29 August 2009
എം.എ. യൂസഫലി പ്രകാശനം ചെയ്തത് UNESCO യുടെ ലോഗോ![]() തിരക്കേറിയ ജീവിതത്തില്‍ നിന്നും പൊതു പരിപാടികള്‍ക്ക് സമയം കണ്ടെത്തി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീ. യൂസഫലി ഈ അബദ്ധം ശ്രദ്ധിച്ചു കാണാന്‍ ഇടയില്ല. എന്നാല്‍ ഇദ്ദേഹത്തെ ചടങ്ങിനു ക്ഷണിച്ച ‘അക്ഷര - വായന‘ കൂട്ടങ്ങളും ഇത് ശ്രദ്ധിച്ചില്ലെന്ന് പറയുന്നത് ഇവരുടെ വായനയുടെ വ്യാപ്തിയും ആഴവും വെളിപ്പെടുത്തുന്നു. തങ്ങള്‍ നടത്തുന്ന പരിപാടികളിലേക്ക് മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുവാനായി ലോഗോ പ്രകാശനം നടത്തുന്ന പതിവുണ്ട്. ഇത് പക്ഷെ ആ പരിപാടിക്കു വേണ്ടി സ്വന്തമായി രൂപകല്‍പ്പന ചെയ്ത ലോഗോ ആയിരിക്കും. എന്നാല്‍ ഒരു അന്താരാഷ്ട്ര സംഘടനയുടെ ലോഗോ ഇത്തരത്തില്‍ സ്വയമങ്ങ് ഏറ്റെടുത്ത് പ്രകാശനം ചെയ്ത സംഭവം ഇതാദ്യമായിട്ടായിരിക്കും നടക്കുന്നത്. ![]() യുനെസ്കോ പോലുള്ള ഒരു സംഘടനയുടെ ലോഗോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് അവരുടെ ഔദ്യോഗിക വെബ് സൈറ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. എന്തെങ്കിലും അന്താരാഷ്ട്ര ദിനങ്ങളുടെ ആചരണത്തിന്റെ ഭാഗമായി ഈ ലോഗോ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിനുള്ള അനുമതി മുന്‍കൂര്‍ ആയി എഴുതി വാങ്ങിക്കേണ്ടതാണ്. ഇത്തരം അനുമതി ഇല്ലാതെ ഈ ലോഗോ ഉപയോഗിക്കുവാനുള്ള അനുമതി കേവലം യുനെസ്കോയുടെ ഭരണ സമിതിക്ക് മാത്രമേ ഉള്ളൂ എന്നും ഇത്തരം അനുമതിയോടെ ഈ ലോഗോ ഉപയോഗിക്കുമ്പോള്‍ UNESCO എന്നതിന്റെ പൂര്‍ണ്ണ രൂപം അതിനു കീഴെ എഴുതി ചേര്‍ക്കേണ്ടതാണ് എന്നും നിര്‍ദ്ദേശമുണ്ട്. അനുമതിയില്ലാതെ ലോഗോ ഉപയോഗിക്കുന്നത് തടയാന്‍ അംഗ രാജ്യങ്ങളെല്ലാം സഹകരിക്കണം എന്നും യുനെസ്കോ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. - വര്‍ഷിണി M.A. Yousufali unveils the UNESCO logo! Labels: varshini |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്