28 October 2009

പാളിപ്പോയ മമ്മുട്ടി ഷോ

mammootty-dubai-showദുബായ് : മമ്മുട്ടി ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന പേരില്‍ ടെലിവിഷനില്‍ നടക്കുന്ന റിയാലിറ്റി ഷോയുടെ അവസാന എപ്പിസോഡ് ലൈവ് ആയി ദുബായില്‍ വെച്ചു നടത്താന്‍ തുനിഞ്ഞവര്‍ക്ക് വന്‍ തിരിച്ചടിയായി. 1000 ദിര്‍ഹം വരെ ആയിരുന്നു ഈ ഷോയുടെ ടിക്കറ്റ് നിരക്ക്. 200 ദിര്‍ഹം മാസ ശമ്പളം വാങ്ങുന്ന മലയാളികളുള്ള നാട്ടിലാണ് ഇത്. കുടുംബം പോറ്റാന്‍ ഉറ്റവരെ പിരിഞ്ഞ്, ഇടുങ്ങിയ ലേബര്‍ ക്യാമ്പുകളില്‍ അടുക്കി വെച്ച കട്ടിലുകളില്‍ ഉറങ്ങുന്ന ബഹു ഭൂരിപക്ഷം വരുന്ന തങ്ങളുടെ ശ്രോതാക്കളെ പരിഹസിക്കുന്ന പേരിലാണ് 50 ദിര്‍ഹമിന്റെ മിനിമം ടിക്കറ്റ് ഷോ നടത്തിയവര്‍ വിറ്റത്. ഈ ടിക്കറ്റിന്റെ പേര് “ക്രോണിക് ബാച്ചിലര്‍” എന്നായിരുന്നു. പേരിലെ ധാര്‍ഷ്ട്യവും പരിഹാസവും ദുബായിലെ മലയാളി സമൂഹം തിരിച്ചറിഞ്ഞു എന്ന് തന്നെ വേണം കരുതാന്‍. ഷോ നടക്കുവാനിരുന്ന ദുബായ് എയര്‍പോര്‍ട്ട് എക്സ്പോയിലേക്ക് ഇരച്ചു കയറിയ ജനം സംഘാടകരുടെ കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു. ടിക്കറ്റെടുക്കാതെ എത്തിയവര്‍ നിറഞ്ഞതോടെ വിദൂരമായ എമിറേറ്റുകളില്‍ നിന്നു പോലും 1000 ദിര്‍ഹത്തിന്റെ കിംഗ് ടിക്കറ്റെടുത്ത് കുടുംബ സമേതം കാറുകളില്‍ വന്നിറങ്ങിയ ഉന്നതര്‍ക്ക് ഷോ നടക്കുന്ന ഹാളിന്റെ ഏഴയലത്തു കൂടി അടുക്കാനൊത്തില്ല. ഇതേ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് ജൈറ്റക്സ് എന്ന ദുബായിലെ വാര്‍ഷിക ഇലക്ട്രോണിക്സ് പ്രദര്‍ശനം നടക്കുന്നത് മൂലം തിരക്ക് ഇരട്ടിയുമായി. പാര്‍ക്കിംഗിനായി കിലോമീറ്ററുകള്‍ കാത്തു കിടന്ന കാറുകളുടെ നീണ്ട നിര എയര്‍പ്പോര്‍ട്ട് റോഡില്‍ കാണാമായിരുന്നു. അവസാനം താര നിശ കാണാനായി ഹാളില്‍ എത്തിയപ്പോഴേക്കും മണിക്കൂറുകള്‍ വൈകുകയും ചെയ്തു. കാശ് കൊടുത്തിട്ടും അകത്തു കയറാനാവാത്തതില്‍ കുപിതരായ ജനം മുമ്പെങ്ങും ദുബായ് കണ്ടിട്ടില്ലാത്തവണ്ണമാണ് പ്രതികരിച്ചത്. ഉന്തും തള്ളും തിക്കും തിരക്കിലും പെട്ട് ഏറെ പേര്‍ക്ക് പരിക്ക് പറ്റി. ചെരിപ്പുകളും പൊട്ടി തകര്‍ന്ന മൊബൈല്‍ ഫോണുകളും സംഭവ സ്ഥലത്ത് ചിതറി കിടക്കുന്നത് കാണാമായിരുന്നു. ഷോ നടന്നാലും ഇല്ലെങ്കിലും ടിക്കറ്റ് വിറ്റു തീര്‍ന്നതോടെ തങ്ങളുടെ കാശ് ലഭിച്ച സന്തോഷത്തിലായ സംഘാടകര്‍ ഒന്നോര്‍ക്കുന്നത് നന്ന്. ഇത് കേരളമല്ല. തെറ്റിന് മാപ്പില്ലാത്ത സത്യമുള്ള മണ്ണാണിത് എന്ന് ഇവിടത്തെ പഴമക്കാര്‍ പറയുന്നത് വെറുതെയല്ല.
 
- ഒരു ക്രോണിക് ബാച്ചിലര്‍
 
 

8അഭിപ്രായങ്ങള്‍ (+/-)
Links to this post

8 Comments:

നിന്റെ അച്ച്ചനാനല്ലോ കാശ് ഇറക്കിയത് . സന്ഖടകര്‍ക്ക് വേണ്ട പോലെ പരിപാടി നടത്തും വേണ്ട ടിക്കെടും വെക്കും. ടിക്കറ്റ്‌ എടുക്കാത്തവര്‍ വലിഞ്ഞു കേരിയത്തിനു പരിപാടി നടത്തിയവരെ എന്തിനു തെറി പറയുന്നു . ആ വാക്കിലെ ധഷ്ട്ര്യം പ്രകടമാണ് . പധിച്ചു എവിടേലും ഏതാണ്ട കാലത്ത് തെണ്ടി നടന്നു എവിടെയും ഏതാതത്തിനു ബാക്കി ഉള്ളവരോട് ഉള്ള ഒരു resentment.

October 29, 2009 1:46 AM  

പധിക്കാതവനും തെണ്ടി നടക്കുന്നവനും മാത്രമല്ല ലെബര്‍ കമ്പില്‍ എതുനത്. പാവപെട്ടവരെ ഇനിയും ഇങനെ തെറി പറയാതെ. ദൈവം ശിക്ഷികും.

October 29, 2009 10:29 AM  

ഇത് കേള്‍ക്കുമ്പോ വിചാരിക്കും ഇത് എഴുതിയത്‌ ഗാന്ധി ആണെന്ന്‍.. ഒന്ന് പോ മോനെ..

October 29, 2009 1:02 PM  

adikoodanda kronik bachelor...ni vishamikkanda thaande mohanlaal vikramaadithyanaay ,,,haa hah ah ni arinjille

October 29, 2009 3:11 PM  

എന്തിനാണ് മലയാളികള്‍ ഇരുനൂറു ദിര്‍ഹം ശമ്പളത്തിന് ജോലി ചെയ്യുന്നത്? കേരളത്തില്‍ ദിവിസകൂലി മിനിമം മുന്നൂറു രൂപ ഉണ്ട് എന്ന വിവരം ഇവര്‍ക്ക് അറിയില്ലേ?

ഈ റിപ്പോര്‍ട്ട്‌ വളരെ വിഡ്ഢിത്തരം ആണ്. ടിക്കറ്റ്‌ എടുക്കാതെ ഷോ കാണുക. എന്നിട്ട് സംഘാടകരെ തെറി പറയുക. ആയിരം ദിര്‍ഹം ടിക്കറ്റ്‌ എടുതവനെ ഉന്നതന്‍ എന്ന് വിളിച്ചു ആക്ഷേപിക്കുക. കഷ്ടം. മലയാളി തനി സ്വഭാവം മറക്കില്ല. നായ കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.

സുഹൃത്തേ, പണം ഇല്ലെങ്കില്‍ ഷോ കാണാന്‍ പോകാതെ ഇരിക്കുക. മമ്മൂട്ടിയുടെ ഷോ കാണാന്‍ തനിക്കെന്താ നേര്‍ച്ചയുണ്ടോ ?

October 29, 2009 6:00 PM  

saare,
onnekaal laksham roopa visaykku kodukkaan veedu panayam vechu ajentinu koduthitaa visa vangichath. ivade vannappo joli illa. campany de boardum illa. aalum illa. ellaam poka. pinne jeevikaan vendi kalli valli aayi. entenkilum okke joli cheythu jeevikkunnu. mamuty ente oru weeknasaa. athondu kaanaan poyathaa. ba vare padichathaa. kooli pani edukkaan madiyilla. pakshe naattil patilla. veetukar sammathikkathillenne. athaa. njangade kaaryam naayayekkal kashtama. nakki kudikanengilum enthenkilum kittiyaal annu vishapilaathe urangaam. athaa nercha. kashu kitiya annu biriyani kazhikkum. kingne pole. pashe mamuty ente or weeknasaa. oro weeknes vannal enthaa cheyaa.

October 30, 2009 4:49 PM  

E Write up Vyichu...Ullakarumm annuu....Stage show nadathi pavagale pattikkunnavrode Ninakkonnum Veree PAniyillakiill Poyi "Kappakku Kilakku"... Mammoootiyodu oru Vakku " Sir pls watch Script and attend Stage shows" You are a Good Star...Thagalude peril ulla Stage sshow Poliyathe Nokkukaaa...

October 31, 2009 1:26 AM  

ഇതു തെറ്റായ പ്രജാരമാണ് അവിടെ ടിക്കെട്ടു കൌടെര്‍ ഇല്ലാ ഏഷ്യാനെറ്റ്‌ സീട്ടിനെക്കള്‍ അധികം ടിക്കെട്ടു വിട്ടതുകൊണ്ടാണ് ഇതു സംഭവിച്ചത്
ഇനിയെങ്കിലും മലയാളികള്‍ ഉണരണം ഇതുപോലുള്ള പരിപാടികള്‍ക്ക് പോവതിരിക്കണം എന്നെന്കിലെ ഇതുപോലുള്ള സന്ഘടകര്‍ക്ക് മനസ്സിലാവുകയുള്ളു

November 4, 2009 12:36 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്