30 April 2009
തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്...![]() കണിമംഗലം ശാസ്ത്രാവ് "വെയിലും മഞ്ഞും കൊള്ളാതെ" വരുന്നതും, അതു പോലെ ചൂരക്കോട്ടു കാവ്, നെയ്തല ക്കാവ്, കാരമുക്ക്, ലാലൂര്‍ തുടങ്ങിയ ചെറു പൂരങ്ങളുടെ വരവോടെ രാവിലെ ആരംഭിക്കുന്ന പൂരം പിറ്റേന്ന് ഉച്ചക്ക് ഉപചാരം ചൊല്ലി പിരിയുന്നതു വരെ നീളും. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ സാമ്പിള്‍ വെടിക്കെട്ടും, ആന ചമയ പ്രദര്‍ശനവും പൂര ദിവസത്തെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും, വടക്കും നാഥ സന്നിധിയിലെ ഇലഞ്ഞിത്തറ മേളവും, വൈകുന്നേരത്തെ തെക്കോട്ടിറക്കവും തുടര്‍ന്നുള്ള കുട മാറ്റവും രാത്രിയിലെ വെടിക്കെട്ടും ആണെന്ന് പറയാം. ![]() പാറമേ ക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും ആണ് പ്രധാനമായും പൂരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിലെ അഴകിലും അച്ചടക്കത്തിലും മുന്നിട്ടു നില്‍ക്കുന്ന മികച്ച ആനകള്‍ ആണ് ഇരു വിഭാഗത്തുമായി അണി നിരക്കുക. തിരുവമ്പാടിയുടെ ശിവ സുന്ദര്‍ തന്നെ ആയിരിക്കും ഇത്തവണയും പൂരത്തിലെ താരം. ഇരു വിഭാഗവും തങ്ങളുടെ മികവ് പരമാവധി എടുത്തു കാണിക്കുന്ന വിധത്തിലായിരിക്കും ആന ചയമ പ്രദര്‍ശനം ഒരുക്കുക. ഇതിനായി മികച്ച കലാകാരന്മാര്‍ മാസങ്ങ ളോളമായി അദ്ധ്വാനം തുടങ്ങിയിട്ട്. കുട മാറ്റവും വെടിക്കെട്ടും ഇരു വിഭാഗങ്ങളും തമ്മിലുള്ള ആരോഗ്യ കരമായ മല്‍സരത്തിലൂടെ കാണികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നു. - എസ്. കുമാര്‍ Labels: s-kumar |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്