11 January 2009
അമേരിക്കയിലെ പ്രഥമ ലേഡി പൂച്ചയും ബുഷിന്റെ മനോവിഷമവുംവൈറ്റ് ഹസിലെ പൂച്ച ചത്തു, ബുഷിനു മനോ വിഷമം ! ബുഷ് കുടുംബത്തിലെ അരുമയായ ആ പൂച്ച യുടെ നിര്യാണത്തില്‍ (ഇന്ത്യ എന്നാണു 18 വര്‍ഷത്തോളമായി ബുഷ് കുടുംബത്തിന്റെ സന്തത സഹചാരിയായിരുന്ന ആ പൂച്ചയുടെ പേരത്രെ !!) ബുഷും കുടുംബവും അഗാധമയ ദു:ഖത്തിലാണെന്ന് വാര്‍ത്ത. ബുഷ് കുടുംബത്തിനു പൂച്ചയുടെ വിയോഗം നികത്താനാവാത്ത വിടവാണു സൃഷിടിച്ചിരിക്കുന്നതെന്ന് പ്രസ് സെക്രട്ട്രി പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. (വൈറ്റ് ഹൗസ് ന്യൂസ് ഇവിടെ വായിക്കാം ) കേവലം ഒരു പൂച്ചയുടെ വില പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ശിങ്കിടികളും മനുഷ്യമക്കള്‍ക്ക് നല്‍കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ദു:ഖ (?) വാര്‍ത്ത കേട്ട് കരയണോ അതോ ചിരിക്കണോ എന്ന സംശയത്തിലാണ്. അമേരിക്കന്‍ ജാര സന്തതി ഇസ്രാഈല്‍ അതിന്റെ എല്ലാ ക്രൂരതകളോടെയും പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രത്യേകം ലക്ഷ്യം വെച്ച് കൊന്നൊടുക്കുമ്പോള്‍ അതില്‍ യാതൊരു മനസാക്ഷി കുത്തുമില്ലാതെ ന്യായീകരണം കണ്ടെത്തുന്ന പിശാചുക്കള്‍ക്ക് മനസ്സില്‍ ദു:ഖമെന്ന വികാരമോ ? പൂച്ചേ, നിന്നോടെനിക്ക് വിരോധമില്ല!. എന്റെ മകള്‍ അവളുടെ പ്രിയ ഇന്നു വിന്റെ അകാല നഷ്ടത്തില്‍ കരയുമ്പോള്‍, ഉപ്പാടെ മോളു തന്നെ എന്ന് പറഞ്ഞ് (ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്റെ പ്രിയ പൂച്ചക്കുട്ടിയുടെ നഷ്ടത്തില്‍) വിതുമ്പിയത് ഉമ്മ ഓര്‍മ്മിപ്പിച്ചു. പൂച്ചേ, നിന്റെ യജമാനന്‍ ലോക ജനതയ്ക്ക് നേരെ നടത്തിയ , നടത്തി കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ , അനീതികള്‍ എല്ലാം നിനക്കറിയാ മായിരുന്നുവോ ? ഓ ബുഷ് , നിങ്ങളുടെ മനസ്സിലും ദു:ഖമെന്ന വികാരമു ണ്ടാവുമോ ! അത് പച്ച മനുഷ്യര്‍ക്കു ണ്ടാവുന്നതല്ലേ... ഏതെങ്കിലും ഇന്ത്യക്കാരന്‍ അവന്‍ വളര്‍ത്തുന്ന പട്ടിക്കോ പന്നിക്കോ അമേരിക്ക എന്ന് പേരിട്ട് വിളിച്ചാല്‍ ചിലപ്പോള്‍ ആ കാരണം മതിയാവുമായിരിക്കും സാമ്രാജ്യത്വ കിങ്കരന്മാര്‍ക്ക് ആക്രമണത്തിനുള്ള ന്യായീകരണം ലോകത്തോട് നാണമില്ലാത വിളിച്ചു പറയാന്‍. ബുഷിനെ (സാമ്രാജ്യത്വ ഭീകരരെ ) അളവറ്റ് സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നവര്‍ക്ക് ബുഷിന്റെ ഇന്ത്യ* എന്ന ഓമന പൂച്ച ചത്തത് ചില കാര്യങ്ങളിലേക്കുള്ള സൂചനയായി കാണാന്‍ കഴിയുമോ ? - ബഷീര്‍ വെള്ളറക്കാട് * ബുഷിന്റെ പൂച്ചക്ക് ഇന്ത്യ എന്ന പേര് നല്‍കിയതിന് ഇന്ത്യാ രാജ്യവുമായി ബന്ധമില്ല. എല്‍ ഇന്‍ഡിയോ എന്ന ഒരു പ്രശസ്ത ബേസ് ബാള്‍ കളിക്കാരന്റെ പേരിനെ അനുസ്മരിച്ച് സ്നേഹപൂര്‍വം ബുഷിന്റെ ഒന്‍പതു വയസുകാരിയായ മകള്‍ ബാര്‍ബറ ഇട്ടതാണ് ഇന്ത്യ എന്ന പേര്. - പത്രാധിപര്‍ Labels: basheer-vellarakad |
4 Comments:
E-pathram Editor,
Thanks for your note
MMOOVAYIRATHOLAM AMERIKKA KKARE KONNU THINNNU SEPTEMPER 11 N ATHUPOLE ISRAYEL KARE THIRANJU PIDICHU KOOLLAM ATHINU KUZHAPPAM ILLA AVARKKU PRATHIKARIKKANUM THADAYANUM PADILLA AVAR MANUSHYAR ALLALLO VALARE NALLATH VALEDUKKUNNAVAN VALAAL ATHRAYEULLUA
അമേരിക്കയില്‍ എന്നല്ല ലോകത്തിന്റെ ഏത് മൂലയിലും നിരപരാധികള്‍ ആരുടെ കയ്യാല്‍ കൊല്ലപ്പെടുന്നതിലും മനുഷ്യര്‍ക്ക് ദു:ഖമുണ്ട്. അവര്‍ അതിനെ അപലപിക്കുന്നു. പക്ഷെ താങ്കളെ പ്പോലെ നര നായാട്ടിനെ ഏതെങ്കിലും കാരണം പറഞ്ഞ് ന്യായീകരിക്കുന്ന നീച മനസ്സുകള്‍ മലയാളി യുതായുണ്ടെ ന്നറിയുന്നത് തന്നെ ലജ്ജാകരം .
ഇങ്ങിനെ അപലപിചിരുന്നാല്‍ മതിയോ..ബഷീറീ .. നിങ്ങളുടെ അറബ് ലോകം തന്നെയല്ലേ..അവര്‍ക്കൊക്കെ ഇതെഇന്നു ഓശാന പാടുന്നത്.. അവരൊന്നു മൂത്രമൊഴിച്ചാല്‍ ഒലിച്ച് പോവാന്‍ മതരമല്ലേ ഇസ്രീലികളും മറ്റു ശത്രുക്കളും ഒള്ളു ?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്