19 July 2008
അധ്യാപകനെ ചവിട്ടിക്കൊന്നു - വിഷ്ണു പ്രസാദ്
പ്രൈമറി സ്ക്കൂള്‍ അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്ന സ്കൂളുകള്‍ക്ക് മുന്നില്‍ സംസ്ഥാനമാകെ യൂത്ത് ലീഗുകാര്‍ പാഠ പുസ്തകം പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് ഇന്ന് ( ജൂലായ് 19, ശനി) പ്രതിഷേധ സമരം നടത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ ഈ പ്രതിഷേധം അക്രമാസക്ത മാവുകയും ക്ലസ്റ്ററില്‍ പങ്കെടുക്കാ നെത്തിയ മലപ്പുറം വാലില്ലാപ്പുഴ സ്കൂളിലെ പ്രധാനാ ധ്യാപകനായ ജെയിംസ് അഗസ്റ്റിന്‍ മര്‍ദ്ദനത്തിന് ഇരയാവുകയും ആശുപത്രി യിലേക്ക് എത്തിക്കുന്ന തിനിടയില്‍ മരിക്കുകയും ചെയ്തു. പാഠ പുസ്തകത്തിന്റെ പേരില്‍ തുടര്‍ച്ചയായി നടന്നു വരുന്ന അക്രമങ്ങളാണ് ഒരധ്യാപകന്റെ മരണത്തില്‍ കലാശിച്ചിരിക്കുന്നത്.
ഇന്നലെയും പല ക്ലസ്റ്റര്‍ യോഗങ്ങള്‍ക്കു നേരെയും അക്രമം നടന്നു. കഴിഞ്ഞ മാസം നടന്ന ക്ലസ്റ്റര്‍ യോഗത്തിലും പ്രതിഷേധക്കാര്‍ കടന്നു കയറി അക്രമങ്ങള്‍ നടത്തിയിരുന്നു. എങ്കിലും ഒരാളുടെ ജീവനെടുക്കും വരെ ഈ കളി തുടരുമെന്ന് ആരും കരുതിയതേ ഇല്ല. പല അക്രമികളും പാഠപുസ്തകം വായിച്ചു നോക്കുക പോലും ചെയ്യാതെയാണ് ഇത്തരം അക്രമ സമരങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. വിവരക്കേടിന്റെ പര്യായ പദമായിരിക്കു കയാണ് യൂത്ത് ലീഗ് എന്ന സംഘടന. മതേതര ത്വത്തിന്റെ പേരു പറഞ്ഞ് മത വര്‍ഗ്ഗീയത വളര്‍ത്തുകയാണ് പാഠ പുസ്തകത്തെ അനാവശ്യമായി എതിര്‍ക്കുന്നതിലൂടെ പല സംഘടനകളും ചെയ്തു കൊണ്ടിരിക്കുന്നത്. പാഠ പുസ്തക പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇമ്മാതിരിയുള്ള രക്ത ദാഹികളായ ജാതി മത സംഘടനകള്‍ക്കും അവരുടെ പിണിയാളുകള്‍ക്കും മുന്നില്‍ മുട്ടു മടക്കരുത്. പാഠപുസ്തകത്തില്‍ നിന്ന് ഒരു വരി പോലും മാറ്റരുത്. മതങ്ങള്‍ക്കും ജാതികള്‍ക്കും അടിയറ വെക്കാത്ത മനസ്സാക്ഷിയുള്ള എല്ലാ മനുഷ്യരും ഈ അക്രമത്തില്‍ പ്രതിഷേധിക്കുക. - വിഷ്ണു പ്രസാദ് Labels: vishnuprasad |
3 Comments:
ജാതിസംഘടനകളും അവർക്കു മുമ്പിൽ മുട്ടുമടക്കി നിൽക്കുന്ന രാഷ്ട്രീയ നേതൃത്വവും ഇനിയെങ്കിലും കണ്ണുതുറക്കാൻ ശ്രമിക്കണം.ഒരു അദ്യാപകനെ വകവരുത്തുന്നിടത്തേക്ക് എത്തിയിരിക്കുന്നു വിവരം ഇല്ലാത്തവരും വിവരം ഇല്ലത്തവരെ ഉപയോഗിച് അധികാരസോപാനങ്ങൾ കീഴടക്കുവാൻ വെമ്പൽകൊള്ളുന്നവരും ചേർന്നുനടത്തുന്ന സമരാഭാസം.
