ് പസ്സാക്കിയ ഹൈഡ് ആക്ടിന്ന് വിധേയമാ യിരിക്കുമെന്നും തെളിഞ്ഞിരിക്കുന്നു.

ഇന്ത്യ ആണവ പരിക്ഷണം നടത്തിയാല്‍ മാത്രമല്ല അമേരിക്കക്ക് ആവശ്യമെന്ന് തോന്നുന്ന ഏതു ഘട്ടത്തിലും കരാര്‍ റദ്ദാക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ കോണ്ഗ്രസ്സിന്റെ വിദേശ കാര്യ സമിതിക്ക് അമേരിക്കന്‍ സര്ക്കാര്‍ അയച്ച രേഖയില്‍ വെളിപ്പെടു ത്തിയിരിക്കുന്നു. അമേരിക്ക ശത്രു രാജ്യങ്ങളുമായി കരുതുന്ന വരുമായിട്ടുള്ള ചങ്ങാത്തം പോലും ആണവ ക്കാരാര്‍ എക പക്ഷിയമായി റദ്ദാക്കാന്‍ അമേരിക്കക്ക് അംഗികാരം നല്കുന്നുണ്ട്. ആണവ ക്കാരാര്‍ റദ്ദാക്കാന്‍ ഒരു കൊല്ലത്തെ സമയം അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആണവ വിതരണം ഉടനെ നിര്ത്തി വെപ്പിക്കാന്‍ അമേരിക്കക്ക് കഴിയും .പ്രധാന മന്ത്രിയും കോണ്‍ഗ്രസ്സും പറയുന്നതിന്റെ ഘടക വിരുദ്ധമായ കാര്യങ്ങളാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ വിദേശ കാര്യ സമതിക്ക് പ്രസിഡണ്ട് ബുഷ് അയച്ച രേഖയില്‍ പറയുന്നത്.

യുറേനിയത്തിന്റെ ദ്വിമുഖ പ്രയോഗത്തിനുള്ള സാങ്കേതിക വിദ്യ, സമ്പുഷ്ടിക രണത്തിന്നും പുനഃസംസ്ക രണത്തിന്നുമുള്ള സാങ്കേതിക വിദ്യ ഇതൊന്നും ഇന്ത്യക്ക് കൈമാറില്ല. ഇന്ത്യയുടെ ആണവോര്ജ്ജ സംവിധാനം അന്താരാഷ്ട്ര ഏജന്സികളുടെ പരിശോധന കള്ക്ക് തുറന്നിടണം എന്നിരുന്നാലും ഇന്ത്യക്ക് യാതൊരു രക്ഷയുമില്ല. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന റിയാക്ടറുകളില്‍ സംപുഷ്ട യുറേനിയം ഒരു പ്രാവശ്യം മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇന്ത്യയില്‍ യുറേനിയം മൂന്നു ഘട്ടങ്ങളായി ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ റിയേക്ടറുകളാണ് നാമിന്ന് ഉപയോഗിക്കുന്നത്. സംമ്പുഷ്ട യുറേനിയം ഉയര്ന്ന സമ്മര്ദ്ദത്തില്‍ പ്രവര്ത്തിക്കുന്ന വാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. തുടര്ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ്റ്റ് ബ്രീഡര്‍ റിയേക്ടറുകളില്‍ ഉപയൊഗിക്കുന്നു. അവസാനമായി ഫ്ലുട്ടോണിയം – തോറിയം മിശ്രിതം അഡ്വാന്സ്ഡ് ഹെവിവാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയേക്ടറുകളില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. അതു കൊണ്ട് യുറേനിയം വന്‍ തോതില്‍ ഇറക്കുമതി ചെയ്യേണ്ടി വരും. ഇത് നമ്മുടെ സാമ്പത്തിക രംഗത്തെ പാപ്പരാക്കുകയും നാം ഇന്ന് നടത്തി ക്കൊണ്ടിരിക്കുന്ന എല്ലാ പരിക്ഷണങ്ങളും നിര്ത്തി വെയ്ക്കേണ്ടതായും വരും .

ഇന്ത്യയിലെ നൂറ്റിപ്പത്ത് കോടി ജനങ്ങളുടെ ആത്മാഭിമാനം പണയപ്പെടുത്തി അമേരിക്കയുമായി ഈ അടിമത്തത്തിന്റെ കരാര്‍ ഒപ്പിടുന്നതിന്ന് ഇന്ത്യന്‍ പ്രധാന മന്ത്രിയെ നയിക്കുന്ന ചേതോ വികാരമെന്താണ്. സാമ്രാജ്യത്തെ ഇന്ത്യയില്‍ നിന്ന് കെട്ടു കെട്ടിച്ച് സ്വാതന്ത്ര്യം നമുക്ക് നേടി ത്തന്ന ധീര ദേശാഭിമാനികളോട് കാട്ടുന്ന കടുത്ത അനീതിയാണിത്. അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ ചോര ക്കൊതി പൂണ്ട നര വേട്ടയുടെ കറുത്ത അധ്യായങ്ങളെ ക്കുറിച്ച് അല്പമെങ്കിലും ധാരണയുള്ളവര്‍ ബുഷിന്റെ കാല്ക്കീഴില്‍ രാജ്യത്തിന്റെ പരമാധികാരം പണയം വെയ്ക്കാന്‍ തുനിയില്ല.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

വര്‍ഗ്ഗീയ വാദികള്‍ അഴിഞ്ഞാടുമ്പോള്‍ മതേതരത്വ വാദികള്‍ മാളത്തില്‍

September 3rd, 2008

ഒറിസ്സ കത്തി എരിയുകയാണ്. ജലാസ് പേട്ടയില്‍ സ്വാമി ലക്ഷണാനന്ദ സരസ്വതി കൊല ചെയ്യപ്പെട്ടതിന്ന് ശേഷം ആ സ്ഥലം സന്ദര്‍ശിച്ച വി എച്ച് പി നേതാവ് പ്രവിണ്‍ തൊഹാഡിയ കൊലപാതകത്തിന്ന് ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്ന് ആരോപിച്ചതിന്ന് ശേഷമാണ് അക്രമങള്‍ക്ക് തുടക്കം. ഒരാഴ്ച ക്കാലമായി ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന അതി ക്രൂരവും പൈശാചികവുമായ നര നായാട്ട് ഇന്നും തുടരുകയാണ്. ആയിര ക്കണക്കിന്ന് വീടുകളും നിരവധി ക്രിസ്ത്യന്‍ ദേവാലയങളും അഗ്നിക്ക് ഇരയാക്കി കഴിഞിരിക്കുന്നു. പതിനായിര ക്കണക്കിന്ന് ജനങള്‍ നാടും വീടും വസ്തു വകകളും ഉപേക്ഷിച്ച് ജീവ രക്ഷാര്‍ത്ഥം പാലായനം ചെയ്ത് കാട്ടില്‍ അഭയം തേടിയിരിക്കുന്നു .

ഒറീസ്സയിലെ കാണ്ടമാല്‍ ജില്ലയില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ ഒരു കുട്ടി

അക്രമങളും കൊള്ളയും കൊള്ളി വെപ്പും നിര്‍ബാധം തുടരുമ്പോഴും സര്‍ക്കാറും പോലീസ്സും നിഷ്ക്രിയരായി നോക്കി നല്‍ക്കുക മാത്രമല്ല അക്രമ കാരികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു വെന്നത് അത്യന്തം അപകടകരമായ സ്ഥിതിയിലേക്കാണ് കാര്യങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. അക്രമങള്‍ക്ക് ഇരയായ പതിനയ്യായി രത്തോളം പേരെ നിരവധി ദുരിതാ ശ്വാസ കേമ്പുകളില്‍ എത്തിക്കാനും സംരക്ഷണം നല്‍കാനും കഴിഞുവെന്ന് സര്‍ക്കാര്‍ അവകാശ പ്പെടുമ്പോഴും കൊടും കാട്ടില്‍ അഭയം തേടിയ ആറായിര ത്തോളം പേരെ തിരിച്ചു കൊണ്ടു വരുന്നതിന്നോ അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിന്നോ ഇന്നും കഴിഞിട്ടില്ലാ എന്നത് അത്യന്തം വേദനാ ജനകമായ അവസ്ഥയാണ്.

അതി രൂക്ഷമായ അക്രമങളും കൊള്ളയും കൊള്ളി വെപ്പും അരങേറിയ ഗജപതി, രായ്‌ഗാഡ, ജയപ്പൂര്‍ തുടങിയ സ്ഥലങളില്‍ സ്ഥിതി ഗതികള്‍ ശന്തമാണെന്ന് സര്‍ക്കാര്‍ പറയുന്നു ണ്ടെങ്കിലും ജനങളില്‍ നിന്ന് ഭീതി അകറ്റാനോ അവരില്‍ സുരക്ഷ ബോധം ഉറപ്പ് വരുത്താനോ ഇതു വരെ കഴിഞിട്ടില്ല.

