20 September 2008
വാമന മൂര്‍ത്തീ ക്ഷേത്രം
പല മാധ്യമങ്ങളും ത്രിക്കാക്കരയിലെ ക്ഷേത്രമാണ് കേരളത്തിലെ ഏക വാമന മൂര്‍ത്തീ ക്ഷേത്രം എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ല. അന്തിക്കാട് അടുത്ത് കെ. കെ. മേനോന്‍ ഷെഡ്ഡിന്റെ കിഴക്കു ഭാഗത്തായി മറ്റൊരു പുരാതനമായ വാമന മൂര്‍ത്തീ ക്ഷേത്രം കൂടെ ഉണ്ട്. ഒരു പക്ഷെ ഇനിയും അറിയപ്പെടാത്ത ഇത്തരം കൊച്ചു വാമന മൂര്‍ത്തീ ക്ഷേത്രങ്ങള്‍ ഉണ്ടായിരിക്കാം. ക്ഷേത്രത്തില്‍ വാമന മൂര്‍ത്തിയെ ക്കൂടാതെ ശിവന്റെ പ്രത്യേകം പ്രതിഷ്ഠയും ഉണ്ട്. ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു വലിയ കുളവും ഉണ്ട്. പഴക്കം മൂലം ക്ഷയിച്ചു തുടങ്ങിയ ഈ ക്ഷേത്രത്തിന്റെ പുരരുദ്ധാരണം കുറെയൊക്കെ നാട്ടുകാര്‍ നടത്തുകയും ഉണ്ടായി. ഇപ്പോള്‍ ധാരാളം ഭക്തരും, ഇടക്ക് ചില ചരിത്രാ ന്വേഷകരും ഇവിടെ സന്ദർശിക്കുന്നുണ്ട്. അതു കൊണ്ട് കേരളത്തിലെ ഏക വാമന മൂര്‍ത്തീ ക്ഷേത്രം എന്ന പദവി ത്രിക്കാക്കര ക്ഷേത്രത്തിനു കൊടുക്കാമോ എന്ന് ഒന്നു കൂടെ ചിന്തിക്കേണ്ടതായി വരും.
- എസ്. കുമാര്‍ (paarppidam@gmail.com) Labels: s-kumar |
11 September 2008
അടിമത്തം ഇരന്നു വാങ്ങുന്നവര്‍ - നാരായണ്‍
രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങ്ങുന്നവരായി നമ്മുടെ ഭരണാധികാരികള്‍ അധഃപതിച്ചിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം പണയ പ്പെടുത്തുന്നതാണ് ആണവ കരാറെന്നും ഇതിന്നെതിരെ ദേശാഭിമാനികള്‍ ഒറ്റക്കെട്ടായി അണി നിരക്കണമെന്നും ഇടതു പക്ഷം ശക്തിയായി വാദിക്കുമ്പോള്‍ കോണ്ഗ്രസ്സും പ്രധാന മന്ത്രിയും ഇതിന്നെതിരെ തൊടു ന്യായങ്ങള്‍ പറഞ്ഞ് ആണവ ക്കരാറിനെ ന്യായികരിക്കുകയാണ്. സാമ്രാജ്യത്ത ശക്തികള്‍ക്ക് കീഴടങ്ങാന്‍ തയ്യാറായി നില്ക്കുന്ന വലിയൊരു ജന വിഭാഗം ഇന്ത്യയിലു മുണ്ടെന്ന് തെളിയിക്കു ന്നതായിരുന്നു ആണവ ക്കരാറിനെ ക്കുറിച്ച് നടന്ന ചര്‍ച്ചകള്‍.
