04 July 2008

റിയാലിറ്റി ഷോ ക്രൂരതയ്ക്ക് കുട്ടികളെ മാതാപിതാക്കള്‍ വിട്ട് കൊടുക്കരുത്

ഇത് പറഞ്ഞത് കേന്ദ്ര മന്ത്രി രേണുകയാണ്. ഒരു റിയാലിറ്റി ഷോ ജഡ്ജിയുടെ കമെന്റ് കേട്ട് തളര്‍ന്ന് വീണ ഷിന്‍ജിനി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നട്ടെല്ലിന് ചികിത്സയിലായിരുന്നിട്ടും മാതാപിതാക്കള്‍ നൃത്ത പരിപാടിയില്‍ പങ്കെടുപ്പിച്ചത് ശരിയായില്ല. സ്ത്രീകളെ മാന്യമല്ലാതെ മാധ്യമങ്ങളില്‍ ചിത്രീകരിയ്ക്കുന്നതിന് എതിരെ ഉള്ള നിയമത്തെ പറ്റി ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവെ ആണ് മന്ത്രി ഇത് പറഞ്ഞത്. ഒരു ടിവി ചാനലില്‍ ഒരു കൊച്ചു പെണ്‍കുട്ടി ഒരു അശ്ലീല ഗാനത്തിനൊപ്പം തികച്ചും അശ്ലീലമായി ചുവടു വെയ്ക്കുന്നത് കാണാനിടയായി. ഇത്തരം മാതാപിതാക്കളോട് എന്ത് പറയാനാണ്? പലപ്പോഴും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ തന്നെയാണ് സമൂഹത്തില്‍ സ്ത്രീകള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ക്ക് കാരണം. ഇത് സ്ത്രീകള്‍ക്ക് ശരിയായ ബോധവല്‍ക്കരണത്തിന്റെ അഭാവം മൂലമാണെന്നും താന്‍ കരുതുന്നു എന്ന്‍ മന്ത്രി പറയുന്നു.




ബാംഗളൂരിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിന്‍ജിനി സെന്‍ഗുപ്ത എന്ന പതിനാറുകാരി ബംഗാളി ടെലിവിഷന്‍ ചാനലായ ഇ ടിവി യിലെ ധൂം മചാ ലേ ധൂം എന്ന നൃത്ത പരിപാടിയില്‍ പങ്കെടുത്തതായിരുന്നു. നൃത്തത്തെ തുടര്‍ന്ന് ജഡ്ജിമാര്‍ നടത്തിയ ക്രൂരമായ പരിഹാസം സഹിയ്ക്കാനാവതെയാണ് ഈ കൊച്ചു പെണ്‍കുട്ടി കുഴഞ്ഞു വീണത്. മെയ് 19 നായിരുന്നു സംഭവത്തിന് ആസ്പദമായ ഷൂട്ടിങ് നടന്നത്. മത്സരത്തില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ട ഷിന്‍ജിനിയെ പരസ്യമായി പരിഹസിച്ച ജഡ്ജിമാരുടെ മുന്നില്‍ കരയാതെ പിടിച്ചു നിന്ന പെണ്‍കുട്ടി പക്ഷെ കടുത്ത വിഷാദത്തിന് അടിമപ്പെടുകയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തനിയ്ക്ക് ഉറക്കെ വാവിട്ട് കരയണമെന്നാണ് തോന്നിയത് എന്ന് ഷിന്‍ജിനി സ്റ്റേജില്‍ നിന്നും ഇറങ്ങി അമ്മയോട് പറഞ്ഞ ഉടന്‍ കുഴഞ്ഞു വീണു.




ജൂണ്‍ 11ന് നില വഷളായതിനെ തുടര്‍ന്ന് ഷിന്‍ജിനിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ കല്‍ക്കട്ട മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചു.




അഞ്ചു ദിവസം ഇവിടെ ചികിത്സയില്‍ കഴിഞ്ഞെങ്കിലും നിലയില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്നു. കടുത്ത മാനസിക ആഘാതത്തെ തുടര്‍ന്ന് ഗുരുതരവും സങ്കീര്‍ണ്ണവുമായ മാനസിക തകരാറ് സംഭവിച്ചിട്ടുണ്ട് എന്നാണ് വിദഗ്ദ്ധരുടെ നിഗമനം. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കായി ഷിന്‍ജിനിയെ ബാംഗ്ലൂരിലെ നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു.




    സംസാര ശേഷി നഷ്ടപ്പെട്ട ഷിന്‍ജിനി തനിയ്ക്ക് അത്യാവശ്യമായ കാര്യങ്ങള്‍ കടലാസില്‍ എഴുതിയാണ് അമ്മയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചലന ശേഷിയും നഷ്ടപ്പെട്ട് കിടയ്ക്കുകയാണ് തന്റെ മകള്‍ എന്ന് അമ്മ സിബാനി സെന്‍ ഗുപ്ത പറയുന്നു.




    ഷിന്‍ജിനി ഇതാദ്യമായ് അല്ല ഇങ്ങനെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്. ടെലിവിഷന്‍ സീരിയലുകളിലും മറ്റും അഭിനയിച്ചിട്ടുള്ള ഷിന്‍ ജിനി ഓഗസ്റ്റില്‍ റിലീസ് ചെയ്യുന്ന ഒരു ബംഗാളി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു തിക്താനുഭവം ആദ്യമായാണ് നേരിടേണ്ടി വന്നത് എന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.




    നിംഹാന്‍സിലെ ചികിത്സയ്ക്ക് ഫലം കണ്ട് തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചെറിയ തോതില്‍ ആശുപത്രി മുറിയില്‍ ഒരാളുടെ സഹായത്തോടെ അല്‍പ്പം നടക്കുവാനും കഴിഞ്ഞു എന്ന് ബന്ധുക്കള്‍ പറഞ്ഞു.




    അഞ്ച് ശതമാനം നില മേച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. സാധാരണ ഭക്ഷണം കഴിച്ച് തുടങ്ങിയ ഷിന്‍ജിനി പൂര്‍ണ്ണമായി സുഖപ്പെടുവാന്‍ കുറേയേറെ നാള്‍ വേണ്ടി വരും എന്നാണ് നിഗമനം.




    ഇതിനിടെ റിയാലിറ്റി ഷോ ജഡ്ജി ഷിന്‍ജിനിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയുണ്ടായി. ആശുപത്രി ചിലവുകള്‍ മുഴുവനായി റിയാലിറ്റി ഷോ നിര്‍മ്മാതാവ് വഹിയ്ക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചു.




    ഷിന്‍ജിനി നേരത്തേ നട്ടെല്ലിനുണ്ടായ അസ്വസ്ഥതയ്ക്ക് ചികിത്സയില്‍ ആയിരുന്നു എന്നും ഇവര്‍ ആരോപിക്കുന്നു. ഹൈദരാബാദില്‍ നട്ടെല്ലിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷിന്‍ജിനിക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാവാതെ നോക്കണം എന്ന് അന്ന് പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. സീരിയല്‍, സിനിമാ അഭിനയത്തില്‍ നിന്നും ടിവി ഷോകളില്‍ നിന്നുമെല്ലാം വിട്ട് നില്‍ക്കണം എന്നും ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വക വെയ്ക്കാതെ തങ്ങളുടെ മകളെ ഇവര്‍ റിയാലിറ്റി ഷോയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയായിരുന്നു.




    റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നവര്‍ സ്റ്റേജില്‍ വെച്ചുണ്ടാകാവുന്ന ഏത് സാഹചര്യങ്ങളും നേരിടാന്‍ തയ്യാറായി തന്നെ വരുന്നതാണ്. അതാണ് റിയാലിറ്റി ഷോകളുടെ സവിശേഷതയും. ഇത് ആരുടേയും ഭാവി രൂപപ്പെടുത്തുവാനോ ആരേയും സിനിമാ താരമാക്കുവാനോ വേണ്ടി സംഘടിപ്പിക്കുന്നതല്ല. സൌമ്യമായ പെരുമാറ്റവും മറ്റും ഇവിടെ പ്രതീക്ഷിക്കരുത്. ഇത്തരം മാനസിക സമ്മര്‍ദ്ദം നേരിടാന്‍ കഴിയാത്തവര്‍ ഇതില്‍ പങ്കെടുക്കുകയും അരുത്. പരുഷമായ ജഡ്ജ്മെന്റും പരിഹാസം കലര്‍ന്ന കമന്റുകളും ആണ് ഇത്തരം റിയാലിറ്റി ഷോകളുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നത്. ഏത്ര കൂടുതല്‍ പരിഹാസമാവാമോ അത്രയും കൂടുതല്‍ റേറ്റിങ് വര്‍ദ്ധനവാണ് ചാനലുകള്‍ രേഖപ്പെടുത്തപ്പെടുന്നത്. ഇതിനാല്‍ നിര്‍മ്മാതാക്കളും ചാനലുകളും ഈ പ്രവണതയെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നു.




    - ഗീതു



    Labels:

    3അഭിപ്രായങ്ങള്‍ (+/-)
    Links to this post

    3 Comments:

    റിയാലിറ്റി ഷോകള്‍!

    ഇതും ഒരു ക്രൂര വിനോദം. കോഴിപ്പോരു പോലെ, കാളപ്പോരും, മൃഗയയും പോലെ.

    ഡാന്‍സ്‌ബാറുകളില്‍ അര്‍ദ്ധനഗ്‌നകളായീ നൃ്ത്തം ചെയ്യുന്നവരും ഒരു കുടുംബത്തിന്‍റെ മുഴുവന്‍ തണല്‍മരമാണെന്ന സത്യം കാഅണാതെ (കാണാന്‍ ശ്രമിക്കാതെ) അവരുടെ പൂര്‍ണ്ണ നഗ്നതയെ സ്വപ്നം കണ്ട്‌ ഉന്മത്താരായിരിക്കുന്ന കുടിയന്മാര്‍ ചെയ്യുന്നതും, വീട്ടിലെ സ്വീകരണമുറിയില്‍ കാലിന്മേല്‍ കാലും കയറ്റിയിരുന്ന് ‘’മാന്യന്മാരായി’ റിയാലിറ്റി ഷോ കാണുന്നതും തമ്മില്‍ വലീയ ദൂരമില്ലാതായിരിക്കുന്നോ എന്നൊരു ചെറിയ സംശയം...

    July 4, 2008 5:28 PM  

    കുട്ടികളിലുള്ളകഴിവുകള്‍പ്രോത്സാഹിപ്പിക്കുകയല്ല ഈ മാതാപിതാക്കളുടെ ഉദ്ദേശം,മറിച്ച് സ്വയം ആല്ലവാനും ജാടകാണിക്കനും വേണി മാത്രം.ഇന്ന് ടിവിയില്‍ ഇത്തരം വേഷക്കെട്ടുകള്‍ പാറ്റപോല്പെരുകുകയാണ്.
    എംകെനംബിയാര്‍

    July 27, 2008 11:51 PM  

    http://www.hindu.com/mp/2008/07/23/stories/2008072350520800.htm

    July 30, 2008 12:00 PM  

    Post a Comment

    Links to this post:

    « ആദ്യ പേജിലേക്ക്






    ആര്‍ക്കൈവ്സ്




    
    ePathram Pacha
    ePathram Magazine

    ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
    dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

    Click here to download Malayalam fonts
    Click here to download Malayalam fonts

    

    സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

    © e പത്രം 2010

    വാര്‍ത്തകള്‍

    പ്രധാന വാര്‍ത്തകള്‍
    പ്രാദേശിക വാര്‍ത്തകള്‍
    സിറ്റിസണ്‍ ജേണലിസം
    വിനോദം, സിനിമ
    ബിസിനസ്സ് വാര്‍ത്തകള്‍

    News in English

     

    കലാ സാഹിത്യം

    ലേഖനങ്ങള്‍
    കവിതകള്‍
    കഥകള്‍
    അനുഭവങ്ങള്‍

     

    മഞ്ഞ (മാഗസിന്‍)

    കവിതകള്‍
    ചിത്രകല
    അഭിമുഖം
    കഥകള്‍
    കുറിപ്പുകള്‍
    മരമെഴുതുന്നത്

    കോളംസ്

     

    പച്ച (പരിസ്ഥിതി)

    മറ്റ് പംക്തികള്‍

    ചരമം
    ഹെല്പ് ഡെസ്ക്
    ബൂലോഗം
    കാര്‍ട്ടൂണ്‍
    വെബ്ബന്നൂരില്‍ കണ്ടത്
    വായനക്കാര്‍ പറഞ്ഞത്