ഒരു അദ്യാപകനെ വകവരുതിക്കൊണ്ട്(ഒരു പക്ഷെ നാളെ അദ്ദേഹം ഹൃദ്രോഗിയായിരുന്നെന്നും മരണകാരണം അതാണെന്നും മറ്റും പ്രചരിപ്പിചേക്കാം)ഇവർ എന്തു നേടി?മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഈ കോപ്രായങ്ങളെ നിയന്ത്രിക്കേണ്ടത് അതാതു വിഭാഗത്തിലെ വിവരം ഉള്ള ആളുകൾ തന്നെയാണ്.അദ്യാപകനെ വകവരുത്തിയവർക്കെതിരെ സർക്കാർ വോട്ടുബാങ്ക് നോക്കാതെ ശക്തമായ നടപടി തെന്നെ എടുക്കണം.അല്ലാതെ സംഘടിത വോട്ടുബാങ്കുമായി താരതമ്യംചെയ്തും കൂട്ടിക്കിഴിചുനോക്കിയും അത് കേവലം മൂന്നോനാലോ വോട്ടുകൾ മാത്രമുള്ള കൂടുമ്പത്തിന്റെ നഷ്ടമായികാണരുത്.
പാഠപുസ്തകത്തിൽ മതവിരുദ്ധമായ കാര്യങ്ങൾ വ്യാഖ്യാനിചൂണ്ടാക്കുന്നവർ ഒടുവിൽ മിശ്രവിവാഹത്തെ എതിർക്കുന്നിടത്ത് എത്തിനിൽക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഭരണ ഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാത്രന്ത്രത്തിലേക്ക് കൈകടത്തുന്നു മിശ്രവിവാഹത്തെ എതിർക്കുന്നവർ.
അദ്ധ്യാപകന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നു.അതോടോപ്പം ഞാന്‍ എന്റെ മനസിന്റെ വ്യാകുലതകളകറ്റാന്‍ ചില വരികള്‍ ഇവിടെ.വായിച്ച് അഭിപ്രായങ്ങള്‍ അറീക്കുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ ഒരു കൂട്ടൂകാരന്‍...........
ഒപ്പം പരേതാത്മാവിനു നിത്യ
ശാന്തി നേരുന്നു.
മനുഷ്യമൃഗങളെ നിങളുടെ പേരോ യുത്ത് ലീഗ്
മതത്തേയും ദൈവത്തേയും രക്ഷിക്കാന്‍ ഇറങിത്തിരിച്ചിരിക്കുന്നത് ഈ തെമ്മാടിക്കൂട്ടമാണോ . ഈ ഗുണ്ടാസംഘത്തെ ദൈവത്തേയും മതത്തേയും രക്ഷിക്കാന്‍ പറഞിവിട്ട ലീഗിന്റെ ആത്മിയ നേതാവ് എന്താണ് ഒന്നും മിണ്ടാത്തത്‍
സ്കൂളുമായോ വിദ്യാഭ്യാസവുമായോ ഒരു ബന്ധവുമില്ലാത്ത തെമ്മാടിക്കൂട്ടമാണ് മലപ്പുറം വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജെയിംസ് അഗസ്റ്റിന്‍ എന്ന നാല്‍പത്താറുകാരനെ ചവിട്ടിക്കൊന്നത്. കേരളചരിത്രത്തിലെ ഏറ്റവും നാണംകെട്ട സമരം പരാജയപ്പെട്ടപ്പോള്‍ മുഖംരക്ഷിക്കാനായി സംസ്ഥാനവ്യാപക അക്രമം ആസൂത്രണംചെയ്ത യുഡിഎഫ് നേതൃത്വമാണ് ഈ ഗുരുഹത്യക്ക് ഉത്തരവാദികള്‍. യൂത്ത്ലീഗിന്റെ കൊടിയുംപിടിച്ച് ക്ളസ്റ്റര്‍യോഗത്തിലേക്ക് പാഞ്ഞുകയറിയവരെ പൊതുപ്രവര്‍ത്തകരെന്നോ മനുഷ്യകുലജാതരെന്നോ വിളിക്കാനാവില്ല. മനുഷ്യമൃഗങ്ങളുടെ സംഘമാണത്. മതത്തേയും ദൈവത്തേയും രക്ഷിക്കാന്‍ ഇറങിത്തിരിച്ചിരിക്കുന്നത് ഈ തെമ്മാടിക്കൂട്ടമാണോ . ഈ ഗുണ്ടാസംഘത്തെ ദൈവത്തേയും മതത്തേയും രക്ഷിക്കാന്‍ പറഞിവിട്ട ലീഗിന്റെ ആത്മിയ നേതാവ് എന്താണ് ഒന്നും മിണ്ടാത്തത്‍
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്