ആണവ ക്കരാറിനെ ക്കുറിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ത്യന്‍ പാര്‍ലിമെന്റിനും ജനങ്ങള്ക്കും നല്കിയ ഉറപ്പുകളോക്കെ വ്യാജമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള തായിരുന്നു വെന്നും അമേരിക്ക പുറത്തു വിട്ട രേഖകളില്‍ നിന്ന് തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യ അമേരിക്കയുമായി ഒപ്പിടാന്‍ പോകുന്ന 123 കരാര്‍ അമേരിക്കന്‍ കോണ്ഗ്രസ്സ് പസ്സാക്കിയ ഹൈഡ് ആക്ടിന്ന് വിധേയമാ യിരിക്കുമെന്നും തെളിഞ്ഞിരിക്കുന്നു. ഇന്ത്യ ആണവ പരിക്ഷണം നടത്തിയാല്‍ മാത്രമല്ല അമേരിക്കക്ക് ആവശ്യമെന്ന് തോന്നുന്ന ഏതു ഘട്ടത്തിലും കരാര്‍ റദ്ദാക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ കോണ്ഗ്രസ്സിന്റെ വിദേശ കാര്യ സമിതിക്ക് അമേരിക്കന്‍ സര്ക്കാര്‍ അയച്ച രേഖയില്‍ വെളിപ്പെടു ത്തിയിരിക്കുന്നു. അമേരിക്ക ശത്രു രാജ്യങ്ങളുമായി കരുതുന്ന വരുമായിട്ടുള്ള ചങ്ങാത്തം പോലും ആണവ ക്കാരാര്‍ എക പക്ഷിയമായി റദ്ദാക്കാന്‍ അമേരിക്കക്ക് അംഗികാരം നല്കുന്നുണ്ട്. ആണവ ക്കാരാര്‍ റദ്ദാക്കാന്‍ ഒരു കൊല്ലത്തെ സമയം അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആണവ വിതരണം ഉടനെ നിര്ത്തി വെപ്പിക്കാന്‍ അമേരിക്കക്ക് കഴിയും .പ്രധാന മന്ത്രിയും കോണ്‍ഗ്രസ്സും പറയുന്നതിന്റെ ഘടക വിരുദ്ധമായ കാര്യങ്ങളാണ് അമേരിക്കന്‍ കോണ്ഗ്രസ്സിന്റെ വിദേശ കാര്യ സമതിക്ക് പ്രസിഡണ്ട് ബുഷ് അയച്ച രേഖയില്‍ പറയുന്നത്. യുറേനിയത്തിന്റെ ദ്വിമുഖ പ്രയോഗത്തിനുള്ള സാങ്കേതിക വിദ്യ, സമ്പുഷ്ടിക രണത്തിന്നും പുനഃസംസ്ക രണത്തിന്നുമുള്ള സാങ്കേതിക വിദ്യ ഇതൊന്നും ഇന്ത്യക്ക് കൈമാറില്ല. ഇന്ത്യയുടെ ആണവോര്ജ്ജ സംവിധാനം അന്താരാഷ്ട്ര ഏജന്സികളുടെ പരിശോധന കള്ക്ക് തുറന്നിടണം എന്നിരുന്നാലും ഇന്ത്യക്ക് യാതൊരു രക്ഷയുമില്ല. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന റിയാക്ടറുകളില്‍ സംപുഷ്ട യുറേനിയം ഒരു പ്രാവശ്യം മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇന്ത്യയില്‍ യുറേനിയം മൂന്നു ഘട്ടങ്ങളായി ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ റിയേക്ടറുകളാണ് നാമിന്ന് ഉപയോഗിക്കുന്നത്. സംമ്പുഷ്ട യുറേനിയം ഉയര്ന്ന സമ്മര്ദ്ദത്തില്‍ പ്രവര്ത്തിക്കുന്ന വാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. തുടര്ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ്റ്റ് ബ്രീഡര്‍ റിയേക്ടറുകളില്‍ ഉപയൊഗിക്കുന്നു. അവസാനമായി ഫ്ലുട്ടോണിയം - തോറിയം മിശ്രിതം അഡ്വാന്സ്ഡ് ഹെവിവാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയേക്ടറുകളില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. അതു കൊണ്ട് യുറേനിയം വന്‍ തോതില്‍ ഇറക്കുമതി ചെയ്യേണ്ടി വരും. ഇത് നമ്മുടെ സാമ്പത്തിക രംഗത്തെ പാപ്പരാക്കുകയും നാം ഇന്ന് നടത്തി ക്കൊണ്ടിരിക്കുന്ന എല്ലാ പരിക്ഷണങ്ങളും നിര്ത്തി വെയ്ക്കേണ്ടതായും വരും . ഇന്ത്യയിലെ നൂറ്റിപ്പത്ത് കോടി ജനങ്ങളുടെ ആത്മാഭിമാനം പണയപ്പെടുത്തി അമേരിക്കയുമായി ഈ അടിമത്തത്തിന്റെ കരാര്‍ ഒപ്പിടുന്നതിന്ന് ഇന്ത്യന്‍ പ്രധാന മന്ത്രിയെ നയിക്കുന്ന ചേതോ വികാരമെന്താണ്. സാമ്രാജ്യത്തെ ഇന്ത്യയില്‍ നിന്ന് കെട്ടു കെട്ടിച്ച് സ്വാതന്ത്ര്യം നമുക്ക് നേടി ത്തന്ന ധീര ദേശാഭിമാനികളോട് കാട്ടുന്ന കടുത്ത അനീതിയാണിത്. അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ ചോര ക്കൊതി പൂണ്ട നര വേട്ടയുടെ കറുത്ത അധ്യായങ്ങളെ ക്കുറിച്ച് അല്പമെങ്കിലും ധാരണയുള്ളവര്‍ ബുഷിന്റെ കാല്ക്കീഴില്‍ രാജ്യത്തിന്റെ പരമാധികാരം പണയം വെയ്ക്കാന്‍ തുനിയില്ല. - നാരായണ്‍ Labels: narayan 2 Comments:
Links to this post: |
03 September 2008
വര്‍ഗ്ഗീയ വാദികള്‍ അഴിഞ്ഞാടുമ്പോള്‍ മതേതരത്വ വാദികള്‍ മാളത്തില്‍
ഒറിസ്സ കത്തി എരിയുകയാണ്. ജലാസ് പേട്ടയില്‍ സ്വാമി ലക്ഷണാനന്ദ സരസ്വതി കൊല ചെയ്യപ്പെട്ടതിന്ന് ശേഷം ആ സ്ഥലം സന്ദര്‍ശിച്ച വി എച്ച് പി നേതാവ് പ്രവിണ്‍ തൊഹാഡിയ കൊലപാതകത്തിന്ന് ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്ന് ആരോപിച്ചതിന്ന് ശേഷമാണ് അക്രമങള്‍ക്ക് തുടക്കം. ഒരാഴ്ച ക്കാലമായി ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന അതി ക്രൂരവും പൈശാചികവുമായ നര നായാട്ട് ഇന്നും തുടരുകയാണ്. ആയിര ക്കണക്കിന്ന് വീടുകളും നിരവധി ക്രിസ്ത്യന്‍ ദേവാലയങളും അഗ്നിക്ക് ഇരയാക്കി കഴിഞിരിക്കുന്നു. പതിനായിര ക്കണക്കിന്ന് ജനങള്‍ നാടും വീടും വസ്തു വകകളും ഉപേക്ഷിച്ച് ജീവ രക്ഷാര്‍ത്ഥം പാലായനം ചെയ്ത് കാട്ടില്‍ അഭയം തേടിയിരിക്കുന്നു .
ഒറീസ്സയിലെ കാണ്ടമാല്‍ ജില്ലയില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ ഒരു കുട്ടി അക്രമങളും കൊള്ളയും കൊള്ളി വെപ്പും നിര്‍ബാധം തുടരുമ്പോഴും സര്‍ക്കാറും പോലീസ്സും നിഷ്ക്രിയരായി നോക്കി നല്‍ക്കുക മാത്രമല്ല അക്രമ കാരികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു വെന്നത് അത്യന്തം അപകടകരമായ സ്ഥിതിയിലേക്കാണ് കാര്യങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. അക്രമങള്‍ക്ക് ഇരയായ പതിനയ്യായി രത്തോളം പേരെ നിരവധി ദുരിതാ ശ്വാസ കേമ്പുകളില്‍ എത്തിക്കാനും സംരക്ഷണം നല്‍കാനും കഴിഞുവെന്ന് സര്‍ക്കാര്‍ അവകാശ പ്പെടുമ്പോഴും കൊടും കാട്ടില്‍ അഭയം തേടിയ ആറായിര ത്തോളം പേരെ തിരിച്ചു കൊണ്ടു വരുന്നതിന്നോ അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിന്നോ ഇന്നും കഴിഞിട്ടില്ലാ എന്നത് അത്യന്തം വേദനാ ജനകമായ അവസ്ഥയാണ്. അതി രൂക്ഷമായ അക്രമങളും കൊള്ളയും കൊള്ളി വെപ്പും അരങേറിയ ഗജപതി, രായ്‌ഗാഡ, ജയപ്പൂര്‍ തുടങിയ സ്ഥലങളില്‍ സ്ഥിതി ഗതികള്‍ ശന്തമാണെന്ന് സര്‍ക്കാര്‍ പറയുന്നു ണ്ടെങ്കിലും ജനങളില്‍ നിന്ന് ഭീതി അകറ്റാനോ അവരില്‍ സുരക്ഷ ബോധം ഉറപ്പ് വരുത്താനോ ഇതു വരെ കഴിഞിട്ടില്ല. ഒറിസ്സയില്‍ ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ അഴിഞാടുമ്പോള്‍ കൊള്ളയും കൊള്ളി വെപ്പും നടത്തുമ്പോള്‍ , മനുഷ്യനെ ജീവനോടെ ചുട്ടു കൊല്ലുമ്പോള്‍ മതേതര ത്തത്തിന്റെ കാവല്‍ ഭടന്മാരെന്ന് വീമ്പിളക്കുന്ന കേരളത്തിലെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തല യുടെയും കോണ്‍ഗ്രസ്സ് എല്ലാവിധ അക്രമങള്‍ക്കും മൌനാ നുവാദം കൊടുത്ത് മാളത്തില്‍ ഒളിച്ചിരി ക്കുകയാണ്. വര്‍ഗ്ഗിയ വാദികള്‍ മാരകാ യുധങളുമായി അഴിഞാടുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം അഗ്നിക്ക് ഇരയാക്കുമ്പോള്‍ മനുഷ്യനെ പച്ചയോടെ ചുട്ടു കരിക്കുമ്പോള്‍ അതിന്നെതിരെ ചെറു വിരലനക്കാന്‍ കൊണ്‍ഗ്രസ്സിലെ ഒരുത്തനും തയ്യാറായിട്ടില്ല. കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒറിസ്സയിലെ അക്രമങള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്ന ആരോപണം വളരെ സജീവമായി ത്തന്നെ നില നില്‍ക്കുന്നു. ഒറിസ്സയിലെ ക്രിസ്ത്യന്‍ പുരോഹിതന്മരും വിവിധ വേദികളില്‍ ഇത് ഉന്നയിച്ചു കഴിഞു. വര്‍ഗ്ഗിയ വാദികളുടെ കൊല ക്കത്തിക്ക് സ്വന്തം സഹോദരന്മാര്‍ ഇരയാകുമ്പോഴും അവരുടെ വീടും വസ്തു വകകളും ജീവിതത്തിലെ സര്‍വ സമ്പാദ്യങളും അഗ്നിക്കിര യാക്കുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ കൊള്ളക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നത് ഒറിസ്സയിലെ പ്രത്യക്ഷ അക്രമത്തേക്കാള്‍ ഭീകരമാണ് കേരളത്തിലെ പരോക്ഷ അക്രമമെന്നാണ്. മനുഷ്യത്തം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇവരെ ഒറിസ്സയില്‍ മനുഷ്യ ക്കുരുതി നടത്തുന്നവ രേക്കാള്‍ ക്രൂരന്മാരാണെന്ന് പറയേണ്ടി വരും. കമ്മ്യുണിസ്റ്റ് വിരോധം തലക്ക് കയറിയാല്‍ മനുഷ്യന്‍ എത്രത്തോളം അധഃപതിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണത്. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്