വി. എസ്സിനെ മുകുന്ദന്‍ പുണ്യാളനാക്കണ്ട

November 23rd, 2008

സഖാവ്‌ വി. എസ്സ്‌. അച്യുതാനന്ദനെ മുകുന്ദന്‍ കാലഹരണപ്പെട്ട പുണ്യാളനായി കാണുമ്പോള്‍ മുമ്പ്‌ അദ്ദേഹം പുണ്യാളനായിരുന്നു എന്നാണ്‌ ധ്വനി. എന്നാല്‍ വി. എസ്സിനെ മുകുന്ദനെ പ്പോലുള്ളവര്‍ പഴയതോ പുതിയതോ ആയ പുണ്യാളന്‍ ആക്കണ്ട. അദ്ദേഹം ഒരു ജനകീയ നേതാവാണ്‌ ആ പദവി തന്നെയാണ്‌ അദ്ദേഹത്തിനു യോജിക്കുന്നതും, അതിന്റെ മഹത്വം വി. എസ്സിനെ പോലെ ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധി ച്ചേടത്തോളം ഒരിക്കലും പുണ്യാളന്‍ എന്ന പദത്തിനു വരില്ല.

വി. എസ്സും മുകുന്ദന്റെ ആധുനികോത്തര പുണ്യാളന്മാരും തമ്മിലുള്ള വ്യത്യാസം നാം ഇതിനോടകം കണ്ടതാണ്‌. വി. എസ്സിനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ പാര്‍ട്ടി അനുമതി നല്‍കാതി രുന്നപ്പോള്‍ കമ്യൂണിസ്റ്റു – മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം തിരുത്തി ക്കൊണ്ട്‌ അദ്ദേഹത്തെ മല്‍സരിപ്പിക്കുവാന്‍ പാര്‍ട്ടിക്ക്‌ വഴങ്ങേണ്ടി വന്നത്‌ ഇവിടത്തെ ജനങ്ങളുടെ ഇടപെടല്‍ മൂലമാണ്‌. ഒരു പക്ഷെ ഈ. എം. എസ്സിനു പോലും ഇത്തരം ഒരു അംഗീകാരം ഉണ്ടായിട്ടി ല്ലായിരിക്കാം. മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ നേതാവെ ന്നതിനപ്പുറം കേരളത്തിലെ സാധാരണക്കാര്‍ അദ്ദേഹത്തെ തങ്ങളുടെ പൊതു നേതാവായി കണ്ടു. അത്‌ അദ്ദേഹം എന്നും ജനത്തിനൊപ്പം അവരുടെ മനസ്സിനൊപ്പം സഞ്ചരിചതു കൊണ്ടും അനീതികളെ ശക്തമായി എതിര്‍ത്തതു കൊണ്ടും ആണ്‌. അതിനുള്ള അംഗീകാരമായി തന്നെ ആണ്‌ ജനം അദ്ദേഹത്തെ അധികാരത്തില്‍ ഏറ്റിയതു. എന്നാല്‍ അദ്ദേഹത്തെ “അധികാരങ്ങള്‍” ഇല്ലാത്ത ഒരു മുഖ്യ മന്ത്രിയായി മാറ്റിയത്‌ ഇവിടത്തെ ജനമല്ല.

പഞ്ച നക്ഷത്ര കമ്യൂണിസമാണ്‌ ആധുനികോത്തരം എന്നും അത്തരം ആളുകളാണ്‌ ഇന്നിന്റെ പുണ്യാളന്മാര്‍ എന്നും മുകുന്ദന്‍ കരുതുന്നു എങ്കില്‍ അതില്‍ അദ്ദേഹത്തെ തെറ്റു പറയുവാന്‍ കഴിയില്ല. കാരണം കമ്യൂണിസത്തിന്റെ വിപണന സാധ്യത “കേശവന്റെ വിലാപങ്ങള്‍” എന്ന പുസ്തകത്തിലൂടെ ഒരു പക്ഷെ അദ്ദേഹം മനസ്സിലാക്കി ക്കാണും. മുകുന്ദനെ പ്പോലുള്ളവര്‍ ഇന്നാട്ടിലെ പട്ടിണി പ്പാവങ്ങളുടെ ജീവിതം ഒരു പക്ഷെ തിരിച്ചറി ഞ്ഞിട്ടുണ്ടാവില്ല അല്ലെങ്കില്‍ ആഡംബര ജീവിതത്തിന്റെ മായാ വലയങ്ങള്‍ സ്വപ്നം കണ്ട്‌ ബോധ പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാവും.

ആധുനികത എന്നാല്‍ ആഡംബര ജീവിതവും, പാശ്ചാത്യ അനുകരണവും ആണെന്ന് തെറ്റിദ്ധരി ക്കുന്നവര്‍ക്ക്‌ അദ്ദേഹം പഴഞ്ചനാണ്‌ എന്നാല്‍ ഒരു നേരത്തെ പട്ടിണി മാറ്റാന്‍ പകലന്തിയോളം അധ്വാനിക്കു ന്നവര്‍ക്ക്‌ അവരുടെ സഖാവാണ്‌, സാന്ദിയാഗോ മാര്‍ട്ടിനെ പ്പോലുള്ളവര്‍ അല്ല ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ ശക്തിയെന്നും അദ്ദേഹത്തെ വെട്ടി നിരത്താന്‍ ശ്രമിക്കുന്നവരും മുകുന്ദനെ പ്പോലുള്ളവരും തിരിച്ചറിയേണ്ടതും. ആധുനിക സമൂഹത്തില്‍ പഞ്ച നക്ഷത്ര ഹോട്ടലുകളും പാര്‍ളറുകളും ഉണ്ടെന്നും അതു കൊണ്ട്‌ അത്‌ കമ്യൂണിസ്റ്റുകാരന്‍ സ്വീകരിച്ചില്ലെങ്കില്‍ പഴഞ്ചന്‍ ആയി പ്പോകും എന്ന് കരുതുന്ന കമ്യൂണിസ്റ്റുകാര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ ആണ്‌, ഇതിനെ സ്വീകരിക്കുവന്‍ തയ്യാറാകുന്നവരും വലതു പക്ഷക്കാരും തമ്മില്‍ എന്തു വ്യത്യാസം ആണ്‌ ഉള്ളത്‌. കമ്യൂണിസ്റ്റുകാരനെ പണത്തിന്റേയും ആഡംബരത്തിന്റേയും മായിക പ്രപഞ്ചത്തില്‍ അഭിരമിപ്പിച്ച്‌ അതിന്റെ ലഹരിയില്‍ അഴിമതി ക്കാരാക്കുക അതു വഴി കമ്യൂണിസത്തെ തകര്‍ക്കുക. ഇതു തന്നെ അല്ലേ സോവിയറ്റ്‌ യൂണിയനില്‍ സംഭവിച്ചത്‌?

അതു കൊണ്ട്‌ പ്രിയ മുകുന്ദാ ഞങ്ങളെ പ്പോലുള്ള സാധാരണ ക്കാര്‍ക്ക്‌ കയ്യൂക്കും പണ ക്കൊഴുപ്പും ഉള്ള “ആധുനികരാകണ്ട”. പഴഞ്ചനായ വി. എസ്സ്‌. തന്നെ മതി.

തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് “വിലപിക്കുന്ന” മുകുന്ദന്‍ തീര്‍ച്ചയായും തന്നെ ഇന്റര്‍വ്വ്യൂ ചെയ്ത വ്യക്തിയോട്‌ വിശദീകരണം ചോദിക്കുകയും അത്‌ പ്രസിദ്ധപ്പെടുത്തുകയും ആണ്‌ ചെയ്യേണ്ടത്‌.

എസ്. കുമാര്‍ (paarppidam@gmail.com)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാമന മൂര്‍ത്തീ ക്ഷേത്രം

September 20th, 2008

പല മാധ്യമങ്ങളും ത്രിക്കാക്കരയിലെ ക്ഷേത്രമാണ് കേരളത്തിലെ ഏക വാമന മൂര്‍ത്തീ ക്ഷേത്രം എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ല. അന്തിക്കാട് അടുത്ത് കെ. കെ. മേനോന്‍ ഷെഡ്ഡിന്റെ കിഴക്കു ഭാഗത്തായി മറ്റൊരു പുരാതനമായ വാമന മൂര്‍ത്തീ ക്ഷേത്രം കൂടെ ഉണ്ട്. ഒരു പക്ഷെ ഇനിയും അറിയപ്പെടാത്ത ഇത്തരം കൊച്ചു വാമന മൂര്‍ത്തീ ക്ഷേത്രങ്ങള്‍ ഉണ്ടായിരിക്കാം. ക്ഷേത്രത്തില്‍ വാമന മൂര്‍ത്തിയെ ക്കൂടാതെ ശിവന്റെ പ്രത്യേകം പ്രതിഷ്ഠയും ഉണ്ട്. ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു വലിയ കുളവും ഉണ്ട്. പഴക്കം മൂലം ക്ഷയിച്ചു തുടങ്ങിയ ഈ ക്ഷേത്രത്തിന്റെ പുരരുദ്ധാരണം കുറെയൊക്കെ നാട്ടുകാര്‍ നടത്തുകയും ഉണ്ടായി. ഇപ്പോള്‍ ധാരാളം ഭക്തരും, ഇടക്ക് ചില ചരിത്രാ ന്വേഷകരും ഇവിടെ സന്ദർശിക്കുന്നുണ്ട്. അതു കൊണ്ട് കേരളത്തിലെ ഏക വാമന മൂര്‍ത്തീ ക്ഷേത്രം എന്ന പദവി ത്രിക്കാക്കര ക്ഷേത്രത്തിനു കൊടുക്കാമോ എന്ന് ഒന്നു കൂടെ ചിന്തിക്കേണ്ടതായി വരും.

എസ്. കുമാര്‍ (paarppidam@gmail.com)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മിശ്ര വിവാഹിതരുടെ മക്കളെ കൊന്നു കളയണമോ?

August 5th, 2008

കഴിഞ്ഞ ആഴ്ച വരെ ആണവ കരാറിന്റെയും അതു കഴിഞ്ഞ്‌ ബോംബു സ്ഫോടനങ്ങളുടേയും സജീവ ചർച്ചകളിൽ ആയിരുന്നു ഇന്ത്യയിലെ മാധ്യമങ്ങൾ ക്കൊപ്പം കേരളത്തിലെ മാധ്യമങ്ങളും. ഇതിനു തൊട്ടു മുമ്പു വരെ കേരളത്തിലെ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചാ വിഷയം ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠ പുസ്തകത്തെ സംബന്ധി ച്ചായിരുന്നു. പുസ്തകം കത്തിച്ചും പൊതു മുതൽ നശിപ്പിച്ചും മുന്നേറിയ സമരം ഒരു അധ്യാപകന്റെ മരണത്തിൽ കലാശിച്ച പ്പോൾ താൽക്കാലി കമായി നിർത്തി വച്ചു. വീണ്ടും ഇതാ ആണവ പ്രശനവും ബോംബു സ്ഫോടനവും വിട്ടു സജീവമായി ക്കൊണ്ടിരിക്കുന്നു. എത്രയൊക്കെ ശക്തമായ അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും പാഠ പുസ്തക സമരത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഒരു വിധം എല്ലാ വർഗ്ഗീയ ശക്തികളും അവരെ പിൻ പറ്റി നില നിൽക്കുന്ന വർഗ്ഗീയ രാഷ്ടീയ പാർട്ടികളും ഒന്നിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

പ്രസ്തുത പുസ്തകം പിൻ വലിക്കണം എന്ന്‍ ആവശ്യപ്പെ ടുന്നവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം മതമില്ലാത്ത ജീവൻ എന്ന പാഠത്തിൽ മിശ്ര വിവാഹിതരായ ദമ്പതികൾ തങ്ങളുടെ മകനെ സ്കൂളിൽ ചേർക്കുമ്പോൾ ഒരു മതത്തിലും ഉൾപ്പെടുത്തുന്നില്ല എന്നതാണ്‌. ഇന്ത്യ ഒരു മത രാഷ്ട്രമല്ല മതേതര രാഷ്ട്രമാണെന്ന് ഭരണ ഘടനയിൽ എഴുതി വച്ചിട്ടുണ്ട്‌. അതു പോലെ ഏതു മതത്തിലും വിശ്വസിക്കുവാനും വിശ്വസിക്കാ തിരിക്കുവാനും അന്യ മതത്തിൽ പെടുന്ന ഇണയെ തിരഞ്ഞെടു ക്കുവാനും സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൌരനും അവകാശവും ഉണ്ട്‌. (വ്യത്യസ്ഥ മതത്തിൽ പെട്ടവർ വിവാഹിതരായി അല്ലെങ്കിൽ പ്രണയിച്ചു പോയി എന്ന ഒറ്റ ക്കാരണത്താൽ നിരവധി പേർ വധിക്കപ്പെട്ടിട്ടുണ്ട്‌ എന്ന കറുത്ത സത്യത്തെ അവഗണിക്കുന്നില്ല.) ഇപ്രകാരം ഭരണ ഘടന ഉറപ്പു തരുന്ന അവകാശത്തെ അല്ലേ ഈ സമരക്കാർ എതിർക്കുന്നത്‌? വർഗ്ഗീയ ശക്തികളുടെ ഭീഷണിയും സമ്മർദ്ദവും വക വെയ്ക്കാതെ ഉറച്ച മനസ്സോടെ ജീവിക്കുന്ന മിശ്ര വിവാഹിതരെ അവഹേളിക്കുക കൂടിയാണ് ഈ സമരത്തിനു നേതൃ‌ത്വം നൽകുന്നവർ.

വർഷങ്ങളായി ബയോളജി പുസ്തകത്തിൽ ഡാർവിന്റെ പരിണാമ സിദ്ധാന്തം നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്‌. ഇതിനെതിരെ ആരെങ്കിലും സമരം ചെയ്തതായി അറിയില്ല. ആദം ഹൌവ്വ സങ്കൽ‌പ്പത്തിൽ വിശ്വസിക്കുന്ന അവരെ സംബന്ധിച്ചേ ടത്തോളം മനുഷ്യൻ കുരങ്ങിൽ നിന്നും ഉരുത്തിരിഞ്ഞു ണ്ടായതാണെന്ന ഡാർവ്വിന്റെ സിദ്ധാന്തം മത നിഷേധമല്ലേ? എന്തു കൊണ്ട്‌ പ്രസ്തുത പാഠ ഭാഗം പിൻവലിക്കണം എന്ന് പറഞ്ഞു കൊണ്ട്‌ മത മേലധ്യക്ഷന്മാർ സമരം ചെയ്തില്ല? ലൈംഗീകതയെ കുറിച്ച് സ്കൂളുകളിൽ പഠിപ്പിക്കുന്നില്ലേ? പ്രായപൂർത്തി യാകാത്തവരെ അതു പഠിപ്പിക്കാമോ? ഒരു മതാധിഷ്ഠിത രാജ്യമല്ലാത്ത ഇന്ത്യയിൽ, മതമില്ലാതെ ജീവിക്കുവാൻ അവകാശമുള്ള ഇന്ത്യയിൽ എന്തു കൊണ്ട്‌ മിശ്ര വിവാഹത്തെ ക്കുറിച്ചും അതിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മതമില്ലാതെ ജീവിക്കാം എന്നും പാഠ ഭാഗത്തിൽ ഉൾക്കൊള്ളിച്ചു കൂടാ? പ്രസ്തുത പാഠ ഭാഗത്തിൽ ഒരിടത്തും ഒരു മതവും മോശമാണെന്ന് പറയുന്നുമില്ല. പിന്നെ എന്തിനാണിവർ രോഷം കൊള്ളുന്നത്‌? ഇവിടെ ആണ് പതിയിരിക്കുന്ന അപകടത്തെ കുറിച്ച്‌ നാം തിരിച്ചറിയേണ്ടത്‌.

ഈ പാഠ ഭാഗത്തെ എതിർക്കുന്നവരുടെ വാദ മുഖങ്ങൾ നോക്കിയാൽ അവർ മിശ്ര വിവാത്തിനു എതിരാണ്‌ എന്നതാണ് സത്യം. മിശ്ര വിവാഹിതർ ധാരാളം ഉള്ള നമ്മുടെ നാട്ടിൽ ഇവർക്ക് ജനിച്ച മക്കൾ നമ്മുടെ സ്കൂളുകളിൽ പഠിക്കുന്നുമുണ്ട്‌. വർഗ്ഗീയ വാദികളെ സംബന്ധിച്ച്‌ തങ്ങളുടെ വിഭാഗത്തിൽ മറ്റു മതക്കാരുടെ “രക്തത്തിൽ” പിറന്ന മക്കൾ ഉണ്ടാകരുത്‌ എന്നതാണ് മുഖ്യം. ഇനി അത്തരത്തിൽ ഏതെങ്കിലും സന്തതികൾ ഉണ്ടായാൽ അവരെ ഒറ്റപ്പെടുത്തണം, അഥവാ ഇനിയാരും ഇത്തരത്തിൽ മിശ്ര വിവാഹത്തിനു മുതിരരുത് എന്നല്ലേ ഇവരുടെ സമരം വെളിവാക്കുന്നത്‌. (ഹിറ്റ്ലറുടെ നാസിസത്തിന്റെ ഇന്ത്യൻ പതിപ്പോ?).

ഇന്ന് ഈ പാഠ പുസ്തകത്തെ എതിർക്കു ന്നവരുടെ മുമ്പിൽ സർക്കാർ മുട്ടു മടക്കിയാൽ ഒരു പക്ഷെ നാളെ ഇവർ മിശ്ര വിവാഹിതരുടെ മക്കൾക്ക്‌ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നൽകരുതെന്ന് ആവശ്യപ്പെട്ടേക്കാം. കാരണം മത വിശ്വാസം ഇല്ലാത്ത ഇവരുമായി ചങ്ങാത്തം കൂടിയാൽ തങ്ങളുടെ കുട്ടികളുടെ മത വിശ്വാസത്തിൽ ഇടിവു തട്ടിയേക്കും എന്ന് ഈ അൽപ ബുദ്ധികൾ ഭയപ്പെടും. ഒരു പടി കൂടെ മുന്നോട്ടു പോയാൽ മിശ്ര വിവാഹിതരെ സമൂഹത്തിൽ നില നിർത്തിയാൽ അവരെ ഭാവിയിൽ ഈ കുഞുങ്ങൾ അനുകരിച്ചേക്കാം എന്നും പറയാനിടയുണ്ട്. ഒരു പക്ഷെ ജനാധിപത്യം (വിശ്വാസ പ്രമേയ വേളയിൽ പാർളമന്റിൽ അരങ്ങേറിയ വൃത്തി കെട്ട രംഗങ്ങൾ തൽക്കാലം ഒഴിവാക്കാം) ഇനിയും പാടെ നശിക്കാതെ നില നിൽക്കുന്നതു കൊണ്ടാകാം ഇക്കൂട്ടർ മിശ്ര വിവാഹിതരുടെ മക്കളെ കൊന്നു കളയണമെന്ന് ആവശ്യപ്പെടാത്തത്‌.

ഒരുവന്റെ സ്വകാര്യ വിശ്വാസം എന്നതിനപ്പുറം വ്യക്തിയുടെ സമൂഹ്യ ജീവിതത്തിൽ മതത്തിന്റെ അനാവശ്യമായ ഇടപെടൽ അപകടകരമാം വിധം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൗരോഹിത്വം തങ്ങളുടെ അധികാരം ഊട്ടിയുറ പ്പിക്കുവാൻ ആകുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളെ വരെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ നീങ്ങി ക്കൊണ്ടിരിക്കുന്നു. സമൂഹത്തിൽ മതം പിടി മുറുക്കുമ്പോൾ അത്‌ ജനാധിപത്യം എന്ന വ്യവസ്ഥിതിയെ തന്നെ ഇല്ലാതാക്കും. എന്നാൽ ദൗർഭാഗ്യ വശാൽ ഏതു വിധേനയും അധികാത്തി ലെത്തുവാൻ ശ്രമിക്കുന്നവർ താൽക്കലിക ലാഭത്തിനു വേണ്ടി ഭവിഷ്യത്തുകളെ ഓർക്കാതെ ഇത്തരക്കാർക്ക്‌ പിൻതുണ പ്രഖ്യാപിക്കുന്നു.

കോൺഗ്രസ്സ്‌ പോലുള്ള ദേശീയ പാർട്ടികൾ വരെ അതിനെ പിൻതുണ ക്കുമ്പോൾ തങ്ങളുടെ പരമോന്നത ദേശീയ നേതാവ്‌ ശ്രീമതി സോണിയാ രാജീവ്‌ ഗാന്ധി ഒരു മിശ്ര വിവാഹിതയാണെന്ന് മറന്നു പോയോ? നെഹ്രു കുടുമ്പത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇന്ദിരാ ഗാന്ധി മുതൽ പ്രിയങ്കാ വധേര വരെ മിശ്ര വിവാഹിതരല്ലേ? ഇന്ദിരാ ഗാന്ധിക്ക്‌ മിശ്ര വിവഹം കഴിക്കാമെങ്കിൽ (അന്യ ജാതിക്കാരനായിരുന്ന ഫിറോഷിനെ ഇന്ദിരാ ഗാന്ധി വിവാഹം കഴിക്കുന്നതിനെ പലരും എതിർത്തു എന്നും ഒടുവിൽ ഫിറോഷിനെ ഗാന്ധി ദത്തെടുത്തു എന്നും അതു വഴിയാണ്‌ ഫിറോഷ്‌ ഗാന്ധിയായതെന്നും ആണ്‌ എന്റെ അറിവ്‌ അതൊരു പക്ഷെ തെറ്റാകാം) മിശ്ര വിവാഹിതരായ ഇന്ധിരാ ഗാന്ധിക്ക്‌ ജനിച്ച രാജീവ്‌ ഗാന്ധി കോൺഗ്രസ്സു കാരുടെ നേതാവും ഇന്ത്യൻ പ്രധാനമന്ത്രിയും ആയിരുന്നപ്പോൾ ഒന്നും എന്തേ ഈ ജാതി ചിന്ത തോന്നിയില്ല. അതോ രാജീവും അദ്ദേഹത്തിന്റെ മക്കൾ രാഹുലും പ്രിയങ്കയും ഒക്കെ വല്യ തറവാട്ടുകാർ ആയതിനാൽ ഇതിൽ വല്ല ഇളവും ഉണ്ടോ?

അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും വക വെക്കാതെ മതത്തിന തീതമായി ചിന്തിക്കുകയും വിവാഹം കഴിച്ച്‌ സ്വന്തന്ത്രരായി ജീവിക്കുന്ന നിരവധി ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്‌.

മിശ്ര വിവാഹത്തെ ഗവൺമന്റ്‌ അംഗീകരി ച്ചിട്ടുള്ളതും നിയമ സാധുത ഉള്ളതുമാണ്‌. ഇത്തരത്തിൽ വിവാഹിത രാകുന്നവരുടെ സന്തതികളെ അവർ തങ്ങൾ ക്കിഷ്ടമുള്ള മതത്തിൽ ചേർക്കുകയോ അല്ലെങ്കിൽ പ്രത്യേകിച്ച്‌ മത വിശ്വാസം ഒന്നും ഇല്ലാതെ വളരുവാൻ അനുവദിക്കുകയോ ചെയ്യുന്നു.

മത മൈത്രിയെ കുറിച്ചും മതേതരത്വത്തെ കുറിച്ചും മൈക്കിനു മുമ്പിൽ മണിക്കൂറുകൾ പ്രസംഗിക്കുന്നവർ തന്നെ ഈ സമരത്തിൽ മുമ്പിൽ നിൽക്കുന്നതു കാണുമ്പൊൾ യഥാർത്ഥത്തിൽ ഇവരുടെ തനി നിറം എന്താണെന്ന് നമുക്ക്‌ വ്യക്തമായി. മിശ്ര വിവാഹത്തിലൂടെ സമൂഹത്തിൽ മത മൈത്രിക്ക്‌ അടിത്തറ യിടുകയാണ്‌ ചെയ്യുന്നത്‌. അന്യ മതക്കാരനെ ശത്രുവായി ക്കാണാതെ അവരെ സ്നേഹിക്കുവാനുള്ള പ്രഖ്യാപനമാണ്‌ ഓരോ മിശ്ര വിവാഹവും. മിശ്ര വിവാഹിതർ ക്കിടയിൽ സ്തീധന സമ്പ്രദായം തീരെ കുറവാണെന്നതും മതാചാര പ്രകാരം നടക്കുന്ന വിവാഹങ്ങളിൽ സ്ത്രീധന സമ്പ്രദായം അപകടകരമാം വിധം കൂടുതലാണെന്നതും നാം ഓർക്കേണ്ടതുണ്ട്. അതു കൊണ്ടു തന്നെ സമൂഹത്തിലെ ഉച്ച നീചത്വങ്ങൾ ക്കെതിരെയുള്ള ശക്തമായ ഇത്തരം ബന്ധങ്ങളെ നാം പ്രോത്സാഹി പ്പിക്കുകയല്ലേ വേണ്ടത്‌? അതോ സങ്കുചിത താല്പര്യക്കാരുടെ ഭീഷണിക്കു മുമ്പിൽ ഭരണ ഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്രത്തെ അടിയറവു വെച്ച് ഒരു ആധുനിക സമൂഹത്തിനു ഒരിക്കലും ചേരാത്ത പിന്തിരിപ്പ ന്മാർക്കു മുമ്പിൽ സാഷ്ടാംഗം നമിക്കണോ?

S. Kumar (http://paarppidam.blogspot.com/)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

4 of 4234

« Previous Page « തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടു വീഴ്ചയും കാണിക്കരുത്‌
Next » റമദാനിലെ വ്യാജ പിരിവുകാരെ തിരിച്ചറിയുക »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine