01 May 2009
നേടി എടുത്ത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുക
മേയ് ഒന്ന് - ലോകത്ത് ആകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്. 1886ല്‍ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരു വീഥികളില്‍ മരിച്ചു വീണ നൂറു കണക്കിന് തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം കൊടുത്തു എന്നതിന്റെ പേരില്‍ കൊല മരത്തില്‍ കയറേണ്ടി വന്ന പാര്‍സന്സ്, സ്പൈസര്‍, ഫിഷര്‍, എംഗല്‍സ് തുടങ്ങിയ തൊഴിലാളി നേതാക്കന്‍മാരുടെയും സ്മരണാര്‍ത്ഥം ഫെഡറിക്ക് എംഗല്‍സിന്‍ന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷനലാണ് ഈ ദിനം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് ശേഷം ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ തൊഴിലളികളെ ക്കൊണ്ട് രാവും പകലും അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാനാണ് മുതലാളിമാര്‍ സദാ ശ്രമിച്ചു കൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര്‍ ശ്രദ്ധിച്ചിരുന്നില്ല. അവരെ സംബന്ധി ച്ചിടത്തോളം തൊഴിലളികള്‍ സദാ സമയം പണിയെടുത്തു കൊണ്ടിരിക്കണം, ഉല്പാദനം വര്‍ദ്ധിച്ചു കൊണ്ടിരിക്കണം, ലാഭം കുന്നു കൂടി ക്കൊണ്ടിരിക്കണം. അതിന്നു വേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള്‍ അടക്കം നടത്താന്‍ അവര്‍ തയ്യാറായത്. തൊഴിലാളികളുടെ പ്രഥമികാ വശ്യങ്ങള്‍ പോലും പരിഗണിക്കാതെ അവരെ ക്കൊണ്ട് അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാന്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്‍ന്നപ്പോള്‍ സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായി. ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന്‍ തയ്യാറില്ലായെന്നും, എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും, ജോലി സമയം ക്ലിപ്ത പ്പെടുത്തണ മെന്നുമുള്ള ആവശ്യം ശക്തമായി ത്തന്നെ ഉയര്‍ത്താനവര്‍ തയ്യാറായി. മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള്‍ അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധി ച്ചിടത്തോളം ആശക്ക് വക നല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍. തൊഴിലാളികളുടെ ജോലി സമയവും സൗകര്യങ്ങളും മെച്ചപ്പെ ടുത്തണ മെന്നാവശ്യ ത്തിന് മുഴുവന്‍ തൊഴിലാ ളികളുടെയും പിന്തുണ വളരെ വേഗം നേടി യെടുക്കാന്‍ കഴിഞ്ഞു. 1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമമെന്ന പരമ പ്രധാനമായ മുദ്രാവാക്യം മുഴക്കി സമര രംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചു. ഇന്നലെ വരെ അടിമകളെ പ്പോലെ പണി യെടുത്തിരുന്ന തൊഴിലാളികള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്ഗ്ഗത്തേയും ഭരണാ ധികാരികളെയും അക്ഷരാ ര്‍ത്ഥത്തില്‍ ഞെട്ടിക്കു ന്നതായിരുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായവും മനുഷ്യത്വ പരമാണെന്ന് ബോധ്യപ്പെട്ടിട്ടു പോലും അത് വക വെച്ച് കൊടുക്കാന്‍ ചിക്കാഗോ വ്യവസായ നഗരത്തിലെ വന്‍ മില്ലുടമകളും ഫാക്ടറി മുതലാളിമാരും തയ്യാറായില്ല. തൊഴിലാളികള്‍ അടിമകളെ പ്പോലെ മുതലാളി പറയുന്നത്ര സമയം പണി യെടുക്ക ണമെന്നും, അവര്‍ എന്തു ചെയ്യണമെന്നും തീരുമാനി ക്കാനുള്ള അവകാശവും അധികാരവും കൂലി കൊടുക്കുന്ന മുതലാളി ക്കാണെന്നുള്ള ധാര്‍ഷ്‌ട്യം ആയിരുന്നു വന്കിട മുതലാളിമാര്‍ വെച്ചു പുലര്‍ത്തി യിരുന്നത്. ഇവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കാനാണ് ഭരണാ ധികാരികള്‍ തയ്യാറായത്. അടിമകളെ പ്പോലെ പണിയെടുക്കാന്‍ ഇനി മേലില്‍ ഞങ്ങള്‍ തയ്യാറില്ലായെന്നും, മനുഷ്യത്വ പരമായ പരിഗണന ഞങ്ങള്ക്കും കിട്ടണമെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ച തൊഴിലാളികളെ ഭരണാ ധികാരികളുടെ ഭീഷണികള്‍ കൊണ്ടൊന്നും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. പോലീസി നെതിരെ ബോബെറിഞ്ഞു വെന്ന് കള്ള പ്രചരണം അഴിച്ചു വിട്ട് ഈ അവകാശ പ്രഖ്യാപന സമരത്തെ അതി ക്രൂരമായി അടിച്ച മര്ത്താനാണ് തൊഴിലാളി വിരുദ്ധ ഭരണകൂടം തീരുമാനിച്ചത്. ലാത്തി ച്ചാര്‍ജ്ജിലും വെടി വെപ്പിലുമായി അനേകായിരം ആളുകള്‍ക്ക് പരിക്കും നൂറു കണക്കിന്ന് ജീവനും നഷ്ടപ്പെട്ടു. ചിക്കാഗോ നഗരമാകെ ചൊര ക്കളമാക്കി മാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ, ധാര്‍ഷ്ട്യത്തിന് എതിരെ പൊരുതി മരിച്ച ധീരരായ രക്ത സാക്ഷികളുടെ ഓര്മ്മക്കു മുന്നില്‍ ഒരു പിടി രക്ത പുഷ്പങ്ങള്‍ അര്പ്പിച്ചു കൊണ്ടാണ് ലോക ത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം ഈ ദിനം ആവേശ പൂര്‍വ്വം കൊണ്ടാടുന്നത്. 1886ല്‍ ചിക്കാഗോവിലെ ലക്ഷ ക്കണക്കായ തൊഴിലാളികള്‍ നടത്തിയ അവകാശ സമരത്തെ തല്ലി ത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത അതേ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തന്നെയാണ് ലോകത്താ കമാനമുള്ള പണിയെ ടുക്കുന്നവന്റെ അവകാശ നിഷേധ ത്തിന്നായി അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും എടുത്ത് ഉപയോഗിച്ചു കൊണ്ടി രിക്കുന്നത്. സാമ്രാജ്യത്വ അധിനി വേശത്തിന്നും മുതലാളിത്ത ചൂഷണത്തി ന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഇന്നും ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നു കൊണ്ടിരി ക്കുകയണ്. ലോകത്തി ലാകമാനം മുതലാളിത്തവും സാമ്രാജ്യത്വവും ആഗോള വല്‍ക്കരണ ശക്തികളും ഇന്ന് കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും നേരിട്ട് കൊണ്ടിരിക്കുന്ന അവസരമാണ്. ഇന്ത്യ ഉള്‍പ്പടെ മുതലാളിത്ത സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന എല്ലാ രാജ്യങ്ങളും ഇന്ന് കടുത്ത പ്രതിസന്ധി യിലാണ്. സാര്‍വ ദേശിയ മായുണ്ടായിട്ടുള്ള മുതലാളിത്ത തകര്‍ച്ചയുടെ ഭാഗമായി ആഗോള മാന്ദ്യത്തിന്റെ കെടുതികള്‍ ഇന്ത്യയിലും അനുഭവ പ്പെടുകയാണു്. ഉല്പന്നങ്ങള്‍ കെട്ടി ക്കിടക്കുന്നു. കയറ്റുമതി ഇടിയുന്നു. ക്രയ വിക്രയം ആപേക്ഷികമായി കുറയുന്നു. ഉല്പാദനം നിലയ്ക്കുന്നു. തൊഴില്ലായ്മ ഉയരുന്നു. അപ്പോഴും സാധന വില ഉയരുകയും, കാര്‍ഷിക - വ്യവസായ മേഖലയാകെ പ്രതിസന്ധിയുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു. ഈ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ പരാജയമാണ് തുറന്ന് കാണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെ മേല്‍ അടിച്ചേല്‍ പ്പിക്കുകയും അവരുടെ ചെലവില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് അമേരിക്കയിലെയും ഇന്ത്യയി ലെയുമെല്ലാം ഭരണാധി കാരികള്‍ പരിശ്രമിക്കുന്നത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. വേതനം വെട്ടി ക്കുറയ്ക്കുന്നു. തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു. നിരവധി യാതനകളും ത്യാഗങ്ങളും സഹിച്ച് നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഓരൊന്ന് ഓരോന്നായി ഹനിക്കപ്പെടുന്നു . ഇതിന്നെ തിരായി ശക്തവും വിപുലവുമായ ചെറുത്ത് നില്‍പ്പ് അനിവാര്യ മായി തീര്‍ന്നിരിക്കുന്നു. തൊഴിലാളി കളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും രാജ്യത്തി ന്റെയാകെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ വിപുലമായ ഐക്യ നിര കെട്ടി പ്പടുക്കേ ണ്ടതിന്റെ ആവശ്യകത തൊഴിലാ ളികള്‍ക്ക് ബോധ്യപ്പെട്ടു കൊണ്ടി രിക്കുകയാണ്. ഈ മേയ് ദിനം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധി ച്ചിടത്തോളം ഏറെ പ്രാധാന്യങ്ങള്‍ നിറഞ്ഞതാണ്. ആഗോള വല്ക്കരണ ത്തിന്നും ഉദാര വല്‍ക്കരണ ത്തിന്നും അനുകൂലമായി ശക്തമായ നിലപാടെ ടുക്കുകയും സാമ്രാജ്യത്വ ദാസ്യം അഭിമാനമായി കരുതുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്നും വര്‍ഗ്ഗീയതയും ന്യൂന പക്ഷ വിരുദ്ധ നിലപാടും സമ്പന്ന വര്‍ഗ്ഗത്തിന്നും സാമ്രാജ്യത്വ ശക്തികള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്യുന്ന ബി ജെ പി ക്കുമെതിരെ ശക്തമായി നിലയുറപ്പിക്കാനും അവരുടെ തനി നിറം തുറന്ന് കാണിക്കാനും പതിനഞ്ചാം ലോക സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിക്കാനും ഇടതു പക്ഷ ജനാധിപത്യ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പ്പിടിച്ച് ഇന്ത്യയില്‍ മുന്നാം മുന്നണിയെ അധികാരത്തില്‍ കൊണ്ടു വരാനുമുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നു കൊണ്ടിരിക്കുന്ന സമയമാണിത്. ഈ തെരഞ്ഞെടുപ്പിന് ശേഷം ഇടതു പക്ഷത്തിന് മുന്‍തൂക്കമുള്ള ഇന്ത്യയിലെ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന ജന കോടികള്‍ക്ക് ആശ്വാസം നല്‍കുന്ന, അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന, മത നിരപേക്ഷതയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തി പിടിക്കുകയും സാമൂഹ്യ നീതി ഉറപ്പ് വരുത്തുകയും ചെയ്യുന്ന മുന്നാം മുന്നണിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ കരുത്തും പിന്തുണയും നല്‍കേണ്ട തായിട്ടുണ്ട്. കേരളത്തില്‍ തങ്ങളുടെ ആധിപത്യ ത്തിന്നും ചുഷണത്തിന്നും വിഘാതമായി നില്‍ക്കുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാന മാണെന്ന് മനസ്സിലാക്കി അതിനെ തകര്‍ക്കാന്‍ സംഘടിതമായി ഇറങ്ങി ത്തിരിച്ചിരിക്കുന്ന പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കു മെതിരെ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ കരുതി യിരിക്കേണ്ട തായിട്ടുണ്ട്. ലോകത്തി ലെമ്പാടും അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ മര്‍ദ്ദനവും ചൂഷണവും കൂട്ട ക്കുരുതികളും നടത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ലാഭം കൊയ്യുന്ന ഇവരുടെ തനി നിറം ജനം തിരിച്ചറിയണം. ലോകത്തിലെ മുഴുവന്‍ ജന വിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെ കൂടി കെട്ടുറപ്പു ള്ളതാക്കാനും, സാമ്രാജ്യത്വ ശക്തികളുടെയും ഭരണ വര്‍ഗ്ഗത്തിന്റെയും കടന്നാ ക്രമണങ്ങളെ ചെറുക്കാനും, വിനാശ കരമായ അവരുടെ സാമ്പത്തിക നയങ്ങള്‍ മൂലം സംജാതമായിട്ടുള്ള അതി രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കര കയറാനും ലോകത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയേ ണ്ടതായിട്ടുണ്ട്. തൊഴിലാളികളില്‍ പുത്തന്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ കിളിര്പ്പിക്കാനും അവകാശ ങ്ങള്‍ക്കു വേണ്ടി അടി പതറാതെ മുന്നേറാനും ഈ സാര്‍വ്വ ദേശിയ തൊഴിലാളി ദിനത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. - നാരായണന്‍ വെളിയംകോട്, ദുബായ് Labels: narayanan-veliancode |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്