ക. കരുണാകരന്‍ അന്തരിച്ചു. ആദരാഞ്ജലികള്‍ ഇവര്‍ക്ക്‌ :

December 25th, 2010
  1. തൃശ്ശൂരില്‍ കെ. കരുണാകരന്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് കൊല്ലപ്പെട്ട പേരറിയാത്ത നിരവധി ഓട്ടു തൊഴിലാളികള്‍ക്ക്
  2. മുതലാളിമാരുടെ പക്ഷത്തു നിന്നും പണം വാങ്ങി നടത്തിയ കരിങ്കാലി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന് (INTUC നേതാവായിരുന്ന മേനോനോട് കടപ്പാട്)
  3. തട്ടില്‍ എസ്റ്റേറ്റ്‌ ല്‍ കൊല ചെയ്യപെട്ട ജോണിന്
  4. തട്ടില്‍ എസ്റ്റേറ്റ്‌ കേസിന്റെ ഫയലുകള്‍ അഴീക്കോടന്‍ രാഘവന് കൈമാറിയ നവാബ് രാജേന്ദ്രന്
  5. തൃശ്ശൂരില്‍ 1970-ല്‍ കൊല ചെയ്യപ്പെട്ട അന്നത്തെ ഇടതു മുന്നണി കണ്‍വീനര്‍ അഴീക്കോടന്‍ രാഘവന്
  6. വയനാട്ടില്‍ കൊല ചെയ്യപ്പെട്ട നക്സലൈറ്റ് നേതാവ് വര്‍ഗ്ഗീസിന്
  7. കക്കയം കേമ്പില്‍ കൊല ചെയ്യപ്പെട്ട പി രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക്
  8. രാജന്റെ മരണ ശേഷം മനോ വിഭ്രാന്തി ബാധിച്ചു മരിച്ച അമ്മയ്ക്ക്
  9. രാജന്റെ മരണത്തില്‍ മനം നൊന്തു മരിച്ച , രാജന്റെ പാവം അച്ഛന്‍ പ്രൊഫസര്‍ TV ഈച്ചര വാരിയര്‍ക്ക്
  10. അടിയന്തരാ വസ്ഥയില്‍ കൊല ചെയ്യപ്പെട്ട വിജയനും കണ്ണനും
  11. അടിയന്തരാ വസ്ഥയില്‍ എല്ലുകള്‍ നുറുങ്ങിയ ലക്ഷങ്ങള്‍ക്ക്
  12. പോലീസിന്റെ ലാത്തിക്ക് പ്രത്യുല്‍പ്പാദന ശേഷി യുണ്ടായിരുന്നെങ്കില്‍ ലാത്തി ക്കുഞ്ഞുങ്ങളെ പ്രസവിക്കു മായിരുന്ന കെ. ആര്‍. ഗൌരി അമ്മയ്ക്ക്
  13. കോണ്‍ഗ്രസ്‌ ഗുണ്ടാ – പോലീസ് ആക്രമണങ്ങളില്‍ എല്ല് നുറുങ്ങിയ എം. വി. രാഘവന്

ബാലകൃഷ്ണന്‍ കട്ടോളി

- ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

മഹാകവി വൈലോപ്പിള്ളിയും 3 കുടിയൊഴിപ്പിക്കലും

December 22nd, 2010

bhanumathi-teacher-vyloppilli-sreedhara-menon-epathram

മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോന്റെ ജന്മ ശതാബ്ദി ഞായറാഴ്ച തൃശൂരില്‍ നടക്കുമ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട 3 കുടിയോഴിപ്പിക്കലാണ് ഓര്‍മ്മയില്‍ വരുന്നത്.

അദ്ദേഹത്തിന്റെ വിഖ്യാതമായ കവിത “കുടിയൊഴിക്കല്‍” ആണ് ആദ്യത്തേത്.

രണ്ടാമത്തെ കുടിയൊഴിപ്പിക്കല്‍ ലോകത്ത്‌ മറ്റൊരാള്‍ക്കും ഉണ്ടാകാത്ത വിധത്തിലായിരുന്നു. വൈലോപ്പിള്ളിയുടെ മൃതദേഹം പാമ്പാടിയിലെ നിളാ നദീ തീരത്ത് ദഹിപ്പിക്കുവാന്‍ വേണ്ടി ചിത ഒരുക്കിയതിനു ശേഷം രണ്ടു മക്കള്‍ ചേര്‍ന്ന് തീ കൊളുത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പായിരുന്നു ആ കുടിയൊഴിപ്പിക്കല്‍.

ഏതാനും ചുമട്ടു തൊഴിലാളികള്‍ നിളാ നദീ തീരം അവര്‍ക്ക്‌ പൂഴി എടുക്കേണ്ട സ്ഥലമാണ് എന്നും മൃതദേഹം സംസ്കരിക്കാന്‍ പാടില്ലെന്നും പറഞ്ഞു ബഹളം വെച്ചു. പതിനഞ്ചില്‍ താഴെ ആളുകളാണ് മൃതദേഹ സംസ്കാരത്തിന് ഉണ്ടായിരുന്നത്. “ആചാര വെടി” പോയിട്ട് വില്ലേജ്‌ ശിപായി പോലും ഭരണ കൂടത്തെ പ്രതിനിധീകരിച്ച് അവിടെ ഉണ്ടായിരുന്നില്ല.

പ്രശ്നം ഗുരുതരമായി. ഏതു മഹാകവി ആയാലും ചിത കൊളുത്തിയാല്‍ മൃതദേഹം പുഴയിലേക്ക്‌ വലിച്ചെറിയും എന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി. അവസാനം രംഗം മോശമാകും എന്ന് കണ്ടപ്പോള്‍ മഹാകവി അക്കിത്തവും വി. കെ. എന്നും ചേര്‍ന്ന് മറ്റൊരു ചിത ഒരുക്കി വൈലോപ്പിള്ളിയുടെ മൃതദേഹം അങ്ങോട്ട്‌ മാറ്റി സംസ്കാരം നടത്തുകയാണ് ചെയ്തത്. അന്ന് മാതൃഭൂമി ലേഖകനായിരുന്ന എനിക്ക് മാത്രമാണ് ആ ദാരുണ സംഭവം നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചത്.

ഇപ്പോഴിതാ മൂന്നാമതൊരു കുടിയിറക്കല്‍ നടന്നിരിക്കുന്നു. ഗാന്ധിജിയുടെ “സേവാഗ്രാമം” മാതൃകയില്‍ ഒരു സ്ഥാപനം ഉണ്ടാക്കുവാന്‍ വേണ്ടി വൈലോപ്പിള്ളിയുടെ കുടുംബം പെന്‍ഷന്‍ പറ്റിയ വൃദ്ധരുടെ സംഘടനയ്ക്ക് വേണ്ടി കൊടുത്ത 57 1/2 സെന്റ്‌ ഭൂമി സംഘടന മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയിരിക്കുന്നു. സംഘടന നിസ്സാരമൊന്നുമല്ല. കേരളം ബഹുമാനിക്കുന്ന സാംസ്കാരിക നായകന്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാട് തുടങ്ങി വെച്ച കേരള സ്റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്സ് അസോസിയേഷന്‍.

വൈലോപ്പിള്ളിയുടെ സഹധര്‍മ്മിണി 86കാരിയായ ഭാനുമതി ടീച്ചര്‍ 8 വര്‍ഷമായി ആ നടപടിക്കെതിരെ കോടതി കയറി ഇറങ്ങുന്നു. വൈലോപ്പിള്ളി ശ്രീധര മേനോന്റെ 26ആം ചരമ വാര്‍ഷികമായ ഡിസംബര്‍ 22ന് വീണ്ടും ആശുപത്രി കിടക്കയില്‍ നിന്നും ആ വൃദ്ധ കോടതിയില്‍ എത്തണം. തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്ജിന്റെ കോടതിയില്‍ കേസിന്റെ വാദം അന്നാണ്.

bhanumathi-vyloppilli-sreedhara-menon-epathram

ഭാനുമതി ടീച്ചര്‍ കോടതിയില്‍ എത്തുന്നു. റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. കെ. വള്ളിയമ്മ, തോമസ്‌ പാവറട്ടി എന്നിവര്‍ സമീപം.

സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത്‌ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ ഒരു മഹാകവിയുടെ കുടുംബത്തിനോട് ഇങ്ങനെയൊക്കെ ചെയ്തിട്ടും സാംസ്കാരിക നായകന്മാരും ഭരണ കര്‍ത്താക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും എന്ത് കൊണ്ട് മിണ്ടാതിരിക്കുന്നു?

തോമസ്‌ പാവറട്ടി

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം

December 19th, 2010

robber-epathram

ഗുരുവായൂര്‍: മോഷണം തടയാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുമ്പോഴും പുല്ലു വില കല്പിച്ച് ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം വീണ്ടും. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടു പവന്‍ സ്വര്‍ണ മാല കവര്‍ന്നു. നാലു വീടുകളില്‍ മോഷണ ശ്രമവും ഉണ്ടായി.

കാരക്കാട് മമ്പറമ്പത്ത് റസാഖിന്റെ ഭാര്യ ഉമ്മുവിന്റെ (45) മാലയാണ് കവര്‍ന്നത്. മല്ലിശ്ശേരി പറമ്പില്‍ വേളു വീട്ടില്‍ വേലായുധന്‍, ചെമ്പകശ്ശേരി പത്മാവതിയമ്മ, കറപ്പംവീട്ടില്‍ ബീബി അഹമ്മദ്, കാരക്കാട് കോടനായില്‍ ജയപ്രകാശ് എന്നിവരുടെ വീടുകളില്‍ മോഷണ ശ്രമവും നടന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മമ്പറമ്പത്ത് ഉമ്മുവിന്റെ മാല കവര്‍ന്നത്. വീടിന്റെ പിന്‍വശത്തെ ഗ്രില്‍ തുറന്ന് അടുക്കള വാതിലിന്റെ ഓടാമ്പല്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. അകത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഉമ്മുവിന്റെ കഴുത്തില്‍ നിന്ന് മാല മോഷ്ടിക്കുകയായിരുന്നു. അവര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വിവരമറിയിച്ചപ്പോള്‍ ഗുരുവായൂര്‍ പോലീസ് എത്തി പരിശോധന നടത്തി.

ഉമ്മുവിന്റെ വീട്ടില്‍ മോഷണം നടന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പാണ് വേളുവീട്ടില്‍ വേലായുധന്റെ വീട്ടില്‍ മോഷണ ശ്രമം ഉണ്ടായത്. പിന്‍വശത്തെ വാതില്‍ തള്ളിത്തുറന്ന് മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും വോലയുധന്‍ ശബ്ദം വെച്ചു. അടിവസ്ത്രം മാത്രം ധരിച്ചിരുന്ന മോഷ്ടാവ് ശബ്ദിക്കരുതെന്ന് ഭീഷണി പ്പെടുത്തിയത്രെ. പ്രതിരോധിക്കാനായി വേലായുധന്‍ എഴുന്നേല്‍ക്കു ന്നതിനിടെ മോഷ്ടാവ് രക്ഷപ്പെട്ടോടി.

പത്മാവതി യമ്മയുടെ വീടിന്റെ ഓടും ഷീറ്റുകളും ഇളക്കി മാറ്റി മോഷ്ടാക്കള്‍ അകത്തു കടന്നുവെങ്കിലും ആളനക്കം കേട്ടതിനാല്‍ അവര്‍ ഓടി. കറപ്പം വീട്ടില്‍ ബീബി അഹമ്മദിന്റെ വീടിന്റെ മുന്‍ വാതില്‍ തകര്‍ത്ത ശേഷം അകത്തു കടന്ന മോഷ്ടാക്കള്‍ അലമാര തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. ഈ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. രാവിലെ വീട്ടുകാര്‍ എത്തിയപ്പോഴായിരുന്നു മോഷണ ശ്രമം ശ്രദ്ധയില്‍ പെട്ടത്. കോടാനയില്‍ ജയപ്രകാശിന്റെ വീടിന്റെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടി പ്പോയതായി പറയുന്നു.

ഷെരീഫ്‌

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

കടന്നല്‍ കുത്തേറ്റ് ഒമ്പതു വയസുകാരന് സാരമായ പരിക്ക്

December 6th, 2010

wasp-epathram

ഗുരുവായൂര്‍: കടന്നല്‍ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഒമ്പതു വയസുകാരനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണംകോട്ട് ബസാര്‍ പുലിമാന്തി പറമ്പില്‍ പൊന്നേത്ത് കബീറിന്റെ ഭാര്യ ദീനാര്‍ (30), മകന്‍ സാബിത്ത് (9), മാതാവ് സുഹറ (60) എന്നിവര്‍ക്കാണ് കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴോടെ അടുത്ത വീട്ടില്‍ പാലു വാങ്ങാനായി പോയ സാബിത്തിനെയാണ് കടന്നല്‍ കൂട്ടം ആദ്യം ആക്രമിച്ചത്. ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ വീട്ടിലേക്ക് തിരിഞ്ഞോടിയ സാബിത്തിനെ കടന്നല്‍ കൂട്ടം പിന്തുടര്‍ന്ന് ആക്ക്രമിച്ചു. മോട്ടോറില്‍ നിന്ന് വെള്ളം ഹോസ് ഉപയോഗിച്ച് പമ്പ് ചെയ്ത് കടന്നല്‍ കൂട്ടത്തെ അകറ്റി സാബിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന തിനിടെയാണ് സുഹറയ്ക്കും ദീനാറിനും കടന്നല്‍ കൂട്ടത്തിന്റെ ആക്രമണമേറ്റത്. കടന്നല്‍ കൂടിനെ പരുന്ത് ആക്രമിച്ചപ്പോള്‍ കടന്നല്‍ കൂടിന്റെ ഒരു ഭാഗം സാബിത്തിന്റെ തലയിലേക്ക് വന്നു വീണതിനെ തുടര്‍ന്നാണ് ആക്രമണം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവിലാണ് ഭീമന്‍ കടന്നല്‍കൂട് നിന്നിരുന്നത്. പരിക്കേറ്റ മൂന്നു പേരെയും മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സാബിത്തിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഷെരീഫ്‌

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

മാനവും മനുഷ്യനും

November 3rd, 2010

stars-and-man-epathram

താങ്കള്‍ ജ്യോതിഷത്തിലും, ഭാവി പ്രവചനത്തിലും വിശ്വസിക്കുന്നുവോ? ശാസ്ത്ര ബോധവും, സാമൂഹ്യ കാഴച്ചപ്പാടും നല്ല രീതിയില്‍ ഉണ്ടായിരുന്ന കേരള ജനത ഇന്നു ധനാഗമ യന്ത്രങ്ങളുടെയും, വാസ്തു ശാസ്ത്രജ്ഞന്മാരുടെയും പിന്നാലെ പായുന്ന കാഴ്ചയാണ് നാം കാണുന്നത്. കാല്‍ നൂറ്റാണ്ട് മുമ്പു വരെ നമുക്കുണ്ടായിരുന്ന ഉയര്‍ന്ന യുക്തി ബോധം ഇന്നെവിടെ?

കേരള ശാസ്ത്ര സാഹിത്യ പരിഷത് നിര്‍മ്മിച്ച “മാനവും മനുഷ്യനും” എന്ന വീഡിയോ കാണുക.

രാജീവ്‌ ചേലനാട്ട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ഇന്ത്യ വായിച്ചത് കമ്പനിയുടെ കുറിപ്പ്

October 31st, 2010

ban-endosulfan-epathramതിരുവനന്തപുരം : സ്ഥിരമായി കാര്‍ബണ്‍ വിഷാംശങ്ങള്‍ പുറന്തള്ളുന്ന രാസ വസ്തുക്കളുടെ നിരോധനം സംബന്ധിച്ച് ജനീവയില്‍ നടന്ന ആഗോള സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ സംസാരിച്ചത് എന്‍ഡോസള്‍ഫാന്‍ കമ്പനി നല്‍കിയ കുറിപ്പുകളുടെ അടിസ്ഥാനത്തില്‍. സന്നദ്ധ സംഘടനാ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്ത തണല്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം സി. ജയകുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ പ്രതിനിധികളായി കേന്ദ്ര കൃഷി ഡെപ്യൂട്ടി സെക്രട്ടറി വന്ദന ജെയ്നിയും പരിസ്ഥിതി വകുപ്പിലെ ഹസാര്‍ഡസ് സബ്സ്റ്റന്‍സ് ഡയറക്ടര്‍ ഡോ. ചന്ദ ചൌധരിയുമാണ് പങ്കെടുത്തത്.

ഇന്ത്യയില്‍ നിന്നുള്ള എന്‍ഡോസള്‍ഫാന്‍ കമ്പനി പ്രതിനിധികള്‍ നല്‍കുന്ന കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതെന്ന് ജയകുമാര്‍ പറഞ്ഞു. ഇന്ത്യയിലെ എന്‍ഡോസള്‍ഫാന്‍ നിര്‍മാണ ക്കമ്പനിയായ എക്സലിന്റെ ഡയറക്ടര്‍മാരായ എസ്. ഗണേഷ്, ഹരിഹരന്‍ എന്നിവരും എച്ച്. ഐ. എല്‍. മാനേജരും എന്‍ഡോസള്‍ഫാന്‍ നിര്‍മാണ ക്കമ്പനി ഉടമയുമായ തീര്‍ഥാങ്കര്‍ ബസുവും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഒരു പൊതു മേഖലാ കമ്പനിയുടെ മാനേജര്‍ എങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മാണ ക്കമ്പനി ഉടമയാകുന്നതെന്ന സംശയം പ്രതിനിധികള്‍ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ കൃഷിക്കാര്‍ വിവരമില്ലാ ത്തവരാണെ ന്നായിരുന്നു സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്തവര്‍ വാദിച്ചത്. ഓരോ കീടത്തെയും നശിപ്പി ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവരെ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അതു കൊണ്ട് പാര്‍ശ്വ ഫലങ്ങള്‍ അവഗണിച്ച് എല്ലാ തരം കീടങ്ങളെയും നശിപ്പിക്കാന്‍ കഴിയുന്ന എന്‍ഡോസള്‍ഫാന്‍ നിരോധിക്കേ ണ്ടതില്ലെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി കെ. വി. തോമസിന്റെ ഇപ്പോഴത്തെ പ്രസ്താവനയും സമ്മേളനത്തിലെ ഇന്ത്യയുടെ നിലപാടും കൂട്ടി വായിക്കുമ്പോള്‍ സംശയങ്ങള്‍ ബലപ്പെടുകയാണ്.
ഒക്ടോബര്‍ പത്തു മുതല്‍ 15 വരെയായിരുന്നു സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓരോ മേഖലയെയും പ്രതിനിധാനം ചെയ്ത്  29 അംഗ രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. എന്‍ഡോസള്‍ഫാന്‍ ലോകത്താകമാനം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട സമവായം ഉണ്ടാക്കുന്നതിനുള്ള ഉടമ്പടിയില്‍ 28 രാജ്യങ്ങളും ഒപ്പു വെയ്ക്കാന്‍ തയ്യാറായപ്പോള്‍ ഇന്ത്യ മാത്രം വിട്ടു നിന്നു. ഇതു മൂലം ഒരു വര്‍ഷത്തിനു ശേഷം ചേരുന്ന സമ്മേളനത്തില്‍ മാത്രമേ ഇക്കാര്യം തീരുമാനിക്കാനാകൂ.

കേരളം 2006 മുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചി രിക്കുകയാണെന്ന കാര്യം ഇന്ത്യന്‍ പ്രതിനിധികള്‍ മറച്ചു വെച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെയും മന്ത്രി ബിനോയ് വിശ്വത്തിന്റെയും കത്തുകള്‍ പ്രതിനിധികള്‍ക്കിടയില്‍ ചര്‍ച്ചയായപ്പോള്‍, താമസിയാതെ ഈ നിരോധനം പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണന യിലുണ്ടെന്നായിരുന്നു ഇന്ത്യയുടെ വാദം.

സ്ഥാവര കാര്‍ബണിക് രാസ വിഷങ്ങളുടെ നിരോധനം സംബന്ധിച്ച് ഐക്യ രാഷ്ട്ര പരിസ്ഥിതി സഭ തയ്യാറാക്കുന്ന ഉടമ്പടിയുടെ ഭാഗമായി 2000ല്‍ ബോണില്‍ നടന്ന സമ്മേളനത്തില്‍ ജയകുമാര്‍ പങ്കെടുത്തിരുന്നു. ജനിതക മാറ്റം, കൃഷി, മാലിന്യ നിര്‍മാര്‍ജനം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരുമായി ചേര്‍ന്ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതു താല്‍പ്പര്യ ഗവേഷണ സംഘടനയാണ് തണല്‍.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഹോം വര്‍ക്ക്‌

October 27th, 2010

teacher-caning-student-epathram

കുട്ടികള്‍ക്ക് ഹോം വര്‍ക്ക്‌ കൊടുക്കുന്ന അധ്യാപകന്റെ ലക്‌ഷ്യം എന്താണ് ? തീര്‍ച്ചയായും അവര്‍ പഠിക്കണം എന്നുള്ളത് തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അധ്യാപകന്‍ ക്ലാസ്സില്‍ ഹോം വര്‍ക്ക്‌ തന്നു. അടുത്ത ദിവസം അദ്ദേഹം ഓരോ കുട്ടികളെ കൊണ്ട് അവര്‍ എഴുതി കൊണ്ട് വന്ന ഉത്തരങ്ങള്‍ വായിപ്പിക്കുവാന്‍ തുടങ്ങി. അദ്ദേഹം തന്റെ കയ്യില്‍ ഇരിക്കുന്ന ചൂരല്‍ വടി ചൂണ്ടുന്ന കുട്ടി എഴുതി കൊണ്ടു വന്ന ഉത്തരം ബുക്കില്‍ നോക്കി വായിക്കണം. അതാണ് പതിവ്. അന്ന് എന്റെ സഹപാഠി തങ്കപ്പന്റെ നേരെ ആണ് ചൂരല്‍ ചൂണ്ടിയത്. തങ്കപ്പന്‍ ബുക്ക്‌ തുറന്നു എല്ലാ ഉത്തരങ്ങളും ഭംഗിയായി വായിച്ചു. വെരി ഗുഡ്. അദ്ദേഹം പറഞ്ഞു. ബുക്കില്‍ വെരി ഗുഡ് എഴുതുവാനായി അദ്ദേഹം ബുക്ക്‌ വാങ്ങി. ബുക്കില്‍ ചോദ്യങ്ങള്‍ മാത്രമേ ഉള്ളു. ചുരുക്കി പറഞ്ഞാല്‍ തങ്കപ്പന്‍ ഹോം വര്‍ക്ക്‌ ചെയ്തിട്ടില്ല. ചൂരല്‍ വായുവില്‍ പുളഞ്ഞ് തങ്കപ്പന്റെ കയ്യിലും തുടയിലുമായി എട്ടു തകര്‍പ്പന്‍ പ്രഹരങ്ങള്‍. അത് ഒരു വ്യാഴാഴ്ച ആയിരുന്നു. അടുത്ത തിങ്കളാഴ്ചയെ തങ്കപ്പന്‍ പിന്നീട് ക്ലാസ്സില്‍ വന്നുള്ളൂ. ഇന്നും വാദ്ധ്യാന്മാര്‍ ഈയിനം പ്രവൃത്തികള്‍ തുടരുന്നതായി അറിയുന്നു. കഷ്ടം. ഹോം വര്‍ക്ക്‌ ഇടുമ്പോള്‍ പല അധ്യാപകരുടെയും ലക്‌ഷ്യം കുട്ടികള്‍ പഠിക്കണം എന്നുള്ളതല്ല.

വിനോദ് കുമാര്‍

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

യു.ഡി.എഫിന്റെ പിന്തിരിപ്പന്‍ നയത്തെ പരാജയപ്പെടുത്തുക

October 21st, 2010

ldf-election-campaign-epathram

ഒക്ടോബര്‍ 23, 25 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കേരള ജനത തയ്യാറെടുത്തു കഴിഞ്ഞു. വ്യക്തമായ രാഷ്ട്രീയ നയങ്ങളോടു കൂടിയ രണ്ടു മുന്നണികള്‍ ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നിലുള്ള ചോദ്യം ഇതാണ്. പുത്തന്‍ ഉദാര വല്‍ക്കരണ നയങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കി ക്കൊണ്ട് സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന യു. ഡി. എഫിനെ സ്വീകരിക്കണമോ? അതോ പുത്തന്‍ ഉദാര വല്‍ക്കരണ നയങ്ങള്‍ക്ക് എതിരായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പ്പിടിച്ചു കൊണ്ട്, ജന ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന എല്‍. ഡി. എഫിനെ സ്വീകരിക്കണമോ?

തീര്‍ച്ചയായും ജന ക്ഷേമ പരിപാടി കളുമായി  മുന്നോട്ട് നീങ്ങുന്ന  എല്‍. ഡി. എഫ്  സര്‍ക്കാറിനെ നില നിര്‍ത്താനും ജനോപകാര പ്രദമായ നയങ്ങള്‍ തുടരാനും കേരളത്തിലെ വിവരവും വിവേകവുമുള്ള പ്രബുദ്ധരായ ജനങ്ങള്‍  ആഗ്രഹിക്കുന്നു. ഇടതു പക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ഈ. എം. എസ്. ഭവന പദ്ധതിയിലൂടെ വീട് ഇല്ലാത്തവര്‍ക്ക് വീടും, 2 രൂപയ്ക്ക് എ. പി. എല്‍., ബി. പി. എല്‍. നോക്കാതെ അരിയും നല്‍കി വില വര്‍ധന പിടിച്ചു നിറുത്തുകയും , കര്‍ഷക വായ്പ എഴുതി തള്ളി കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുകയും ചെയ്തടക്കമുള്ള കാര്യങ്ങള്‍  ഉയര്‍ത്തി പിടിച്ചാണു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍  ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ നയങ്ങളെ അവര്‍ നടപ്പാക്കിയ പരിപാടികളെ അത്യന്തം സന്തോഷത്തോടെ  സ്വാഗതം ചെയ്യുന്ന ജനങ്ങള്‍ ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തൊടെ ജയിപ്പിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയിക്കാനില്ല. ജനങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാന ത്തിലാണല്ലോ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്.

1957 മുതല്‍ കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടി ക്കൊണ്ടിരിക്കുന്ന ഈ രണ്ട് നയങ്ങളും അവയെ ആസ്പദിച്ച രണ്ട് മുന്നണികളും കാഴ്ച വെച്ച ഭരണ മാതൃകകളുടെ അനുഭവം മുന്നിലുള്ളപ്പോള്‍ ഇവയിലേതിനെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് സംശയമുണ്ടാവില്ല. വികസനോന്മുഖവും ജനക്ഷേമകരവും സുസ്ഥിരവുമായ ഭരണം കാഴ്ച വെയ്ക്കുന്ന എല്‍ഡിഎഫി നെയാണവര്‍ ഹാര്‍ദ്ദമായി സ്വീകരിക്കുക. ജനദ്രോഹ കരമായ നയങ്ങളും ദുര്‍ഭരണവും തമ്മിലടിയും കുതികാല്‍വെട്ടും കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച് ജനങ്ങളില്‍ നിന്നകന്ന യുഡിഎഫ്, ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ളാമിയേയും എന്‍ഡിഎഫിനേയും എസ്ഡിപിഐയേയും മറുഭാഗത്ത് ബിജെപി – ആര്‍എസ്എസ് സംഘങ്ങളെയും കൂട്ടുപിടിച്ച്, എല്ലാ വിധ വര്‍ഗ്ഗീയ ശക്തികളെയും അണി നിരത്തി ക്കൊണ്ടാണ് എല്‍ഡിഎഫിനെ നേരിടാന്‍ ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് വിരോധം മാത്രം കൈമുതലായുള്ള വിരലിലെണ്ണാവുന്ന ചില പുരോഹിതന്മാരുടെ ഇടയ ലേഖനങ്ങളും അവര്‍ക്ക് തുണയ്ക്കുണ്ട്. എല്ലാ എല്‍ഡിഎഫ് വിരുദ്ധരേയും ഒന്നിപ്പിച്ച് അണി നിരത്തു ന്നതിനായി അവര്‍, പല മണ്ഡലങ്ങളിലും അരാഷ്ട്രീയ വേഷം കെട്ടി, കൈപ്പത്തിയും കോണിയും ഉപേക്ഷിച്ച് “മാങ്ങയും” “തേങ്ങയും” “ആപ്പിളും” ചിഹ്നമായി സ്വീകരിക്കുന്നു.

1957ലെ ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ ജനക്ഷേമ നടപടികളെയെല്ലാം തകിടം മറിച്ച പട്ടം, ശങ്കര്‍ സര്‍ക്കാരുകളുടെ റെക്കോര്‍ഡുമായിട്ടാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ജനകീയാസൂ ത്രണത്തേയും അധികാര വികേന്ദ്രീകരണത്തേയും എല്ലാം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള യുഡിഎഫ്, ഓരോ തവണ അധികാരത്തില്‍ വരുമ്പോഴും, മുന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ട ജനക്ഷേമ നടപടികളെയെല്ലാം തകിടം മറിച്ചിട്ടേയുള്ളൂ. അടുത്ത തവണ അധികാരം ലഭിച്ചാല്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ – ജനാധിപത്യ സ്വഭാവം നശിപ്പിക്കും എന്ന് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി ക്കഴിഞ്ഞു. ലക്ഷക്കണക്കിന്ന് സ്ത്രികളുടെ ആശാ കേന്ദ്രമായി വളന്നു വന്നിരിക്കുന്ന കുടുംബ ശ്രിയെ തകര്‍ക്കാനും ഇവര്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു.

വികസനോന്മുഖവും സുതാര്യവും സുസ്ഥിരവുമായ എല്‍ഡിഎഫ് ഭരണം തുടര്‍ച്ചയായി നിലനില്‍ക്കുന്നതിന് വിഘാതമായ യുഡിഎഫിന്റെ ഈ നയത്തെ, “കേരളത്തില്‍ ഭരണം മാറി മാറി വരും” എന്ന ആസൂത്രിതമായ കെട്ടുകഥ കൊണ്ടാണ് വലതുപക്ഷ വൈതാളികര്‍ വെള്ള പൂശുന്നത്. നിലവിലുള്ള ഇടതു പക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പു കൊണ്ടല്ല, മറിച്ച് 1959ലെ പിരിച്ചു വിടല്‍ തൊട്ട് രാജീവ് തരംഗവും സംഘടിതമായ മാധ്യമ – യുഡിഎഫ് കള്ള പ്രചാര വേലയും സര്‍വ്വ വര്‍ഗ്ഗീയ – പിന്തിരിപ്പന്‍ ശക്തികളുമായുള്ള കൂട്ടുകെട്ടും കുതന്ത്രങ്ങളും കൊണ്ടാണ് യുഡിഎഫിന് ഓരോ തവണയും ഭരണം പിടിച്ചു പറ്റാന്‍ കഴിഞ്ഞത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

“മുന്‍ സര്‍ക്കാരിന്റെ കാലത്തെ നല്ലതെല്ലാം നശിപ്പിക്കുക” എന്ന യുഡിഎഫിന്റെ ഈ പിന്തിരിപ്പന്‍ നശീകരണ നയത്തെ പരാജയപ്പെടുത്തി, സുതാര്യവും ജന ക്ഷേമകരവുമായ നയങ്ങള്‍ തുടരാനും സംസ്ഥാനത്തിന്റെ പുരോഗതി ഉറപ്പാക്കാനും സുസ്ഥിരമായ ഭരണം ആവശ്യമാണ്. അതിന് എല്‍ഡിഎഫിനെ, ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് ആവശ്യമാണ്

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

പീഡന കഥകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍

September 25th, 2010

incest-rape-graphic-1-epathram

ഒരച്ഛന്‍ മകളെ ഒരു വര്ഷത്തോളം‍, അതായത് 360 ദിവസം, ദിവസേന പീഡിപ്പിച്ച സംഭവം പല മലയാള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്  ബഹുവര്‍ണ്ണ വസ്തുചിത്ര പരമായ ഫോട്ടോ സഹിതമാണ്. വാര്‍ത്തയിലെ വര്‍ണ്ണനയ്ക്ക് കൂടുതല്‍ മിഴിവേകി വായനക്കാരനെ രസിപ്പിക്കാന്‍ ചിലര്‍ ഒരു കൌമാര പ്രായക്കാരിയായ പെണ്‍കുട്ടി യുടെ ചിത്രം തെളിച്ചമില്ലാതെ നല്‍കിയപ്പോള്‍ ചിലര്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയെ കടന്നു പിടിക്കുന്ന ചിത്രം തന്നെ “ഔട്ട് ഓഫ് ഫോക്കസ്‌” ആയി നല്‍കിയിരിക്കുന്നു.

incest-rape-graphic-2-epathram
കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ക്ക് മാത്രമായി ഇപ്പോള്‍ ചാനലുകളിലും പ്രത്യേക വാര്‍ത്താ ബുള്ളറ്റിനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലും നേരത്തെ പറഞ്ഞ രീതിയില്‍ “ഔട്ട് ഓഫ് ഫോക്കസ്‌” ആയി കുറ്റകൃത്യങ്ങളുടെ വര്‍ണ്ണനകള്‍ക്കൊപ്പം വീഡിയോ ചിത്രങ്ങളും കാണിക്കുന്നു. ഇതിനു വേണ്ടി ഇവര്‍ നടീ നടന്മാരെ വെച്ച് കുറ്റകൃത്യം നടന്ന രീതിയില്‍ അഭിനയിപ്പിച്ചു വീഡിയോ പിടിക്കുന്നു.

incest-rape-graphic-3-epathram

അധമ വികാരങ്ങളെ ഉത്തേജിപ്പിച്ച് കാഴ്ചക്കാരെ രസിപ്പിച്ച് അത് വഴി തങ്ങളുടെ ജനപ്രീതി വളര്‍ത്താനുള്ള ഇത്തരം നീചമായ ശ്രമങ്ങളെ ചെറുത്തേ മതിയാവൂ.

ഗീതു

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി കാര്യ വകുപ്പ് മന്ത്രിയെ കണ്ടവരുണ്ടോ?

September 5th, 2010

vayalar-ravi-missing-epathram

എയര്‍ ഇന്ത്യയുടെ ക്രൂരത; പ്രവാസികള്‍ക്ക് വേണ്ടി മുതലക്കണ്ണിര്‍ ഒഴുക്കുന്നവര്‍ക്ക് മിണ്ടാട്ടമില്ല. നമ്മുടെ പ്രവാസി കാര്യ വകുപ്പ് മന്ത്രിയെ കണ്ടവരുണ്ടോ?

സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കേരളത്തിലെ മൂന്നു വിമാന ത്താവളങ്ങളില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 203 വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. 45,000ല്‍പ്പരം യാത്രക്കാര്‍ വഴിയാധാരമായി. തിരുവനന്തപുരത്തു നിന്നുള്ള 74-ഉം, കൊച്ചിയില്‍ നിന്നുള്ള 56-ഉം, കോഴിക്കോട്ടു നിന്നുള്ള 73-ഉം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്.

മാസങ്ങള്‍ക്കു മുമ്പ് 5,000 മുതല്‍ 7,000 വരെ രൂപ നല്‍കി എടുത്ത ടിക്കറ്റുകള്‍ ഇപ്പോള്‍ അതിന്റെ നാലിരട്ടി തുക നല്‍കിയാലും കിട്ടാത്ത അവസ്ഥയാണ്. നിശ്ചിത തീയതിക്കു മുമ്പ് ഹാജരായില്ലെങ്കില്‍ വിസ റദ്ദാകുമെന്ന വ്യവസ്ഥ പാലിക്കാനാവാതെ പുതിയതായി ഗള്‍ഫിലേക്കു പറക്കാനിരുന്നവരെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്. മാത്രമല്ല മധ്യവേനല്‍ അവധിയും ഓണവും പെരുന്നാളും കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ ശരിക്കും കുഴക്കുന്നതാണു ഈ കൂട്ടത്തോടെയുള്ള ഈ ഫ്ലയിറ്റ് റദ്ദ് ചെയ്യല്‍…

എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ ടിക്കറ്റെടു ത്തിരുന്നവര്‍ക്ക് തങ്ങളുടെ തന്നെ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വെറും വാക്കാണ്. അല്ലാത്ത പക്ഷം ടിക്കറ്റിനായി ഈടാക്കിയ മുഴുവന്‍ തുകയും മടക്കി നല്‍കുമെന്നും വിമാനക്കമ്പനി പറയുന്നു.

മാസങ്ങള്‍ക്കു മുമ്പു തന്നെ അവധി ക്രമീകരിച്ച് യാത്രയ്ക്കു തയ്യാറെടുത്ത സാധാരണക്കാരായ മലയാളികളെയും എയര്‍ ഇന്ത്യയുടെ നടപടി വെട്ടിലാക്കി. വളരെ പരിമിതമായ സാഹചര്യങ്ങളില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ് വില കുറഞ്ഞ ടിക്കറ്റുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ യാത്രക്കാര്‍. റംസാന്‍ അവധിയും ഗള്‍ഫിലെ സ്‌കൂള്‍ തുറക്കലു മൊക്കെയായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് ധാരാളം യാത്രക്കാരുള്ള സമയമാണിത്.

ban-air-india-epathram

എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍

തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചി വഴി മസ്‌കറ്റിലെത്തി തിരികെ തിരുവനന്തപുരത്തേക്കു വരുന്ന വിമാനത്തിന്റെ സപ്തംബര്‍ 13 മുതല്‍ ഒക്ടോബര്‍ 27 വരെയുള്ള 15 സര്‍വീസുകള്‍ റദ്ദാക്കി. ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്നു മസ്‌കറ്റിലെത്തി കൊച്ചി വഴി തിരികെ തിരുവനന്തപുരത്തെത്തുന്ന വിമാനത്തിന്റെ സപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള എട്ടു സര്‍വീസുകളാണ് ഉപേക്ഷിച്ചത്.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കോഴിക്കോട്ടു നിന്നു മസ്‌കറ്റിലെത്തി തിരിച്ചു വരുന്ന 19 സര്‍വീസുകള്‍ സപ്തംബര്‍ 13 മുതല്‍ ഒക്ടോബര്‍ 27 വരെ ഉണ്ടാവില്ല. ഇതു പോലെ തന്നെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയില്‍ പോയി തിരികെയെത്തുന്ന 12 വിമാനങ്ങളും സപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 28 വരെ ഉപേക്ഷിച്ചു. കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും ദിവസേനയുള്ള വിമാനത്തിന്റെ സപ്തംബര്‍ 20 മുതല്‍ 30 ഒക്ടോബര്‍ വരെയുള്ള 41 സര്‍വീസുകളാണ് ഒറ്റയടിക്ക് റദ്ദാക്കിയത്. തിരുവനന്തപുരത്തു നിന്ന് അബുദാബിയിലേക്കും തിരിച്ചും ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലുള്ള 24 ഫ്‌ളൈറ്റുകള്‍ സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 27 വരെ ഉണ്ടാകില്ല. തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കും തിരിച്ചും സപ്തംബര്‍ 25നും ഒക്ടോബര്‍ 26നും ഇടയ്ക്കുള്ള 17 സര്‍വീസുകള്‍ റദ്ദാക്കി.

കോഴിക്കോട്ടു നിന്ന് ദുബായിലേക്ക് ബുധന്‍, ശനി ദിവസങ്ങളിലും ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വ്യാഴം, ഞായര്‍ ദിവസങ്ങളിലും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ സപ്തംബര്‍ 22നും ഒക്ടോബര്‍ 31നും ഇടയ്ക്ക് പറക്കില്ല. 24 സര്‍വീസുകളാണ് ഈ ഗണത്തില്‍ പെടുക. കോഴിക്കോട്ടു നിന്ന് ഷാര്‍ജയിലേക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലുമുള്ള 55 സര്‍വീസുകള്‍ സപ്തംബര്‍ 21നും ഒക്ടോബര്‍ 30നുമിടയ്ക്ക് റദ്ദാക്കി. കോഴിക്കോട് – മംഗലാപുരം – കുവൈത്ത് – മംഗലാപുരം – കോഴിക്കോട് റൂട്ടില്‍ ഞായര്‍, ചൊവ്വ നടത്തുന്ന 10 സര്‍വീസുകളും സപ്തംബര്‍ 26നും ഒക്ടോബര്‍ 26നുമിടയ്ക്ക് ഉണ്ടാവില്ല.

cancelled-flight-kerala-epathram

വിമാനം റദ്ദ്‌ ചെയ്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ യാത്രക്കാരന്‍

ഒരു വിമാനത്തിന്റെ സമയം മാറിയാല്‍ പോലും പത്രക്കുറിപ്പിറക്കുന്ന എയര്‍ ഇന്ത്യ അധികൃതര്‍ ഇത്രയധികം വിമാനങ്ങള്‍ ഒരുമിച്ചു റദ്ദാക്കിയതിനെ ക്കുറിച്ച് ആരെയും അറിയിച്ചിട്ടില്ല. കേരളത്തിനെതിരെയുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ ആസൂത്രിത നീക്കമാണ് ഈ നടപടിയെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. മാത്രമല്ല സ്വകാര്യ എയര്‍ലൈന്‍സിനെ സഹായിക്കാനാണു ഈ നീക്കമെന്ന് ന്യായമായും സംശയിക്കണം. ഇതിനെതിരെ നമ്മുടെ പ്രവാസി കാര്യ വകുപ്പ് മന്ത്രി ഇതു വരെ വായ തുറന്നിട്ടില്ല എന്നതാണ് പ്രവാസികളെ അത്ഭുതപ്പെടുത്തുന്നത്.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

4 of 1734510»|

« Previous Page« Previous « ഗുരുവേ നമഹ!
Next »Next Page » പീഡന കഥകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine