11 May 2009
പോലിസ് പിടിയിലായിട്ടും സന്തോഷ് മാധവനെ ഇപ്പോഴും ഇന്റര്‍പോള്‍ തിരയുന്നു
ന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ് മാധവനും കുട്ടാളിയും പോലിസ് പിടിയിലായിട്ടും ഇപ്പോഴും ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസില്‍. 2008 മെയില്‍ കേരള പോലിസിന്റെ പിടിയിലായ സന്തോഷ് മാധവനെയും ദുബായിലെ ഡ്രൈവര്‍ അലിക്കണ് സൈഫുദ്ദിനെയുമാണ് ദുബൈ പോലിസിന്റെ പരാതി അനുസരിച്ച് സാമ്പത്തിക തട്ടിപ്പില്‍ ഇന്റര്‍ പോള്‍ ഇപ്പോഴും തിരയുന്നത്.
2004ലാണ് ദുബൈ പോലിസിന്റ പരാതി അനുസരിച്ച് പ്രവാസി മലയാളിയുടെ 40 ലക്ഷം തട്ടിയ കേസില്‍ ഇന്റര്‍ പോള്‍ വാണ്ടഡ് നോട്ടിസില്‍ ഉള്‍പെടുത്തിയത്. ദുബായിലെ സൊറാഫിന്‍ എഡ്വവിനില്‍ നിന്ന് ഹോട്ടല്‍ ബിസിനസിനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടു ക്കുകയായിരുന്നു. പിന്നീട് സന്യാസിയായി കേരളത്തില്‍ വിലസിയ അമൃത ചൈതന്യ ഇന്റര്‍ പോള്‍ തിരയുന്ന കുറ്റവാളിയാണെന്ന് വാര്‍ത്തകള്‍ വന്നതോടെയാണ് പോലിസ് വലയിലാകുന്നത്. സമ്പത്തിക തട്ടിപ്പിലാണ് ഇന്റര്‍ പോള്‍ തിരയുന്നതെങ്കില്‍ കേരളത്തില്‍ കുടുങ്ങിയത് പ്രായപൂര്‍ത്തി ആകാത്ത പെണ്‍ കുട്ടികളെ പീഡിപ്പിച്ചതിനും കേരളത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലുമാണ്. ഇപ്പോള്‍ ജയിലിലായ സന്തോഷ് മാധവനെ ക്രൈം ബ്രാഞ്ച് പിടി കൂടിയ അടുത്ത ദിവസം തന്നെ സൃഹൃത്തും ദൂബായിലെ ടാക്‌സി ഡ്രൈവറുമായി സൈഫുദ്ദിന്‍ അലിക്കണ്ണ് ക്രൈം ബ്രാഞ്ചില്‍ കീഴടങ്ങു കയായിരുന്നു. സന്തോഷ് മാധവനെ ഇപ്പോഴും തിരയുന്ന ഇന്റര്‍ പോള്‍ വെബ് സൈറ്റ് എന്നാല്‍ ഇരുവരും ഇന്റര്‍ പോളിന്റെ പട്ടികയില്‍ പിടികിട്ടാ പ്പുള്ളികളാണ്. ദുബൈ പോലിസ് അന്വേഷിക്കുന്ന ഇവരെ കുറിച്ച് വിവരങ്ങള്‍ നല്‍കണ മെന്നാണ് ഇന്റര്‍ പോളിന്റെ ഔദ്യോഗിക വെബ് സൈറ്റ് ആവശ്യപ്പെടുന്നത്. കേരളത്തില്‍ സന്തോഷ് മാധവനെ കുറിച്ച് വാര്‍ത്തകള്‍ വന്നയുടനെ ഇന്റര്‍ പോള്‍ വെബ് സൈറ്റില്‍ നിന്ന് സന്തോഷ് മാധവന്റെ ചിത്രം അപ്രത്യക്ഷമായതും ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇന്റര്‍ പോള്‍ സന്തോഷ് മാധവന്റെ ചിത്രം പ്രസിദ്ധികരിച്ചു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സന്തോഷ് മാധവനെ ദുബൈ പോലിസിന്റെ പരാതി അനുസരിച്ചാണ് ഇന്റര്‍ പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ യാതൊരു കേസുകളും ഇല്ലാതിരുന്ന സന്തോഷ് മാധവന് പിടിയിലായതിനു ശേഷമാണ് ഇവിടെ കേസുകള്‍ ചുമത്തുന്നത്. സന്തോഷ് മാധവനെയും, സൈഫുദ്ദിനെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് ഇന്റര്‍ പോളിന്റെ ഔദ്യോഗിക വെബ് സൈറ്റ് ആവശ്യപ്പെടുന്നത്. മെയ് പതിമൂന്നിനാണ് സന്തോഷ് മാധവന്‍ പോലിസ് പിടിയിലാകുന്നത്. ഇന്റര്‍ പോള്‍ 2004ല്‍ പ്രസിദ്ധികരിച്ച സന്തോഷ് മാധവന്റെ ഫയല്‍ അവസാനമായി പുതുക്കുന്നത് 2008 സെപ്‌തബംര്‍ 28നാണ്. അതായത് പിടിയിലായി അഞ്ച് മാസങ്ങള്‍ക്ക് ശേഷവും ഇന്റര്‍ പോള്‍ നോട്ടിസില്‍ പുതുക്കല്‍ വരുത്തി. മാധവനും സൈഫുദ്ദിനും ഒരേ കേസ് നമ്പര്‍ നല്‍കി കൊണ്ടാണ് സെപ്‌തബറില്‍ മാറ്റം വരുത്തിയത്. കേരളത്തില്‍ നിന്ന് കാമുകനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഡോ. ഓമന ഉള്‍പ്പെടെ 20 പേരെയാണ് ഇന്റര്‍ പോള്‍ തിരയുന്നത്. - ബൈജു എം. ജോണ്‍, ഡല്‍ഹി Labels: baiju-john |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്