ഒറിസ്സയില്‍ ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ അഴിഞാടുമ്പോള്‍ കൊള്ളയും കൊള്ളി വെപ്പും നടത്തുമ്പോള്‍ , മനുഷ്യനെ ജീവനോടെ ചുട്ടു കൊല്ലുമ്പോള്‍ മതേതര ത്തത്തിന്റെ കാവല്‍ ഭടന്മാരെന്ന് വീമ്പിളക്കുന്ന കേരളത്തിലെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തല യുടെയും കോണ്‍ഗ്രസ്സ് എല്ലാവിധ അക്രമങള്‍ക്കും മൌനാ നുവാദം കൊടുത്ത് മാളത്തില്‍ ‍ ഒളിച്ചിരി ക്കുകയാണ്. വര്‍ഗ്ഗിയ വാദികള്‍ മാരകാ യുധങളുമായി അഴിഞാടുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം അഗ്നിക്ക് ഇരയാക്കുമ്പോള്‍ മനുഷ്യനെ പച്ചയോടെ ചുട്ടു കരിക്കുമ്പോള്‍ അതിന്നെതിരെ ചെറു വിരലനക്കാന്‍ കൊണ്‍ഗ്രസ്സിലെ ഒരുത്തനും തയ്യാറായിട്ടില്ല. കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒറിസ്സയിലെ അക്രമങള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്ന ആരോപണം വളരെ സജീവമായി ത്തന്നെ നില നില്‍ക്കുന്നു. ഒറിസ്സയിലെ ക്രിസ്ത്യന്‍ പുരോഹിതന്മരും വിവിധ വേദികളില്‍ ഇത് ഉന്നയിച്ചു കഴിഞു.

വര്‍ഗ്ഗിയ വാദികളുടെ കൊല ക്കത്തിക്ക് സ്വന്തം സഹോദരന്മാര്‍ ഇരയാകുമ്പോഴും അവരുടെ വീടും വസ്തു വകകളും ജീവിതത്തിലെ സര്‍വ സമ്പാദ്യങളും അഗ്നിക്കിര യാക്കുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ കൊള്ളക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നത് ഒറിസ്സയിലെ പ്രത്യക്ഷ അക്രമത്തേക്കാള്‍ ഭീകരമാണ് കേരളത്തിലെ പരോക്ഷ അക്രമമെന്നാണ്. മനുഷ്യത്തം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇവരെ ഒറിസ്സയില്‍ മനുഷ്യ ക്കുരുതി നടത്തുന്നവ രേക്കാള്‍ ക്രൂരന്മാരാണെന്ന് പറയേണ്ടി വരും. കമ്മ്യുണിസ്റ്റ് വിരോധം തലക്ക് കയറിയാല്‍ മനുഷ്യന്‍ എത്രത്തോളം അധഃപതിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണത്.

നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

റമദാനിലെ വ്യാജ പിരിവുകാരെ തിരിച്ചറിയുക

August 27th, 2008

പരിശുദ്ധ റമളാന്‍ ആഗതമാവാന്‍ ഇനി വിരലിലെണ്ണാവുന്ന നാളുകള്‍ മാത്രം ബാക്കി. വിശ്വാസികള്‍ രണ്ട്‌ മാസം മുന്നെ തന്നെ റമളാനിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കം നടത്തി വരുന്നു. അഥവാ റമദാന്‍ മാസത്തിനു മുന്നെ വരുന്ന റജബ്‌, ശ അ ബാന്‍ മാസങ്ങളില്‍ (അല്ലാഹുവേ റജബിലും ശ അബാനിലും ഞങ്ങള്‍ക്ക്‌ ബര്‍ക്കത്ത്‌ ചെയ്യണമേ… തുടങ്ങിയ വചനങ്ങള്‍ ഉരുവിട്ട്‌ പ്രാര്‍ത്ഥന നിരതായ മനസ്സോടെ ചെയ്ത്‌ പോയ തെറ്റു കുറ്റങ്ങളില്‍ പശ്ചാത്തപിച്ച്‌ ഒരു വിചിന്തനത്തിനു വഴി തെളിയുന്ന നല്ല നാളുകളുടെ പ്രതീക്ഷയില്‍ കാക്കുമ്പോള്‍ മറു വശത്ത്‌ വിശ്വാസത്തിന്റെ മറ പിടിച്ച്‌ കപടന്മാരും കള്ളന്മാരും പരമാവധി മുതലെടുപ്പ്‌ നടത്താനും ഈ അവസരം ഉപയോഗ പ്പെടുത്തുന്നത്‌ പുതുമയുള്ള കാര്യമല്ല.

പ്രത്യേകിച്ച്‌ ഗള്‍ഫ്‌ നാടുകളില്‍ റമദാന്‍ ആഗതമവുന്ന തോടെ ഒരു ആഘോഷത്തിന്റെ അതിലുപരി കൂട്ടായ്മയുടെ സാഹോദര്യത്തി ന്റെയൊക്കെ നല്ല കാഴ്ചകള്‍ ആസ്വദിക്കാനാവുന്നു. അത്‌ പോലെ തന്നെ ഗള്‍ഫ്‌ മലയാളികളുടെ മനസ്സിലെ അലിവ്‌ മുതലെടുക്കാന്‍ ഒരു കൂട്ടര്‍ ഈ സമയത്ത്‌ തങ്ങളുടെ പൊയ്മുഖ ങ്ങളുമണിഞ്ഞ്‌ പ്രത്യക്ഷപ്പെടും. ആരാധനാ ലയങ്ങളിലും , സംഘടനാ വേദികളിലു മൊക്കെ ഇവര്‍ സൗഹ്ര്യദം അഭിനയിച്ച്‌ ദിനതകളുടെ കഥകള്‍ മെനഞ്ഞ്‌ പ്രത്യക്ഷപ്പെടും. രാപ്പകലില്ലാതെ കത്തുന്ന സൂര്യന്റെ ചുവട്ടില്‍ രക്തം വിയര്‍പ്പാക്കി ഉണ്ടാക്കി കിട്ടുന്ന ചെറിയ ശമ്പളത്തില്‍ നിന്ന് നാട്ടില്‍ നിന്നെത്തുന്ന ഇത്തരം ആളൂകള്‍ക്ക്‌ യാതൊരു മടിയും കൂടത്‌ വാരി ക്കോരി കൊടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ പക്ഷെ തങ്ങള്‍ കൊടുക്കുന്ന പൈസ അര്‍ഹതപ്പെട്ടവനു തന്നെ യാണോ കൊടുക്കുന്നതെന്ന് ഉറപ്പു വരുത്തണം. കാരണം ഈ പൊയ്മുഖ ങ്ങളുടെ തിര തള്ളലില്‍ അര്‍ഹതപ്പെട്ടവര്‍ മുങ്ങി പ്പോവുന്നത്‌ സ്വാഭാവികം. വാചകമടിയും കള്ള ക്കണ്ണീരും പിടിപാടുകളും കൊണ്ട്‌ ഈ കള്ളന്മാര്‍ ചുരുങ്ങിയ സമയം കൊണ്ട്‌ കൈ നനയാതെ മീന്‍ പിടിച്ച്‌ മറ്റുള്ളവരെ പറ്റിച്ച സന്തോഷത്തോടെ അടുത്ത്‌ ഇരയെ തേടി അടുത്ത സീസന്‍ കാത്ത്‌ സ്ഥലം വിടുമ്പോള്‍ അഭിമാനത്താല്‍ സ്വന്തം ദയനീയത മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മടിക്കുന്നവര്‍ അല്ലെങ്കില്‍ വാചക ക്കസര്‍ത്തില്ലാത്തവര്‍ തങ്ങള്‍ക്ക്‌ ലഭിക്കേണ്ട അവകാശം അര്‍ഹത യില്ലാത്തവര്‍ കൊണ്ട്‌ പോകുന്നത്‌ നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടായി ക്കൂടാ.

റമദാന്‍ മാസത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ യു.എ.ഇ ഗവണ്‍മന്റ്‌ അനധിക്ര്യതമായ പിരിവുകാര്‍ നിരീക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈ കൊള്ളുന്നുണ്ട്‌. എങ്കിലും നാട്ടില്‍ 20 ലക്ഷത്തിന്റെ മണി മാളിക പണിത്‌ കടം വന്നവര്‍, മകളെ കെട്ടിക്കാന്‍ 101 പവന്‍ തികയ്ക്കാനാവത്‌ ഉഴലുന്നവര്‍, പ്ല്സ്റ്റുവിനു പഠിക്കുന്ന മകന്റെ ആവശ്യാര്‍ത്ഥം വാങ്ങിയ പുതിയ വണ്ടിയുടെ ഇന്‍സ്റ്റാള്‍മന്റ്‌ അടക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ തുടങ്ങീ നിരവധി നീറുന്ന കരളലിയിക്കുന്ന കഥന കതകളുമായി ആത്മീയതയുടെ പരിവേഷവു മണിഞ്ഞ്‌ വരുന്ന ചിലര്‍ നടത്തുന്ന വന്‍ പിരിവുകളില്‍ ഇരകളാവുന്നവര്‍ പക്ഷെ ഇരുപതിലധികം വര്‍ഷമായി പ്രവാസ ഭൂമിയില്‍ അധ്വാനിച്ചിട്ടും 10 സെന്റ്‌ സ്ഥലം സ്വന്താമാക്കാന്‍ കഴിയാത്ത, സ്വന്തമായി ഒരു ചെറു വീട്‌ പണിയിപ്പിക്കാന്‍ കഴിയാത്ത, വീട്ടിലെ ചിലവും ഇവിടത്തെ ചിലവും കഴിഞ്ഞാല്‍ ഫോണ്‍ കാര്‍ഡ്‌ കടം വാങ്ങുന്നവര്‍ തുടങ്ങി പാവപ്പെട്ട വരാണെന്നത്‌ ദു:ഖകരമാണ്.

രണ്ട്‌ മാസം മുന്നെ ഒരു ആത്മീയ സദസ്സില്‍ നിന്ന് (അവിടെയും ചില്ലറ നാണയങ്ങള്‍ സംഭാവന നല്‍കുന്നത്‌ സാധാരണക്കാരില്‍ സാധാരണക്കാ രായവരാണെന്ന് ഓര്‍ക്കുക.) നാട്ടില്‍ നിന്നു വന്ന മകളെ കെട്ടിക്കാന്‍ പ്രയാസപ്പെടുന്ന, കരഞ്ഞ്‌ കണ്ണീരൊലി പ്പിക്കുന്ന ഒരു പിതാവിനു ഒരു തുക സംഭാവനയായി അയാള്‍ക്ക്‌ നല്‍കി. അവിടുത്തെ പള്ളി ഇമാമിന്റെയും സംഘടനാ പ്രവര്‍ത്തകരുടെയും പേരു പറഞ്ഞ്‌ പല പ്രമുഖ വ്യക്തികളില്‍ നിന്നു നല്ല ഒരു തുക സമാഹരിച്ച്‌ (പറ്റിച്ച്‌) അയാള്‍ യു.എ.ഇ. യില്‍ കറങ്ങുന്ന തിനിടയില്‍ അയാളെ പറ്റി നാട്ടില്‍ അറിയാവുന്ന ചിലരില്‍ നിന്ന് ഇയാള്‍ക്ക്‌ ഇനി ഒരു മകളെ കെട്ടിക്കാനില്ലെന്നും, നാട്ടില്‍ റെന്റിനു കാര്‍ എടുത്ത്‌ വിലസുന്ന ഇയാള്‍ക്ക്‌, മണി മാളിക സ്വന്തമായു ണ്ടെന്നും , എല്ലാ രാഷ്ടീയ ക്കാരുടെയും തോഴനാണെന്നും വ്യക്തമായി വിവരം ലഭിച്ചെങ്കിലും ആ വിരുതന്‍ സ്ഥലം വിട്ടിരുന്നു. ഇങ്ങിനെ എത്രയോ തട്ടിപ്പുകള്‍…

ഇവിടെ തന്നെ ജോലിയില്ലാതെ, റൂമിന്റെ വാടക കൊടുക്കാന്‍ കാശില്ലാതെ, ഭക്ഷണത്തിനു ഷെയര്‍ കൊടുക്കാന്‍ പറ്റാതെ കടം കൊണ്ട്‌ വലയുന്നവര്‍ അനവധിയാണ്. പക്ഷെ നാം അത്തരക്കാരെ പലപ്പോഴും കാണാറില്ല. എല്ലം ഗള്‍ഫുകാരല്ലേ… അവനെന്തു വിഷമം എന്ന മനസ്ഥിതിയാണു പലര്‍ക്കും.

സംഘടനാ പ്രവര്‍ത്തകരും ജീവ കാരുണ്യ പ്രവര്‍ത്തകരും മറ്റു സുമനസ്സുകളും തങ്ങള്‍ പിരിവ്‌ നടത്തിയു അല്ലാതെയും കൊടുക്കുന്നത്‌ അതിനു അര്‍ഹതപ്പെട്ട കരങ്ങളില്‍ തന്നെയാണെന്ന് ഉറപ്പു വരുത്തേ ണ്ടതുണ്ട്‌. അനര്‍ഹരുടെ പ്രളയത്തില്‍ അര്‍ഹതപ്പെട്ടവര്‍ മുങ്ങി പ്പോകുന്നത്‌ തടയേണ്ട ബാധ്യത തിരിച്ചറിയണം.

ഈ റമാദാനില്‍ തന്നെയാവട്ടെ അതിന്റെ തുടക്കം. ആശംസകള്‍

ബഷീര്‍ വെള്ളറക്കാട്‌

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മിശ്ര വിവാഹിതരുടെ മക്കളെ കൊന്നു കളയണമോ?

August 5th, 2008

കഴിഞ്ഞ ആഴ്ച വരെ ആണവ കരാറിന്റെയും അതു കഴിഞ്ഞ്‌ ബോംബു സ്ഫോടനങ്ങളുടേയും സജീവ ചർച്ചകളിൽ ആയിരുന്നു ഇന്ത്യയിലെ മാധ്യമങ്ങൾ ക്കൊപ്പം കേരളത്തിലെ മാധ്യമങ്ങളും. ഇതിനു തൊട്ടു മുമ്പു വരെ കേരളത്തിലെ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചാ വിഷയം ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠ പുസ്തകത്തെ സംബന്ധി ച്ചായിരുന്നു. പുസ്തകം കത്തിച്ചും പൊതു മുതൽ നശിപ്പിച്ചും മുന്നേറിയ സമരം ഒരു അധ്യാപകന്റെ മരണത്തിൽ കലാശിച്ച പ്പോൾ താൽക്കാലി കമായി നിർത്തി വച്ചു. വീണ്ടും ഇതാ ആണവ പ്രശനവും ബോംബു സ്ഫോടനവും വിട്ടു സജീവമായി ക്കൊണ്ടിരിക്കുന്നു. എത്രയൊക്കെ ശക്തമായ അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും പാഠ പുസ്തക സമരത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഒരു വിധം എല്ലാ വർഗ്ഗീയ ശക്തികളും അവരെ പിൻ പറ്റി നില നിൽക്കുന്ന വർഗ്ഗീയ രാഷ്ടീയ പാർട്ടികളും ഒന്നിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

പ്രസ്തുത പുസ്തകം പിൻ വലിക്കണം എന്ന്‍ ആവശ്യപ്പെ ടുന്നവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം മതമില്ലാത്ത ജീവൻ എന്ന പാഠത്തിൽ മിശ്ര വിവാഹിതരായ ദമ്പതികൾ തങ്ങളുടെ മകനെ സ്കൂളിൽ ചേർക്കുമ്പോൾ ഒരു മതത്തിലും ഉൾപ്പെടുത്തുന്നില്ല എന്നതാണ്‌. ഇന്ത്യ ഒരു മത രാഷ്ട്രമല്ല മതേതര രാഷ്ട്രമാണെന്ന് ഭരണ ഘടനയിൽ എഴുതി വച്ചിട്ടുണ്ട്‌. അതു പോലെ ഏതു മതത്തിലും വിശ്വസിക്കുവാനും വിശ്വസിക്കാ തിരിക്കുവാനും അന്യ മതത്തിൽ പെടുന്ന ഇണയെ തിരഞ്ഞെടു ക്കുവാനും സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൌരനും അവകാശവും ഉണ്ട്‌. (വ്യത്യസ്ഥ മതത്തിൽ പെട്ടവർ വിവാഹിതരായി അല്ലെങ്കിൽ പ്രണയിച്ചു പോയി എന്ന ഒറ്റ ക്കാരണത്താൽ നിരവധി പേർ വധിക്കപ്പെട്ടിട്ടുണ്ട്‌ എന്ന കറുത്ത സത്യത്തെ അവഗണിക്കുന്നില്ല.) ഇപ്രകാരം ഭരണ ഘടന ഉറപ്പു തരുന്ന അവകാശത്തെ അല്ലേ ഈ സമരക്കാർ എതിർക്കുന്നത്‌? വർഗ്ഗീയ ശക്തികളുടെ ഭീഷണിയും സമ്മർദ്ദവും വക വെയ്ക്കാതെ ഉറച്ച മനസ്സോടെ ജീവിക്കുന്ന മിശ്ര വിവാഹിതരെ അവഹേളിക്കുക കൂടിയാണ് ഈ സമരത്തിനു നേതൃ‌ത്വം നൽകുന്നവർ.

വർഷങ്ങളായി ബയോളജി പുസ്തകത്തിൽ ഡാർവിന്റെ പരിണാമ സിദ്ധാന്തം നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്‌. ഇതിനെതിരെ ആരെങ്കിലും സമരം ചെയ്തതായി അറിയില്ല. ആദം ഹൌവ്വ സങ്കൽ‌പ്പത്തിൽ വിശ്വസിക്കുന്ന അവരെ സംബന്ധിച്ചേ ടത്തോളം മനുഷ്യൻ കുരങ്ങിൽ നിന്നും ഉരുത്തിരിഞ്ഞു ണ്ടായതാണെന്ന ഡാർവ്വിന്റെ സിദ്ധാന്തം മത നിഷേധമല്ലേ? എന്തു കൊണ്ട്‌ പ്രസ്തുത പാഠ ഭാഗം പിൻവലിക്കണം എന്ന് പറഞ്ഞു കൊണ്ട്‌ മത മേലധ്യക്ഷന്മാർ സമരം ചെയ്തില്ല? ലൈംഗീകതയെ കുറിച്ച് സ്കൂളുകളിൽ പഠിപ്പിക്കുന്നില്ലേ? പ്രായപൂർത്തി യാകാത്തവരെ അതു പഠിപ്പിക്കാമോ? ഒരു മതാധിഷ്ഠിത രാജ്യമല്ലാത്ത ഇന്ത്യയിൽ, മതമില്ലാതെ ജീവിക്കുവാൻ അവകാശമുള്ള ഇന്ത്യയിൽ എന്തു കൊണ്ട്‌ മിശ്ര വിവാഹത്തെ ക്കുറിച്ചും അതിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മതമില്ലാതെ ജീവിക്കാം എന്നും പാഠ ഭാഗത്തിൽ ഉൾക്കൊള്ളിച്ചു കൂടാ? പ്രസ്തുത പാഠ ഭാഗത്തിൽ ഒരിടത്തും ഒരു മതവും മോശമാണെന്ന് പറയുന്നുമില്ല. പിന്നെ എന്തിനാണിവർ രോഷം കൊള്ളുന്നത്‌? ഇവിടെ ആണ് പതിയിരിക്കുന്ന അപകടത്തെ കുറിച്ച്‌ നാം തിരിച്ചറിയേണ്ടത്‌.

ഈ പാഠ ഭാഗത്തെ എതിർക്കുന്നവരുടെ വാദ മുഖങ്ങൾ നോക്കിയാൽ അവർ മിശ്ര വിവാത്തിനു എതിരാണ്‌ എന്നതാണ് സത്യം. മിശ്ര വിവാഹിതർ ധാരാളം ഉള്ള നമ്മുടെ നാട്ടിൽ ഇവർക്ക് ജനിച്ച മക്കൾ നമ്മുടെ സ്കൂളുകളിൽ പഠിക്കുന്നുമുണ്ട്‌. വർഗ്ഗീയ വാദികളെ സംബന്ധിച്ച്‌ തങ്ങളുടെ വിഭാഗത്തിൽ മറ്റു മതക്കാരുടെ “രക്തത്തിൽ” പിറന്ന മക്കൾ ഉണ്ടാകരുത്‌ എന്നതാണ് മുഖ്യം. ഇനി അത്തരത്തിൽ ഏതെങ്കിലും സന്തതികൾ ഉണ്ടായാൽ അവരെ ഒറ്റപ്പെടുത്തണം, അഥവാ ഇനിയാരും ഇത്തരത്തിൽ മിശ്ര വിവാഹത്തിനു മുതിരരുത് എന്നല്ലേ ഇവരുടെ സമരം വെളിവാക്കുന്നത്‌. (ഹിറ്റ്ലറുടെ നാസിസത്തിന്റെ ഇന്ത്യൻ പതിപ്പോ?).

ഇന്ന് ഈ പാഠ പുസ്തകത്തെ എതിർക്കു ന്നവരുടെ മുമ്പിൽ സർക്കാർ മുട്ടു മടക്കിയാൽ ഒരു പക്ഷെ നാളെ ഇവർ മിശ്ര വിവാഹിതരുടെ മക്കൾക്ക്‌ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നൽകരുതെന്ന് ആവശ്യപ്പെട്ടേക്കാം. കാരണം മത വിശ്വാസം ഇല്ലാത്ത ഇവരുമായി ചങ്ങാത്തം കൂടിയാൽ തങ്ങളുടെ കുട്ടികളുടെ മത വിശ്വാസത്തിൽ ഇടിവു തട്ടിയേക്കും എന്ന് ഈ അൽപ ബുദ്ധികൾ ഭയപ്പെടും. ഒരു പടി കൂടെ മുന്നോട്ടു പോയാൽ മിശ്ര വിവാഹിതരെ സമൂഹത്തിൽ നില നിർത്തിയാൽ അവരെ ഭാവിയിൽ ഈ കുഞുങ്ങൾ അനുകരിച്ചേക്കാം എന്നും പറയാനിടയുണ്ട്. ഒരു പക്ഷെ ജനാധിപത്യം (വിശ്വാസ പ്രമേയ വേളയിൽ പാർളമന്റിൽ അരങ്ങേറിയ വൃത്തി കെട്ട രംഗങ്ങൾ തൽക്കാലം ഒഴിവാക്കാം) ഇനിയും പാടെ നശിക്കാതെ നില നിൽക്കുന്നതു കൊണ്ടാകാം ഇക്കൂട്ടർ മിശ്ര വിവാഹിതരുടെ മക്കളെ കൊന്നു കളയണമെന്ന് ആവശ്യപ്പെടാത്തത്‌.

ഒരുവന്റെ സ്വകാര്യ വിശ്വാസം എന്നതിനപ്പുറം വ്യക്തിയുടെ സമൂഹ്യ ജീവിതത്തിൽ മതത്തിന്റെ അനാവശ്യമായ ഇടപെടൽ അപകടകരമാം വിധം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൗരോഹിത്വം തങ്ങളുടെ അധികാരം ഊട്ടിയുറ പ്പിക്കുവാൻ ആകുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളെ വരെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ നീങ്ങി ക്കൊണ്ടിരിക്കുന്നു. സമൂഹത്തിൽ മതം പിടി മുറുക്കുമ്പോൾ അത്‌ ജനാധിപത്യം എന്ന വ്യവസ്ഥിതിയെ തന്നെ ഇല്ലാതാക്കും. എന്നാൽ ദൗർഭാഗ്യ വശാൽ ഏതു വിധേനയും അധികാത്തി ലെത്തുവാൻ ശ്രമിക്കുന്നവർ താൽക്കലിക ലാഭത്തിനു വേണ്ടി ഭവിഷ്യത്തുകളെ ഓർക്കാതെ ഇത്തരക്കാർക്ക്‌ പിൻതുണ പ്രഖ്യാപിക്കുന്നു.

കോൺഗ്രസ്സ്‌ പോലുള്ള ദേശീയ പാർട്ടികൾ വരെ അതിനെ പിൻതുണ ക്കുമ്പോൾ തങ്ങളുടെ പരമോന്നത ദേശീയ നേതാവ്‌ ശ്രീമതി സോണിയാ രാജീവ്‌ ഗാന്ധി ഒരു മിശ്ര വിവാഹിതയാണെന്ന് മറന്നു പോയോ? നെഹ്രു കുടുമ്പത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇന്ദിരാ ഗാന്ധി മുതൽ പ്രിയങ്കാ വധേര വരെ മിശ്ര വിവാഹിതരല്ലേ? ഇന്ദിരാ ഗാന്ധിക്ക്‌ മിശ്ര വിവഹം കഴിക്കാമെങ്കിൽ (അന്യ ജാതിക്കാരനായിരുന്ന ഫിറോഷിനെ ഇന്ദിരാ ഗാന്ധി വിവാഹം കഴിക്കുന്നതിനെ പലരും എതിർത്തു എന്നും ഒടുവിൽ ഫിറോഷിനെ ഗാന്ധി ദത്തെടുത്തു എന്നും അതു വഴിയാണ്‌ ഫിറോഷ്‌ ഗാന്ധിയായതെന്നും ആണ്‌ എന്റെ അറിവ്‌ അതൊരു പക്ഷെ തെറ്റാകാം) മിശ്ര വിവാഹിതരായ ഇന്ധിരാ ഗാന്ധിക്ക്‌ ജനിച്ച രാജീവ്‌ ഗാന്ധി കോൺഗ്രസ്സു കാരുടെ നേതാവും ഇന്ത്യൻ പ്രധാനമന്ത്രിയും ആയിരുന്നപ്പോൾ ഒന്നും എന്തേ ഈ ജാതി ചിന്ത തോന്നിയില്ല. അതോ രാജീവും അദ്ദേഹത്തിന്റെ മക്കൾ രാഹുലും പ്രിയങ്കയും ഒക്കെ വല്യ തറവാട്ടുകാർ ആയതിനാൽ ഇതിൽ വല്ല ഇളവും ഉണ്ടോ?

അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും വക വെക്കാതെ മതത്തിന തീതമായി ചിന്തിക്കുകയും വിവാഹം കഴിച്ച്‌ സ്വന്തന്ത്രരായി ജീവിക്കുന്ന നിരവധി ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്‌.

മിശ്ര വിവാഹത്തെ ഗവൺമന്റ്‌ അംഗീകരി ച്ചിട്ടുള്ളതും നിയമ സാധുത ഉള്ളതുമാണ്‌. ഇത്തരത്തിൽ വിവാഹിത രാകുന്നവരുടെ സന്തതികളെ അവർ തങ്ങൾ ക്കിഷ്ടമുള്ള മതത്തിൽ ചേർക്കുകയോ അല്ലെങ്കിൽ പ്രത്യേകിച്ച്‌ മത വിശ്വാസം ഒന്നും ഇല്ലാതെ വളരുവാൻ അനുവദിക്കുകയോ ചെയ്യുന്നു.

മത മൈത്രിയെ കുറിച്ചും മതേതരത്വത്തെ കുറിച്ചും മൈക്കിനു മുമ്പിൽ മണിക്കൂറുകൾ പ്രസംഗിക്കുന്നവർ തന്നെ ഈ സമരത്തിൽ മുമ്പിൽ നിൽക്കുന്നതു കാണുമ്പൊൾ യഥാർത്ഥത്തിൽ ഇവരുടെ തനി നിറം എന്താണെന്ന് നമുക്ക്‌ വ്യക്തമായി. മിശ്ര വിവാഹത്തിലൂടെ സമൂഹത്തിൽ മത മൈത്രിക്ക്‌ അടിത്തറ യിടുകയാണ്‌ ചെയ്യുന്നത്‌. അന്യ മതക്കാരനെ ശത്രുവായി ക്കാണാതെ അവരെ സ്നേഹിക്കുവാനുള്ള പ്രഖ്യാപനമാണ്‌ ഓരോ മിശ്ര വിവാഹവും. മിശ്ര വിവാഹിതർ ക്കിടയിൽ സ്തീധന സമ്പ്രദായം തീരെ കുറവാണെന്നതും മതാചാര പ്രകാരം നടക്കുന്ന വിവാഹങ്ങളിൽ സ്ത്രീധന സമ്പ്രദായം അപകടകരമാം വിധം കൂടുതലാണെന്നതും നാം ഓർക്കേണ്ടതുണ്ട്. അതു കൊണ്ടു തന്നെ സമൂഹത്തിലെ ഉച്ച നീചത്വങ്ങൾ ക്കെതിരെയുള്ള ശക്തമായ ഇത്തരം ബന്ധങ്ങളെ നാം പ്രോത്സാഹി പ്പിക്കുകയല്ലേ വേണ്ടത്‌? അതോ സങ്കുചിത താല്പര്യക്കാരുടെ ഭീഷണിക്കു മുമ്പിൽ ഭരണ ഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്രത്തെ അടിയറവു വെച്ച് ഒരു ആധുനിക സമൂഹത്തിനു ഒരിക്കലും ചേരാത്ത പിന്തിരിപ്പ ന്മാർക്കു മുമ്പിൽ സാഷ്ടാംഗം നമിക്കണോ?

S. Kumar (http://paarppidam.blogspot.com/)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടു വീഴ്ചയും കാണിക്കരുത്‌

August 2nd, 2008

ഇന്ത്യയിലെ വന്‍ നഗരങ്ങള്‍‍ ഇന്ന് കടുത്ത തീവ്രവാദ ഭീഷണിയുടെ മുള്‍ മുനയിലാണ്‌. മണിക്കൂറുകളുടെ ഇടവേളയിലാണ്‌ ബാഗ്ലൂരിലും അഹമ്മദാബാദിലും നിരവധി സ്ഫോടനങ്ങള്‍ ഉണ്ടായത്‌. താരതമ്യേന ശക്തി കുറഞ്ഞ സ്ഫോടനമായതു കൊണ്ട്‌ ആളപായം കുറവായിരുന്നുവെന്ന് പറയാം. എന്നിരുന്നാലും നിരവധി പേര്‍ക്ക്‌ സാരമായ പരിക്കും നിരവധി നിരപരാധി കളെ കൊല ചെയ്യാനും രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും വെല്ലുവിളി ഉയര്‍ത്താനും തീവ്രവാദികള്‍ക്കും കഴിമെന്ന് സൂചന നല്‍കാനും തിവ്രവാദികള്‍ ശ്രമിച്ചിട്ടുണ്ട്‌. ഐ ടി വ്യവസായങ്ങളുടെ സിരാ കേന്ദ്രമായ ബാഗ്ലൂരില്‍ നടത്തിയ സ്ഫോടനം രാജ്യത്തിന്റെ വികസനം തകര്‍ക്കുകയെന്ന ഉദ്ദേശത്തൊടു കൂടി ത്തന്നെയാണ്‌. അഹമ്മദാബാദില്‍ 70 മിനിറ്റി നുള്ളില്‍ 16 സ്ഥലങ്ങളില്‍ നടത്തിയ സ്ഫോടനത്തില്‍ 45 പേര്‍ മരിക്കുകയും 170ഓളം പേര്‍ക്ക്‌ പരിക്ക്‌ പറ്റിയതായതു മായിട്ടുമാണ്‌ റിപ്പോര്‍ട്ട്‌. തീവ്രവാദികള്‍ തീവ്രത കുറഞ്ഞ ബോബുകള്‍ ഉപയോഗിച്ചതു കൊണ്ടാണ്‌ മരണ സംഖ്യ കുറഞ്ഞ തെന്നാണ്‌ പൊതുവെയുള്ള നിഗമനം.

രാജ്യത്തിന്റെ ഏതൊരു സുരക്ഷ സംവിധാനത്തേയും വെല്ലു വിളിക്കാനും രാജ്യത്തിന്റെ ക്രമ സമാധാനം തകര്‍ക്കാനും ജന ജീവിതം ദുരിത പൂര്‍ണ്ണമാക്കാനും ആയിരങ്ങളെ കൊന്നൊടു ക്കാനുമുള്ള ശക്തി തങ്ങള്‍ക്കുണ്ട്‌ എന്നതിന്റെ സൂചന മാത്രമാണ്‌ അവര്‍ നല്‍കിയിരിക്കു ന്നതെന്ന് നാം മനസ്സിലാക്കേണ്ട തായിട്ടുണ്ട്‌.

എന്താണ്‌ ഈ സ്ഫോടനങ്ങള്‍ നടത്തിയ തീവ്രവാദികളുടെ ലക്ഷ്യമെന്നും ഏത്‌ തീവ്രവാദി സംഘടന യാണ്‌ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വ്യക്തമായി യാതൊന്നും പറയാന്‍ നമ്മുടെ സര്‍ക്കാറിനോ ഇന്റലിജന്‍സ്‌ ബ്യൂറോവിനോ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു കാര്യം വളരെ വ്യക്തമായി കാണാന്‍ കഴിയും . ഇന്ത്യയില്‍ വേരോട്ടമുള്ളതും സംഘടിതവുമാണ്‌ ഇവരുടെ പ്രവര്‍ത്തനം. ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ പ്പറ്റി ശരിയായ രീതിയിലുള്ള അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കരുത്‌.

2004 മേയ്‌ 22ന്‌ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ന് ശേഷം ഇന്ത്യയില്‍ നടന്ന 15 സ്ഫോടനങ്ങ ളിലായി 550 പേര്‍ കൊല്ലപ്പെടുകയും ആയിര ക്കണക്കിനാളുകള്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്തിട്ടുണ്ട്‌. ഈ കൊല്ലം മേയ്‌ മാസത്തില്‍ ജയ്‌പ്പൂരില്‍ നടന്ന സ്ഫോടനത്തില്‍ മാത്രം കൊല്ലപ്പെട്ടത്‌ 63 പേരാണ്‌. എന്നാല്‍ ഈ സ്ഫോടനങ്ങളുടെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടി ക്കുന്നതിനോ അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിന്നോ ഇതു വരെ കഴിഞ്ഞിട്ടി ല്ലായെന്നത്‌ അത്യന്തം ദു:ഖകരമായ അവസ്ഥയാണ്‌. ഭീകാരാക്രമങ്ങളും സ്ഫോടനങ്ങളും ഉണ്ടാകുമ്പോള്‍ പ്രസ്താവനകളിലൂടെ അപലപിക്കുകയും സര്‍ക്കാറിലെ തലവന്മാര്‍ സ്ഥലം സന്ദര്‍ശിച്ച്‌ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്താല്‍ എല്ലാം കഴിഞ്ഞുവെന്ന് കരുതുന്നത്‌ തീവ്രവാദികള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും പ്രചോദനമായി ത്തിരുന്നുണ്ട്‌ എന്നതാണ്‌ യാഥര്‍ത്ഥ്യം. ഇത്തരത്തിലുള്ള സ്ഥിരം കലാ പരിപാടികളാണ്‌ ഇന്നും കാണാന്‍ കഴിയുന്നത്‌. ഇതു കൊണ്ട്‌ രക്ഷപ്പെടുന്ന കുറ്റവാളികള്‍ക്ക്‌ കൂടുതല്‍ ആത്മ ധൈര്യത്തോടെ വിണ്ടും അവരുടെ പ്രവര്‍ത്തന ങ്ങളുമായി മുന്നോട്ട്‌ പോകാന്‍ കഴിയുന്നുണ്ട്‌. മറ്റൊരു തെറ്റായ പ്രവണത കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരുന്നതും ചളി വാരിയെറിയുന്നതും തീവ്രവാദികള്‍ക്ക്‌ സഹായകരമാകുന്നുണ്ട്‌.

തീവ്രവാദികളോട്‌ വിട്ടു വീഴ്ചയില്ലാത്ത നയം സ്വീകരിക്കുകയും തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ രാഷ്ട്രിയത്തിന് അതീതമായി ഒത്തൊരു മിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ തീവ്രവാദികളുടെ ഉറവിടം കണ്ടെത്തി വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആയിരിക്കണം സര്‍ക്കാറും പോലീസും മുന്നിട്ടിറങ്ങേണ്ടത്‌.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെച്ച്‌ ക്രമ സമാധാനത്തിലും നിയമ വാഴ്ചയിലും എറെ മുന്നിട്ട്‌ നില്‍ക്കുന്ന കേരളത്തില്‍ തീവ്രവാദത്തിന്റെ വിത്ത്‌ പാകാന്‍ ശ്രമിക്കുന്നവരെ ഇരുട്ടിന്റെ മറവില്‍ തീവ്രവാദത്തിന്ന് കരുത്ത്‌ നല്‍കാന്‍ സഹായിക്കുന്നവരെ തിരിച്ചറിഞ്ഞേ മതിയാകൂ. നമ്മുടെ നാടിനെ തീവ്രവാദത്തിന്റെ പാതയിലേക്ക്‌ നയിക്കാനും ജന ജീവിതം ദുരിത പൂര്‍ണമാക്കാനും ശ്രമിക്കുന്ന ദുഷ്ട ശക്തികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടു വീഴ്ചയും കാണിക്കരുത്‌

നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പോഡ് കാസ്റ്റ് – മുത്തശ്ശി പത്രം വീണ്ടും നുണ പറയുന്നു – അഭിലാഷ് .എം.എ.

July 31st, 2008

മലയാളത്തിലെ ഒരു പ്രമുഖ പത്രം അതിന്റെ പാരമ്പര്യം കൊണ്ട് അറിയപ്പെടുന്നത് മുത്തശ്ശി പത്രമെന്നാണ്. ഇന്റെര്‍ നെറ്റില്‍ മലയാളം വിപ്ലവ സമാനമായ മുന്നേറ്റം നടത്തിയപ്പോള്‍ മുത്തശ്ശിയും വെറുതെയിരുന്നില്ല. എന്നാല്‍ ഇ മലയാളം മുഴുവന്‍ തങ്ങളുടേ താണെന്ന് വരുത്തി ത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അവരുടേത്. പോഡ് കാസ്റ്റിനെക്കുറിച്ചുള്ള അവരുടെ അവകാശ വാദം അതാണ് തെളിയിക്കുന്നത്.

ഇതിനെതിരെ പ്രമുഖ മലയാളം ബ്ലോഗര്‍മാര്‍ രംഗത്ത് എത്തിക്കഴിഞ്ഞു.

മലയാളത്തിലെ അദ്യകാല ബ്ലോഗറായ കണ്ണൂരാന്‍ പ്രതികരിക്കുന്നതിങ്ങനെ:

“ഇന്നു മനോരമ ഓൺലൈൻ നോക്കിയപ്പോൾ ഹോം പേജിൽ “Pod Cast മലയാളത്തിൽ ആദ്യമായി” എന്നു കാണുന്നു.എത്രയോ കാലമായി പല മലയാളം ബ്ലോഗേഴ്സും പോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്, അവയൊക്കെ മലയാളത്തിൽ തന്നെയാണു താനും. കൈപ്പള്ളിയുടെ ആദ്യ പോഡ് കാസ്റ്റ് 2006 സപ്തംബര്‍ 26ന് എന്നാണ് കാണുന്നത്. ജോയുടെ എം പോഡ് 2005ല്‍ ആരംഭിച്ചതാണ്. കിരൺസിന്റെ പാട്ടുകൾ, ഡി.പ്രദീപ് കുമറിന്റെ ദൃഷ്ടിദോഷം തുടങ്ങി നിരവധി പോഡ് കാസ്റ്റ് ബ്ലോഗുകളുണ്ടെന്നിരിക്കെ മനോരമ എങ്ങിനെ ഇത്തരം അവകാശവാദം ഉന്നയിച്ചു എന്നത് അമ്പരപ്പിക്കുന്നു. മനോരമയുടെ അവകാശവാദം ശുദ്ധ അസംബന്ധം തന്നെ.”

കൂടുതല്‍ ഇവിടെ

മുത്തശ്ശി പത്രത്തിന്റെ അവകാശ വാദം കേള്‍ക്കുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍മ്മ വന്നാല്‍ അതിശയിക്കേണ്ടതില്ല.

– അഭിലാഷ് എം.എ.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആണവ കരാറിലെ കുരുക്കുകള്‍

July 29th, 2008

ഏറെ വിവാദവും സംവാദവും ഉയര്‍ത്തി വിട്ടിരിക്കുന്നതും ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക പ്രത്യാഘാതം ഉണ്ടാക്കിയതുമായ ഇന്ത്യ – യു. എസ്. ആണവ കരാര്‍ സംബന്ധിച്ച് സാധാരണ ജനങ്ങള്‍ക്ക് ഇപ്പോഴും കാര്യമായ ധാരണയൊന്നുമില്ല. ഇന്ത്യയ്ക്ക് ഊര്‍ജ്ജം ആവശ്യമാണ്. പെട്രോളിയം വിലകള്‍ കുതിച്ചുയരുന്നു. (കേരളത്തില്‍ മഴയില്ല, ലോഡ് ഷെഡിലാണ്) ആണവ ഊര്‍ജ്ജം ഇല്ലാതെ നില നില്‍ക്കാന്‍ ആവില്ല. അതു കിട്ടാന്‍ വേണ്ടി ഉള്ള ഒരു കരാര്‍ ആണ് ഇത് എന്ന് ധരിച്ച് ഇതിനെ കണ്ണടച്ച് പിന്‍താങ്ങുന്നവര്‍ ഒരു വശത്ത്. ഇത് യു. എസ്. സാമ്രാജ്യത്വത്തിന് കീഴ് പ്പെടലാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും നഷ്ടപ്പെടും, ഇറാനെതിരായി ഇന്ത്യ യുദ്ധം ചെയ്യേണ്ടി വരും തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി മറുവശവും രംഗത്തുണ്ട്. എന്നാല്‍ അല്‍പ്പം ചൂഴ്ന്നിറങ്ങി ചോദിച്ചാല്‍ വെറും വാചക കസര്‍ത്തും കക്ഷി രാഷ്ട്രീയവും കൊണ്ട് മറുപടി പറയുവാന്‍ ആണ് മിക്കവരും ശ്രമിയ്ക്കുന്നത്. ഇതു കൊണ്ട് തന്നെ നിഷ്പക്ഷമായി നിന്നു വീക്ഷിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകില്ല. രാഷ്ട്രീയത്തിന്റെ ഗതി വിഗതികളില്‍ താല്പര്യമില്ലാത്ത വലിയൊരു വിഭാഗം, ഊര്‍ജ്ജ ലഭ്യത ഉണ്ടാകും എന്നു കരുതി കരാറിനു അനുകൂലം ആകുന്നു എന്ന പ്രശ്നവും ഉണ്ട്. അതു കൊണ്ടു തന്നെ വസ്തു നിഷ്ഠമായി ഇത് വിശകലനം ചെയ്യേണ്ടതുണ്ട്.

സി. ആര്‍. നീലകണ്ഠന്‍

സമ്പൂര്‍ണ ലേഖനം ഇവിടെ വായിക്കുക

ലേഖനം pdf രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാര്‍ലമെന്ററി വ്യാമോഹം അഥവാ മോഹം

July 28th, 2008

ആന മെലിഞ്ഞാല്‍ ആലയില്‍ കെട്ടുന്നൊരു ഏര്‍പ്പാട്‌ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലുണ്ട്‌. അങ്ങിനെ തന്നെയാണ്‌ വേണ്ടതും. ഇവിടെ ഇപ്പോഴത്തെ സൈദ്ധാന്തിക പ്രശ്‌നം ആന മെലിഞ്ഞുവോ അതോ ചെരിയാനായി എന്നത്‌ സിക്രട്ടറിയുടെ വെറും തോന്നലോ എന്നതാണ്‌.

ലവലേശം മെലിഞ്ഞിട്ടില്ല മാത്രമല്ല ലേശം കൊഴുത്തിട്ടുമുണ്ട്‌ എന്നു തന്നെയാണ്‌ ആനയുടെ നിലപാട്‌. അടുത്ത കാലം വരെ മദപ്പാടു കാട്ടിയിട്ടുമുണ്ട്‌. ഒരു ഘട്ടത്തില്‍ നിയന്ത്രണം വിട്ട്‌ പാഞ്ഞടുത്തത്‌ പരമോന്നത നീതി പീഠത്തിനടുത്തേക്കാണ്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആയുസ്സിന്റെ ബലം കൊണ്ട്‌ അത്യാപത്തൊന്നും സംഭവിച്ചില്ല.

പായുന്നത്‌ ആനയാണെങ്കില്‍ പിന്നാലെ ഉണ്ടാവുക പിള്ളേരായിരിക്കും. ലേശം ബുദ്ധിയുറച്ചവര്‍ ഓടുക എതിര്‍ ദിശയിലായിരിക്കും. മൊത്തം പിള്ളേരു കളിയായിരുന്നതു കൊണ്ട്‌ ചിന്നം വിളിച്ചു കൊണ്ട്‌ സഖാവും പിന്നാലെ ബാക്കിയുള്ളവരും കൂടിയായപ്പോള്‍ സംഗതി ജഗ പൊഗ. എല്ലാവരും കൂടി ജുഡീഷ്യറിയെ നിലയ്‌ക്കു നിര്‍ത്തി തിരിച്ചിങ്ങു പോന്നു.

സഖാവ്‌ പണ്ട്‌ വേറൊരു കാര്യം കൂടി പറഞ്ഞിരുന്നു. സഭയിലെ അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ തോന്നിയ പോലെ അവരവര്‍ തന്നെ വര്‍ദ്ധിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നത്‌ ഒരു സഭയ്‌ക്ക്‌ നിരക്കാത്ത സംഗതിയാണെന്ന്‌. കുഞ്ചന്‍ നമ്പ്യാര്‍ പാടിയ പോലെ വാലുള്ള വാനരര്‍ക്കും ചിതം വരാത്ത സംഗതി. അന്നപ്പറഞ്ഞ തല്ലാതെ പിന്നെ ഒരക്ഷരം ഉരിയാടിയതായി അറിവില്ല.

സുപ്രീം കോടതിക്കെതിരെ സര്‍വ്വ കക്ഷി പ്രാര്‍ത്ഥന നടത്തി പ്രമേയിക്കുന്നതില്‍ കാണിച്ച ശുഷ്‌കാന്തി അവിടെ കാണിച്ചതായി അറിവില്ല. സര്‍വ്വ കക്ഷി പ്രാര്‍ത്ഥന സംഘടിപ്പിച്ച നേരത്ത്‌ ബി.ജെ.പി. ക്കാരങ്ങാനും അങ്ങോട്ടു വന്നാല്‍ അതു വഴിയേ ഞാന്‍ സ്ഥലം വിടും എന്നൊന്നും സഖാവ്‌ പറഞ്ഞിട്ടുമില്ല. ഇപ്പോള്‍ മാത്രമാണ്‌ സഖാവിന്‌ ബി.ജെ.പി. യോടൊപ്പം ഒപ്പു വെയ്‌ക്കുന്നതില്‍ മന പ്രയാസം.

അവിടെയാണ്‌ സൈദ്ധാന്തിക പ്രശ്‌നങ്ങളുടെ മല വെള്ള പ്പാച്ചില്‍. ബസു യെച്ചൂര്യാദി ചാറ്റര്‍ജിമാര്‍ പുരയ്‌ക്ക്‌ തീ വെച്ച്‌ പ്രശ്‌നം പരിഹരിക്കുന്നതിന്‌ ആദ്യമേ എതിരായിരുന്നു. പുരയില്ലാത്ത കാരാട്ടിനാണെങ്കില്‍ തീയെ പേടിക്കേണ്ടതുമില്ല. മാത്രമല്ല പുര പാളുന്നതു കണ്ടാലേ തൃപ്‌തിയാവൂ എന്നൊരു നിലപാടും. ഇ.എം.എസ്സിന്റെ ഞാന്‍ പിടിച്ച മുയല്‍ കാഴ്‌ചപ്പാട്‌ അടിമുടി ആവേശിച്ചു കളഞ്ഞു. ജനറല്‍ സിക്രട്ടറിയെ പുറത്താക്കി പാര്‍ട്ടിയെ രക്ഷിക്കുന്ന ഒരു മായാജാലം പ്രസ്ഥാനത്തില്‍ ഇന്നു വരേ അരങ്ങേറിയിട്ടില്ലെന്നു തോന്നുന്നു. സിക്രട്ടറിക്ക്‌ തീ വെക്കാന്‍ തോന്നിയാല്‍ മേമ്പ്രന്റെ കടമ ചുട്ടു കത്തിച്ചു കൊടുക്കലാണ്‌.

അപ്പോഴാണ്‌ ഒരു അമരസിംഹന്‍ എന്നൊരു മാലാഖയും അവശ്യത്തിന്‌ കറന്‍സികളും പ്രത്യക്ഷപ്പെടുന്നത്‌. എന്തു വന്നാലും സര്‍ക്കാരിനെ രക്ഷിക്കും. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയും രക്ഷിക്കും എന്നൊരു സുന്ദരമായ വാഗ്‌ദാനം.

പിന്നെ നല്ലത്‌ ആരാന്റെ ചിലവില്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ്‌. ലോക ചരിത്രത്തില്‍ ആദ്യമായ സ്‌പീക്കര്‍ നിഷ്‌പക്ഷനായി. അതു കൊണ്ട്‌ തത്‌കാലം രാജി വച്ച്‌ കൊടി പിടിക്കുവാന്‍ ആളെ വേറെ നോക്കണം. നിഷ്‌പക്ഷനായ ആള്‍ സിക്രട്ടറിക്കൊരു ലിഖിതം കൊടുത്തു വിട്ടു. ബി.ജെ.പി. യോടൊപ്പം വോട്ടു ചെയ്യുക ആലോചിക്കുവാനേ പറ്റുകയില്ല. നിഷ്‌പക്ഷം തലയ്‌ക്കു പിടിച്ചാല്‍ പിന്നെ എഴുത്ത്‌ ഇങ്ങിനെയായിരിക്കും. നിഷ്‌ബീജേപീപക്ഷം.

ഉറക്കം തൂങ്ങി പണ്ട്‌ കിടക്കയില്‍ വീണ പോലെ ദേവെഗൗഡ പ്രധാനമന്ത്രിയായത്‌ ചരിത്രം. യഥാ ഗൗഡാ തഥാ ബസു എന്നാകുമായിരുന്നു. ഭാഗ്യം ഓര്‍ യോഗം ഒരു ചാന്‍സ്‌ ബസുവിന്റെ തലയിലും വന്നു വീണു. പോരെങ്കില്‍ എല്ലാ ബൂര്‍ഷ്വാസികളും കൂടി വന്ന്‌ വിപ്ലവകാരി തന്നെ ഭരിക്കണം ഇല്ലെങ്കില്‍ ഞങ്ങള്‍ പട്ടിണി കിടന്നോ തൂങ്ങിയോ ചത്തു കളയും.

അങ്ങിനെ തലയിലെഴുത്തല്ലേ ആയി ക്കളയാം എന്നു പറഞ്ഞ്‌ മൂപ്പര്‍ ഇരുന്നിടത്തു നിന്നു എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വന്നെ തിരുമേനിയുടെ തിട്ടൂരം. തലയിലെഴുത്തില്‍ വിപ്ലവകാരികള്‍ക്ക്‌ വിശ്വാസമില്ലെങ്കിലും അതു മായ്‌ക്കാനുള്ള തിരുമേനിയുടെ കഴിവിനെ ആളുകള്‍ അന്നേ സമ്മതിച്ചതാണ്‌.

പാര്‍ട്ടി പിളര്‍ത്തിയാലും ശരി പ്രധാനമന്ത്രിയായി തൊഴിലാളി വര്‍ഗത്തെ രക്ഷിക്കണം എന്നായിരുന്നു ഇപ്പോഴത്തെ സ്‌പീക്കറുടെ അന്നത്തെ രഹസ്യ നിലപാട്‌. തിരുമേനിയിലെ ജോസഫ്‌ സ്റ്റാലിനെ നന്നായി പരിചയമുണ്ടായിരുന്ന ബസു തലയിലെഴുത്തല്ല തല തന്നെ മായ്‌ഞ്ഞു പോയാലും ശരി അതു വേണ്ടെന്നു പദേശിക്കുകയായിരുന്നു. അതായത്‌ ഇനിയൊരു പിളര്‍പ്പ്‌ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന്‌ ശിഷ്യനെ ബോധിപ്പിച്ചു. തിരുമേനിയുടെ കൈ കൊണ്ടായിരിക്കും രാഷ്ട്രീയ അന്ത്യം എന്നത്‌ ഭംഗിയായി അവതരിപ്പിച്ചു രക്ഷപ്പെട്ടു.

പിന്നീട്‌ അത്‌ ചരിത്ര പരമായ മണ്ടത്തരമായി പുനരവതരിച്ചു. ചരിത്രം എപ്പോഴും അങ്ങിനെയാണ്‌. അത്‌ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ ആവര്‍ത്തിക്കുക എപ്പോഴും മന്ദബുദ്ധികളുടെ തലയില്‍ മാത്രമായിരിക്കുകയും ചെയ്യും.

ബി.ജെ.പിയോടൊപ്പം വോട്ടു ചെയ്യില്ലെന്ന്‌ പറഞ്ഞ സ്‌പീക്കറെ തിരഞ്ഞെടുത്തത്‌ ബി.ജെ.പിക്കാരും കൂടിയാണ്‌. അവറ്റകള്‍ വോട്ടു ചെയ്‌ത സ്ഥിതിക്ക്‌ ഇനി ഞാന്‍ ഈ പടി ചവുട്ടുകയില്ലെന്ന്‌ മൂപ്പരു പണ്ടു പറയേണ്ടതായിരുന്നു.

പാര്‍ട്ടി ഗ്രന്ഥത്തില്‍ ഈ മാരക രോഗത്തിന്‌ ഒരു പേരുണ്ട്‌. പാര്‍ലമെന്ററി വ്യാമോഹം. പണ്ടങ്ങിനെ യായിരുന്നു എത്ര വിചാരിച്ചാലും കയറി പ്പറ്റാന്‍ കഴിയാത്ത ഒരിടമായിരുന്നതു കൊണ്ട്‌ അന്നത്‌ ‘വ്യാമോഹം’ എന്നറിയപ്പെട്ടു. പൂമുഖത്തൂടെ കയറി വരാന്‍ പറ്റാത്തവര്‍ക്ക്‌ തലയില്‍ മുണ്ടു സഹിതം പിന്നാമ്പുറം സഭാ കവാടത്തില്‍ കൂടി കടന്നു മറിയാമെന്നുള്ള നിലയെത്തിയ സ്ഥിതിക്ക്‌ പാര്‍ലമെന്ററി ‘മോഹം’ എന്നു തന്നെ തിരുത്താനുള്ള സമയമായി.

– നിത്യന്‍
http://nithyayanam.blogspot.com/
http://indianpolitrix.blogspot.com/

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ന് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനം

July 23rd, 2008

ഇന്ന് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണ്‌. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ അമേരിക്കക്ക്‌ അടിയറ വെയ്ക്കുന്ന ആണവ ക്കരാറില്‍ ഒപ്പിടരുതെന്ന ഇടതു പക്ഷത്തിന്റെ നിര്‍ദ്ദേശത്തെ ധിക്കരിച്ച യു പി എ സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭുരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ വിശ്വാസ വോട്ട്‌ നേടാന്‍ നിബന്ധിതമാകുകയായിരുന്നു.

എന്നാല്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത തരത്തിലുള്ള നെറി കെട്ട കുതിര ക്കച്ചവടത്തിന്നാണ്‌ കോണ്‍ഗ്രസ്സ്‌ ഇറങ്ങി പ്പുറപ്പെട്ടത്‌. അമേരിക്കയുടെ സഹായത്തോടെ പണവും അധികാരവും ഉപയോഗിച്ച്‌ ഭരിക്കാനുള്ള കൃത്രിമ ഭുരിപക്ഷം ഒപ്പിക്കുക വഴി ജനാധിപത്യ പ്രക്രിയക്കു നേരെത്തെന്നെ ശക്തമായ വെല്ലുവിളിയാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. ജനങ്ങള്‍ തിരെഞ്ഞെടുത്തയക്കുന്ന ജന പ്രതിനിധികള്‍ ചില സന്നിഗ്ദ്ധ ഘട്ടത്തില്‍ വന്‍ തുക കൊഴ വാങ്ങിച്ച്‌ നാടിനെ ഒറ്റി ക്കൊടുക്കുന്ന സ്ഥിതി ജനാധിപത്യ വ്യവസ്ഥക്കു തന്നെ തീരാ കളങ്കമാണ്‌. പണം കൊടുത്ത്‌ വാങ്ങുന്ന ഭൂരുപക്ഷം ഉപയോഗിച്ച്‌ നാടിനെ വില്‍ക്കാനുള്ള ഡീല്‍ ഉറപ്പിക്കാണ്‌ നമ്മുടെ ലീഡര്‍മര്‍ തുനിഞ്ഞിരിക്കുന്നത്‌.

ജനാധിപത്യ വ്യവസ്ഥക്കു തന്നെ തിരാ കളങ്കം ചാര്‍ത്തിയിട്ടുള്ള ഈ വഞ്ചകരെ തിരെഞ്ഞടുത്തയച്ച ജനം കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട നപുംസകങ്ങളെന്ന് ചരിത്രം അവരുടെ മുഖത്തു നോക്കി വിളിക്കും.പൊതു ജനങ്ങളെ കഴുതകളായി ചിലര്‍ പറയുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌.

ഇവര്‍ തിരെഞ്ഞെടു ത്തയക്കുന്ന പ്രതിനിധികളെ വിലക്ക്‌ വാങ്ങുന്ന കച്ചവടത്തിന്ന് പറയേണ്ടത്‌ കഴുത കച്ചാവടമെന്നാണ്‌. ജനാധിപത്യത്തിന്റെ ഈ ദുര്‍ഗ്ഗതിയോര്‍ത്ത്‌ കേഴുക ഭാരതനാടെ… ലജ്ജിക്കുക ഒരോ ഇന്ത്യക്കാരനും

Narayanan veliancode

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അധ്യാപകനെ ചവിട്ടിക്കൊന്നു – വിഷ്ണു പ്രസാദ്

July 20th, 2008

പ്രൈമറി സ്ക്കൂള്‍ അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്ന സ്കൂളുകള്‍ക്ക് മുന്നില്‍ സംസ്ഥാനമാകെ യൂത്ത്‌ ലീഗുകാര്‍ പാഠ പുസ്തകം പിന്‍‌വലിക്കണ മെന്നാവശ്യപ്പെട്ട് ഇന്ന് ( ജൂലായ് 19, ശനി) പ്രതിഷേധ സമരം നടത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ ഈ പ്രതിഷേധം അക്രമാസക്ത മാവുകയും ക്ലസ്റ്ററില്‍ പങ്കെടുക്കാ നെത്തിയ മലപ്പുറം വാലില്ലാപ്പുഴ സ്കൂളിലെ പ്രധാനാ ധ്യാപകനായ ജെയിംസ് അഗസ്റ്റിന്‍ മര്‍ദ്ദനത്തിന് ഇരയാവുകയും ആശുപത്രി യിലേക്ക് എത്തിക്കുന്ന തിനിടയില്‍ മരിക്കുകയും ചെയ്തു. പാഠ പുസ്തകത്തിന്റെ പേരില്‍ തുടര്‍ച്ചയായി നടന്നു വരുന്ന അക്രമങ്ങളാണ് ഒരധ്യാപകന്റെ മരണത്തില്‍ കലാശിച്ചിരിക്കുന്നത്.

ഇന്നലെയും പല ക്ലസ്റ്റര്‍ യോഗങ്ങള്‍ക്കു നേരെയും അക്രമം നടന്നു. കഴിഞ്ഞ മാസം നടന്ന ക്ലസ്റ്റര്‍ യോഗത്തിലും പ്രതിഷേധക്കാര്‍ കടന്നു കയറി അക്രമങ്ങള്‍ നടത്തിയിരുന്നു. എങ്കിലും ഒരാളുടെ ജീവനെടുക്കും വരെ ഈ കളി തുടരുമെന്ന് ആരും കരുതിയതേ ഇല്ല. പല അക്രമികളും പാഠപുസ്തകം വായിച്ചു നോക്കുക പോലും ചെയ്യാതെയാണ് ഇത്തരം അക്രമ സമരങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്.

വിവരക്കേടിന്റെ പര്യായ പദമായിരിക്കു കയാണ് യൂത്ത് ലീഗ് എന്ന സംഘടന. മതേതര ത്വത്തിന്റെ പേരു പറഞ്ഞ് മത വര്‍ഗ്ഗീയത വളര്‍ത്തുകയാണ് പാഠ പുസ്തകത്തെ അനാവശ്യമായി എതിര്‍ക്കുന്നതിലൂടെ പല സംഘടനകളും ചെയ്തു കൊണ്ടിരിക്കുന്നത്. പാഠ പുസ്തക പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇമ്മാതിരിയുള്ള രക്ത ദാഹികളായ ജാതി മത സംഘടനകള്‍ക്കും അവരുടെ പിണിയാളുകള്‍ക്കും മുന്നില്‍ മുട്ടു മടക്കരുത്. പാഠപുസ്തകത്തില്‍ നിന്ന് ഒരു വരി പോലും മാറ്റരുത്. മതങ്ങള്‍ക്കും ജാതികള്‍ക്കും അടിയറ വെക്കാത്ത മനസ്സാക്ഷിയുള്ള എല്ലാ മനുഷ്യരും ഈ അക്രമത്തില്‍ പ്രതിഷേധിക്കുക.

വിഷ്ണു പ്രസാദ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

15 of 1710141516»|

« Previous Page« Previous « കോണ്‍ഗ്രസുകാരോട്‌ വിനയപൂര്‍വ്വം
Next »Next Page » ഇന്ന് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനം »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine