ജയരാജന്‍ തോറ്റു

November 10th, 2009

ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെ ടുപ്പില്‍ രാഷ്ടീയ കേരളം ഉറ്റു നോക്കിയിരുന്ന കടുത്ത മല്‍സരം നടന്ന കണ്ണൂര്‍ മണ്ഡലത്തില്‍ സി. പി. എമ്മിന്റെ കരുത്തനായ നേതാവ്‌ എം. വി. ജയരാജന്‍ യു. ഡി. എഫ്‌. സ്ഥാനാര്‍ത്ഥി എ. പി അബ്ദുള്ള ക്കുട്ടിക്കു മുമ്പില്‍ മുട്ടു മടക്കി. 12043 വോട്ടിന്റെ ഭൂരിപക്ഷ മാണ്‌ കണ്ണൂരില്‍ അബ്ദുള്ള ക്കുട്ടി നേടിയത്‌. ദീര്‍ഘ കാലമായി സി. പി. എം. പ്രവര്‍ത്തകനും പാര്‍ട്ടിയുടെ എം. പി. യും ആയിരുന്ന അബ്ദുള്ള ക്കുട്ടി പിന്നീട്‌ സി. പി. എം. പുറത്താക്കി യതോടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കണ്ണൂര്‍ ഉപതിര ഞ്ഞെടുപ്പില്‍ അബ്ദുള്ള ക്കുട്ടിയാണ്‌ യു. ഡി. എഫ്‌. സ്ഥാനാര്‍ത്ഥി യാകുകയെന്ന ഊഹം വന്നതോടെ പാര്‍ട്ടി അതൊരു വെല്ലുവി ളിയായി ഏറ്റെടുക്കുകയും അബ്ദുള്ള ക്കുട്ടിക്കെതിരെ മല്‍സരി ക്കുവാന്‍ പാര്‍ട്ടിയിലെ കരുത്തനെ തന്നെ രംഗത്തി റക്കുകയും ചെയ്തു.
 
കണ്ണൂരില്‍ കോണ്‍ഗ്ര സ്സിന്റെ ജീവ ശ്വാസമായ കെ. സുധാകരന്‍ എന്ന പട ത്തലവന്‍ മുന്നിട്ടിറ ങ്ങിയപ്പോള്‍ രംഗം കൂടുതല്‍ കൊഴുത്തു. അടവുകളും ചുവടുകളും പലതും മാറിയും മറിഞ്ഞും പ്രയോഗിച്ചു. ഏതു വിധേനയും അബ്ദുള്ള ക്കുട്ടിയെ പരാജയ പ്പെടുത്തുക; അതു വഴി കെ. സുധാകരന്റെ രാഷ്ടീയ അശ്വമേധ ത്തിനു കണ്ണൂരില്‍ ഒരു തടയിടുക എന്നതു കൂടെ അവര്‍ ലക്ഷ്യമാക്കി. ഏതാനും നാള്‍ മുമ്പ്‌ മാത്രം പാര്‍ട്ടിയില്‍ എത്തിയ അബ്ദുള്ള ക്കുട്ടിക്ക്‌ സീറ്റു നല്‍കിയതില്‍ കോണ്‍ഗ്രസ്സിലെ ചില നേതാക്കളുടെ എതിര്‍പ്പും അവര്‍ക്ക്‌ പ്രതീക്ഷ നല്‍കി. പാര്‍ട്ടി മിഷ്യനറിയുടെ മുഴുവന്‍ പ്രയത്നവും ഉണ്ടായിരുന്നു ജയരാജനു പിന്തുണയുമായി. എന്നാല്‍ ഒടുവില്‍, തന്റെ രാഷ്ടീയ ഗുരുവിനെ ശിഷ്യന്‍ മലര്‍ത്തിയടിച്ചു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാളിപ്പോയ മമ്മുട്ടി ഷോ

October 28th, 2009

mammootty-dubai-showദുബായ് : മമ്മുട്ടി ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന പേരില്‍ ടെലിവിഷനില്‍ നടക്കുന്ന റിയാലിറ്റി ഷോയുടെ അവസാന എപ്പിസോഡ് ലൈവ് ആയി ദുബായില്‍ വെച്ചു നടത്താന്‍ തുനിഞ്ഞവര്‍ക്ക് വന്‍ തിരിച്ചടിയായി. 1000 ദിര്‍ഹം വരെ ആയിരുന്നു ഈ ഷോയുടെ ടിക്കറ്റ് നിരക്ക്. 200 ദിര്‍ഹം മാസ ശമ്പളം വാങ്ങുന്ന മലയാളികളുള്ള നാട്ടിലാണ് ഇത്. കുടുംബം പോറ്റാന്‍ ഉറ്റവരെ പിരിഞ്ഞ്, ഇടുങ്ങിയ ലേബര്‍ ക്യാമ്പുകളില്‍ അടുക്കി വെച്ച കട്ടിലുകളില്‍ ഉറങ്ങുന്ന ബഹു ഭൂരിപക്ഷം വരുന്ന തങ്ങളുടെ ശ്രോതാക്കളെ പരിഹസിക്കുന്ന പേരിലാണ് 50 ദിര്‍ഹമിന്റെ മിനിമം ടിക്കറ്റ് ഷോ നടത്തിയവര്‍ വിറ്റത്. ഈ ടിക്കറ്റിന്റെ പേര് “ക്രോണിക് ബാച്ചിലര്‍” എന്നായിരുന്നു. പേരിലെ ധാര്‍ഷ്ട്യവും പരിഹാസവും ദുബായിലെ മലയാളി സമൂഹം തിരിച്ചറിഞ്ഞു എന്ന് തന്നെ വേണം കരുതാന്‍. ഷോ നടക്കുവാനിരുന്ന ദുബായ് എയര്‍പോര്‍ട്ട് എക്സ്പോയിലേക്ക് ഇരച്ചു കയറിയ ജനം സംഘാടകരുടെ കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു. ടിക്കറ്റെടുക്കാതെ എത്തിയവര്‍ നിറഞ്ഞതോടെ വിദൂരമായ എമിറേറ്റുകളില്‍ നിന്നു പോലും 1000 ദിര്‍ഹത്തിന്റെ കിംഗ് ടിക്കറ്റെടുത്ത് കുടുംബ സമേതം കാറുകളില്‍ വന്നിറങ്ങിയ ഉന്നതര്‍ക്ക് ഷോ നടക്കുന്ന ഹാളിന്റെ ഏഴയലത്തു കൂടി അടുക്കാനൊത്തില്ല. ഇതേ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് ജൈറ്റക്സ് എന്ന ദുബായിലെ വാര്‍ഷിക ഇലക്ട്രോണിക്സ് പ്രദര്‍ശനം നടക്കുന്നത് മൂലം തിരക്ക് ഇരട്ടിയുമായി. പാര്‍ക്കിംഗിനായി കിലോമീറ്ററുകള്‍ കാത്തു കിടന്ന കാറുകളുടെ നീണ്ട നിര എയര്‍പ്പോര്‍ട്ട് റോഡില്‍ കാണാമായിരുന്നു. അവസാനം താര നിശ കാണാനായി ഹാളില്‍ എത്തിയപ്പോഴേക്കും മണിക്കൂറുകള്‍ വൈകുകയും ചെയ്തു. കാശ് കൊടുത്തിട്ടും അകത്തു കയറാനാവാത്തതില്‍ കുപിതരായ ജനം മുമ്പെങ്ങും ദുബായ് കണ്ടിട്ടില്ലാത്തവണ്ണമാണ് പ്രതികരിച്ചത്. ഉന്തും തള്ളും തിക്കും തിരക്കിലും പെട്ട് ഏറെ പേര്‍ക്ക് പരിക്ക് പറ്റി. ചെരിപ്പുകളും പൊട്ടി തകര്‍ന്ന മൊബൈല്‍ ഫോണുകളും സംഭവ സ്ഥലത്ത് ചിതറി കിടക്കുന്നത് കാണാമായിരുന്നു. ഷോ നടന്നാലും ഇല്ലെങ്കിലും ടിക്കറ്റ് വിറ്റു തീര്‍ന്നതോടെ തങ്ങളുടെ കാശ് ലഭിച്ച സന്തോഷത്തിലായ സംഘാടകര്‍ ഒന്നോര്‍ക്കുന്നത് നന്ന്. ഇത് കേരളമല്ല. തെറ്റിന് മാപ്പില്ലാത്ത സത്യമുള്ള മണ്ണാണിത് എന്ന് ഇവിടത്തെ പഴമക്കാര്‍ പറയുന്നത് വെറുതെയല്ല.
 
ഒരു ക്രോണിക് ബാച്ചിലര്‍
 
 

- ജെ.എസ്.

8 അഭിപ്രായങ്ങള്‍ »

ബി.ആര്‍.പി. ഭാസ്കറിനെതിരായ ദുഷ് പ്രചരണത്തില്‍ പ്രതിഷേധം ശക്തം

October 25th, 2009

brp-bhaskerതിരുവനന്തപുരം : പ്രമുഖ മനുഷ്യാവകാശ – മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്കറിനെതിരെ വര്‍ഗീയ ഫാഷിസ്റ്റ്‌ ശക്തികള്‍ നടത്തുന്ന ദുഷ് പ്രചരണങ്ങളില്‍ സാംസ്ക്കാരിക – രാഷ്ട്രീയ – മാധ്യമ രംഗങ്ങളിലുള്ള പ്രമുഖര്‍ പ്രതിഷേധിച്ചു. പൊതു പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍, നീതിക്കും നേരന്വേഷ ണത്തിനുമായി നില കൊള്ളുന്ന ബി. ആര്‍. പി. യെ പാക്‌ ചാര സംഘടനയുടെ ഏജന്റായി ചിത്രീകരിച്ചുള്ള പ്രചരണമാണ്‌ ശിവ സേനയുടെ നേതൃത്വ ത്തില്‍ നടത്തുന്നത്‌.
 
വര്‍ക്കലയില്‍ നടന്ന കൊലപാ തകത്തിന്‌ പിന്ന‍ിലെ സത്യങ്ങള്‍ പുറത്തു കൊണ്ടു വരുവാന്‍ ബി. ആര്‍. പി. നടത്തിയ ശ്രമങ്ങളാണ്‌ വര്‍ഗീയ വാദികളെ ഇപ്പോള്‍ വിറളി പിടിപ്പിച്ചി രിക്കുന്ന തെന്ന് നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
 
വര്‍ക്കലയിലെ കോളനികളില്‍ പോലീസ്‌ പിന്തുണയോടെ ദലിതുകള്‍ ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും, വീടു കയറി ആക്രമണവും, ബി. ആര്‍. പി. യുടെ നേതൃത്വത്തിലെ വസ്തുതാ ന്വേഷണ സംഘം പുറം ലോകത്തെ അറിയിച്ചിരുന്ന‍ു. കോളനികളിലെ ദയനീയാവസ്ഥ മനസിലാക്കി, അവിടം സന്ദര്‍ശിച്ച പട്ടിക ജാതി വകുപ്പു കമീഷണര്‍ പി. കെ. ശിവാനന്ദ നെതിരെയും ഫാഷിസ്റ്റുകള്‍ പ്രസ്താവനകളുമായി രംഗത്തി റങ്ങിയിരുന്ന‍ു. ദലിതുകള്‍ക്കു മേല്‍ തീവ്രവാദ മുദ്ര കുത്തി അതിന്റെ മറവില്‍ ശിവസേന നടത്തുന്ന അതിക്രമങ്ങള്‍ പൊതു സമൂഹവും മാധ്യമങ്ങളും മനസിലാക്കി തുടങ്ങിയതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ്‌ വര്‍ഗീയ ശക്തികള്‍ നടത്തുന്നത്‌. അക്രമികളെ പിടി കൂടാനെന്ന പേരില്‍ ദളിത്‌ കോളനികളില്‍ നടക്കുന്ന പോലീസ്‌ അതിക്രമങ്ങള്‍ അടിയന്തിരമായി അവസാനി പ്പിക്കണമെന്ന‍ും നേതാക്കള്‍ ആവശ്യപ്പെട്ടു.
 
ജനങ്ങള്‍ക്കി ടയില്‍ ഭീതിയും വെറുപ്പും പരത്തുന്ന ശക്തികളെ കണ്ടെത്തി അമര്‍ച്ച ചെയ്യാനാണ്‌ പോലീസ്‌ ധൈര്യം കാണിക്കേണ്ടത്. ജനങ്ങളെ തമ്മിലടിപ്പിച്ച്‌ നേട്ടമെടുക്കാര്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ്‌ നീക്കത്തെ തിരിച്ചറി യണമെന്ന‍ും പൗരാവകാശ മുന്നേറ്റങ്ങള്‍ക്ക്‌ കരുത്തു പകരാന്‍ ജനാധിപത്യ കേരളം ഒരുമിക്കണമെന്ന‍ും പ്രസ്താവന ആഹ്വാനം ചെയ്തു.
 
ഡോ. കെ. എന്‍. പണിക്കര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം. പി. വീരേന്ദ്ര കുമാര്‍, ഡോ. എം. ഗംഗാധരന്‍, പ്രോഫ. കെ. സച്ചിദാനന്ദന്‍‍, പ്രോഫ. കെ. ജി. ശങ്കരപ്പിള്ള, സി. ഗൗരി ദാസന്‍ നായര്‍, കെ. അജിത, ഡോ. എ. കെ. രാമകൃഷ്ണന്‍‍, വി. പി. വാസു ദേവന്‍‍, ഡോ. കെ. അരവിന്ദാക്ഷന്‍‍, എന്‍‍. പി. ചെക്കുട്ടി, ഗീതാനന്ദന്‍‍, കെ. എം. സലിം കുമാര്‍, ഹമീദ്‌ ചേന്ദമംഗലൂര്‍‍, അഡ്വ. എ. ജയശങ്കര്‍, സി. ആര്‍. നീലകണ്ഠന്‍‍, കെ. കെ. കൊച്ച്‌, കെ. പി. സേതുനാഥ്‌, ജെ. ദേവിക, ബി. രാജീവ്‌, മൈത്രി തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പു വെച്ചു.
 
ബൈജു എം. ജോണ്‍
 
 

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

വിവരാവകാശ നിയമത്തെ പ്രയോജന പ്പെടുത്തുക – എസ്. കുമാര്‍

October 13th, 2009

right-to-informationസര്‍ക്കാര്‍ രേഖകളെയും വിവരങ്ങളെയും സംബന്ധിച്ച്‌ അറിയുവാനുള്ള പൊതു ജനത്തിന്റെ അവകാശത്തെ സംബന്ധിച്ച്‌ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഒന്നാണ്‌ വിവരാവകാശ നിയമം. രാജ്യ സുരക്ഷയെ സംബന്ധിച്ചോ മറ്റോ രഹസ്യമായി സൂക്ഷിക്കണം എന്ന് നിര്‍ബന്ധ മുള്ളതോഴികെ എല്ലാ തരം രേഖകളും വിവരങ്ങളും, പൗരനു ലഭ്യമാക്കുവാന്‍ ഈ നിയമം വഴി സാധ്യമാകുന്നു. ഈ നിയമം അനുസരിച്ച്‌, ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനമോ / ഉദ്യോഗസ്ഥരോ ബോധപൂര്‍വ്വമോ അല്ലാതെയോ അപേക്ഷകനു വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ അത്‌ കുറ്റകരവും ശിക്ഷാ ര്‍ഹവുമാണ്‌. ഏതെങ്കിലും വിധത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാന / ദേശീയ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാവുന്നതാണ്‌.
 
സാമാന്യ രീതിയില്‍ ഒരാള്‍ വിവരാ വകാശ നിയമ പ്രകാരം ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ‍/ സ്ഥാപനം, അതിനു മുപ്പതു ദിവസത്തിനകം വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ട്‌. ഇനി അഥവാ മറ്റേതെങ്കിലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേ ണ്ടതുണ്ടെങ്കില്‍ ഇതു സംബന്ധിച്ച്‌ അപേക്ഷകനു അറിയിപ്പു നല്‍കേണ്ടതുണ്ട്‌. വിവരാ വകാശ നിയമ പ്രകാരം അപേക്ഷ നല്‍കുവാനുള്ള നടപടി ക്രമങ്ങള്‍ വളരെ ലളിതമാണ്‌. വെള്ള ക്കടലാസില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച്‌ ആവശ്യമായ വിവരങ്ങള്‍ ‍/ രേഖകള്‍ സംബന്ധിച്ച്‌ വ്യക്തമായി എഴുതിയ അപേക്ഷ, ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക (ദൂരെയുള്ള ഓഫീസുകളില്‍ നിന്നും വിവരങ്ങള്‍ അറിയുവാന്‍ റജിസ്റ്റേര്‍ഡ്‌ തപാലിനെ ആശ്രയി ക്കാവുന്നതാണ്‌). ഇതില്‍ അപേക്ഷകന്‍ തിയതിയും ഒപ്പും നിര്‍ബന്ധമായും ഇട്ടിരിക്കണം. അതോടൊപ്പം അപേക്ഷയുടെ ഒരു പകര്‍പ്പും സൂക്ഷിക്കുക. പ്രസ്തുത അപേക്ഷ സ്വീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥനില്‍ നിന്നും തിയതി രേഖപ്പെ ടുത്തിയ രസീതും വാങ്ങി സൂക്ഷിക്കണം. ഏതെങ്കിലും രേഖകളുടെ പകര്‍പ്പോ മറ്റോ ആവശ്യപ്പെടുന്നു എങ്കില്‍, പ്രസ്തുത ആവശ്യത്തി ലേക്കായി വരുന്ന ചിലവ്‌ അപേക്ഷകന്‍ വഹിക്കേ ണ്ടതുണ്ട്‌. ഉദാ: തൊട്ടടുത്ത പുരയിടത്തില്‍ പണിയുന്ന വീടിന്റെ പ്ലാനും നിര്‍മ്മാ ണാനുമതി നല്‍കി യതിന്റെ വിശദാംശങ്ങളും ആവശ്യപ്പെടുന്നു എന്ന് കരുതുക. പ്രസ്തുത പ്ലാനുകളുടെയും അനുമതി നല്‍കിയതിന്റെ രേഖകളുടേയും പകര്‍പ്പെ ടുക്കുന്നതി നാവശ്യമായ ചിലവ്‌ അപേക്ഷകന്‍ നല്‍കണം. ഇപ്രകാരം ലഭിക്കുന്ന രേഖകള്‍ അനുസരിച്ച്‌, പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിനു അനുമതി നല്‍കിയതില്‍ എന്തെങ്കിലും ചട്ടലംഘനം ഉണ്ടെങ്കില്‍ അത്‌ നിര്‍ത്തി വെപ്പിക്കുവാന്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ പരാതി നല്‍കാവുന്നതാണ്‌.
 
ലാവ്‌ലിന്‍ കേസു സംബന്ധിച്ചുള്ള പല വിവരങ്ങളും ഇത്തരത്തില്‍ ആവശ്യപ്പെട്ടതും, അതു പുറത്തു വന്നതും എല്ലാം കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. എങ്കിലും, വിവരാ വകാശ നിയമം നിലവില്‍ വന്നിട്ട്‌ നാലു വര്‍ഷമാകുന്ന ഈ സമയത്ത്‌, ഇനിയും അതിന്റെ സാധ്യതകള്‍ പ്രയോജന കരമാകണ മെങ്കില്‍ ഇതേ കുറിച്ച്‌ പൊതു ജനം കൂടുതല്‍ ബോധവാ ന്മാരാകേ ണ്ടിയിരിക്കുന്നു.
 
എസ്. കുമാര്‍
 
 
 



 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

അല്‍ നാസറില്‍ കുരുങ്ങി കിടക്കുന്ന മലയാളി ഉത്സവങ്ങള്‍

October 10th, 2009

akcaf-onam-2009കേരളത്തിലെ എല്ലാ കോളജുകളുടെയും യു.എ.ഇ. യിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംയുക്ത വേദിയായിരുന്നു അക്കാഫ് (All Kerala College Alumni Forum – AKCAF) എന്ന സംഘടന. എന്നാല്‍ അടുത്തയിടെ ഈ സംഘടനയില്‍ നിന്നും ചില കോളജുകള്‍ വേര്‍പെട്ട് പോവുകയും ഫെക്ക (Federation of Kerala Colleges Alumni – FEKCA) എന്ന ഒരു പുതിയ സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അംഗങ്ങളായ അനേകം ഇന്ത്യന്‍ സംഘടന കള്‍ക്കൊപ്പം ഇന്ത്യന്‍ കോണ്‍സു ലേറ്റിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടികളില്‍ സഹകരിക്കാ റുണ്ടെങ്കിലും എല്ലാ വര്‍ഷവും നടത്തുന്ന ഓണാഘോ ഷങ്ങളിലൂടെ മാത്രമാണ് പൊതു ജനം ഇത്തരം സംഘടനകളെ പറ്റി അറിയുന്നത്. ഇത്രയധികം കോളജുകള്‍ ഒരുമിച്ചു ചേര്‍ന്ന് ഇത്തരം ഉത്സവങ്ങള്‍ നടത്തുന്ന തിന്റെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തുന്നു ഈ ആഘോഷങ്ങള്‍.
 
ഇത്തവണയും പതിവ് പോലെ, അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് അക്കാഫ് ഓണാഘോ ഷങ്ങള്‍ അരങ്ങേറിയത്. ചടങ്ങുകളുടെ സ്വഭാവവും, പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും കണക്കിലെടുത്ത് ശരിയായി സംവിധാനം ചെയ്ത പരിപാടികള്‍ നടത്തുവാന്‍ ഉത്തമമാണ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത്രയധികം കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തു ചേരുന്ന ഇത്തരമൊരു ഉത്സവത്തിന് കേവലമൊരു ഐസ് റിങ്കിന്റെ വ്യാപ്തി മതിയാവില്ല എന്ന് വ്യക്തമാണ്.
 
ഓണ സദ്യയ്ക്കായി മേശയും കസേരകളും നിരത്തി സദ്യ നടത്തിയത് സ്റ്റേജിനു മുന്നില്‍ തന്നെ. ഊണ് ഔദ്യോഗികമായി നിര്‍ത്തി എന്ന് പ്രഖ്യാപിച്ച്, ജനത്തെ മുഴുവന്‍ ഹാളിന് വെളിയിലേയ്ക്ക് പറഞ്ഞയച്ചതിനു ശേഷം ഇരിപ്പിടങ്ങള്‍ മാറ്റി ഒരുക്കിയാണ് പരിപാടികള്‍ പുനരാരംഭിച്ചത്.
 
ഇതിനിടയിലൂടെ ഒരു ഘോഷ യാത്രയും നടന്നു എന്നത് അവിശ്വസനീയമായി തോന്നാം. എന്നാല്‍ അതും സംഭവിച്ചു. താലപ്പൊലിയും ചെണ്ടമേളവും, പ്രച്ഛന്ന വേഷവും, ഫ്ലോട്ടുകളും, പുലിക്കളിയും എല്ലാം അണി നിരന്ന, വിവിധ കോളജുകളുടെ ടീമുകള്‍ നടത്തിയ ഘോഷയാത്ര, ഒരു മത്സര ഇനവുമായിരുന്നു എന്നത് ഘോഷയാത്രയ്ക്ക് വീര്യം പകര്‍ന്നു. ഇതെല്ലാം ഈ “ഇട്ടാവട്ട” ത്തിനകത്തു തന്നെ എന്നത് മലയാളിയുടെ ദൈന്യതയുമായി.
 

akcaf-onam-2009

 
ചടങ്ങ് വീക്ഷിക്കാനെത്തിയ പലരെയും ഭാരവാഹികള്‍ അകത്തു കടക്കുന്നതില്‍ നിന്നും തടയുകയും, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ മാത്രം അകത്തു കയറ്റുകയും ചെയ്തു എന്ന് കുടുംബ സമേതം “ഓണം കാണാന്‍” എത്തിയ പലരും പറയുകയുണ്ടായി. വേണമെങ്കില്‍ ഗാലറിയിലിരുന്ന് കണ്ടാല്‍ മതി എന്നായിരുന്നു ഇവരുടെ നിലപാട്. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമ പ്രവര്‍ത്തകരെ പോലും ഇവര്‍ തടയുക യുണ്ടായി. ഇങ്ങനെ തടയപ്പെട്ടവര്‍ പിന്നീട് ചില പ്രമാണിമാരുടെ സഹായത്തോടെയാണ് അകത്തു കയറിയത്. ഇത് ഭാരവാഹികളുടെ മാത്രം പരിപാടി ആയിരുന്നെങ്കില്‍ പിന്നെ ക്ഷണിച്ചു വരുത്തിയതെന്തിന് എന്ന് ചിലരെങ്കിലും ഉറക്കെ ചോദിക്കുകയും ചെയ്തു. ഐസ് റിങ്ക് ആയതിനാല്‍ തറയില്‍ നിന്നും അരിച്ചു കയറുന്ന തണുപ്പ് കാരണം ഓണം കഴിഞ്ഞ് വീട്ടിലെത്തു മ്പോഴേയ്ക്കും വാതം പിടിക്കും എന്നും ചില പ്രായമായവര്‍ തമാശ പറയുന്നത് കേട്ടു!
 

akcaf-onam-2009

 
ഇത്തരം ആഘോഷങ്ങള്‍ക്ക് ആവശ്യമായ സ്ഥലവും സൌകര്യവുമുള്ള ഇടങ്ങളില്‍ മാത്രം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കഴിഞ്ഞ ദിവസം, ദുബായിലെ എമിറേറ്റ്സ് ടവറില്‍ കേരളത്തിലെ എഞ്ചിനി യര്‍മാരുടെ സംഘടനയായ “കേര” സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വെച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. വിദേശ കാര്യ സഹ മന്ത്രി ഡോ. ശശി തരൂര്‍ മുഖ്യ അതിഥി ആയിരുന്ന ഈ ചടങ്ങ്, എമിറേറ്റ്സ് ടവറില്‍ സംഘടിപ്പിച്ചത്, അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നിന്നും പുറത്ത് കടന്ന് ഒരു ചടങ്ങ് സംഘടിപ്പിക്കാന്‍ ആവുന്ന വിധമുള്ള മലയാളിയുടെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത് എന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. “ദുബായിലെ മലയാളികള്‍ എന്നാണ് അല്‍ നാസറിനു പുറത്തു കടക്കുന്നത്‌? ” എന്ന് കഴിഞ്ഞ തവണ മലയാളികളുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ തന്റെ അടുത്തിരുന്ന് മമ്മുട്ടി തന്നോട് ചോദിച്ച കാര്യവും വേണു രാജാമണി പറയുകയുണ്ടായി.
 
ദീപു‍, ദുബായ്
 
 

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

മുല്ലപ്പെരിയാര്‍ സര്‍‌വ്വേ അനുമതി – കേരളത്തിന് വന്‍ പ്രതീക്ഷ

September 22nd, 2009

mullaperiyar-damമുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് കേരളത്തിലെ ജനങ്ങള്‍ക്ക് വന്‍ പ്രതീക്ഷയും ആശ്വാസവുമാണ് നല്‍കിയി രിക്കുന്നത്. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വന്യ മൃഗ സംരക്ഷണ ബോര്‍ഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാന മെടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി‍ ജനങ്ങളുടെ ജീവനും സ്വത്തിനും സം‌രക്ഷണം നല്‍കാന്‍ പുതിയ അണക്കെട്ട് മാത്രമെ പോം‌വഴി യുള്ളുവെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള അണക്കെട്ടിനു ആയിരം അടി താഴെ 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് പുതിയത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടകരമായ സ്ഥിതിയെ പ്പറ്റിയോ, അത് തകര്‍‍ന്നാ ലുണ്ടാകുന്ന വന്‍ ദുരന്തത്തെ പ്പറ്റി തമിഴ് നാടിനോ, സുപ്രീം കോടതിക്കോ യാതൊരു വേവലാതിയും ഇല്ലെന്നത് അവരുടെ വാക്കുകളിലും പ്രവര്‍‍ത്തിയിലും കാണുന്നുണ്ട്. അപകടാ വസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കൂട്ടണമെന്ന‍ സുപ്രീം കോടതി വിധി കേരളത്തിലെ ജനങ്ങളുടെ ജീവനു യാതൊരു വിലയും കല്‍പിക്കു ന്നില്ലായെ ന്നതിന്റെ തെളിവായിരുന്നു‌. നീതിയും നിയമവും മനുഷ്യന്റെ രക്ഷക്കാ യിരിക്ക ണമെന്ന നിഗമനത്തെയും കാഴ്ചപ്പാടിനെയും ഈ വിധി അപ്പാടെ നിരാകരിക്കുന്നു.
 
111 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ചുണ്ണാമ്പും മണലും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതം കൊണ്ട്‌ പണി തീര്‍ത്തതാണത്രെ. ഈ അണക്കെട്ടിനാണ്‌ 999 വര്‍ഷത്തെ കരാര്‍ ഉണ്ടാക്കി യിട്ടുള്ളത്‌. ഇതിനു പിന്നിലുള്ള കാപട്യം വിശേഷ ബുദ്ധിയുള്ള വര്‍ക്കൊക്കെ അറിയാവു ന്നതാണ്‌. സാങ്കേതിക വിദ്യ അത്രയ്ക്ക്‌ ഒന്നും വികസിച്ചി ട്ടില്ലാത്ത കാലഘട്ട ത്തില്‍ നിര്‍മ്മിച്ച ഒരു അണക്കെട്ട്‌ ഇത്രയും കാലം നില നിന്നതു തന്നെ അദ്ഭുതമാണ്‌. ഈ അണക്കെട്ടിന്റെ ബല ക്ഷയത്തെ പ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ഏകദേശം 30 വര്‍ഷം ആയിരിക്കുന്നു.
 
അത്യന്താധുനിക സാങ്കേതിക മികവൊടെ നിര്‍മ്മിക്കുന്ന ഡാമുകള്‍ക്കു പോലും 50 – 60 വര്‍ഷത്തെ ആയുസ് മാത്രമെ കണക്കാക്കാറുള്ളു. ആ കണക്കിന് 111 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന് ബല ക്ഷയം സംഭവിച്ചിട്ടുണ്ട്‌ എന്ന നിഗമനം തള്ളി ക്കളയാന്‍ ആര്‍ക്കും കഴിയില്ല. എന്നിട്ടും ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന് മനസ്സിലായി ട്ടില്ലായെന്നത്‌ ആശ്ചര്യ ജനകമാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജല നിരപ്പ്‌ 138 അടിയില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്‌ പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങളെ അത്യന്തം ഭീതിയില്‍ ആഴ്‌ത്തി യിരിക്കുകയാണ്‌.
 
കേരളത്തിലെ ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക്‌ ജീവ ഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീം കോടതിയും തമിഴ്‌ നാട്‌ സര്‍ക്കാരും കൈ ക്കൊള്ളുന്ന നിലപാട്‌ ഏറെ വേദനാ ജനകമാണ്‌. കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തു സംഭവിച്ചാലും തരക്കേടില്ല, തമിഴ്‌ നാടിന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന് അനുകൂലമായ വിധിയാണ്‌ സുപ്രീം കോടതിയില്‍ നിന്നും വന്നിട്ടുള്ളത്‌. തമിഴ്‌ നാടിന് കേരളത്തില്‍ നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന രീതിയിലേയ്ക്ക്‌ ഡാമിന്റെ സ്ഥിതി അപകടത്തില്‍ ആയിട്ടു പോലും അത്‌ അംഗീകരി ക്കാത്ത നിഷേധാത്മക നിലപാടാണ്‌ തമിഴ്‌ നാട്‌ കൈ ക്കൊണ്ടിട്ടുള്ളത്‌. ഇത്‌ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തുടര്‍ന്നു കൊണ്ടു പോകാന്‍ സഹായകരമല്ല എന്നത് പറയേണ്ടി യിരിക്കുന്നു.
 
കേരളത്തിന് പരമ പ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്‌. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിത ത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരി ക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ ഇല്ല. ഇത്‌ മിതമായ ഭാഷയില്‍ തമിഴ്‌ നാടിനേയും സുപ്രീം കോടതിയേയും എത്രയും പെട്ടെന്ന് അറിയിച്ചേ മതിയാകു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ദോഷ കരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈ ക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്‌. കേരള സര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസ നീയവുമാണ്‌.
 
മുല്ലപ്പെരിയാര്‍ അണ ക്കെട്ട്‌ തകരുന്ന സ്ഥിതി യുണ്ടായാല്‍ ഫലം ഭയാനക മായിരിക്കും. മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണ ക്കെട്ടിന് കഴിയില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന് ഇരയാകുന്നത്‌ ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്‌. അതു കൊണ്ടു തന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ്‌ സര്‍ക്കാറിന് സ്വീകരിക്കാനുള്ളത്‌. വെറും ജാഗ്രതാ നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പു വരുത്തണം.
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആത്മ വിശുദ്ധിയുടെ ചെറിയ പെരുന്നാള്‍ – ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

September 19th, 2009

eid-ul-fitrഅല്ലാഹുവിനെ സ്തുതിച്ചും ആത്മ വിശുദ്ധിയുടെ കൈവല്ല്യത്തെ നമിച്ചും ആഹ്ലാദത്തിന്റെ അലയൊലികളില്‍ തുടിച്ചും, മുസ്ലിം സമുദായം ചെറിയ പെരുന്നാള്‍ തികവാര്‍ന്ന ഭക്തി ആദരങ്ങളോടെ ആഘോഷിക്കുകയാണ്.
 
മുസ്ലിംകള്‍ക്ക് പ്രധാനമായും രണ്ട് ആഘോഷങ്ങള്‍ ആണുള്ളത്. ഈദുല്‍ ഫിതര്‍ (ചെറിയ പെരുന്നാള്‍ ) മറ്റൊന്ന് ഈദുല്‍ അസ്ഹ, (ബലി പെരുന്നാള്‍ ). കൂടാതെ അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ) യുടെ ജന്മ ദിനത്തേയും ലോക മുസ്ലിംകള്‍ ആഘോഷമായി കൊണ്ടാടുന്നു.
 
പെരുന്നാള്‍ ദിനത്തിലെ പ്രധാനമായ രണ്ട് ആരാധനകളാണ് പെരുന്നാള്‍ നിസ്കാരവും ഫിതര്‍ സകാത്തും. ഹിജ്റ രണ്ടാം വര്‍ഷമാണ്‌ ഇവ ഇസ്ലാം മതത്തില്‍ നിയമ മായത്. സമ്പന്നര്‍ പെരുന്നാള്‍ ദിവസം വിഭവ സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍, സാധുക്കളെ പെരുന്നാള്‍ സുഭിക്ഷമായി ആഘോഷിക്കാന്‍ ഉപകരിക്കുന്നതിന് ഇസ്ലാം പ്രയോഗ വല്‍ക്കരിച്ച ഒരു വിശിഷ്ട പദ്ധതിയാണ് ഫിതര്‍ സക്കാത്ത്‌.
 
ഫിതര്‍ സക്കാത്ത്‌
 
ആര്‍ക്ക് വേണ്ടി കൊടുക്കുന്നുവോ അയാളുടെ നാട്ടിലെ മുഖ്യ ആഹാരമാണ് ഫിതര്‍ സക്കാത്തായി സാധുക്കള്‍ക്ക് വിതരണം ചെയ്യേണ്ടത്‌ (കേരളീയര്‍ അരി). ഒരാള്‍ക്ക്‌ ഒരു സാഹ് വീതമാണ് കൊടുക്കേണ്ടത്‌. ഒരു സാഹ് എന്നാല്‍ മൂന്നു ലിറ്ററും ഇരുന്നൂര്‍ മില്ലി ലിറ്ററുമാണ്. സുമാര്‍ രണ്ടര കിലോ ഗ്രാം തൂക്കം വരും. പക്ഷെ ഇസ്ലാം ഇവിടെ തൂക്കമല്ല പറഞ്ഞിരിക്കുന്നത് അതിനാല്‍ അളവാണ് കണക്കാക്കേണ്ടത്‌. ഏക ദേശം തൂക്കം പറഞ്ഞു എന്ന് മാത്രം. എന്നാല്‍ അരിയുടെ വില കൊടുത്താല്‍ മതിയാകയില്ല (ശാഫി മദ്ഹബ് പ്രകാരം).
 
അവനും അവന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായ ഭാര്യ, സന്താനങ്ങള്‍, തുടങ്ങിയവര്‍ക്കും വേണ്ടി ഒരു ‘സാഹ്’ വീതം ഭക്ഷണ സാധനം ദാനം ചെയ്യേണ്ടതാണ്. അപ്പോള്‍ ഒരു വീട്ടിലെ പത്ത്‌ പേരടങ്ങുന്ന ഒരു ഗൃഹ നാഥന്‍ അവനടക്കമുള്ള പത്ത്‌ പേര്‍ക്ക് വേണ്ടിയും പത്ത്‌ സാഹ് സുമാര്‍ ഇരുപത്തി അഞ്ച് കിലോ ഗ്രാം അരി ദരിദ്രര്‍ക്ക് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്‌.
 
പരിശുദ്ധ ശവ്വാല്‍ മാസപ്പിറവി കണ്ടത് മുതല്‍ ഇത് നിര്‍ബന്ധമാകും. ഫിതര്‍ സക്കാത്ത്‌ പെരുന്നാള്‍ നിസ്കാരത്തിനു മുമ്പ്‌ കൊടുത്ത് വീടേണ്ടതാണ്‌. പെരുന്നാള്‍ ദിവസത്തിന്റെ പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കാന്‍ പാടില്ല.
 
പെരുന്നാള്‍ നിസ്കാരം
 
പെരുന്നാള്‍ നിസ്കാരം രണ്ട്‌ റകഹത്താണ്. “ചെറിയ പെരുന്നാള്‍ സുന്നത്ത്‌ നിസ്കാരം രണ്ട്‌ റകഹത്ത്‌ ഞാന്‍ നിസ്കരിക്കുന്നു” എന്ന നിയ്യത്തോട് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി വജ്ജ ഹ്ത്ത് ഓതിയ ശേഷം ഏഴ് തക്ബീര്‍ ചൊല്ലണം. പിന്നീട് ഫാത്‌ ഹയും സൂറത്തും ഓതി രണ്ടാം റകത്തില്‍ ഫാതിഹക്ക് മുമ്പായി അഞ്ചും തക്ബീര്‍ ചൊല്ലുക. ബാക്കി എല്ലാം സാധാരണ നിസ്കാരം പോലെ നിര്‍വഹിക്കുക. നിസ്കാരാനന്തരം ഇമാം ഖുത്ത്ബ നിര്‍വഹിക്കുന്നു. ഇതാണ് ചെറിയ പെരുന്നാള്‍ നിസ്കാരത്തിന്റെ ഹ്രസ്വ മായ വിവരണം.
 
ഈദ്‌ കേവലം ഒരു ആഘോഷമല്ല. കുടിച്ചും, പുകച്ചും, കളിച്ചും, മദിച്ചും ആഘോഷിക്കാനുള്ളതല്ല ഈ പെരുന്നാള്‍. ഒരു മാസത്തെ വ്രതാനുഷ്ടാനം കൊണ്ട് നേടിയെടുത്ത ആത്മ വിശുദ്ധിയെയും ഉല്‍ക്കര്‍ഷതയെയും കെടുത്തി കളയുന്ന ഒരു പ്രവണതയിലും നാം പങ്കാളികള്‍ ആവരുത്. പാപ പങ്കിലമായ ഇന്നലെകളെ ഓര്‍ത്ത്‌ നാം ഖേദിക്കുകയും പാപ മുക്തമായ ഒരു നാളെയെ നാം സൃഷ്ടി ക്കുകയും വേണം. അതായിരിക്കട്ടെ ഈ ഈദ്‌ നമുക്ക് നല്‍കുന്ന പ്രചോദനം.
 
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്‌
 
Aloor-Mahmood-Haji
 
ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി, ദുബായ്‌
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

കേരളത്തെ മദ്യം കുടിക്കുന്നു

September 16th, 2009

mohanlalകേരളിയ സമൂഹത്തില്‍ മദ്യം ഇന്ന് ഒരു മഹാ വിപത്തായി മാറി ക്കഴിഞ്ഞിരിക്കുന്നു. ആഘോഷങ്ങള്‍ ആഹ്ലാദ പ്രദമാക്കാന്‍ മദ്യം ഇന്ന് ഒഴിച്ചു കൂടാന്‍ പറ്റാത്ത വസ്തുവായി മാറിയിരിക്കുന്നു. ഓണവും, വിഷുവും, പെരുന്നാളും, ക്രിസ്തുമസ്സും എന്തിനേറെ, ഹര്‍ത്താലുകള്‍ പോലും മദ്യോത്സ വങ്ങളാക്കി മാറ്റാനാണ് ജനങ്ങള്‍ ശ്രമിക്കുന്നത്. ഓരോ ഉത്സവ കാലഘട്ടങ്ങളിലും കോടികളുടെ മദ്യമാണ് വിറ്റഴിക്കപ്പെടുന്നത്. ഇത് നാള്‍ക്ക് നാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ജാതി – മത – രാഷ്ട്രിയ ഭേദമന്യേ ജനങ്ങള്‍ മദ്യത്തിന്ന് അടിമപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ ഗുണ്ടാ വിളയാട്ടങ്ങള്‍ക്കും അക്രമ – അനാശ്യാസ പ്രവര്‍ത്തന ങ്ങള്‍ക്കുമുള്ള ഇന്ധനമായി മദ്യം മാറുന്നു വെന്നതാണ് യാഥാര്‍ത്ഥ്യം.

ലോകത്ത് മിക്കവാറും എല്ലാ സ്ഥലങ്ങളിലും മദ്യം ലഭിക്കുന്നുണ്ട്, ഉപയോഗി ക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്നാല്‍ കേരളത്തിലേതു പോലെ മദ്യാസക്തിയും ആര്‍ത്തിയുമുള്ള ജനങ്ങളെ വെറെ എവിടെയും കാണാന്‍ കഴിയില്ല. മദ്യ ഷാപ്പുകള്‍‍ക്ക് മുന്നില്‍ മണിക്കൂറുകളോളം ക്ഷമയോടു കൂടി ക്യു നിന്നും, അനധികൃതമായി എളുപ്പ വഴിലൂടെ കിട്ടുന്ന വ്യാജനും വാങ്ങിക്കുടിച്ച് എന്തും ചെയ്യാമെന്ന രിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നത് അവസാനിപ്പി ക്കേണ്ടതായിട്ടുണ്ട്.

പണ്ടൊക്കെ മദ്യപിക്കു ന്നവര്‍ക്ക് സമൂഹം അത്ര വലിയ മാന്യതയൊന്നും കല്പിച്ചിരു ന്നില്ലെങ്കിലും ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. ആദ്യമൊക്കെ മുതിര്‍ന്നവരുടെ ഇടയില്‍ മാത്രം കണ്ടിരുന്ന ഈ പ്രവണത ഇന്ന് ചെറുപ്പക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും ഇടയിലേക്കും പടര്‍ന്നിരിക്കുന്നു. മദ്യത്തിന്റെ ലഹരിക്ക് അടിമപ്പെ ടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. കേരളത്തിലെ സല്‍ക്കാരങ്ങളില്‍ മദ്യം ഒഴിച്ചു കൂടാന്‍ പറ്റാത്ത വസ്തുവായി മാറി ക്കഴിഞ്ഞിരിക്കുന്നു. വീട്ടില്‍ അച്ഛനും മക്കളും അമ്മയും എല്ലാം ഒന്നിച്ചിരുന്ന് മദ്യം കഴിക്കുന്ന സംസ്കാരം വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു. മദ്യത്തിന്റെ ലഹരിയില്‍ രക്ത ബന്ധം പോലും മറക്കുന്ന അപകടകരമായ അവസ്ഥ അരാജകത്വത്തിന്റെ പടുകുഴി യിലേക്കാണ് നാടിനെ നയിക്കുന്നത്.

മദ്യത്തിന്റെ അമിതമായ ഉപയോഗം അക്രമങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും മാത്രമല്ല പരിപാവനമായ നമ്മുടെ കുടുംബ ബന്ധങ്ങളെ പ്പോലും തകര്‍ക്കുന്നുണ്ട്. നിരവധി കുടുംബങ്ങളെ നിത്യ ദാരിദ്ര്യത്തിലേക്ക് നയിക്കുകയും, ഒട്ടനവധി പേരെ നിത്യ രോഗികളാക്കി മാറ്റാനും മദ്യത്തിന്റെ അമിതമായ ഉപയോഗം കാരണമായിട്ടുണ്ട്. കാലാ കാലങ്ങളില്‍ സര്‍ക്കാറിന് കോടികള്‍ ലാഭം കിട്ടുന്നുണ്ടെങ്കിലും അതിലും കൂടുതല്‍ മദ്യം മൂലമുണ്ടാകുന്ന നിത്യ രോഗികളുടെ ചികിത്സക്കായി സര്‍ക്കാര്‍ ചിലവിടേണ്ടതായി വരുന്നുണ്ട്. മാത്രമല്ല, കേരളത്തി ലുണ്ടാകുന്ന വാഹന അപകടങ്ങളില്‍ ഏറിയ പങ്കും മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ ഫലമായിട്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വീര്യം കൂട്ടാന്‍ വ്യാജ മദ്യവും വ്യാജ സ്പിരിറ്റും കഴിച്ച് ആരോഗ്യം നശിപ്പിക്കുന്ന ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പി ക്കേണ്ടതായിട്ടുണ്ട്. ജനങ്ങളെ അപകടകരമായ ഈ മദ്യാസക്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശക്തമായ നിലപാടുകളുമായി സര്‍ക്കാറും സന്നദ്ധ സംഘടനകളും ആത്മാര്‍ത്ഥമായി പരിശ്രമിക്കേ ണ്ടതായിട്ടുണ്ട്.

മദ്യം നിരോധിച്ച് ഈ മഹാ വിപത്തിനെ നേരിടാമെന്ന് കരുതുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. ഇത് പ്രായോഗി കമല്ലെന്ന് നാം തിരിച്ചറിഞ്ഞിട്ടും ഇതിന്റെ പിന്നാലെ പോകുന്നത് യാഥാര്‍‍ത്ഥ്യ ങ്ങളില്‍ നിന്ന് ഒളിച്ചോടു ന്നതിന് തുല്യമാണ്. ഇന്ത്യയില്‍ പല സ്ഥലത്തും പലപ്പോഴായി മദ്യ നിരോധനം കൊണ്ടു വന്നെങ്കിലും അതൊന്നും ഫലപ്രദ മായില്ലായെ ന്നതാണ് വസ്തുത. മദ്യം മനുഷ്യനെ കുടിക്കുന്ന ഈ അവസ്ഥ മാറ്റിയെടുക്കാന്‍ വിവേകവും വിശേഷ ബുദ്ധിയുമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയണം. കേരളത്തിലെ യുവ ജനങ്ങളിലും വിദ്യാര്‍ത്ഥി കളിലും കണ്ടു വരുന്ന മദ്യത്തിന്റെ അമിതമായ ഉപയോഗത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ കേരളത്തിലെ യുവ ജന പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. മദ്യത്തിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരം മാത്രമല്ല നാടിന് അപമാന കരമാണെന്നും അവരെ ബോധ്യ പ്പെടുത്താനുള്ള ബോധവല്‍ക്കരണവും അനിവാര്യമാണ്.

narayanan-veliyancode

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രതിമകള്‍ ആര്‍ക്കു വേണ്ടി?

September 14th, 2009

mayawatiമണ്മറഞ്ഞ മഹാന്മാരുടേയും മഹതികളുടേയും പ്രതിമകള്‍ കോണ്ട്‌ സമൃദ്ധമാണ്‌ ഇന്ത്യാ മഹാ രാജ്യം. ഗാന്ധിജിയ്ക്കാണെന്ന് തോന്നുന്നു ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. ഒരു ജനത അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച മഹാത്മാക്കളുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കു ന്നതാണ്‌ പലപ്പോഴും ഇത്തരം പ്രതിമകള്‍.
 
കാലം മാറിയതോടെ പ്രതിമ സ്ഥാപിക്കുന്ന സങ്കല്‍പ്പത്തിന്‌ അപചയം സംഭവിക്കുവാന്‍ തുടങ്ങി. പ്രതിമയാ ക്കപ്പെടുന്ന വ്യക്തിയുടെ മഹത്വമോ സമൂഹത്തിനു നല്‍കിയ സംഭാവനയോ അല്ലാതെ പ്രസ്തുത വ്യക്തി തന്റെ സമുദായത്തിനു / രാഷ്ടീയ പ്രസ്ഥനത്തിനു എന്തു സംഭാവന നല്‍കി, അവര്‍ക്കുള്ള അധികാരത്തിന്റെ അളവ്‌ എന്ത്‌ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ ചുരുങ്ങുവാന്‍ തുടങ്ങി. മറ്റു ചിലവ “പ്രതിമാ പ്രതിഷ്ഠകളും” ആയി. അനുയായികള്‍ നാടൊട്ടുക്ക്‌ പ്രതിമ സ്ഥാപിക്കുവാന്‍ തുടങ്ങുകയും എതിര്‍ വിഭാഗക്കാര്‍ അതിന്മേല്‍ ചെരിപ്പു മാലകളിടുകയോ കേടു വരുത്തുകയോ ചെയ്യുവാനും തുടങ്ങി. അതോടെ സ്വാഭാവികമായും ചില പ്രതിമകളെങ്കിലും ഒരു സാമൂഹിക ശല്യമാകുവാനും തുടങ്ങി. പൊതു ജനത്തിന്റെ സ്വൈര്യ ജീവിതത്തിനും പൊതു ഖജനാവിനും ഇത്തരം പ്രതിമകള്‍ ഒരു ബാധ്യതയായി മാറി.
 
ജനങ്ങള്‍ക്കു ചെയ്ത സേവനങ്ങളുടെ പേരില്‍ അവര്‍ ആദര സൂചകമായി തന്റെ പ്രതിമ സ്ഥാപിക്കുന്ന അവസ്ഥ ബുദ്ധിമുട്ടാണെന്ന് കണ്ടതോടെ പലരും സ്വയം പ്രതിമാ നിര്‍മ്മാണത്തിനായി മുന്നോട്ടിറങ്ങി. ഇത്തരത്തില്‍ കോടികള്‍ ചിലവിട്ട്‌ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായ കുമാരി മായാവതി തന്റേയും തന്റെ പാര്‍ട്ടി ചിഹ്നമായ ആനയുടേയുമടക്കം പ്രതിമ സ്ഥാപിക്കുവാന്‍ മുന്നോട്ടു വന്നപ്പോള്‍ സ്വാഭാവികമായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു.
 

mayawati-statues

മായാവതിയുടെ പ്രതിമകള്‍

 
ഭാര്യയേയും കുട്ടികളേയും തുച്ഛമായ വിലക്ക്‌ വിറ്റു ജീവിതം മുന്നോട്ടു നീക്കുന്ന ദരിദ്ര നാരായണന്മാരുടെ സ്വന്തം നാടായ ഉത്തര്‍പ്രദേശില്‍ കോടികള്‍ ചിലവിട്ട്‌ ഇത്തരം ഒരു പ്രതിമാ നിര്‍മ്മാണം നടത്തുവാന്‍ ഉണ്ടായ ചേതോ വികാരം എന്തായാലും അത്‌ തികച്ചും അപലപനീയം തന്നെ. പ്രതിമകളും സ്മാരകങ്ങളും അടക്കം ഏകദേശം മൂവ്വായിരം കോടി രൂപയാണിതിനു നീക്കി വെച്ചതെന്ന് കേള്‍ക്കുമ്പോള്‍ അന്നാട്ടുകാരോട്‌ സഹതാപമേ തോന്നൂ. ബ്രാഹ്മണരുടെ കൊടും അവഗണനകള്‍ക്ക്‌ അറുതി വരുത്തുവാന്‍ ഉയര്‍ന്നു വന്ന സ്ത്രീ ജന്മം എന്ന് കരുതി ദളിതുകള്‍ക്ക്‌ ഇവരില്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ആ ദളിതുകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്ന വനിത തന്നെ “ഈ കൊടും ക്രൂരതയ്ക്കു” മുതിരുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ക്ക്‌ മേല്‍ നിഴല്‍ വീഴുകയായിരുന്നു.
 
ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട്‌ പ്രസ്തുത പ്രതിമാ നിര്‍മ്മാണ മഹാമഹം നിര്‍ത്തി വെച്ചപ്പോള്‍ തീര്‍ച്ചയായും അതവര്‍ക്ക്‌ ഒരു ആശ്വാസമായി ക്കാണും. ജനാധിപത്യം നല്‍കുന്ന അധികാരത്തെയും സര്‍ക്കാര്‍ ഖജനാവിലെ കോടികളെയും സ്വന്തം പ്രശസ്തിയ്ക്കും പ്രതിമാ നിര്‍മ്മാണ ത്തിനുമൊക്കെ ചിലവിടുന്ന ഭരണാധി കാരികള്‍ക്ക്‌ ഇതൊരു മുന്നറിയിപ്പാണ്‌.
 
വില കൊടുത്തു വാങ്ങേണ്ടതല്ല ആദരവും, ജനസമ്മതിയും എന്നും, മറിച്ച്‌ ജനങ്ങള്‍ക്കും സമൂഹത്തിനും ചെയ്യുന്ന സേവനങ്ങളുടേയും ഭരണ പരമായ മികവിന്റേയും പകരമായി സ്വമേധയാ ലഭിയ്ക്കേണ്ടതാണെന്നും ഇനിയെങ്കിലും രാഷ്ടീയ സാമുദായിക നേതാക്കന്മാര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജന / സമുദായ നേതാക്കന്മാര്‍ അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാതെ ആഡംഭര ജീവിതം നയിക്കുകയും ജന മനസ്സുകളില്‍ “സ്ഥിര പ്രതിഷ്ഠ നേടുവാനായി” സര്‍ക്കാര്‍ ഖജനാവിലെ നികുതിപ്പണം ധൂര്‍ത്തടിച്ച്‌ പട്ടിണി ക്കോലങ്ങള്‍ക്ക്‌ മുമ്പില്‍ സ്വന്തം പ്രതിമകള്‍ പ്രതിഷ്ഠിക്കുന്നവരെ ജനം തിരസ്കരിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഒരവസരം ലഭിച്ചാല്‍ തങ്ങളുടെ ദുരിത പൂര്‍ണ്ണമായ ജീവിതത്തെ നോക്കി കൊഞ്ഞനം കുത്തുന്ന ജന പ്രതിനിധികളുടെ പ്രതിമകളില്‍ ജനം കാര്‍ക്കിച്ചു തുപ്പും. പിന്നീട്‌ ചരിത്രത്തിന്റെ കുപ്പ ത്തൊട്ടികളില്‍ ആയിരിക്കും ഇത്തരക്കാരും ഇവരുടെ പ്രതിമകളും ഇടം പിടിക്കുക.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഒരു “കുട്ടി” നടന്ന വഴികളിലൂടെ

September 11th, 2009

political-ahammed-kuttyപൊളിറ്റിക്കല്‍ കുട്ടി അല്ലെങ്കില്‍ കുട്ടി സാഹിബ് … ഏത് പേരെടുത്ത് വിളിച്ചാലും, നിറഞ്ഞ സ്നേഹത്തോടെ നമ്മുടെ മുന്നില്‍ കുട്ടി എന്ന “അഹമ്മദ് കുട്ടി സീതി സാഹിബ്” എത്തിയിരിക്കും. പ്രായവും, ദുബായിലെ ഉഷ്ണ കാറ്റും വക വെക്കാതെ, ദേരയിലെ റിഗ്ഗ സ്ട്രീറ്റിലൂടെ അദ്ദേഹം നടന്ന് നീങ്ങുമ്പോള്‍, എതിരെ കടന്ന് വരുന്നവര്‍ക്ക് അവരവരുടെ ഭാഷയില്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. അവര്‍ വളരെ സന്തോഷത്തോടെ ആദരവ് പ്രകടിപ്പിക്കുന്നു. കുശലം ചോദിക്കുന്നു.
 
എനിക്കത് വളരെ അത്ഭുതമായി തോന്നി. വാര്‍ദ്ധക്യം തലോടുന്ന വേളയിലും, ചുറു ചുറുക്കോടെ ഉള്ള ഈ പെരുമാറ്റം!
 

political-ahamed-kutty
അന്താരാഷ്ട്ര സാക്ഷരതാ ദിനത്തില്‍ പൊളിറ്റിക്കല്‍ കുട്ടിയെ ആദരിക്കുന്നു

 
കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായ് ദേരയിലെ ഫ്ലോറ ഗ്രാന്ഡ് ഹോട്ടലില്‍ നടക്കുന്ന വേളയിലാണ് ഞാന്‍ പൊളിറ്റിക്കല്‍ കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്. മുമ്പ് ടെലിവിഷന്‍ ചാനലുകളില്‍ കൂടി ഇദ്ദേഹത്തെ കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നു. ചടങ്ങില്‍ അദ്ദേഹത്തെ പ്രത്യേകം ആ‍ദരിച്ചു.
 

political-ahamed-kutty

 
അതിന് ശേഷമുള്ള നന്ദി പ്രസംഗത്തില്‍, ചുരുങ്ങിയ വാക്കുകളില്‍ സരസമായി അദ്ദേഹം സംസാരിച്ചു.
 

political-ahamed-kutty

 
ചടങ്ങ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. എന്റെ ആഗമനോദ്ദേശം അറിയിച്ചു.
 
സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു: “വാ നമ്മുക്ക് കുറച്ച് നടക്കാം”.
 
ഇഷ്ടിക വിരിച്ച ഫുട്ട് പാത്തിലൂടെ ഞങ്ങള്‍ നടന്നു.
 
അറബി, ഇംഗ്ലീഷ്, ഹിന്ദി, പാര്‍സി, ഗുജറാത്തി, തുളു… തുടങ്ങി പതിനെട്ടോളം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ആളാണ് പൊളിറ്റിക്കല്‍ കുട്ടി സാഹിബ്.
 
വ്യത്യസ്തമായ ഈ പേരില്‍ അറിയപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ ജീവിത യാത്ര തന്നെയാണ്. 1953-ലാണ് കുട്ടി സാഹിബ് ദുബായില്‍ എത്തുന്നത്. ഇന്നത്തെ ദേരയിലെ ഹയാത്ത് റീജന്‍സി ഉളള ഇടത്ത് അന്ന് കടലായിരുന്നു. ബോംബെ യില്‍ നിന്ന് ഗുജറാത്ത് വഴി ലോഞ്ചി ലാണ് അദ്ദേഹം ദേരയില്‍ വന്നത്. പിന്നീട് അദ്ദേഹം അറബി കളുടെ ഇഷ്‌ട തോഴനായി. യു. എ. ഇ. യിലെ പല പ്രശസ്തരായ അറബികളും അദ്ദേഹത്തിന്റെ കളി കൂട്ടുകാരാണ്.
 

political-ahamed-kutty
ഒരു ആദ്യ കാല ചിത്രം

 
ഒരു നല്ല ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായ ഇദ്ദേഹം, രാജ്യത്ത് ഫുട്ബോളിന്റെ പ്രചാരത്തിന് നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ അതിന്റെ അഭിമാനം ആ മുഖത്ത് വ്യക്തമാകു ന്നുണ്ടായിരുന്നു.
 
യു. എ. ഇ. യില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം ചെയ്ത പണി ചുമടെടുക്കലായിരുന്നു. ഇന്നത്തെ പോലെ ഏ. സി. വ്യാപകമല്ലാത്ത ആദ്യ കാലങ്ങളില്‍ ചൂടിന് ശമനം കിട്ടുവാന്‍ ചാക്ക് നനച്ച് അതിന് മുകളില്‍ കിടന്നിട്ടുണ്ട്.
 
പിന്നീട് അദ്ദേഹം ദോഹയിലേക്കും അവിടെ നിന്ന് ബഹറിനിലേക്കും പോകുകയുണ്ടായി.
 
ബഹറിനില്‍ വെച്ച് അദ്ദേഹം ഒരിക്കല്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു വിനെ പരിചയപ്പെട്ട കഥ പറഞ്ഞു. അദ്ദേഹത്തിന്റെ ഏക മകള്‍ ഇന്ദിരാ ഗാന്ധിയും മക്കളും അന്ന് കൂടെ ഉണ്ടായിരുന്നു. സൌഹൃദത്തിന്റെ ഓര്‍മ്മക്കായി അന്ന് ഒരു ഫോട്ടോയുമെടുത്തു. നെഹ്രു കുടുംബത്തോടുള്ള സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു.
 
ഇടയ്ക്ക് ഒരു സ്വകാര്യം പോലെ പറഞ്ഞു : “ഈ അടുത്ത കാലത്ത് കോണ്‍ഗ്രസ്സ്, രാഷ്ട്രീയമായ ചില പ്രതിസന്ധികളില്‍ പെട്ടപ്പോള്‍ സോണിയയ്ക്ക് ഞാനൊരു കത്തയച്ചു – നിങ്ങള്‍ മോത്തി ലാല്‍ നെഹ്രുവിന്റെ പേരകുട്ടിയാണ്, കരുത്ത് കാണിക്കുക, ധൈര്യപൂര്‍വ്വം മുന്നേറുക – എന്നതായിരുന്നു ഉള്ളടക്കം”
 
സോഷ്യലിസത്തില്‍ ഊന്നിയ നെഹ്രുവിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളെ കുട്ടി സാഹിബ് ഇഷ്ടപ്പെടുന്നു.
 
കുറച്ച് കാലത്തെ സ്റ്റോര്‍കീപ്പറായുള്ള ജോലി വിരമിച്ച് ബഹറിനില്‍ നിന്ന് അഹമ്മദ് കുട്ടി സീതി പിന്നീട് കുവൈറ്റില്‍ എത്തി. അവിടെയും അധിക കാലം ഉണ്ടായില്ല. ഇറാഖിലും അത് വഴി ലണ്ടനിലും അദ്ദേഹം എത്തി.
 
ലണ്ടനില്‍ വെച്ച് അഹമ്മദ് കുട്ടി സീതി മറ്റൊരു പ്രശസ്ത വ്യക്തിയുമായി പരിചയപ്പെടാന്‍ ഇടയായി. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഉറ്റ മിത്രവും, സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്ര രംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൈകാര്യം ചെയ്തിരുന്ന വി. കെ. കൃഷ്ണ മേനോന്‍ ആയിരുന്നു അത്. “എന്നെ അദ്ദേഹത്തിന് വളരെ കാര്യമായിരുന്നു. മലബാര്‍ ബോയ് എന്നാണ് എന്നെ വിളിച്ചിരുന്നത്”, കുട്ടി ഓര്‍ത്തു.
 
ഇങ്ങിനെ പല ദേശങ്ങളിലേയും പ്രവാസങ്ങള്‍ക്ക് ശേഷം 1960 ല്‍ തിരിച്ച് വീണ്ടും യു. എ. ഇ. യില്‍ എത്തി. തനിക്ക് ഇഷ്ടപ്പെട്ട രാജ്യം ഏതെന്ന് ചോദിച്ചാല്‍ “ഹമാരാ ഇന്ത്യ” എന്നായിരിക്കും ഉത്തരം.
 
തനിക്ക് ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ച യു. എ. ഇ. യോടുള്ള കടപ്പാടും അദ്ദേഹം മറച്ച് വെക്കുന്നില്ല.
 
ദുബായിലെ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്‍സീസില്‍ ജോലി ചെയ്യുന്നതി നിടയിലാണ് അറബികളായ സുഹ്രുത്തുക്ക ള്‍ക്കിടയില്‍ അഹമ്മദ് കുട്ടി സീതി, പൊളിറ്റിക്കല്‍ കുട്ടി ആയത്.
 
പിന്നീട്, മറ്റു ദേശക്കാര്‍ക്കിടയിലും പൊളിറ്റിക്കല്‍ കുട്ടി പ്രിയപ്പെട്ടവനായി. 1972 ല്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയപ്പോഴും, തനിക്ക് ചാര്‍ത്തിയ നാമം കൂടെ തന്നെ ഉണ്ടായിരുന്നു.
 
അന്നത്തെ ദുബായ് മുനിസിപ്പാലിറ്റി ലൈസന്‍സ് വിഭാഗത്തില്‍, സീതിക്ക് ഒരു സുഹ്രുത്തുണ്ടായിരുന്നു – കമാല്‍ ഹംസ എന്ന സുഡാനി. ടൈപ്പിംഗ് സെന്റര്‍‍, ടൈലറിംഗ് ഷോപ്പ് തുടങ്ങി പല മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചപ്പോള്‍, തന്നെ കമാല്‍ ഹംസ വളരെയധികം സഹായിച്ചിരുന്നു എന്നത് അദ്ദേഹം നന്ദി പൂര്‍വ്വം സ്മരിക്കുന്നു.
 
യു. എ. ഇ. യിലെ മുന്‍ ഭരണ കര്‍ത്താക്കളില്‍ പലരും തന്റെ സുഹ്രുത്തുക്കളായിരുന്നു. ഫോട്ടോഗ്രാഫിയിലും പാചകത്തിലും നല്ല പ്രാവീണ്യമുണ്ട്.
 

political-ahamed-kutty
ചരിത്രം പതിയിരിക്കുന്ന തന്റെ ബാഗില്‍ നിന്നും കുട്ടി പുറത്തെടുക്കുന്ന പാസ്പോര്‍ട്ടുകള്‍ കൌതുകപൂര്‍വ്വം നോക്കി നില്‍ക്കുന്ന കാഴ്‌ച്ചക്കാര്‍

 
തന്റെ ബാഗ് നിറയെ പാസ്‌പോര്‍ട്ടുകളാണ്. പല ദേശങ്ങളുടെയും വിസകള്‍ അതില്‍ പതിപ്പിച്ചിട്ടുണ്ട്… പൊളിറ്റിക്കല്‍ കുട്ടി തന്റെ വിശേഷങ്ങള്‍ തുടരുന്നു.
 
ഇടയ്ക്ക് സംസാരം മുറിഞ്ഞു. അദ്ദേഹം പതുക്കെ കുനിഞ്ഞു. കണ്ട കാഴ്‌ച്ച എന്നില്‍ വീണ്ടും അത്ഭുതമുളവാക്കി…
 
സ്ട്രീറ്റില്‍ മെട്രൊ റെയില്‍വെ യുടെ പണിക്കിടെ അശ്രദ്ധമായി തൊഴിലാളികള്‍ കൂട്ടിയിട്ട ഇഷ്ടികകളിലൊന്ന് ഫുട്ട്പാത്തില്‍ വീണു കിടക്കുന്നു. അദ്ദേഹം അത് പതുക്കെ നീക്കിയിട്ടു – മറ്റു കാല്‍നട യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ നടന്ന് നീങ്ങാന്‍… ദൌത്യം നിര്‍വ്വഹിച്ച് പൊളിറ്റിക്കല്‍ കുട്ടി സംതൃപ്തിയോടെ വീണ്ടും നടന്നു.
 
അഹമ്മദ് കുട്ടി സീതി എന്ന പൊളിറ്റിക്കല്‍ കുട്ടി തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഒരുമനയൂര്‍ സ്വദേശിയാണ്. 1937 ജൂണ്‍ 15 നാണ് അദ്ദേഹം ജനിച്ചത്. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ മമ്പാട് താമസിക്കുന്നു. എല്ലാ റംസാന്‍ കാലത്തും അദ്ദേഹം യു. എ. ഇ. യില്‍ എത്തുന്നു. അദ്ദേഹത്തിന്റെ അറബി സുഹൃത്തുക്കളും മലയാളികളും ഇദ്ദേഹത്തെ സ്വീകരിക്കുന്നു. യാത്ര പറഞ്ഞ് പിരിയുമ്പോള്‍ പൊളിറ്റിക്കല്‍ കുട്ടി പറഞ്ഞു: “ഞാന്‍ ഇനിയും വരും. നിങ്ങളെയൊക്കെ കാണാന്‍. ഇന്‍ശാ അള്ളാഹ്”.
 
അതെ, ഞങ്ങള്‍ കാത്തിരിക്കുകയാണ് – ചരിത്രത്തിന്റെ ഭാഗമായ ഒരു “കുട്ടി” യെ വീണ്ടും കാണാന്‍.
 
O-S-A-Rasheed
 
ഒ.എസ്.എ. റഷീദ്, ചാവക്കാട്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 178910»|

« Previous Page« Previous « ആസിയാന്‍ കരാര്‍ : കേരളത്തിന് മഹാബലിയുടെ ഗതികേട്
Next »Next Page » പ്രതിമകള്‍ ആര്‍ക്കു വേണ്ടി? »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine